IndiaNEWS

കര്‍ണാടക വനം വകുപ്പ് ക്ഷണിക്കുന്നു: വീരപ്പൻ വിഹരിച്ച കാടുകളിലൂടെ സഫാരി യാത്ര, വന്യമൃഗങ്ങളെ കാണാം, കാട്ടിൽ താമസിക്കാം

   വീരപ്പൻ വിഹരിച്ച കാടുകളിലൂടെ സഫാരി യാത്ര പദ്ധതിയൊരുക്കി  കർണാടക സംസ്ഥാന വനം- ടൂറിസം വകുപ്പ്. വനങ്ങളുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇതിനായി തമിഴ്‌നാട്-കർണാടക അതിർത്തിയിലെ ഹൊഗ്ഗെനക്കൽ വെള്ളച്ചാട്ടത്തിൽ നിന്ന് ഉടൻ സഫാരി ആരംഭിക്കും.

ആന, കരടികൾ, മാനുകൾ, മറ്റ് വന്യജീവികൾ എന്നിവ വിഹരിക്കുന്ന കാവേരി വന്യജീവി സങ്കേതത്തിലെ വീരപ്പന്റെ ഒളിത്താവളങ്ങളിൽ 22 കിലോമീറ്റർ വനമാണ് സഫാരി ഉൾക്കൊള്ളുന്നത്. പ്രത്യേകിച്ച് കാവേരി നദിയിലെ ബോട്ടിംഗിനും പരമ്പരാഗത മത്സ്യവിഭവങ്ങൾക്കും സഫാരി പ്രാധാന്യം നൽകും.

Signature-ad

രണ്ട് വാഹനങ്ങളിലായി 25 പേരെ കൊണ്ടുപോകാൻ കഴിയുന്ന നാല് ട്രിപ്പുകൾ വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്. വനത്തിനുള്ളിൽ കൂടുതൽ സമയം സഞ്ചരിക്കുന്ന പുതിയ സഫാരി വാഹനങ്ങൾക്ക് വകുപ്പ് ഓർഡർ നൽകിയിട്ടുണ്ട്.

യാത്രക്കാരുടെ താമസത്തിനായി ഗോപിനാഥത്ത് ടെൻ്റ് കോട്ടേജുകളും തുറന്നിട്ടുണ്ട്. ഗോപിനാഥം ഗ്രാമത്തിൽ വീരപ്പന്റെ അനുയായികളായിരുന്നവർ ഇന്ന് വനംവകുപ്പിന്റെ താൽക്കാലിക ജീവനക്കാരാണ്. വികസനം എത്തിയിട്ടില്ലാത്ത ഗ്രാമത്തിൽ ടൂറിസം വളരുന്നതോടെ ഗ്രാമീണരുടെ ജീവിത നിലവാരവും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ഗവൺമെൻ്റ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: