IndiaNEWS

ബാങ്കുകളില്‍ അനാഥമായി കിടക്കുന്നത് 78,213 കോടി രൂപ; അവകാശികളില്‍ നമ്മളുമുണ്ടോ എന്നറിയാം

ന്യൂഡല്‍ഹി: മാസങ്ങളോളം ഉപയോഗിക്കാതെ കിടന്ന ജാക്കറ്റിലോ, ജീന്‍സിന്റെ പോക്കറ്റിലോ പുസ്തകത്തിന്റെ ഉള്ളിലോ എന്നോ വെച്ചു മറന്നുപോയ നൂറിന്റെയോ അഞ്ഞൂറിന്റെയോ നോട്ട് കണ്ണിലുടക്കുമ്പോള്‍ കിട്ടുന്ന സന്തോഷമനുഭവിക്കാത്തവര്‍ ഉണ്ടാകില്ല.

എന്നാല്‍ നൂറിനും അഞ്ഞൂറിനും പകരം അത് പതിനായിരങ്ങളോ ലക്ഷങ്ങളോ കോടികളോ ആയാലോ. അതെ ആയിരക്കണക്കിന് അക്കൗണ്ടുകളിലായി ഒന്നും രണ്ടും കോടികളല്ല 78,213 കോടികളാണ് നിഷ്‌ക്രിയമായി കിടക്കുന്നത്.

Signature-ad

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) കണക്കനുസരിച്ച്, 2024 മാര്‍ച്ച് വരെ രാജ്യത്തുടനീളമുള്ള വിവിധ ബാങ്കുകളില്‍ ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്നത് 78,213 കോടി രൂപയുടെ നിക്ഷേപങ്ങളാണ്. ഈ പണത്തിന്റെ ഉടമകളെ കണ്ടുപിടിക്കാനും, ലക്ഷങ്ങള്‍ നിഷ്‌ക്രിയമായി കിടക്കുകയാണെന്ന് ഓര്‍മ്മിപ്പിക്കാനും അവ തിരിച്ചുപിടിക്കാനുമുള്ള സൗകര്യവും റിസര്‍വ് ബാങ്ക് ഒരുക്കിയിട്ടുണ്ട്.

ഉദ്ഗം (UDGAM) എന്ന കേന്ദ്രീകൃത പോര്‍ട്ടല്‍ വഴി അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ കണ്ടെത്താം. UDGAM എന്ന സൈറ്റില്‍ പോയി പ്രാഥമിക വിവരങ്ങള്‍ നല്‍കിയാല്‍ ഏതെങ്കിലും അക്കൗണ്ടുകളില്‍ പത്ത് വര്‍ഷത്തിലേറെയായി നിഷ്‌ക്രിയമായി കിടക്കുന്ന നമ്മുടെ പണമുണ്ടോ എന്നറിയാം. udgam.rbi.org.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ നിഷ്‌ക്രിയമായി കിടക്കുന്ന നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ കഴിയും. തുടര്‍ന്ന് അതാത് ബാങ്കുകളുമായി ബന്ധപ്പെട്ടാല്‍ പ്രവര്‍ത്തനരഹിതമായ അക്കൗണ്ട് സജീവമാക്കാനോ പണം പിന്‍വലിക്കാനോ കഴിയും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: