IndiaNEWS

ഇരുപത് രൂപയുണ്ടെങ്കില്‍ സിം 90 ദിവസം ആക്ടീവാകും; പുതിയ മാനദണ്ഡവുമായി ട്രായ്

ന്യൂഡല്‍ഹി: മിക്കവരുടെയും കൈയില്‍ രണ്ട് സിം കാര്‍ഡുകള്‍ ഉണ്ടാകും. ഒന്ന് സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ സെക്കന്‍ഡറി സിം അടിയന്തരഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കുന്നവരാകും മിക്കവരും. എന്നാല്‍ സെക്കന്‍ഡറി സിം കട്ടാകാതിരിക്കാന്‍ റീച്ചാര്‍ജ് ചെയ്യാന്‍ വലിയ തുക ചെലവഴിക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. അതിന് പരിഹാരമായിരിക്കുകയാണ് പുതിയ ?നിയമം.

പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ ആക്ടീവായി നിര്‍ത്താന്‍ 20 രൂപ ചെലവഴിച്ചാല്‍ മതി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വരുത്തിയ പുതിയ മാറ്റങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതാണ്. സിം കാര്‍ഡില്‍ കുറഞ്ഞത് 20 രൂപ ബാലന്‍സുണ്ടെങ്കില്‍ ആ സിം ആക്റ്റീവായി നിലനിത്തണമെന്നതാണ് പുതിയ മാനദണ്ഡം. നിലവില്‍ എല്ലാ മാസവും ആക്ടീവായി നിലനിര്‍ത്താന്‍ ഏകദേശം 199 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യണമായിരുന്നു. ഇത് വലിയ ഭാരമാണ് ഉപയോക്താക്കള്‍ക്ക് ഉണ്ടാക്കിയിരുന്നത്.

Signature-ad

പ്രീപെയ്ഡ് സിംകാര്‍ഡുകള്‍ക്ക് മാത്രമാണ് പുതിയ നിയമം ബാധകം. 90 ദിവസത്തിനുള്ളില്‍ സിം കാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍ (കോളിനോ മെസേജിനോ ഡാറ്റയ്‌ക്കോ മറ്റ് സര്‍വീസുകള്‍ക്കോ) സിം ഡീ ആക്റ്റിവേറ്റാകും. എന്നാല്‍ സിം കാര്‍ഡില്‍ 20 രൂപയോ അതില്‍ കൂടുതലോ രൂപ ഉണ്ടെങ്കില്‍ 30 ദിവസത്തേക്ക് കൂടി ആക്ടീവാകും. 20 രൂപയില്‍ താഴെയാണെങ്കില്‍ സിം ഡീ ആക്ടിവേറ്റാകും. എന്നാല്‍ സിം പ്രവര്‍ത്തനരഹിതമായി 15 ദിവസത്തിനുള്ളില്‍ 20 രൂപക്ക് റീച്ചാര്‍ജ് ചെയ്താല്‍ സിം കാര്‍ഡ് വീണ്ടും ആക്ടീവാകും എന്നതാണ് പുതിയ വ്യവസ്ഥ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: