IndiaNEWS

കോണ്‍ഗ്രസിന് ഇനില്‍ മുതല്‍ പുതിയ ആസ്ഥാന മന്ദിരം; ‘ഇന്ദിരാഭവന്‍’ ഉദ്ഘാടനം ഇന്ന്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഇനി പുതിയ ആസ്ഥാന മന്ദിരം. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയാഗാന്ധി ഇന്ന് നിര്‍വഹിക്കും. രൂപീകരണത്തിന്റെ 140 വര്‍ഷത്തിനിടെ ആറാമത്തെ ഓഫീസാണിത്.

2009 ല്‍ 129-ാം വാര്‍ഷിക ആഘോഷ വേളയില്‍ പാര്‍ട്ടി അധ്യക്ഷയായിരുന്ന സോണിയാഗാന്ധിയാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. രണ്ടേക്കര്‍ സ്ഥലത്ത് ആറു നിലകളുള്ള മന്ദിരത്തിന് ഇന്ദിരാ ഭവന്‍ എന്നാണ് പേരിട്ടിിക്കുന്നത്.

Signature-ad

പാര്‍ട്ടി ജന്മദിനമായ ഡിസംബര്‍ 28 ന് ഉദ്ഘാടനം നടത്താനാണ് നേരത്തെ ആലോചിച്ചിരുന്നതെങ്കിലും, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. സിപിഐ ആസ്ഥാനമായ അജോയ് ഭവന്‍, എഎപി, ഡിഎംകെ ഓഫീസുകള്‍ അടുത്തുണ്ട്.

അടിയന്തരാവസ്ഥയ്ക്ക് ശേഷം 1978 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്ന് ഇന്ദിര ഗാന്ധി കോണ്‍ഗ്രസ് ഐ രൂപീകരിച്ചത് മുതല്‍ അക്ബര്‍ റോഡിലെ 24-ാം നമ്പര്‍ കെട്ടിടം ആയിരുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക വസതി. കഴിഞ്ഞ 47 വര്‍ഷമായി പാര്‍ട്ടിയുടെ എല്ലാ ഉയര്‍ച്ചയ്ക്കും, താഴ്ചയ്ക്കും സാക്ഷിയായിരുന്നു അക്ബര്‍ റോഡിലെ ‘രാജകീയ വസതി’.

ഏഴ് കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ ഭരണകാലത്തിന് 24ാം നമ്പര്‍ കെട്ടിടം സാക്ഷ്യം വഹിച്ചു. 1978 ജനുവരിയിലാണ് ഇന്ദിരാഗാന്ധി അടക്കം ഇരുപത് നേതാക്കള്‍ പുതിയ ഓഫീസിലെത്തിയത്. ഇപ്പോള്‍ പാര്‍ട്ടി പുതിയ ഓഫീസിലേക്ക് മാറുന്നത് ജനുവരിയിലാണെന്നതും യാദൃച്ഛികം. അന്നും ഇന്നും കോണ്‍ഗ്രസ് പ്രതിപക്ഷത്താണെന്നത് മറ്റൊരു സമാനത.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: