India

  • മരണ സംഖ്യ 13: ട്രെയിനിൽ തീയും പുകയും ഉയർന്നതു കണ്ട് പാളത്തിലേക്ക് ചാടിയ  യാത്രക്കാർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്

        മഹാരാഷ്ട്രയിലെ ജൽഗാവിൽ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാർക്ക് ദാരുണാന്ത്യം. 13 പേർക്ക് ജീവൻ നഷ്ടമായി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും ആരോഗ്യനില മോശമായതിനാൽ മരണസംഖ്യ ഉയരാനുള്ള സാധ്യത കൂടുതലാണ്. പുഷ്പക് എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരാണ് മറ്റൊരു ട്രെയിൻ ഇടിച്ച് മരിച്ചത്. അപകടത്തിൽ ഇതുവരെ 13 പേർക്ക് ജീവൻ നഷ്ടമായി. 6 പേർ പരിക്കേറ്റ് ചികിത്സയിലാണ്. മുംബൈയിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള പച്ചോറയ്ക്ക് സമീപമുള്ള മഹെജി – പർദാഡെ സ്റ്റേഷനുകൾക്കിടയിൽ ഇന്നലെ വൈകിട്ട് 6മണിയോടെയാണ് അപകടം ഉണ്ടായത്. പുഷ്പക് എക്സ്പ്രസ് ട്രെയിനിൽ നിന്ന് പുക ഉയരുന്നത് കണ്ട് പുറത്തേക്ക് ചാടിയ യാത്രക്കാരെ സമീപത്തെ ട്രാക്കിലൂടെ എത്തിയ, ബെംഗളൂരുവിൽ നിന്ന് ഡൽഹിക്കു പോകുകയായിരുന്ന കർണാടക എക്സ്പ്രസ് വന്നിടിക്കുകയായിരുന്നു. ലഖ്നൗ- മുംബൈ ട്രെയിനാണ് പുഷ്പക് എക്സ്പ്രസ്. പുഷ്പക എക്സ്പ്രസ് ട്രെയിനിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ണ്ടാണ് 25 ലേറെ യാത്രക്കാർ പുറത്തേക്ക് ചാടി എന്നാണ് റിപ്പോർട്ട്. എന്നാൽ…

    Read More »
  • ജനങ്ങള്‍ക്ക് ക്ലേശമുണ്ടാക്കരുത്; ഇ.ഡിക്ക് ഒരുലക്ഷം പിഴ ചുമത്തി ബോംബെ ഹൈക്കോടതി

    മുംബൈ: ‘വേണ്ടവിധത്തില്‍ ചിന്തിക്കാതെ’ നടപടിയെടുത്തതിന് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്റേറ്റി(ഇ.ഡി.) നെതിരേ പിഴ ചുമത്തി ബോംബെ ഹൈക്കോടതി. റിയല്‍ എസ്റ്റേറ്റ് വ്യവസായിക്കെതിരെ ലഭിച്ച കള്ളപ്പണക്കേസ് വെളുപ്പിക്കല്‍ പരാതിയില്‍ അന്വേഷണം ആരംഭിച്ചതിനാണ് ഇ.ഡിക്കെതിരെ ചൊവ്വാഴ്ച ഒരുലക്ഷം രൂപയുടെ പിഴ ചുമത്തിയത്. കേന്ദ്ര ഏജന്‍സികള്‍ നിയമത്തിന്റെ പരിധിയില്‍നിന്ന് പ്രവര്‍ത്തിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ പൗരര്‍ ഒരുതരത്തിലും ക്ലേശം നേരിടേണ്ടിവരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നുള്ള ‘ശക്തമായ സന്ദേശം’ നിയമം നടപ്പിലാക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറേണ്ടതുണ്ടെന്നും പിഴ ചുമത്തിയ ജസ്റ്റിസ് ജാദവിന്റെ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. രാകേഷ് ജയിന്‍ എന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായിക്കെതിരെ ഇ.ഡി. സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 2014 ഓഗസ്റ്റില്‍ പ്രത്യേക കോടതി സ്വീകരിച്ച നടപടി (സമന്‍സ് / നോട്ടീസ്) ഹൈക്കോടതി റദ്ദാക്കി. ഇ.ഡി. പോലെയുള്ള കേന്ദ്ര ഏജന്‍സികള്‍ നിയമം കയ്യിലെടുക്കുന്നതും പൗരരെ ഉപദ്രവിക്കുന്നതും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ജസ്റ്റിസ് യാദവ് ചൂണ്ടിക്കാട്ടി. രാജേഷ് ജയിനുമായി ഭൂമിയിടപാട് നടത്തിയ ഒരു വ്യക്തി കരാര്‍ ലംഘനം, വഞ്ചന തുടങ്ങിയ…

    Read More »
  • ബാങ്കുകളില്‍ അനാഥമായി കിടക്കുന്നത് 78,213 കോടി രൂപ; അവകാശികളില്‍ നമ്മളുമുണ്ടോ എന്നറിയാം

    ന്യൂഡല്‍ഹി: മാസങ്ങളോളം ഉപയോഗിക്കാതെ കിടന്ന ജാക്കറ്റിലോ, ജീന്‍സിന്റെ പോക്കറ്റിലോ പുസ്തകത്തിന്റെ ഉള്ളിലോ എന്നോ വെച്ചു മറന്നുപോയ നൂറിന്റെയോ അഞ്ഞൂറിന്റെയോ നോട്ട് കണ്ണിലുടക്കുമ്പോള്‍ കിട്ടുന്ന സന്തോഷമനുഭവിക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ നൂറിനും അഞ്ഞൂറിനും പകരം അത് പതിനായിരങ്ങളോ ലക്ഷങ്ങളോ കോടികളോ ആയാലോ. അതെ ആയിരക്കണക്കിന് അക്കൗണ്ടുകളിലായി ഒന്നും രണ്ടും കോടികളല്ല 78,213 കോടികളാണ് നിഷ്‌ക്രിയമായി കിടക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) കണക്കനുസരിച്ച്, 2024 മാര്‍ച്ച് വരെ രാജ്യത്തുടനീളമുള്ള വിവിധ ബാങ്കുകളില്‍ ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്നത് 78,213 കോടി രൂപയുടെ നിക്ഷേപങ്ങളാണ്. ഈ പണത്തിന്റെ ഉടമകളെ കണ്ടുപിടിക്കാനും, ലക്ഷങ്ങള്‍ നിഷ്‌ക്രിയമായി കിടക്കുകയാണെന്ന് ഓര്‍മ്മിപ്പിക്കാനും അവ തിരിച്ചുപിടിക്കാനുമുള്ള സൗകര്യവും റിസര്‍വ് ബാങ്ക് ഒരുക്കിയിട്ടുണ്ട്. ഉദ്ഗം (UDGAM) എന്ന കേന്ദ്രീകൃത പോര്‍ട്ടല്‍ വഴി അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ കണ്ടെത്താം. UDGAM എന്ന സൈറ്റില്‍ പോയി പ്രാഥമിക വിവരങ്ങള്‍ നല്‍കിയാല്‍ ഏതെങ്കിലും അക്കൗണ്ടുകളില്‍ പത്ത് വര്‍ഷത്തിലേറെയായി നിഷ്‌ക്രിയമായി കിടക്കുന്ന നമ്മുടെ പണമുണ്ടോ എന്നറിയാം. udgam.rbi.org.in എന്ന സൈറ്റില്‍ രജിസ്റ്റര്‍…

    Read More »
  • ഓഡിഷനായി ബൈക്കില്‍ പോകവേ ട്രക്ക് ഇടിച്ചു, യുവനടനു ദാരുണാന്ത്യം

    മുംബൈ: യുവനടന്‍ അമന്‍ ജയ്‌സ്വാളിന്റെ (23) അപകടമരണത്തില്‍ ഞെട്ടി സീരിയല്‍ ലോകം. വെള്ളിയാഴ്ച വൈകിട്ട് 3ന് മുംബൈ ജോഗേശ്വരിയിലെ ഹില്‍പാര്‍ക്ക് പ്രദേശത്ത് ഇരുചക്ര വാഹനത്തില്‍ ട്രക്കിടിച്ച് കയറിയായിരുന്നു അപകടം. ‘ധര്‍ത്തിപുത്ര നന്ദിനി’ എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ നടനാണ്. മറ്റൊരു പരമ്പരയുടെ ഓഡിഷനായി അമന്‍ പോകുന്നതിനിടെയായിരുന്നു അപകടം. ഉത്തര്‍പ്രദേശ് സ്വദേശിയാണ്. അപകടമുണ്ടാക്കിയ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഭാശാലിയായ യുവനടനെയാണു നഷ്ടപ്പെട്ടതെന്നു സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. സമൂഹമാധ്യമങ്ങളില്‍ അമന്റെ വിഡിയോയും ചിത്രങ്ങളും വൈറലാകാറുണ്ട്. അമന്റെ ഇന്‍സ്റ്റഗ്രാമിലെ അവസാന പോസ്റ്റാണ് ആരാധകര്‍ സങ്കടത്തോടെ ഷെയര്‍ ചെയ്യുന്നത്. ‘പുതിയ സ്വപ്നങ്ങളും അനന്തസാധ്യതകളും തേടി 2025ലേക്ക് പ്രവേശിക്കുന്നു’ എന്ന കുറിപ്പോടെ അമന്‍ പങ്കുവച്ച വിഡിയോ പോസ്റ്റിനു താഴെ അനുശോചന സന്ദേശങ്ങള്‍ നിറയുകയാണ്. കഥാപാത്രങ്ങളിലൂടെ ജീവിക്കണമെന്ന് ആഗ്രഹിച്ച അമന്റെ അകാലവിയോഗത്തിന്റെ സങ്കടത്തിലാണു വീട്ടുകാരും സുഹൃത്തുക്കളും.

    Read More »
  • ഒരാഴ്ച കൊണ്ട് മൊട്ടത്തലയാകാനുള്ള കാരണം അജ്ഞാതം; ബാര്‍ബര്‍ ഷോപ്പുകളില്‍ കയറ്റുന്നില്ലെന്ന് രോഗബാധിതര്‍

    ഷെഗാവ്: ഇരുട്ടിവെളുക്കുമ്പോള്‍ മുടി മുഴുവന്‍ കൊഴിഞ്ഞുപോകുന്നതിന്റെ കാരണം കണ്ടെത്താനാകാതെ ഷെഗാവ് തഹസില്‍ നിവാസികള്‍. സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ട് മൂന്നാഴ്ച പിന്നിട്ടിരിക്കുകയാണ്. രോഗ കാരണം കണ്ടെത്താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചിലെയും ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെയും പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലെയും 50ലധികം മെഡിക്കല്‍ വിദഗ്ധരും പ്രാദേശിക ഡോക്ടര്‍മാരും സ്ഥലത്തെത്തുകയും വെള്ളത്തിന്റെയും മണ്ണിന്റെയുമൊക്കെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു, പന്ത്രണ്ട് ഗ്രാമങ്ങളെയാണ് അജ്ഞാത രോഗം ബാധിച്ചത്. വെള്ളിയാഴ്ച ജില്ലാ ഭരണകൂടം എല്ലാ ജലസ്രോതസുകളും ക്ലോറിനേഷന്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ‘ഇതുവരെയെടുത്ത സാമ്പിളുകളില്‍ നിന്ന് 40 ശതമാനം നൈട്രേറ്റിന്റെ ഉയര്‍ന്ന സാന്ദ്രത കാണിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ല. വീടുതോറുമുള്ള സര്‍വേ നടത്താന്‍ തുടങ്ങിയപ്പോഴാണ് പ്രശ്‌നത്തിന്റെ വ്യാപ്തിയെക്കുറിച്ച് ഞങ്ങള്‍ക്ക് മനസിലായത്.’ – ബുല്‍ധാന ജില്ലയുടെ കളക്ടര്‍ കിരണ്‍ പാട്ടീല്‍ പറഞ്ഞു. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഗ്രാമങ്ങളിലെ പകുതിയില്‍ കൂടുതല്‍ ആള്‍ക്കാരും ഈ അവസ്ഥയുടെ പിടിയിലാണെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഒരു…

    Read More »
  • റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ മലയാളിയടക്കം 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; 16 പേരുടെ വിവരങ്ങള്‍ ലഭ്യമല്ല

    ന്യൂഡല്‍ഹി: തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തിന്റെ ഭാഗമാകേണ്ടിവന്ന ഇന്ത്യക്കാരില്‍ മലയാളികളടക്കം 12 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം. യുക്രൈന്‍ സൈന്യത്തിന്റെ വെടിയേറ്റു കൊല്ലപ്പെട്ട തൃശ്ശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തി വരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജെയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരാഴ്ച മുമ്പാണ് ബിനില്‍ബാബു കൊല്ലപ്പെട്ടത്. ബിനിലിനൊപ്പം റഷ്യയിലേക്ക് പോയ വടക്കാഞ്ചേരി സ്വദേശിയും ബന്ധുവുമായ ജെയിന്‍ കുരിയനും വെടിയേറ്റിരുന്നു. ഇയാള്‍ മോസ്‌കോയില്‍ ചികിത്സയിലാണെന്നും ചികിത്സയ്ക്ക് ശേഷം നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബിനില്‍ ബാബുവിന്റെ മരണത്തില്‍ മന്ത്രാലയം അനുശോചനമറിയിക്കുകയും ചെയ്തു. ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യന്‍ എംബസ്സി റഷ്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണെന്നാണ് രന്ദിര്‍ ജയ്സ്വാള്‍ അറിയിച്ചത്. ‘ഇതുവരെ 126 ഇന്ത്യക്കാര്‍ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായെന്നാണ് വിവരം. ഇതില്‍ 96 പേര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുണ്ട്. 18 ഇന്ത്യക്കാര്‍ ഇപ്പോഴും റഷ്യന്‍ സൈന്യത്തില്‍ തുടരുകയാണ്. ഇവരില്‍ 16 പേര്‍ എവിടെയാണെന്നത് സംബന്ധിച്ച്…

    Read More »
  • കെജ്രിവാളിനെതിരെ രാഹുലിന്റെ തുറന്ന ആക്രമണം; ‘ഇന്ത്യ’യുടെ ഭാവി കരിനിഴലില്‍

    ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിലും പ്രതിപക്ഷത്തിന്റെ ഭാവിയിലും കരിനിഴല്‍ വീഴ്ത്തി ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി പോര്. ഇതുവരെ ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ പരസ്പരം ആരോപണ-പ്രത്യാരോപണങ്ങളുന്നയിച്ചിരുന്നെങ്കിലും ദേശീയതലത്തിലുള്ള സഖ്യത്തെ മാനിച്ച് ദേശീയ നേതാക്കള്‍ ഇതില്‍നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍, സീലാംപുരില്‍ തിങ്കളാഴ്ച നടന്ന ആദ്യറാലിയില്‍ എ.എ.പി. കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. കെജ്രിവാളിനെ നേരിട്ട് അക്രമിക്കുന്നതില്‍നിന്ന് വിട്ടുനിന്നിരുന്ന രാഹുലിന്റെ അപ്രതീക്ഷിത നീക്കം ഡല്‍ഹിയിലെ രാഷ്ട്രീയ ഭൂമികയെ മാത്രമല്ല, ഇന്ത്യസഖ്യത്തിന്റെ മുന്നോട്ടുള്ള നീക്കങ്ങളെയും ബാധിക്കും. ഹരിയാണയിലുള്‍പ്പെടെ എ.എ.പി.യുമായി സഖ്യമുണ്ടാക്കാന്‍ സംസ്ഥാന നേതൃത്വത്തോട് നിര്‍ബന്ധിച്ച രാഹുലാണ് സാമൂഹികനീതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കെജ്രിവാളും ഒരുപോലാണെന്ന് ആരോപിച്ചത്. രാഹുലിന്റെ പ്രസംഗത്തിന് പിന്നാലെ ഇന്ത്യ സഖ്യം നിലനിര്‍ത്തിയില്ലെങ്കില്‍ പ്രതിപക്ഷം ഇല്ലാതാവുമെന്നും പ്രതിപക്ഷത്തെ ബി.ജെ.പി. നിഷ്‌കാസനം ചെയ്യുമെന്നും ശിവസേന (ഉദ്ധവ് ) നേതാവ് സഞ്ജയ് റാവത്ത് മുന്നറിയിപ്പ് നല്‍കി. പിന്നാക്ക-ദളിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യ സംവരണത്തിന് കെജ്രിവാള്‍ എതിരാണെന്നും മോദിയെപ്പോലെ വ്യാജ വാഗ്ദാനങ്ങളാണ് അദ്ദേഹം…

    Read More »
  • കോണ്‍ഗ്രസിന് ഇനില്‍ മുതല്‍ പുതിയ ആസ്ഥാന മന്ദിരം; ‘ഇന്ദിരാഭവന്‍’ ഉദ്ഘാടനം ഇന്ന്

    ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഇനി പുതിയ ആസ്ഥാന മന്ദിരം. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയാഗാന്ധി ഇന്ന് നിര്‍വഹിക്കും. രൂപീകരണത്തിന്റെ 140 വര്‍ഷത്തിനിടെ ആറാമത്തെ ഓഫീസാണിത്. 2009 ല്‍ 129-ാം വാര്‍ഷിക ആഘോഷ വേളയില്‍ പാര്‍ട്ടി അധ്യക്ഷയായിരുന്ന സോണിയാഗാന്ധിയാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. രണ്ടേക്കര്‍ സ്ഥലത്ത് ആറു നിലകളുള്ള മന്ദിരത്തിന് ഇന്ദിരാ ഭവന്‍ എന്നാണ് പേരിട്ടിിക്കുന്നത്. പാര്‍ട്ടി ജന്മദിനമായ ഡിസംബര്‍ 28 ന് ഉദ്ഘാടനം നടത്താനാണ് നേരത്തെ ആലോചിച്ചിരുന്നതെങ്കിലും, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. സിപിഐ ആസ്ഥാനമായ അജോയ് ഭവന്‍, എഎപി, ഡിഎംകെ ഓഫീസുകള്‍ അടുത്തുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1978 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്ന് ഇന്ദിര ഗാന്ധി കോണ്‍ഗ്രസ് ഐ രൂപീകരിച്ചത് മുതല്‍ അക്ബര്‍ റോഡിലെ 24-ാം നമ്പര്‍ കെട്ടിടം ആയിരുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക വസതി. കഴിഞ്ഞ 47 വര്‍ഷമായി പാര്‍ട്ടിയുടെ എല്ലാ ഉയര്‍ച്ചയ്ക്കും, താഴ്ചയ്ക്കും സാക്ഷിയായിരുന്നു അക്ബര്‍ റോഡിലെ ‘രാജകീയ വസതി’. ഏഴ് കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ…

    Read More »
  • ബസില്‍ 10 രൂപയെച്ചൊല്ലി കണ്ടക്ടറുമായി തര്‍ക്കം; റിട്ട. ഐ.എ.എസുകാരന്റെ ചെവിക്കുറ്റി അടിച്ചു തകര്‍ത്തു

    ജയ്പുര്‍: ബസിനുള്ളില്‍ പത്ത് രൂപ അധികം നല്‍കാന്‍ വിസ്സമ്മതിച്ചതിന് 75കാരനായ റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനെ ബസ് കണ്ടക്ടര്‍ മര്‍ദ്ദിച്ചതായി പരാതി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായി. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ആര്‍എല്‍ മീണക്കാണ് മര്‍ദ്ദനമേറ്റത്. മീണ, അദ്ദേഹത്തിന്റെ സ്റ്റോപ് നഷ്ടമായതിനെ തുടര്‍ന്ന് അടുത്ത സ്റ്റോപ്പിലിറങ്ങാന്‍ പത്ത് രൂപ നല്‍കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് കണ്ടക്ടര്‍ ഇദ്ദേഹത്തെ പൊതിരെ തല്ലുകയായിരുന്നു. ആര്‍എല്‍ മീണ ആഗ്ര റോഡിലെ കനോട്ട ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ സ്റ്റോപ്പിനെക്കുറിച്ച് കണ്ടക്ടര്‍ അറിയിച്ചില്ല. തുടര്‍ന്ന് ബസ് നൈലയിലെ അടുത്ത സ്റ്റോപ്പില്‍ എത്തി. കണ്ടക്ടര്‍ മീണയോട് അധിക കൂലി ചോദിച്ചപ്പോള്‍ തര്‍ക്കമുണ്ടാകുകയും അധികം പണം നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് വാക്കുതര്‍ക്കം ഒടുവില്‍ കൈയാങ്കളിയിലെത്തി. മീണയെ കണ്ടക്ടര്‍ തള്ളിയിടുകയും മര്‍ദ്ദിക്കുകയും ചെയ്തു. ബസില്‍ യാത്രക്കാരുടെ മുന്നില്‍വെച്ചായിരുന്നു മര്‍ദ്ദനം. കണ്ടക്ടര്‍ ഘനശ്യാം ശര്‍മ്മ എന്നയാളാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ശനിയാഴ്ച കനോട്ട പൊലീസ് സ്റ്റേഷനില്‍…

    Read More »
  • മകന്റെ പ്രതിശ്രുതവധുവിനെ വിവാഹം കഴിച്ച് അച്ഛന്‍; പിന്നാലെ സന്ന്യാസം സ്വീകരിച്ച് മകന്‍

    മുംബൈ: ഓരോ സമൂഹവും സാമൂഹികാവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനായി ചില അലിഖത നിയമങ്ങള്‍ രൂപപ്പെടുത്താറുണ്ട്. പ്രത്യേകിച്ചും കുടുംബബന്ധങ്ങളില്‍. എന്നാല്‍ ഇത്തരം അലിഖത നിയമങ്ങളെ മറികടന്ന് ചിലര്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത് സമൂഹത്തിലാകെ ചില അസ്വസ്ഥതകള്‍ ഉയര്‍ത്തുന്നു. അത്തരമൊരു സംഭവം കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. മകന് വിവാഹം കഴിക്കാനായി നിശ്ചയിച്ച് ഉറപ്പിച്ച വധുവിനെ അച്ഛന്‍ വിവാഹം കഴിച്ചെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. ഇതിന് പിന്നാലെ മകന്‍ കുടുംബ ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് സന്ന്യാസം സ്വീകരിച്ചെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മകന്റെ വിവാഹത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായയിനിടെയാണ് അച്ഛനും മകന്റെ വധുവും തമ്മില്‍ അടുക്കുന്നതും പ്രണയത്തിലാകുന്നതും. തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അച്ഛന്റെ പ്രവര്‍ത്തിയില്‍ പ്രകോപിതനായ യുവാവ്, വീട് ഉപേക്ഷിച്ച് സന്ന്യാസം സ്വീകരിക്കാന്‍ തീരുമാനിച്ചു. വീട്ടുകാരും നാട്ടുകാരും മകനെ പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമം നടത്തി. മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി എത്രയും പെട്ടെന്ന് വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും യുവാവ് അതിന്…

    Read More »
Back to top button
error: