India
-
ഇലക്ട്രിക് വാഹനമെന്ന സ്വപ്‌നത്തിനു തുരങ്കം വയ്ക്കുന്ന ജി.എസ്.ടി. പരിഷ്‌കാരം; നികുതി കുത്തനെ ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ചര്‍ച്ചകള്‍; ആഡംബര കാറുകള്‍ക്ക് 40 ശതമാനം നികുതി വര്‍ധന ഉറപ്പ്; വിദേശ കമ്പനികള്‍ക്ക് തിരിച്ചടിയാകും
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധിച്ചതിനു പിന്നാലെ ഇലക്ട്രിക് കാറുകളിലേക്കു നീങ്ങിത്തുടങ്ങിയ വിപണിക്ക് ജി.എസ്.ടി. പരിഷ്‌കാരം തിരിച്ചടിയാകാന്‍ സാധ്യത. നിലവില്‍ ആഡംബര ഇലക്ട്രിക് കാറുകള്‍ക്കും ഹൈബ്രിഡ് കാറുകള്‍ക്കും നികുതി വര്‍ധിപ്പിക്കാനുള്ള നീക്കമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ഇന്ത്യയില്‍ ആഡംബരക്കാറുകളില്‍ ഏറെയും വിദേശ ബ്രാന്‍ഡുകളുടെയാണ്. ടെസ്്ല, മെഴ്‌സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ബിവൈഡി എന്നിവയാണ് ഇന്ത്യയില്‍ നിലവില ആഡംബര ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുന്നത്. നിലവില്‍ 40 ലക്ഷത്തിനു മുകളില്‍ വിലയുള്ള കാറുകളുടെ നികുതി വര്‍ധനയാണു ലക്ഷ്യമിടുന്നത്. നിലവില്‍ 20 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയില്‍ വിലയുള്ള ഇലക്ട്രിക് കാറുകള്‍ക്ക് അഞ്ചു ശതമാനം നികുതിയാണ് ഈടാക്കുന്നത്. ഇതു 18 ശതമാനത്തിലേക്ക് എത്തിക്കും. 40 ലക്ഷത്തിനു മുകളില്‍ വിലയുള്ളവയ്ക്ക് 28 ശതമാനവും ജി.എസ്.ടി. ലക്ഷ്യമിടുന്നു. ഇവ സമൂഹത്തില്‍ ഉയര്‍ന്ന സാമ്പത്തിക വരുമാനമുള്ളവരാണ് ഉപയോഗിക്കുന്നത് എന്നതും ഇറക്കുമതി ചെയ്യുന്നവയാണ് ഇവയിലേറെയെന്നതുമാണ് ജി.എസ്.ടി. കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നത്. 28 ശതമാനം ജി.എസ്.ടി. മോദി സര്‍ക്കാര്‍ ഒഴിവാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇവികളുടെ നികുതി 18 ശതമാനത്തില്‍ എത്തിക്കുന്നതിനൊപ്പം ഇലക്ട്രിക്…
Read More » -
75 ാം ജന്മദിനത്തോടനുബന്ധിച്ച് നരേന്ദ്രമോദിയുടെ ചോക്‌ളേറ്റ് ശില്‍പ്പമൊരുക്കി വിദ്യാര്‍ത്ഥികള്‍ ; ഉപയോഗിച്ചത് 55 കിലോഗ്രാമില്‍ അധികം ഡാര്‍ക്ക് ചോക്ലേറ്റും 15 കിലോഗ്രാം വൈറ്റ് ചോക്ലേറ്റും
ഭൂവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ഭുവനേശ്വറിലെ ഒരു കൂട്ടം ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ ചോക്ലേറ്റ് ശില്‍പ്പം നിര്‍മ്മിച്ചു. 70 കിലോഗ്രാം ഭാരമുള്ള ഈ ശില്‍പ്പം, 55 കിലോഗ്രാമില്‍ അധികം ഡാര്‍ക്ക് ചോക്ലേറ്റും 15 കിലോഗ്രാം വൈറ്റ് ചോക്ലേറ്റും ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. നഗരത്തിലെ പ്രൊഫഷണല്‍ ബേക്കിംഗ് ആന്‍ഡ് ഫൈന്‍ പാറ്റിസെറി സ്‌കൂളായ ക്ലബ് ചോക്ലേറ്റിലെ 15 വിദ്യാര്‍ത്ഥികളാണ് ഈ കലാസൃഷ്ടിക്ക് പിന്നില്‍. അധ്യാപകരായ രാകേഷ് കുമാര്‍ സാഹു, രഞ്ജന്‍ പരിദ എന്നിവരുടെ നേതൃത്വത്തില്‍ ഏഴ് ദിവസം കൊണ്ടാണ് ഈ ശില്‍പ്പം പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രി ഉജ്ജ്വല യോജന, പ്രധാനമന്ത്രി ജന്‍ ധന്‍ യോജന, ഓപ്പറേഷന്‍ സിന്ദൂര്‍, സ്വച്ഛ് ഭാരത് മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ നേട്ടങ്ങളും ഈ ശില്‍പ്പത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ജന്മദിനങ്ങള്‍ പലപ്പോഴും പ്രധാന പ്രഖ്യാപനങ്ങളോടെയാണ്ആ ഘോഷിക്ക പ്പെടുന്നത്. 2023-ല്‍, കരകൗശലത്തൊഴിലാളികള്‍ക്കായി പി.എം. വിശ്വകര്‍മ്മ യോജന അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 2022-ല്‍ അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് മധ്യപ്രദേശിലെ…
Read More » -
കര്‍ണാടക ചലച്ചിത്ര നടി രാണ്യ റാവുവിന് സ്വര്‍ണക്കടത്ത് കേസില്‍ 102 കോടി രൂപ പിഴ ; ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഹാജരാക്കിയത് 250 പേജുള്ള നോട്ടീസും, 2,500 പേജുള്ള അനുബന്ധ രേഖകളും
ബംഗലുരു: കര്‍ണാടക ചലച്ചിത്ര നടി രാണ്യ റാവുവിന് സ്വര്‍ണക്കടത്ത് കേസില്‍ 102 കോടി രൂപ പിഴ ചുമത്തി. ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് 14.8 കിലോഗ്രാം സ്വര്‍ണ്ണവുമായി രാണ്യ റാവു പിടിയിലായിരുന്നു. ദുബായില്‍ നിന്ന് എത്തിയ പ്പോഴാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (DRI) ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്. നടിക്ക് പുറമെ, ഹോട്ടലുടമ തരുണ്‍ കൊണ്ടരാജുവിന് 63 കോടിയും, ജ്വല്ലറി ഉടമകളായ സാഹില്‍ സക്കറിയ ജെയിന്‍, ഭരത് കുമാര്‍ ജെയിന്‍ എന്നിവര്‍ക്ക് 56 കോടി വീതവും പിഴ ചുമത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇവര്‍ക്കെ തിരേ 250 പേജുള്ള നോട്ടീസും, 2,500 പേജുള്ള അനുബന്ധ രേഖകളുമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഹാജരാക്കിയത്. ഈ വര്‍ഷം ജൂലൈയില്‍ കണ്‍സര്‍വേഷന്‍ ഓഫ് ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് സ്മഗ്ഗ്‌ലിങ് ആക്റ്റ് പ്രകാരം രാണ്യ റാവുവിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷയും വിധി ച്ചിരുന്നു. ഈ കേസില്‍…
Read More » -
ഡല്‍ഹി കലാപക്കേസില്‍ ആര്‍ക്കും ജാമ്യമില്ല, അഞ്ച് വര്‍ഷമായി ജയിലിലുള്ള ജെഎന്‍യു ഗവേഷകന്‍ ഉമര്‍ ഖാലിദിന്റെയും കൂട്ടുപ്രതികളായ ഒമ്പത് പേരുടെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി
ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ ജെഎന്‍യു ഗവേഷകന്‍ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി. കലാപവുമായി ബന്ധപ്പെട്ട് ഗൂഡാലോചന കേസിലെ പ്രതികള്‍ക്കാര്‍ക്കും ജാമ്യമില്ല. ഒമ്പത് പ്രതികളുടെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ളവര്‍ അഞ്ച് വര്‍ഷമായി ജയിലിലാണ്. തസ്ലീം അഹമ്മദും ഷര്‍ജീല്‍ ഇമാമും ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയും തള്ളിയിട്ടുണ്ട്. ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മുഹമ്മദ് സലീം ഖാന്‍, ഷിഫ ഉര്‍ റഹ്മാന്‍, അതര്‍ ഖാന്‍, മീരാന്‍ ഹൈദര്‍, ഷദാബ് അഹമ്മദ് അബ്ദുള്‍ ഖാലിദ് സെയ്ഫി, ഗുല്‍ഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസുമാരായ നവീന്‍ ചൗള, ഷാലിന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. ഈ കലാപത്തില്‍ 50-ല്‍ അധികം ആളുകള്‍ മരിക്കുകയും 700-ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) നടന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ വര്‍ഗീയ കലാപത്തിന് പിന്നിലെ പ്രധാന ഗൂഢാലോചനയില്‍ പങ്കാളികളാണ് ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമുമെന്നാണ് ഡല്‍ഹി പോലീസ്…
Read More » -
അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം കൊന്നൊടുക്കിയത് 1,400-ലധികം പേരെ ; ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആയിരുന്നതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി ; മണ്‍കുടിലുകള്‍ക്കും മരവീടുകള്‍ക്കുമിടയില്‍ ഇനിയും ആളുകള്‍
കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരണം 1,400. പരിക്കേറ്റത് 3,000-ത്തിലധികം പേര്‍ക്കാണെന്ന് താലിബാന്‍ സര്‍ക്കാരിന്റെ വക്താവ് സബിഹുള്ള മുജാഹിദ് എക്‌സില്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഞായറാഴ്ച രാത്രി വൈകിയാണ് പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മലയോര പ്രദേശങ്ങളില്‍ ഉണ്ടായത്. ഭൂകമ്പം ഉണ്ടാകുമ്പോള്‍ ആളുകള്‍ നല്ല ഉറക്കത്തിലായിരുന്നു. നിരവധി ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. തകര്‍ന്ന മണ്‍കുടിലുകള്‍ക്കും മരവീടുകള്‍ക്കുമിടയില്‍ ഇപ്പോഴും ധാരാളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ദുര്‍ഘടമായ ഭൂപ്രകൃതിയും തകര്‍ന്ന റോഡുകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസ്സമുണ്ടാക്കുന്നുണ്ട്. അതിനാല്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും വ്യോമമാര്‍ഗ്ഗമുള്ള തിരച്ചിലിനെയാണ് അധികൃതര്‍ ആശ്രയിക്കുന്നത്. ഇതൊരു ‘സമയത്തിനെതിരെയുള്ള പോരാട്ടമാണ്’ എന്ന് ഒരു യുഎന്‍ ഉദ്യോഗസ്ഥന്‍ വിശേഷിപ്പിച്ചു. കൂടുതല്‍ വിദൂര പ്രദേശങ്ങളിലേക്ക് എത്താന്‍ കഴിയുമ്പോള്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം എ.പി.യോട് പറഞ്ഞു. താലിബാന്‍ 2021-ല്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ ഉണ്ടാകുന്ന മൂന്നാമത്തെ വലിയ ഭൂകമ്പമാണിത്. വരള്‍ച്ച, വ്യാപകമായ പട്ടിണി, അന്താരാഷ്ട്ര സഹായത്തിന്റെ കുറവ് എന്നിവ…
Read More » -
സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം ; എതിര്‍സമുദായക്കാര്‍ തങ്ങളുടെ നേതാവിനെ അപകീര്‍ത്തിപ്പെടുത്തി ; പന്ത്രണ്ടാം നൂറ്റാണ്ടിലെ സന്യാസിയെ നിന്ദിച്ചെന്ന് ആരോപിച്ച് കര്‍ണാടകത്തില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി
ബംഗലുരു: പന്ത്രണ്ടാം നൂറ്റാണ്ടിലെ കവിയും സന്യാസിയുമായ നിജ ശരണ അംബിഗര ചൗഡയ്യയെ എതിര്‍ സമുദായത്തില്‍പെട്ടവര്‍ ആക്ഷേപിച്ചെന്ന് ആരോപിച്ച് കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ കോലി, കബ്ബലിഗ, തല്‍വാര്‍ സമുദായക്കാരാണ് വന്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. തങ്ങളുടെ നേതാവിനെയും സമുദായത്തെ തന്നെയും അധിക്ഷേപിച്ച വര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. വന്‍തോതില്‍ സംഘടിച്ച പ്രതിഷേധക്കാര്‍ സുഭാഷ് സര്‍ക്കിളില്‍ റോഡ് ഉപരോധിച്ചു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വാല്‍മീകി സമുദായത്തിലെ നേതാക്കള്‍ അംബിഗര ചൗഡയ്യയ്ക്കും കോലി, കബ്ബലിഗ, തല്‍വാര്‍ വിഭാഗങ്ങള്‍ക്കും എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രതികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്നും അവരെ സമൂഹത്തില്‍ നിന്ന് പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജാതി സംബന്ധമായ വിഷയങ്ങളും നേതാക്കള്‍ ഉന്നയിച്ചു. കോലി, കബ്ബലിഗ, കബ്ബര്‍, ബെസ്ത, അംബിഗ തുടങ്ങിയ ഉപജാതികളെ പട്ടികവര്‍ഗ്ഗ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വിവിധ പ്രദേശങ്ങളില്‍ ഈ സമുദായങ്ങള്‍ പല പേരുകളിലാണ് അറിയപ്പെടുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള…
Read More » -
ബലാത്സംഗക്കേസില്‍ അറസ്റ്റിലായി, പോലീസ് കസ്റ്റഡിയില്‍ നിന്നും ഒരു പോലീസുകാരനെ വാഹനമിടുപ്പിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടു ; ആംആദ്മിപാര്‍ട്ടി എംഎല്‍എ ഇപ്പോള്‍ ഒളിവില്‍
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പഞ്ചാബ് എംഎല്‍എ പോലീസിന് നേരെ വെടിയുതിര്‍ത്ത ശേഷം ഒരു പോലീസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്തി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. രണ്ട് വാഹനങ്ങളിലായി രക്ഷപ്പെട്ട എംഎല്‍എയ്ക്കും കൂട്ടാളികള്‍ക്കുമായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. സനൂര്‍ മണ്ഡലത്തിലെ എഎപി എംഎല്‍എയായ ഹര്‍മീത് പഠാന്‍മാജ്രയെ ഇന്ന് രാവിലെ കര്‍ണാലില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ലോക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ, പഠാന്‍മാജ്രയും കൂട്ടാളികളും പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു പോലീസുകാരന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍, ഇവര്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം രണ്ട് എസ്യുവികളിലായി രക്ഷപ്പെട്ടു. പിന്നീട്, പോലീസ് ഫോര്‍ച്യൂണര്‍ വാഹനം തടഞ്ഞു. എന്നാല്‍ എംഎല്‍എ മറ്റൊരു വാഹനത്തിലായിരുന്നതിനാല്‍ ഇപ്പോഴും ഒളിവിലാണ്. എംഎല്‍എയെ പിടികൂടാനായി പോലീസ് സംഘങ്ങള്‍ തിരച്ചില്‍ തുടരുകയാണ്. ഹരിയാന സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമായ ഗുര്‍നാം സിംഗ് ലാഡിയുടെ ദബ്രി ഗ്രാമത്തിലുള്ള വീട്ടില്‍ പഠാന്‍മാജ്ര അഭയം തേടിയതായി സൂചനയുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, പോലീസ് വീട്ടിലെത്തിയപ്പോഴേക്കും ഇയാള്‍ മതില്‍…
Read More » -
‘എന്റെ അമ്മ എന്തു തെറ്റു ചെയ്തു?, അപമാനിച്ചത് രാജ്യത്തെ മുഴുവന്‍ അമ്മമാരെയും സഹോദരിമാരെയും’
ന്യൂഡല്‍ഹി: മരിച്ചു പോയ തന്റെ അമ്മയെ അധിക്ഷേപിച്ചതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ അമ്മ രാഷ്ട്രീയത്തിലൊന്നുമുണ്ടായിരുന്നില്ല. എന്തിനാണ് മരിച്ചു പോയ തന്റെ അമ്മയെ ഇത്തരത്തില്‍ രാഷ്ട്രീയ രംഗത്തേക്ക് വലിച്ചിഴച്ച് അപമാനിക്കുന്നത്. അതിന് തന്റെ അമ്മ എന്തു തെറ്റാണ് ചെയ്തത് ?. ഇത്തരമൊരു രാഷ്ട്രീയവേദിയില്‍ വെച്ച് മരിച്ചു പോയ തന്റെ അമ്മയെ അപമാനിക്കുമെന്ന് സങ്കല്‍പ്പിച്ചിട്ടുപോലുമുണ്ടായിരുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘അമ്മയാണ് നമ്മുടെ ലോകം. അമ്മയാണ് നമ്മുടെ ആത്മാഭിമാനം. പാരമ്പര്യത്താല്‍ സമ്പന്നമായ ഈ ബീഹാറില്‍ വെച്ച് ഇത്തരമൊരു സംഭവമുണ്ടാകുമെന്ന് കരുതിയില്ല. ബിഹാറിലെ ആര്‍ജെഡി-കോണ്‍ഗ്രസ് യോഗത്തില്‍ വെച്ച് എന്റെ അമ്മയെ അപമാനിച്ചു. ഇത് എന്റെ അമ്മയ്ക്ക് നേരെ മാത്രമുള്ളതല്ല, രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും നേരെയുള്ള അധിക്ഷേപമാണ്. ബിഹാറിലെ ഓരോ അമ്മമാരും ഇതു കേട്ടപ്പോള്‍ എത്രമാത്രം വേദനിച്ചിട്ടുണ്ടാകും. എനിക്ക് എത്ര വേദനയുണ്ടായോ അത്രയും വേദന ബിഹാറിലെ ജനങ്ങളും അനുഭവിക്കുന്നുണ്ടെന്ന് അറിയാം. മോദി പറഞ്ഞു. എന്നാല്‍ കുടുംബാധിപത്യത്തില്‍ അഭിരമിക്കുന്നവര്‍ക്ക് ഈ വേദന മനസ്സിലാകില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഗ്രാമീണ സ്ത്രീകള്‍ക്കിടയില്‍…
Read More » -
മടങ്ങിയെത്തുന്നോ ടിക് ടോക്ക്; ഒഴിവുകളിലേക്ക് ജീവനക്കാരെ ക്ഷണിച്ച് കമ്പനി; മോദി ചൈനയില്‍ എത്തിയതിനു പിന്നാലെ നീക്കങ്ങള്‍; അലി എക്‌സ്പ്രസ് ഉള്‍പ്പെടെ 59 ആപ്ലിക്കേഷനുകളുടെ കാര്യത്തിലും പ്രതീക്ഷ
ബീജിംഗ്: ടിക് ടോക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ നിയമനങ്ങള്‍ തുടങ്ങിവച്ച് കമ്പനി. ടിക് ടോക്കിന്റെ ഗുഡ്ഗാവ് ഓഫീസിലേക്ക് ലിങ്ക്ഡ്ഇനില്‍ രണ്ട് പുതിയ തൊഴിലവസരങ്ങള്‍ പ്രത്യക്ഷപ്പെട്ടു. റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത് കമ്പനി ഇന്ത്യയില്‍ സാന്നിധ്യം നിലനിര്‍ത്തി ഭാവിയിലേക്ക് തയ്യാറെടുക്കുന്നു എന്നാണ്. അതേസമയം, ടിക് ടോകിന്റെ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഇതുവരെ നീക്കിയിട്ടില്ല. ആപ്പ് ഇപ്പോഴും ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമല്ല. ചൈനീസ് ടെക് ഭീമനായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് 2020 ജൂണിലാണ് ഇന്ത്യയില്‍ നിരോധിക്കുന്നത്. ഗാല്‍വാന്‍ താഴ്വരയില്‍ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആപ്പ് നിരോധിക്കുന്നത്. 59 ചൈനീസ് ആപ്പുകളാണ് അന്ന് ദേശീയ സുരക്ഷയും ഡാറ്റ സ്വകാര്യതാ ആശങ്കകളും ചൂണ്ടിക്കാട്ടി നിരോധിച്ചത്. നിരോധനത്തിന് മുമ്പ് ടിക് ടോക്കിന് ഇന്ത്യയില്‍ ഏകദേശം 20 കോടി ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. കമ്പനിയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. അടുത്തിടെ, ടിക് ടോക്കിന്റെ വെബ്സൈറ്റ് ഭാഗികമായി ആക്സസ് ചെയ്യാന്‍ കഴിയുന്നതായി…
Read More » -
ഗാസയിലേക്ക് ആഴ്ന്നിറങ്ങി ഇസ്രയേല്‍ ആക്രമണങ്ങള്‍; പരക്കം പാഞ്ഞ് ജനം; പൊട്ടിത്തെറിക്കുന്നത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച പഴയ വാഹനങ്ങളെന്നു പ്രദേശവാസികള്‍; ബന്ദികളെ മോചിപ്പിക്കുമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു
കെയ്‌റോ: ഗാസ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തില്‍ സായുധ വാഹനങ്ങളുമായി കൂടുതല്‍ ശക്തമായ നീക്കങ്ങളുമായി ഇസ്രയേല്‍. ഏറ്റവുമൊടുവിലുണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് 19 പേരെങ്കിലും മരിച്ചെന്ന് പലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇസ്രയേല്‍ ഗാസയില്‍ വംശഹത്യയാണു നടത്തുന്നതെന്നു ലോകത്തെ മുന്‍നിര ജെനോസൈഡ് സ്‌കോളേഴ്‌സ് അസോസിയേഷന്‍ പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് ആക്രമണം കടുപ്പിക്കുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. എന്നാല്‍, അസോസിയേഷന്‍ ഓഫ് ജെനോസൈഡ് സ്‌കോളേഴ്‌സിന്റെ റിപ്പോര്‍ട്ടുകളോട് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. ഗാസയില്‍ വംശഹത്യയല്ല നടക്കുന്നതെന്നും ഹമാസില്‍നിന്ന് ബന്ദികളെ മോചിപ്പിക്കാനുള്ള നീക്കമാണെന്നും ഇസ്രയേല്‍ നേരത്തേ പറയുന്നതുതന്നെ ആവര്‍ത്തിക്കുകയാണ്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ കിഴക്കന്‍ മേഖലകളിലേക്ക് അയച്ചതിനുശേഷം വിദൂര നിയന്ത്രണ സംവിധാനങ്ങള്‍ ഉപയോഗിച്ചു പൊട്ടിത്തെറിപ്പിക്കുകയാണു ചെയ്യുന്നതെന്നു ഷെയ്ഖ് റഡ്‌വാനിലെ നാട്ടുകാര്‍ പറഞ്ഞു. നിരവധി വീടുകള്‍ തകര്‍ന്നു. കുടുംബങ്ങള്‍ പരക്കംപാച്ചിലിലാണിപ്പോഴെന്നും ഇവര്‍ പറഞ്ഞു. ഗാസയില്‍ അറബിയില്‍ എഴുതിയ കുറിപ്പുകള്‍ വിതരണം ചെയ്തശേഷം തെക്കന്‍ മേഖലകളിലേക്കു പോകണമെന്ന് അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ ആശയക്കുഴപ്പത്തിലാണെന്നും ഇവിടെ തുടര്‍ന്നാല്‍ മരണം മാത്രമാകും ബാക്കിയെന്നും റഡ്‌വാനിലെ പ്രദേശവാസകള്‍ ആവര്‍ത്തിച്ചു. കഴിഞ്ഞ 24…
Read More »