India

  • ഇരുപത് രൂപയുണ്ടെങ്കില്‍ സിം 90 ദിവസം ആക്ടീവാകും; പുതിയ മാനദണ്ഡവുമായി ട്രായ്

    ന്യൂഡല്‍ഹി: മിക്കവരുടെയും കൈയില്‍ രണ്ട് സിം കാര്‍ഡുകള്‍ ഉണ്ടാകും. ഒന്ന് സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ സെക്കന്‍ഡറി സിം അടിയന്തരഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കുന്നവരാകും മിക്കവരും. എന്നാല്‍ സെക്കന്‍ഡറി സിം കട്ടാകാതിരിക്കാന്‍ റീച്ചാര്‍ജ് ചെയ്യാന്‍ വലിയ തുക ചെലവഴിക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. അതിന് പരിഹാരമായിരിക്കുകയാണ് പുതിയ ?നിയമം. പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ ആക്ടീവായി നിര്‍ത്താന്‍ 20 രൂപ ചെലവഴിച്ചാല്‍ മതി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വരുത്തിയ പുതിയ മാറ്റങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതാണ്. സിം കാര്‍ഡില്‍ കുറഞ്ഞത് 20 രൂപ ബാലന്‍സുണ്ടെങ്കില്‍ ആ സിം ആക്റ്റീവായി നിലനിത്തണമെന്നതാണ് പുതിയ മാനദണ്ഡം. നിലവില്‍ എല്ലാ മാസവും ആക്ടീവായി നിലനിര്‍ത്താന്‍ ഏകദേശം 199 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യണമായിരുന്നു. ഇത് വലിയ ഭാരമാണ് ഉപയോക്താക്കള്‍ക്ക് ഉണ്ടാക്കിയിരുന്നത്. പ്രീപെയ്ഡ് സിംകാര്‍ഡുകള്‍ക്ക് മാത്രമാണ് പുതിയ നിയമം ബാധകം. 90 ദിവസത്തിനുള്ളില്‍ സിം കാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍ (കോളിനോ മെസേജിനോ ഡാറ്റയ്‌ക്കോ മറ്റ് സര്‍വീസുകള്‍ക്കോ) സിം ഡീ ആക്റ്റിവേറ്റാകും. എന്നാല്‍ സിം കാര്‍ഡില്‍…

    Read More »
  • ഉഭയസമ്മത ലൈംഗിക ബന്ധം ഉപദ്രവത്തിനുള്ള ലൈസൻസല്ല എന്ന് ഹൈക്കോടതി

        ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം എന്നത് സ്ത്രീകളെ ആക്രമിക്കാനുള്ള ലൈസൻസല്ലെന്ന് കർണാടക ഹൈക്കോടതി. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തക നല്‍കിയ കേസില്‍ കുറ്റാരോപിതനായ പൊലീസ് ഇൻസ്പെക്ടർ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ഉത്തരവ്. 2017ല്‍ ഭദ്രാവതി റൂറല്‍ പൊലീസ് സ്റ്റേഷനില്‍ മറ്റൊരു വിഷയത്തില്‍ പരാതി നല്‍കാൻ എത്തിയപ്പോഴാണ് ഇവർ ആദ്യമായി പരിചയപ്പെടുന്നത്. 2021ല്‍ ബന്ധം വേർപിരിയുകയും ലൈംഗികാതിക്രമമാരോപിച്ച്‌ പൊലീസുകാരനെതിരെ യുവതി പരാതി നല്‍കുകയുമായിരുന്നു. ഉഭയസമ്മത പ്രകാരമാണ് പരസ്പര ബന്ധത്തിലേർപ്പെട്ടതെങ്കിലും കൊലപാതകശ്രമം, ആക്രമണം, ക്രിമിനല്‍ ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ കേസില്‍ നിലനില്‍ക്കും എന്ന് കോടതി ചൂണ്ടിക്കാട്ടി. ശാരീരിക ബന്ധത്തില്‍ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നതല്ലെന്ന് ഡല്‍ഹി ഹൈക്കോടതിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉഭയസമ്മത പ്രകാരം ശാരീരിക ബന്ധത്തില്‍ ഏർപ്പെടുമ്പോള്‍ അത് സ്വകാര്യ നിമിഷങ്ങളെ പകർത്താനും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാനുമുള്ള അനുവാദമല്ലെന്നും അങ്ങനെ ചെയ്യുന്നത് കുറ്റകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സുഹൃത്തായ പ്രതി പരാതിക്കാരിയായ പെണ്‍കുട്ടിയെ, സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന്…

    Read More »
  • ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ.കെ.എം.ചെറിയാന്‍ അന്തരിച്ചു

    ബംഗളൂരു: ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. കെ.എം.ചെറിയാന്‍ (82) അന്തരിച്ചു. ഇന്നലെ രാത്രി 11.50ന് മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ബെംഗളൂരുവില്‍ സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാജ്യത്തെ ആദ്യത്തെ കൊറോണി ആര്‍ട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാന്‍. ആദ്യത്തെ പീഡിയാട്രിക് ട്രാന്‍സ്പ്ലാന്റ്, ആദ്യത്തെ ടിഎംആര്‍ (ലേസര്‍ ഹാര്‍ട്ട് സര്‍ജറി) എന്നിവ നടത്തിയതും അദ്ദേഹമാണ്. 1990 മുതല്‍ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സര്‍ജനായിരുന്ന അദ്ദേഹത്തെ രാജ്യം 1991ല്‍ പത്മശ്രീ നല്‍കി ആദരിച്ചു. വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് തൊറാസിക് കാര്‍ഡിയാക് സര്‍ജന്‍ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനും ഇന്ത്യയില്‍ നിന്നുള്ള അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് തൊറാസിക് സര്‍ജറിയിലെ ആദ്യ അംഗവുമായിരുന്നു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കാര്‍ഡിയാക് തൊറാസിക് സര്‍ജന്റെ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. പീഡിയാട്രിക് കാര്‍ഡിയാക് സൊസൈറ്റി ഓഫ് ഇന്ത്യയുടെയും പ്രസിഡന്റായിരുന്നു. ചെന്നൈയിലെ മദ്രാസ് മെഡിക്കല്‍ മിഷന്റെ (എംഎംഎം) സ്ഥാപക വൈസ് പ്രസിഡന്റും ഡയറക്ടറുമായിരുന്നു.…

    Read More »
  • രാജ്യം 76-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ, സംസ്ഥാനത്തും വർണാഭമായ ആഘോഷങ്ങൾ

        ന്യൂഡൽഹി: 76-ാം റിപ്പബ്ലിക്‌ ദിന നിറവില്‍ രാജ്യം. രാവിലെ പ്രധാനമന്ത്രി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ഡൽഹിയിലെ കർത്തവ്യപഥിൽ ഇന്ത്യയുടെ സംസ്കാരവും സൈനികശേഷിയും ആഘോഷിക്കുന്ന പരേഡ്‌ അരങ്ങേറും. ആറു കുതിരകളെ കെട്ടിയപ്രത്യേക വാഹനത്തിൽ എത്തുന്ന രാഷ്ട്രപതിയെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് സ്വീകരിക്കും. പത്തരയോടെ പരേഡ് ആരംഭിക്കും. ഭരണഘടനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ഇന്തോനേഷ്യൻ പ്രസിഡന്റ്‌ പ്രവോബോ സുബിയാന്തോ മുഖ്യാതിഥിയാകും. പരേഡിൽ ഇൻഡോനേഷ്യയെ പ്രതിനിധീകരിക്കുന്ന ബാന്റുസംഘവും മാർച്ചുചെയ്യും. റിപ്പബ്ലിക്‌ ദിന പരേഡിൽ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യൻ പ്രസിഡന്റാണ്‌ സുബിയാന്തോ. വിവിധ സേനാവിഭാഗങ്ങൾക്കൊപ്പം 5000 ആദിവാസികൾ അണിനിരക്കുന്ന കലാരൂപങ്ങളും പരേഡിൽ അണിനിരക്കും. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരമേഖല കനത്ത സുരക്ഷാ വലയത്തിലാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9ന് ഗവർണർ ദേശീയ പതാക ഉയർത്തുന്നതോടെ സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമാകും. ഗവർണറോടൊപ്പം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്,…

    Read More »
  • കേരളമെന്ന പേർ കേട്ടാൽ: എയര്‍ മാര്‍ഷല്‍ ബി മണികണ്ഠനും സാജു ബാലകൃഷ്ണനും പരം വിശിഷ്ട സേവാമെഡൽ, എം.ടിക്കും ശോഭനയ്ക്കും  പത്മഭൂഷണ്‍: പി.ആര്‍ ശ്രീജേഷിനും ജോസ് ചാക്കോയ്ക്കും പത്മവിഭൂഷണ്‍

       സൈന്യത്തിലെ വിശിഷ്ടസേവനത്തിലുള്ള രാഷ്ട്രപതിയുടെ സേനാമെഡലുകളിലും പത്മ അവാർഡുകളിലും മലയാളികൾക്കു തിളക്കമാർന്ന നേട്ടം. വ്യോമസേനയില്‍ നിന്ന് 2 മലയാളികള്‍ പരം വിശിഷ്ട സേവാമെഡലിന് അര്‍ഹത നേടി. സതേണ്‍ എയര്‍ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ ബി മണികണ്ഠന്‍, കമാന്‍ഡ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ സാജു ബാലകൃഷ്ണനുമാണ് പരം വിശിഷ്ട സേവാ മെഡൽ ലഭിച്ചത്. കോട്ടയം സ്വദേശിയാണ് എയര്‍ മാര്‍ഷല്‍ ബി മണികണ്ഠന്‍. കരസേനയില്‍ നിന്ന് ലഫ്.ജനറല്‍ ഭുവന കൃഷ്ണനും പരം വിശിഷ്ട സേവാ മെഡല്‍ നേടി. 2025 ലെ പത്മപുരസ്‌കാരങ്ങളിലും  മലയാളികൾ വിവിധ പത്മ അവാർഡുകൾ കരസ്ഥമാക്കി. അന്തരിച്ച വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് രാജ്യം മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ നൽകി ആദരിച്ചു. 2005 ൽ അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചിരുന്നു. ഡിസംബര്‍ 25നാണ് എം.ടി വിടവാങ്ങിയത്. തമിഴ് ചലച്ചിത്ര താരം അജിത്, നടി ശോഭന എന്നിവർക്കും പത്മഭൂഷൺ നൽകി  ആദരിച്ചു. ആകെ139 പത്മ അവാർഡുകളിൽ 7 പേർക്കാണ്…

    Read More »
  • ഭര്‍ത്താക്കന്മാരുടെ കുടി കാരണം പൊറുതിമുട്ടി; വീടുവിട്ടിറങ്ങിയ യുവതികള്‍ പരസ്പരം വിവാഹിതരായി

    ലഖ്‌നൗ: മദ്യപിച്ചെത്തുന്ന ഭര്‍ത്താക്കന്മാരുടെ ഉപദ്രവം സഹിക്കവയ്യാതെ വീടുവിട്ടിറങ്ങിയ രണ്ട് യുവതികള്‍ ക്ഷേത്രത്തില്‍ വെച്ച് പരസ്പരം മാല ചാര്‍ത്തി വിവാഹിതരായി. യു.പിയിലെ ദിയോറിയയിലാണ് സംഭവം. കവിത, ബബ്ലു എന്നിങ്ങനെയാണ് ഇരുവരുടെയും പേര്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയത്തിലായത്. വീട്ടില്‍ തങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ഇരുവരും തുറന്നുപറഞ്ഞു. സ്ഥിര മദ്യപാനികളാണ് ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍. മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവിക്കുക പതിവായിരുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമെന്നോണമാണ് ഇവര്‍ വീടുവിട്ടിറങ്ങിയത്. ഒരു യുവതിക്ക് നാല് കുട്ടികളുണ്ട്. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് മടങ്ങാനുള്ള ആലോചനയിലായിരുന്നു ഇവര്‍. മറ്റേയാളെ ഭര്‍ത്താവിന് സ്ഥിരം സംശയമായിരുന്നു. ഇതിന്റെ പേരില്‍ ഉപദ്രവം തുടരവേയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന്, ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ദിയോറയിലെ ചോട്ടി കാശി എന്നറിയപ്പെടുന്ന ശിവക്ഷേത്രത്തില്‍ വെച്ച് ഇരുവരും പരസ്പരം മാല ചാര്‍ത്തി വിവാഹിതരാവുകയായിരുന്നു. തങ്ങള്‍ ഇനി വീടുകളിലേക്ക് മടങ്ങില്ലെന്നും ഖൊരഗ്പൂരില്‍ ഒരുമിച്ച് താമസിച്ച് കുടുംബം പോലെ കഴിയുമെന്നും ഇരുവരും പറഞ്ഞു.

    Read More »
  • ഡി.കെ. മുഖ്യമന്ത്രി കസേരയിലേക്ക്; പദവി ഒഴിയാന്‍ സിദ്ധരാമയ്യ

    ബംഗളൂരു: ഈ വര്‍ഷം അവസാനത്തോടെ മുഖ്യമന്ത്രിപദം ഡി.കെ. ശിവകുമാറിനു കൈമാറുമെന്നു സിദ്ധരാമയ്യ സൂചന നല്‍കി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2023 മേയില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയപ്പോള്‍ മുഖ്യമന്ത്രി പദത്തിനായി ഇരുനേതാക്കളും അവകാശവാദം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് രണ്ടരവര്‍ഷം വീതം പദവി പങ്കിടുക എന്ന ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പദം പങ്കുവയ്ക്കാന്‍ ധാരണ ഇല്ലെന്നാണ് അടുത്തകാലം വരെ സിദ്ധരാമയ്യ പറഞ്ഞിരുന്നത്. നേരത്തേ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അധികാരക്കൈമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു. അതു വിവാദമായതോടെ സിദ്ധരാമയ്യയുടെ വാക്ക് അന്തിമമാണെന്ന് അറിയിച്ച് ശിവകുമാര്‍ തന്നെ രംഗം ശാന്തമാക്കുകയായിരുന്നു. അതിനിടെ, പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളിയും മുഖ്യമന്ത്രിപദത്തിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്.

    Read More »
  • വിജയവീഥിയിൽ നൂറുമേനി വിളവുമായി ഒരു വീട്ടമ്മ

    പടവുകൾ കൃഷ്ണ ജനിച്ചത് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ വലഞ്ഞ അവൾ ഒരു സുഹൃത്തില്‍ നിന്നും കടം വാങ്ങിയ 500 രൂപയുമായി ഡല്‍ഹിക്ക് കുടിയേറി. ഒപ്പം കുടുംബവും ഉണ്ടായിരുന്നു.  എത്ര ശ്രമിച്ചിട്ടും അവള്‍ക്കും ഭര്‍ത്താവിനും ഒരു ജോലി കണ്ടെത്താനായില്ല. അവര്‍ തീവ്ര ദാരിദ്ര്യത്തിലൂടെയാണ് ഈ നാളുകളില്‍ കടന്നുപോയത്.  ഒടുവില്‍ ഇരുവരും ചേര്‍ന്ന് ഒരു ചെറിയ സ്ഥലം വാടകയ്‌ക്കെടുത്ത് പച്ചക്കറി കൃഷി ആരംഭിച്ചു.  കൃഷിക്കൊപ്പം അവള്‍ അച്ചാറുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. കൃഷിയില്‍ നിന്നും ലഭിച്ച 3000 രൂപയായിരുന്നു അവളുടെ മുതല്‍മുടക്ക്. ഇടനിലക്കാരെ ആശ്രയിക്കാതെ അച്ചാറുകളുടെ വിപണനം നേരിട്ടാണ് നടത്തിയത്.  ഉത്പന്നങ്ങള്‍ തെരുവുകളില്‍ കൊണ്ടുനടന്നു വിറ്റു. നേരിട്ടുളള ഈ വില്‍പന ഫലംകണ്ടു.  പ്രതീക്ഷിച്ചതിലും മികച്ച വരുമാനം ലഭിച്ചുതുടങ്ങി.  ഇതൊരു ബ്രാന്റായി മാറി. ശ്രീകൃഷ്ണ പിക്കിള്‍സ് എന്ന ഈ സംരംഭം 5 കോടിയിലധികം വിറ്റുവരവുളള അച്ചാര്‍ ബ്രാന്റുകളിലൊന്നായി മാറി. ഇന്നവര്‍ ഏകദേശം 100ലധികം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നു.  2015 ല്‍ കേന്ദ്ര ശിശുവികസന മന്ത്രാലയത്തിന്റെ…

    Read More »
  • ബ്രിട്ടനെ വിറപ്പിച്ച, ഭാരതത്തെ ജ്വലിപ്പിച്ച നേതാജി: ഇന്ന് സുഭാഷ് ചന്ദ്രബോസിൻ്റെ 129-ാം ജന്മദിനം

       ഭാരതത്തിൻ്റെ വീര പുത്രൻ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 129-ാം ജന്മദിനമാണ് ജനുവരി 23. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ  ഗാന്ധിജിയുടെ അഹിംസ സിദ്ധാന്തവുമായി വിയോജിച്ച്  പോരാട്ടരംഗത്ത് സ്വന്തം വഴി സ്വീകരിച്ച  ധീര ദേശാഭിമാനിയാണ് സുഭാഷ് ചന്ദ്രബോസ്. ബ്രിട്ടീഷുകാരെ വിറപ്പിച്ച അദ്ദേഹത്തെ ഇന്ത്യക്കാർ  സ്നേഹപൂർവ്വം നേതാജിയെന്ന്    വിളിക്കുന്നു. രാജ്യസ്നേഹികളുടെ രാജകുമാരൻ എന്നാണ് മഹാത്മജി സുഭാഷിനെ വിശേഷിപ്പിച്ചത്. നേതാജിയുടെ ധീരതയെയും രാജ്യ സേവനത്തേയും ബഹുമാനിക്കാനും ഓർമ്മിക്കാനുമായി അദ്ദേഹത്തിന്റെ ജന്മദിനം ‘പരാക്രം ദിവസ്’ ആയി ആചരിക്കാൻ തീരുമാനിച്ചിരുന്നു. നേതാജിയുടെ ധീരതയും രാജ്യസ്‌നേഹവും വളർന്നു വരുന്ന തലമുറയ്ക്ക് പ്രചോദനം നൽകേണ്ടതുണ്ട് എന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. നേതാജി ചെയ്തതുപോലെ പ്രതികൂല സാഹചര്യങ്ങളെ നേരിടുമ്പോള്‍ ധൈര്യത്തോടെ പ്രവര്‍ത്തിക്കാനും ദേശസ്നേഹത്തിന്റെ ആവേശം പകരാനും രാജ്യത്തെ ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ പ്രചോദിപ്പിക്കാനുമാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ഗാന്ധിജി സുഭാഷ് ചന്ദ്രബോസിനെ നേതാജി എന്ന് വിശേഷിപ്പിച്ചപ്പോൾ തിരിച്ച് മഹാത്മ എന്ന് അഭിസംബോധന ചെയ്തതാണ്  നേതാജി പ്രതികരിച്ചത്.   1897 ജനുവരി 23ന്…

    Read More »
  • ദളിത് വരന് കുതിരപ്പുറത്തെത്താന്‍ സുരക്ഷയൊരുക്കി 200 പോലീസുകാര്‍

    ജയ്പുര്‍: വിവാഹ ഘോഷയാത്രയ്ക്ക് ജാതിപരമായ എതിര്‍പ്പ് ഭയന്ന് പോലീസിനെ സമീപിച്ച കുടുംബത്തിന് സുരക്ഷയൊരുക്കി രാജസ്ഥാന്‍ പോലീസ്. അജ്മീര്‍ ജില്ലയിലാണ് സംഭവം. ദളിത് യുവാവിന്റെ വിവാഹ ചടങ്ങിനോടനുബന്ധിച്ച കുതിരപ്പുറത്തുള്ള ഘോഷയാത്രയ്ക്കെതിരെ മറ്റുജാതിയില്‍പ്പെട്ടവരുടെ എതിര്‍പ്പ് മനസിലാക്കിയാണ് വധുവിന്റെ കുടുംബം പോലീസിനെയും ജില്ലാ ഭരണകൂടത്തെയും സമീപിച്ചത്. ലവേര ഗ്രാമത്തിലായിരുന്നു വിവാഹം. ഗ്രാമത്തിലെ സവര്‍ണ വിഭാഗത്തിലുള്ളവരുടെ എതിര്‍പ്പ് പ്രതീക്ഷിച്ച് വധു അരുണ ഖോര്‍വാളിന്റെ കുടുംബമാണ് ഭരണകൂടത്തെ സമീപിച്ചത്. ചടങ്ങിനായി 200 ഓളം ഉദ്യോഗസ്ഥരെയാണ് ഭരണകൂടം വിന്യസിച്ചത്. വരന്‍ വിജയ് റെഗര്‍, വധുവിന്റെ ഗ്രാമത്തിലെത്തി പരമ്പരാഗത രീതിയില്‍ വിവാഹം ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതുവരെ പോലീസ് സുരക്ഷയൊരുക്കി. വിവാഹ ഘോഷയാത്രയില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടാകാമെന്ന് കുടുംബം പോലീസിനോട് ആശങ്ക ഉന്നയിച്ചിരുന്നു. തയ്യാറെടുപ്പിന്റെ ഭാഗമായി ഗ്രാമത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഗ്രാമവാസികളും സഹകരിച്ചു, പ്രശ്നമുണ്ടാകില്ലെന്ന് പറഞ്ഞു. ഘോഷയാത്ര പോലീസ് സംരക്ഷണത്തിലാണ് നടന്നത്’ അജ്മീര്‍ പോലീസ് സൂപ്രണ്ട് വന്ദിത റാണ പറഞ്ഞു.    

    Read More »
Back to top button
error: