IndiaNEWS

കേരളമെന്ന പേർ കേട്ടാൽ: എയര്‍ മാര്‍ഷല്‍ ബി മണികണ്ഠനും സാജു ബാലകൃഷ്ണനും പരം വിശിഷ്ട സേവാമെഡൽ, എം.ടിക്കും ശോഭനയ്ക്കും  പത്മഭൂഷണ്‍: പി.ആര്‍ ശ്രീജേഷിനും ജോസ് ചാക്കോയ്ക്കും പത്മവിഭൂഷണ്‍

   സൈന്യത്തിലെ വിശിഷ്ടസേവനത്തിലുള്ള രാഷ്ട്രപതിയുടെ സേനാമെഡലുകളിലും പത്മ അവാർഡുകളിലും മലയാളികൾക്കു തിളക്കമാർന്ന നേട്ടം. വ്യോമസേനയില്‍ നിന്ന് 2 മലയാളികള്‍ പരം വിശിഷ്ട സേവാമെഡലിന് അര്‍ഹത നേടി. സതേണ്‍ എയര്‍ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ ബി മണികണ്ഠന്‍, കമാന്‍ഡ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ സാജു ബാലകൃഷ്ണനുമാണ് പരം വിശിഷ്ട സേവാ മെഡൽ ലഭിച്ചത്. കോട്ടയം സ്വദേശിയാണ് എയര്‍ മാര്‍ഷല്‍ ബി മണികണ്ഠന്‍. കരസേനയില്‍ നിന്ന് ലഫ്.ജനറല്‍ ഭുവന കൃഷ്ണനും പരം വിശിഷ്ട സേവാ മെഡല്‍ നേടി.

2025 ലെ പത്മപുരസ്‌കാരങ്ങളിലും  മലയാളികൾ വിവിധ പത്മ അവാർഡുകൾ കരസ്ഥമാക്കി. അന്തരിച്ച വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് രാജ്യം മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ നൽകി ആദരിച്ചു. 2005 ൽ അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചിരുന്നു. ഡിസംബര്‍ 25നാണ് എം.ടി വിടവാങ്ങിയത്. തമിഴ് ചലച്ചിത്ര താരം അജിത്, നടി ശോഭന എന്നിവർക്കും പത്മഭൂഷൺ നൽകി  ആദരിച്ചു. ആകെ139 പത്മ അവാർഡുകളിൽ 7 പേർക്കാണ് ഇത്തവണ പത്മവിഭൂഷൺ നൽകിയത്. ഹോക്കി താരം പിആര്‍ ശ്രീജേഷിനും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും പത്മവിഭൂഷണ്‍. ‘ഖേൽരത്ന’ നൽകി രാജ്യം പി. ആർ ശ്രീജേഷിനെ നേരത്തെ  ആദരിച്ചിരുന്നു. ആരോഗ്യ മേഖലയിൽ നിന്നാണ് ഡോ. ജോസ് ചാക്കോ പെരിയപുറത്തിന് പത്മഭൂഷൺ ലഭിക്കുന്നത്. ആകെ 26 പേർക്കാണ് പത്മഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചിട്ടുള്ളത്.

Signature-ad

ഫുട്‌ബോള്‍ താരം ഐ.എം വിജയൻ ഡോ. കെ ഓമനക്കുട്ടി ക്രിക്കറ്റ് താരം ആർ. അശ്വിൻ, ഗായകൻ അർജീത് സിംഗ് എന്നിവർ ഉൾപ്പെടെ 113 പേർക്ക് പത്മശ്രീ ലഭിച്ചു.
അന്തരിച്ച ഫോക്ക് ഗായിക ശാരദ സിൻഹയ്ക്കും മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ നൽകിയിട്ടുണ്ട്.

തമിഴ്നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവരും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.

ഗോവയുടെ സ്വാതന്ത്ര്യസമരത്തിലെ നിര്‍ണായക പോരാളിയായിരുന്നു ലീബാ ലോ ബോ സര്‍ദേശായി. പോര്‍ച്ചുഗീസ് ഭരണത്തിനെതിരെ ആളുകളെ അണിനിരത്തനായി ഭൂഗര്‍ഭ റേഡിയോ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിലും വലിയ പങ്കുവഹിച്ചു. സെര്‍വിക്കല്‍ കാന്‍സറുമായി ബന്ധപ്പെട്ട പഠനത്തിന് ഡല്‍ഹിയില്‍ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ.നീര്‍ജ ഭട്ലയും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയായി.

സനാ മെഡലുകളിൽ, ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ ജി. വിജയന്‍ കുട്ടിക്ക് മരണാനന്തര ബഹുമതിയായി ശൗര്യചക്രയും നല്‍കും. കശ്മീരിലെ അപകടത്തിലാണ് ശാസ്താംകോട്ട സ്വദേശി വിജയന്‍കുട്ടി മരണപ്പെട്ടത്. റിയാസി – അര്‍നാസ്- മഹോര്‍ റോഡിലെ ഖര്‍ഡ് പാലത്തില്‍ വിജയന്‍ കുട്ടി ഓടിച്ചിരുന്ന സൈന്യത്തിന്റെ ബുള്‍ഡോസര്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ താഴ്ചയിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. 28 വര്‍ഷം സൈനിക സേവനം അനുഷ്ഠിച്ച വ്യക്തിയാണ് വിജയന്‍ കുട്ടി.

Back to top button
error: