India

  • ഭാര്യയ്ക്ക് മറ്റൊരുബന്ധം, ഹോട്ടലിലെ ദൃശ്യം ആവശ്യപ്പെട്ടുള്ള മേജറുടെ ഹര്‍ജി തള്ളി; സ്വകാര്യത അവകാശമെന്ന് കോടതി

    ന്യൂഡല്‍ഹി: ഭാര്യയുടെ വിവാഹേതരബന്ധം തെളിയിക്കാനായി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സൈനിക ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഡല്‍ഹി പട്യാല ഹൗസ് കോടതി ജഡ്ജി വൈഭവ് പ്രതാപ് സിങ് ആണ് സൈന്യത്തിലെ മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്. ആരോപണവിധേയരായവരുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഉയര്‍ത്തിക്കാണിച്ചായിരുന്നു കോടതി ആവശ്യം നിരാകരിച്ചത്. ഭാര്യയ്ക്ക് മേജറായ മറ്റൊരു ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടെന്നും ഇത് തെളിയിക്കാനായി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാരനായ മേജറുടെ ആവശ്യം. ജനുവരി 25,26 തീയതികളില്‍ ഭാര്യയോടൊപ്പം ഇയാളും ഹോട്ടലിലുണ്ടായിരുന്നതായും അതിനാല്‍ ഈ തീയതികളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നുമാണ് ഹര്‍ജിക്കാരന്‍ പറഞ്ഞിരുന്നത്. അതേസമയം, ഭാര്യയുടെ വിവാഹേതരബന്ധം ആരോപിച്ച് ഹര്‍ജിക്കാരന്‍ വിവാഹമോചനത്തിന് കേസ് ഫയല്‍ചെയ്തിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഭാര്യയെയോ ആരോപണവിധേയനായ മേജറെയോ കക്ഷിചേര്‍ത്തിരുന്നില്ല. ഹര്‍ജി പരിഗണിച്ചപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ മൂന്നുമാസത്തില്‍ കൂടുതല്‍ സൂക്ഷിക്കാറില്ലെന്നും അതിനാല്‍ ദൃശ്യങ്ങള്‍ ലഭ്യമാകില്ലെന്നുമാണ് ഹോട്ടല്‍ അധികൃതര്‍ കോടതിയില്‍ പറഞ്ഞത്. അതേസമയം, അതിഥികളുടെ വിവരങ്ങളും…

    Read More »
  • പുഴയില്‍ വീണ സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കുന്നതിടെ യുവ ഓഫീസര്‍ക്ക് വീരമൃത്യു; 23 കാരന്‍ കമ്മിഷന്‍ ചെയ്യപ്പെട്ടത് ആറുമാസം മുന്‍പ്; ലെഫ്റ്റനന്റ് തിവാരിയുടെ ധീരതയെ പുകഴ്ത്തി സേന

    ന്യൂഡല്‍ഹി: പട്രോളിംഗിനിടെ പുഴയില്‍ വീണ സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കാന്‍ പുഴയിലേയ്ക്ക് എടുത്തുചാടിയ യുവ ഓഫീസര്‍ക്ക് വീരമൃത്യു. സിക്കിമിലെ സൈനിക കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. 23 കാരനായ ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയാണ് വീരമൃത്യു വരിച്ചത്. സിക്കിം സ്‌കൗട്ട്‌സിലെ അംഗമായ ശശാങ്ക് ആറുമാസം മുന്‍പാണ് സൈന്യത്തില്‍ കമ്മിഷന്‍ ചെയ്യപ്പെട്ടത്്. സിക്കിമിലെ സൈനിക കേന്ദ്രത്തിലേയ്ക്കുള്ള പട്രോളിംഗിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ 11 മണിയോടെ സൈനികര്‍ തടികൊണ്ടുള്ള പാലം കടക്കവേ അഗ്നിവീര്‍ സ്റ്റീഫന്‍ ശുഭ പുഴയിലേയ്ക്ക് വീഴുകയായിരുന്നു. ശുഭയെ കരയ്ക്കടുപ്പിക്കുന്നതിനിടെ ശശാങ്ക് കുത്തൊഴുക്കില്‍പ്പെടുകയായിരുന്നു. ശുഭ മുങ്ങിത്താഴുന്നത് കണ്ട ശശാങ്ക് ഉടന്‍ പുഴയിലേയ്ക്ക് ചാടി. പിന്നാലെ മറ്റൊരു സൈനികനായ നായിക് പുകാര്‍ കട്ടേലും പുഴയിലേയ്ക്ക് ചാടുകയും ഇരുവരും ചേര്‍ന്ന് ശുഭയെ രക്ഷപ്പെടുത്തുകയുമായിരുന്നു. അര മണിക്കൂറിനുശേഷം 800 മീറ്റര്‍ അകലെനിന്നാണ് തിവാരിയുടെ മൃതദേഹം കണ്ടെത്തിയത്. ചെറിയ പ്രായവും കുറഞ്ഞ സേവനകാലവും ആണെങ്കിലും ലെഫ്റ്റനന്റ് തിവാരിയുടെ ധീരത തലമുറകളോളം സൈനികരെ പ്രചോദിപ്പിക്കുമെന്ന് ആദരം അര്‍പ്പിച്ച് സൈന്യം കുറിച്ചു.  

    Read More »
  • സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; തലയ്ക്ക് 10 ലക്ഷം വിലയിട്ട മാവോയിസ്റ്റ് നേതാവിനെ വധിച്ചു, കൊല്ലപ്പെട്ടത് സിപിഐമാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി

    ന്യൂഡല്‍ഹി: സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ് സര്‍ക്കാര്‍ 10ലക്ഷം രൂപ തലയ്ക്കു വിലയിട്ട മാവോയിസ്റ്റ് പപ്പു ലൊഹരയാണ് കൊല്ലപ്പെട്ടത്. സംഘത്തിലുള്ള പ്രഭാത് ഗഞ്ചുവും കൊല്ലപ്പെട്ടു. നിരോധിത സംഘടനയായ സിപിഐമാവോയിസ്റ്റിന്റെ ജനറല്‍ സെക്രട്ടറി നംബാല കേശവ റാവു എന്ന ബസവരാജുവിനെ (70) ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ദിവസം മുന്‍പ് സുരക്ഷാസേന വധിച്ചിരുന്നു. മൂന്നു പതിറ്റാണ്ടായുള്ള മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളില്‍ ജനറല്‍ സെക്രട്ടറി പദവിയിലുള്ള ഒരാളെ വധിക്കുന്നത് ആദ്യമായാട്ടായിരുന്നു. 2011ല്‍ ബംഗാളിലെ മിഡ്‌നാപുരിലെ ഏറ്റുമുട്ടലില്‍ സിപിഐമാവോയിസ്റ്റ് പൊളിറ്റ്ബ്യൂറോ അംഗം മല്ലോജുല കോടേശ്വര്‍ റാവു എന്ന കിഷന്‍ജിയെ സുരക്ഷാസേന വധിച്ചിരുന്നു. ഛത്തീസ്ഗഡില്‍ ഇക്കൊല്ലം ഇതുവരെ 200 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചതായി പൊലീസ് പറഞ്ഞു. ഇതില്‍ 183 പേരും ബസ്തര്‍ മേഖലയിലാണ്. ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഒരു കോടി രൂപ തലയ്ക്കു വിലയിട്ട മാവോയിസ്റ്റാണ് ആന്ധ്രപ്രദേശ് ശ്രീകാകുളം സ്വദേശിയായ ബസവരാജു.

    Read More »
  • ചാരന്‍മാരെ ഐഎസ്‌ഐ ഉപയോഗിച്ചത് എന്തിന്? പാക് എംബസി കേന്ദ്രമാക്കി വിസയ്ക്കു പകരം സംഘടിപ്പിച്ചത് ആയിരക്കണക്കിന് സിംകാര്‍ഡുകള്‍; വാട്‌സ് ആപ്പും ടെലിഗ്രാമും ഉപയോഗിച്ചു സൈനികരുടെ ഫോണുകള്‍ ചോര്‍ത്തി; ഝലം ജില്ലയില്‍ പ്രത്യേകം കോള്‍ സെന്റര്‍; ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍

    ന്യൂഡല്‍ഹി: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയതിന്റെ പേരില്‍ ഇന്ത്യയില്‍ അറസ്റ്റിലായവര്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്കുവേണ്ടി വ്യാപകമായി ഇന്ത്യന്‍ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്‍കിയെന്ന് കണ്ടെത്തല്‍. പാകിസ്താനില്‍ ബന്ധുക്കളുള്ള ഹരിയാനയടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നുള്ള ഗ്രാമീണരുടെ സിംകാര്‍ഡുകളാണ് വിസ നല്‍കുന്നതിനു പകരമായി ആവശ്യപ്പെട്ടിരുന്നതെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഹരിയാന, പഞ്ചാബ്, യുപി എന്നിവിടങ്ങളില്‍നിന്ന് നിരവധി പേരെയാണ് ഇന്ത്യ ചാരവൃത്തിയുമായി ബന്ധപ്പെട്ട് പിടികൂടിയത്. ഇതില്‍ ജ്യോതി മല്‍ഹോത്രയെന്ന വനിതയും ഉള്‍പ്പെടുന്നു. ഇവര്‍ നിരവധി തവണ പാകിസ്താനില്‍ പോയിട്ടുണ്ട്. ഇവിടേക്കുള്ള വിസയ്ക്കു പകരം ഇന്ത്യക്കാരുടെ പേരിലുള്ള സിംകാര്‍ഡുകളാണ് പാക് എംബിസിയെക്കൊണ്ട് ഐഎസ്‌ഐ സംഘടിപ്പിച്ചത്. സിംകാര്‍ഡുകള്‍ നല്‍കുന്നവര്‍ക്കു പാരിതോഷികമായി 5000 രൂപവരെയും നല്‍കും. ഈ വ്യക്തികള്‍ പാകി ഹൈക്കമ്മീഷനില്‍ നിയമിച്ച ഐഎസ്‌ഐ ബന്ധമുള്ള ഉദ്യോഗസ്ഥരായ ഡാനിഷ് എന്ന എഹ്സാന്‍ ഉര്‍ റഹീം, സാം ഹാഷ്മി എന്ന മുസമ്മില്‍ ഹുസൈന്‍ എന്നിവരുമായി ബന്ധപ്പെട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറുന്നു. ഇവരെ പിന്നീട് ഇന്ത്യ പുറത്താക്കിയിരുന്നു. 2018 നും 2024 നും ഇടയില്‍ പാക്…

    Read More »
  • താലികെട്ടിന് തൊട്ടുമുമ്പ് നാടകീയ രംഗങ്ങള്‍; വധു എതിര്‍ത്തതോടെ പൊലീസിനെ വിളിച്ച് വരന്റെ ബന്ധുക്കള്‍; ഒടുവില്‍ വമ്പന്‍ ട്വിസ്റ്റ്

    ബെംഗളൂരു: കര്‍ണാടകയില്‍ തന്റെ അനുവാദമില്ലാതെ നടത്താന്‍ ശ്രമിച്ച വിവാഹം എതിര്‍ത്ത വധുവിന് കാമുകനൊപ്പം പോകാന്‍ അവസരം ഒരുക്കി പൊലീസ്. താലികെട്ടാന്‍ വരന്‍ ഒരുങ്ങിയപ്പോള്‍ നാടകീയ രംഗങ്ങളാണ് ഉണ്ടായത്. താലികെട്ടാന്‍ വധു വിസമ്മതിച്ചതോടെ വിവാഹം മുടങ്ങി. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം നടന്നത്. ഹാസന്‍ ജില്ലയിലെ ബുവനഹള്ളി ഗ്രാമത്തില്‍ നിന്നുള്ള യുവതിയും ആളൂര്‍ ഗ്രാമത്തില്‍ നിന്നുള്ള യുവാവും തമ്മിലുളള വിവാഹമാണ് വധു വിസമ്മതിച്ചതോടെ മുടങ്ങിയത്. വരന്റെ മുന്നില്‍ താലി കെട്ടാന്‍ വിസമ്മതിച്ചു നില്‍ക്കുന്ന വധുവിന്റെ രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മണ്ഡപത്തില്‍ വെച്ച് മറ്റു ചടങ്ങുകള്‍ നടത്തി താലി ചാര്‍ത്തലിലേക്കു കടന്നപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. താലികെട്ടാന്‍ വധുവിനെ ബന്ധുക്കള്‍ നിര്‍ബന്ധിക്കുകയും പുറകില്‍ നിന്ന് വധുവിന്റെ കഴുത്തു താഴ്ത്തി താലി കെട്ടിക്കാന്‍ ശ്രമവും ഉണ്ടായി. യുവതി വഴങ്ങുന്നില്ലെന്നു കണ്ട് വരന്റെ ബന്ധുക്കള്‍ പൊലീസിനെ വിളിച്ചു. പൊലീസെത്തിയപ്പോള്‍ ഈ വിവാഹത്തിന് സമ്മതമല്ലെന്നും മറ്റൊരാളുമായി അടുപ്പത്തിലാണെന്നും യുവതി പറഞ്ഞു. ഇത്രയും നാളും രക്ഷിതാക്കള്‍ തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നെനും…

    Read More »
  • സിന്ദൂരം മായിച്ചതിന് മറുപടി നല്‍കിയതും വനിതകള്‍; റഫാല്‍ പറത്തി ഓപ്പറേഷന്‍ സിന്ദൂറില്‍ തിരിച്ചടി നല്‍കിയത് വനിതാ പൈലറ്റുമാര്‍; സൈന്യത്തിന്റെ ചരിത്രത്തില്‍തന്നെ ആദ്യം; പത്താന്‍കോട്ടിലും രാജസ്ഥാനിലും വ്യോമ പ്രതിരോധം തീര്‍ത്തതും രണ്ട് വനിത കമാന്‍ഡിംഗ് ഓഫീസര്‍മാര്‍

    ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറില്‍ പങ്കെടുത്തവരിലേറെയും വ്യോമസേനയിലെ വനിത പൈലറ്റുമാരായിരുന്നുവെന്ന് റിപ്പോര്‍ട്ട്. സൈന്യത്തിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു ഓപേറഷനെന്നും ഉന്നത സൈനിക വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പത്താന്‍കോട്ടിലും രാജസ്ഥാനിലും പാകിസ്താന്റെ വ്യോമാക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ എയര്‍ഡിഫന്‍സ് യൂണിറ്റുകള്‍ക്കു നേതൃത്വം നല്‍കിയതും രണ്ടു വനിതാ കേണല്‍മാരാണ്. ഒരോ കേണല്‍മാരും 800 സൈനികര്‍ക്കാണു നേതൃത്വം നല്‍കുന്നത്. 2023ല്‍ പ്രത്യേക തെരഞ്ഞെടുപ്പിലൂടെയാണു 108 വനിതകളെ സിഒമാരായി ഉയര്‍ത്തിയത്. നിലവില്‍ 120 പേര്‍ കമാന്‍ഡിംഗ് ഓഫീസര്‍മാരായുണ്ട്. ഇവരില്‍ അറുപതു ശതമാനവും ഓപ്പറേഷണല്‍ മേഖലകളില്‍തന്നെയാണ്. നോര്‍ത്തേണ്‍, ഈസ്‌റ്റേണ്‍ കമാന്‍ഡുകളിലാണ് ഇവരുടെ പ്രവര്‍ത്തനവും. പഹല്‍ഗാമില്‍ ഭീകരര്‍ മായിച്ച സിന്ദൂരങ്ങള്‍ക്ക് പകരം ചോദിക്കാന്‍ നാരീശക്തിയെ തന്നെ രാജ്യം നിയോഗിച്ചതായി പ്രധാനമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന് ഇന്ത്യ നല്‍കിയ തിരിച്ചടി മാധ്യമങ്ങളോട് വിശദീകരിക്കാന്‍ എത്തിയതും സേനയിലെ വനിതാ ഓഫിസര്‍മാരായ കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങുമായിരുന്നു. ബ്രഹ്മോസടക്കം പാക്കിസ്ഥാനെതിരെ പ്രയോഗിച്ച…

    Read More »
  • ‘ഭരണഘടനാ വിരുദ്ധമായ നിയമം പാസാക്കുമ്പോള്‍ കണ്ണടയ്ക്കാന്‍ കഴിയില്ല, നീതി ലഭിക്കാന്‍ അവധി തടസമാകരുത്’; ചാന്‍സലര്‍ വിഷയത്തില്‍ തമിഴ്‌നാടിനെ നിര്‍ത്തിപ്പൊരിച്ച് മദ്രാസ് ഹൈക്കോടതി; സ്റ്റാലിന് തിരിച്ചടിയായത് എന്ത്? നിയമത്തില്‍ ഗുരുതര വീഴ്ച; യൂണിവേഴ്‌സിറ്റി വിസി നിമയനത്തില്‍ പ്രതിസന്ധി

    ചെന്നൈ: സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിവാദങ്ങള്‍ക്കു വഴി വച്ചിരുന്നു. കേരളത്തില്‍ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ എടുത്തുമാറ്റുന്ന നിയമ നിര്‍മാണം നിയമസഭ പാസാക്കിയിരുന്നു. കഴിഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബില്ല് പിടിച്ചുവച്ച നടപടി വലിയ വിവാദമായിരുന്നു. എന്നാല്‍, കഴിഞ്ഞ സുപ്രീം കോടതി വിധിയോടെ, ഈ കേസ് പിന്‍വലിക്കുകയും എല്ലാവര്‍ക്കും വിധി ബാധകമാണെന്ന നിഗമനത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍, തമഴ്‌നാട്ടില്‍ പാസാക്കിയ നിയമം കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇടക്കാല വിധിയാണു പുറപ്പെടുവിച്ചതെങ്കിലും ഇതു സംബന്ധിച്ച ഗൗരവമേറിയ ചര്‍ച്ചയ്ക്ക് ഇടയാക്കുകയും ചെയ്തു. പ്രത്യേകിച്ച് ഇത്തരം വിഷയങ്ങളില്‍ അടുത്തിടെ കേരള ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍. തമിഴ്‌നാട്ടില്‍ ചാന്‍സലര്‍ പദവി എടുക്കു കളയുന്നതിനു പകരം വൈസ് ചാന്‍സലര്‍മാര്‍രെ നിയമിക്കാനുള്ള അവധികാരം എടുത്തുകളയുകയാണു ചെയ്തത്. ഗവര്‍ണര്‍ ബില്ലുകള്‍ ദീര്‍ഘകാലം പിടിച്ചുവച്ചു. 2025 ഏപ്രില്‍ 8 ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച് ഭരണഘടനാപരമായ ഉത്തരവ് നേടി.…

    Read More »
  • ആകാശച്ചുഴിയില്‍പ്പെട്ട ഇന്ത്യന്‍ വിമാനത്തോട് പ്രതികാരം; വ്യോമാതിര്‍ത്തി ഉപയോഗിക്കാനുള്ള പൈലറ്റിന്റെ അപേക്ഷ പാക്കിസ്ഥാന്‍ നിരസിച്ചു

    ന്യൂഡല്‍ഹി: ബുധനാഴ്ച ആകാശച്ചുഴിയില്‍ അകപ്പെട്ട ഇന്ത്യന്‍ വിമാനത്തിനു സഹായം നിഷേധിച്ച് പാക്കിസ്ഥാന്‍. ഡല്‍ഹി-ശ്രീനഗര്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനമാണ് (6E 2142) അപ്രതീക്ഷിതമായി ആകാശച്ചുഴിയില്‍പ്പെട്ടത്. തൊട്ടുപിന്നാലെ പൈലറ്റ് ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി ഉപയോഗിക്കാന്‍ അനുമതി തേടി. അതുവഴി പ്രതികൂല കാലാവസ്ഥ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഈ അപേക്ഷ നിരസിക്കപ്പെട്ടുവെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് നിശ്ചയിച്ച പാതയിലൂടെ തന്നെ യാത്ര തുടരുകയായിരുന്നു. 227 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ശക്തമായ ആലിപ്പഴ പെയ്ത്തും വിമാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. വിമാനത്തിലെ ജീവനക്കാര്‍ കൃത്യമായ പ്രോട്ടോക്കോള്‍ പാലിച്ചിരുന്നു. വിമാനം ആവശ്യമായ പരിശോധനയ്ക്കും അറ്റകുറ്റപ്പണികള്‍ക്കും വിധേയമാക്കിയിരിക്കുകയാണ്. വിമാനം ശക്തമായി കുലുങ്ങിയപ്പോള്‍ യാത്രക്കാര്‍ നിലവിളിക്കുകയും കരയുകയും ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തങ്ങള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ക്യാപ്റ്റനും ക്യാബിന്‍ ക്രൂവിനും പ്രത്യേക നന്ദിയെന്നുമാണ് വിഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്ത് യാത്രക്കാര്‍…

    Read More »
  • അഭിനയിക്കാന്‍ 2 കോടി; രാത്രി പാര്‍ട്ടിക്ക് 35 ലക്ഷം; നാഷണല്‍ ക്രഷ് കയാദു ലോഹര്‍ ഇഡി നിരീക്ഷണത്തില്‍; റെയ്ഡില്‍ പിടിയിലായ മദ്യ വില്‍പന കമ്പനിയുടെ വ്യക്തികള്‍ പേരു വെളിപ്പെടുത്തിയെന്ന് സൂചന

    കൊച്ചി: ഡ്രാഗണ്‍, ഒരു ജാതി ജാതകം, പത്തൊമ്പതാം നൂറ്റാണ്ട്, തുടങ്ങിയ സിനിമകളിലെ നായികയും നാഷണല്‍ ക്രഷ് എന്ന് അറിയപ്പെടുന്ന കയാദു ലോഹര്‍ ഇഡി നിരീക്ഷണത്തില്‍. തമിഴ്നാട്ടിലെ സര്‍ക്കാറിന്റെ മദ്യവില്‍പന കമ്പനിയായ ടാസ്മാക്കുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസിലെ ഇഡി അന്വേഷണത്തില്‍ കയാദു ലോഹറിന്റെ പേരും ഉണ്ടെന്നാണ് വിവരം. ടാസ്മാക് കേസില്‍ ഇഡി റെയ്ഡില്‍ പിടിക്കപ്പെട്ട വ്യക്തികള്‍ നടിയുടെ പേര് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഇവര്‍ നടത്തിയ നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കയാദു 35 ലക്ഷം രൂപ വാങ്ങിയെന്നാണ് വിവരം. തമിഴ്നാടിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യ വില്‍പ്പന കമ്പനിയായ ടാസ്മാക്കുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിയാണ് ടാസ്മാക് അഴിമതി എന്ന പേരില്‍ അറിയിപ്പെടുന്നത്. 2021ല്‍ ‘മുഗില്‍പേട്ടെ’ എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് കയാദു. 2022ല്‍ ‘പത്തൊമ്പതാം നൂറ്റാണ്ടി’ല്‍ അഭിനയിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ‘അല്ലുരി’ എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചു. ഈ വര്‍ഷം പുറത്തിറങ്ങിയ ‘ഡ്രാഗണ്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി ഏറെ പ്രശസ്തി നേടുന്നത്.…

    Read More »
  • എന്തൊരു നുണ! ആ കോണ്‍ഗ്രസല്ല സര്‍, ഈ കോണ്‍ഗ്രസ്! തുര്‍ക്കിയില്‍ കോണ്‍ഗ്രസിന് ഓഫീസെന്ന് അര്‍ണാബിന്റെ പ്രചാരണം; മുനിസിപ്പല്‍ ഭരണകൂടത്തിന്റെ കണ്‍വന്‍ഷന്‍ സെന്റര്‍ ഉപയോഗിച്ച് റിപ്പബ്ലിക് ടിവി നാണം കെട്ടു; തുര്‍ക്കി പ്രസിഡന്റിന് ബിജെപിയുടെ ഷാള്‍ സമ്മാനിക്കുന്ന ചിത്രങ്ങളും പുറത്ത്

    ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു തുര്‍ക്കിയില്‍ രജിസ്റ്റര്‍ ചെയ്ത ഓഫീസുണ്ടെന്ന റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍-ചീഫ് അര്‍ണാബ് ഗോസ്വാമിയുടെ പ്രൈം ടൈം ഷോയിലെ വാദങ്ങള്‍ പൊളിയുന്നു. ഇസ്താംബൂള്‍ കോണ്‍ഗ്രസ് സെന്ററിന്റെ ചിത്രവും അര്‍ണാബ് ഷോയില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഗാന്ധി കുടുംബം ദേശീയ സുരക്ഷയ്ക്കു വിട്ടുവീഴ്ച ചെയ്‌തെന്നും കോണ്‍ഗ്രസ് ഓഫീസ് രജിസ്റ്റര്‍ ചെയ്തത് ഇതിന്റെ ഉദാഹരണമാണെന്നും അര്‍ണാബ് പറഞ്ഞു. അര്‍ണാബിന്റെ ഒരു മണിക്കൂര്‍ നുണ പ്രചാരണത്തിന് ഒരു നിമിഷത്തിന്റെ ആയുസ് പോലും ഉണ്ടായിരുന്നില്ലെങ്കിലും ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ശത്രുവിന്റെ സുഹൃത്ത് ശത്രുവാണെന്നും കോണ്‍ഗ്രസിനെ ബഹിഷ്‌കരിക്കണമെന്നുമായിരുന്നു അര്‍ണാബിന്റെ ആഹ്വാനം. പാകിസ്താനുമായുള്ള സമീപകാല സംഘര്‍ഷത്തെത്തുടര്‍ന്നു തുര്‍ക്കിയുമായുളള ഇന്ത്യയുടെ ബന്ധത്തിലും വിള്ളല്‍ വീണിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനു മുന്നോടിയായി പാകിസ്താന് ആയുധങ്ങള്‍ നല്‍കി സഹായിച്ചത് തുര്‍ക്കിയാണ്. ഇന്ത്യക്കാര്‍ ആ രാജ്യത്തേക്കുള്ള യാത്ര കൂട്ടത്തോടെ റദ്ദാക്കി. ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ കൈകാര്യം ചെയ്തിരുന്ന തുര്‍ക്കിഷ് കമ്പനിയെ വിലക്കി. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, ഐഐടി-ബോംബെ, ജാമിയ മില്ലിയ ഇസ്ലാമിയ തുടങ്ങിയ സ്ഥാപനങ്ങള്‍ തുര്‍ക്കി സര്‍വകലാശാലകളുമായുള്ള…

    Read More »
Back to top button
error: