IndiaNEWS

ഓഡിഷനായി ബൈക്കില്‍ പോകവേ ട്രക്ക് ഇടിച്ചു, യുവനടനു ദാരുണാന്ത്യം

മുംബൈ: യുവനടന്‍ അമന്‍ ജയ്‌സ്വാളിന്റെ (23) അപകടമരണത്തില്‍ ഞെട്ടി സീരിയല്‍ ലോകം. വെള്ളിയാഴ്ച വൈകിട്ട് 3ന് മുംബൈ ജോഗേശ്വരിയിലെ ഹില്‍പാര്‍ക്ക് പ്രദേശത്ത് ഇരുചക്ര വാഹനത്തില്‍ ട്രക്കിടിച്ച് കയറിയായിരുന്നു അപകടം. ‘ധര്‍ത്തിപുത്ര നന്ദിനി’ എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ നടനാണ്.

മറ്റൊരു പരമ്പരയുടെ ഓഡിഷനായി അമന്‍ പോകുന്നതിനിടെയായിരുന്നു അപകടം. ഉത്തര്‍പ്രദേശ് സ്വദേശിയാണ്. അപകടമുണ്ടാക്കിയ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഭാശാലിയായ യുവനടനെയാണു നഷ്ടപ്പെട്ടതെന്നു സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. സമൂഹമാധ്യമങ്ങളില്‍ അമന്റെ വിഡിയോയും ചിത്രങ്ങളും വൈറലാകാറുണ്ട്. അമന്റെ ഇന്‍സ്റ്റഗ്രാമിലെ അവസാന പോസ്റ്റാണ് ആരാധകര്‍ സങ്കടത്തോടെ ഷെയര്‍ ചെയ്യുന്നത്.

Signature-ad

‘പുതിയ സ്വപ്നങ്ങളും അനന്തസാധ്യതകളും തേടി 2025ലേക്ക് പ്രവേശിക്കുന്നു’ എന്ന കുറിപ്പോടെ അമന്‍ പങ്കുവച്ച വിഡിയോ പോസ്റ്റിനു താഴെ അനുശോചന സന്ദേശങ്ങള്‍ നിറയുകയാണ്. കഥാപാത്രങ്ങളിലൂടെ ജീവിക്കണമെന്ന് ആഗ്രഹിച്ച അമന്റെ അകാലവിയോഗത്തിന്റെ സങ്കടത്തിലാണു വീട്ടുകാരും സുഹൃത്തുക്കളും.

Back to top button
error: