India
-
ഓപ്പറേഷന്‍ സിന്ദൂര്‍ നൂറു ശതമാനം ലക്ഷ്യം നേടി; പാകിസ്താന്‍ പുറത്തുവിട്ടത് വ്യാജ വിവരങ്ങള്‍; റഷ്യന്‍ പ്രതിരോധ ഏജന്‍സിയുടെ റിപ്പോര്‍ട്ട്; ‘അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യാജ റിപ്പോര്‍ട്ടുകള്‍ ഏറ്റുപിടിച്ചു; 1971ലെ യുദ്ധത്തിനു ശേഷം പാകിസ്താനുണ്ടായ വന്‍ തിരിച്ചടി; ദക്ഷിണേഷ്യയില്‍ ഇന്ത്യയുടെ സൈനിക ശേഷി വര്‍ധിപ്പിച്ചു’
കീവ്: ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നു പാകിസ്താന്റെ നേതൃത്വത്തില്‍ പ്രരിപ്പിച്ച വ്യാജ വിവരങ്ങളുടെ ഉള്ളുകള്ളികള്‍ പുറത്തെത്തിച്ച് റഷ്യന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. പ്രമുഖ ആഗോള പ്രതിരോധ ഇന്‍സ്റ്റിറ്റ്യൂട്ടായ റായല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ആര്‍എസ്‌യുഐ) റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ നിയന്ത്രിത നടപടികള്‍ നൂറു ശതമാനം ലക്ഷ്യം കണ്ടെന്നു വ്യക്തമാക്കുന്നു. പാക് അധിനിവേശ കശ്മീരിലെ (pok) അതിര്‍ത്തിക്കപ്പുറത്തുള്ള ഒമ്പത് തീവ്രവാദ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ കൃത്യമായ ആക്രമണം ആരംഭിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷം, അന്താരാഷ്ട്ര മാധ്യമങ്ങള്‍ പാകിസ്ഥാന്റെ സ്ഥിരീകരിക്കാത്ത അവകാശവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. മെയ് 7 ന് ഇന്ത്യ നടത്തിയ കൃത്യമായ ആക്രമണത്തിനിടെ, മൂന്ന് ഫ്രഞ്ച് നിര്‍മ്മിത റാഫേല്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ചൈനീസ് ജെ-10 വിമാനങ്ങള്‍ ഉപയോഗിച്ച് വെടിവച്ചതായി പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. സൈനിക നടപടികളില്‍ ഇത്തവം ആഖ്യാനങ്ങള്‍ രൂപപ്പെടുത്തുന്നത് യുദ്ധക്കളത്തില്‍ വിജയം നേടുന്നതുപോലെ നിര്‍ണായകമാണെന്നും ഇന്ത്യ ഇക്കാര്യത്തില്‍ കൃത്യമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാതിരുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍…
Read More » -
‘ബലൂചില്‍ തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇന്ത്യ’; ഭീകര ക്യാമ്പുകള്‍ തകര്‍ത്തതിന്റെ നാണക്കേട് തീര്‍ക്കാര്‍ ആരോപണം കടുപ്പിച്ച് പാകിസ്താന്‍; ‘പിടിയിലായ അബ്ദുള്‍ മജീദിന് പരിശീലനം നല്‍കി, പിന്നില്‍ മേജര്‍ സന്ദീപ് അടക്കം നാലുപേര്‍’; ജാഫര്‍ എക്‌സ്പ്രസ് അട്ടിമറിയുടെ ഉത്തരവാദിത്വവും ഇന്ത്യയുടെ തലയില്‍!
ഇസ്ലാമാബാദ്: പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തതിനു പിന്നാലെ ലോകത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യക്കെതിരേ ആരോപണങ്ങളുമായി സൈനിക വക്താവ് ലഫ്. ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി. ബലൂചിസ്താനില്‍ പാക്ക് സൈന്യത്തിന്റെ നിരന്തര പരാജയത്തിനു പിന്നാലെയാണ് ഇന്ത്യക്കെതിരേ വിമര്‍ശനം കടുപ്പിക്കുന്നത്. ഇന്ത്യ പാകിസ്താനില്‍ ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുകയാണെന്നും ആരോപിക്കുന്നു. പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്താനെതിരേ തെളിവുകളൊന്നുമില്ലെന്നും മറിച്ച് ഇന്ത്യ പാകിസ്താനില്‍ ‘ടെറര്‍ നെറ്റ് വര്‍ക്ക്’ സജീവമാക്കുകയാണെന്നും പാക് സുരക്ഷാ ഏജന്‍സി ഇതിനുള്ള തെളിവുകള്‍ കൈമാറിയെന്നും ചൗധരി പറഞ്ഞു. ബലൂചിസ്താനില്‍ തീവ്രവാദം നടത്തുന്നവര്‍ക്ക് ഇന്ത്യ സര്‍വ പിന്തുണയും നല്‍കുകയാണെന്നും തെഹ്രീക്-ഇ-താലിബാന്‍, മറ്റ് സ്വതന്ത്ര ഭീകരവാദികള്‍ക്കും സഹായം നല്‍കുന്നതിന്റെ തെളിവുകള്‍ പക്കലുണ്ടെന്നും ചൗധരി പറയുന്നു. അഫ്ഗാനില്‍നിന്ന് അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനിടെ 54 ടിടിപി പോരാളികളെ പാക് സൈന്യം കൊലപ്പെടുത്തി. ഇവര്‍ക്ക് ഇന്ത്യയാണു പ്രോത്സാഹനം നല്‍കുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ അബ്ദുള്‍ മജീദിനു പരിശീലനം നല്‍കിയത് ഇന്ത്യയാണ്. ഇവര്‍ക്കുള്ള സ്‌ഫോടക വസ്തുക്കള്‍, ഐഇഡികള്‍ എന്നിവ നല്‍കുന്നത് ഇന്ത്യയാണ്. ഇവര്‍…
Read More » -
20 ലക്ഷത്തിന്റെ വായ്പ, തിരിച്ചടയ്ക്കാന്‍ പഞ്ചായത്തിനെ ‘പണയപ്പെടുത്തി’! വനിതാ പ്രസിഡന്റ് പുറത്ത്
ഭോപ്പാല്‍: 20 ലക്ഷം രൂപ വായ്പ തിരിച്ചടയ്ക്കാന്‍ സഹായിച്ച കരാറുകാരനു പഞ്ചായത്ത് പണയപ്പെടുത്തിയ വനിതാ പ്രസിഡന്റിനെ (സര്‍പഞ്ച്) ചുമതലകളില്‍നിന്നു നീക്കി. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ കരോട് പഞ്ചായത്തിന്റെ സര്‍പഞ്ചായ ലക്ഷ്മിഭായിക്കും കരാറുകാരനും പഞ്ചായത്ത് അംഗവുമായ രണ്‍വീര്‍ ഖുഷ്വാഹയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. 100 രൂപയുടെ മുദ്രപ്പത്രത്തിലുണ്ടാക്കിയ കരാര്‍പ്രകാരം ഖുഷ്വാഹയ്ക്കു ലക്ഷ്മിഭായ് പഞ്ചായത്ത് ‘കൈമാറി’. വായ്പത്തുക തിരിച്ചടയ്ക്കുന്നതിനു പ്രതിഫലമായി, പഞ്ചായത്തിന്റെ കരാറുകള്‍ രണ്‍വീറിനു നല്‍കാനും ധാരണയായി. രണ്‍വീര്‍ ഈ കരാറുകള്‍ മറ്റൊരാള്‍ക്കു മറിച്ചുനല്‍കി. ഇതിനും കരാറുണ്ടായിരുന്നു. ലക്ഷ്മിഭായിക്ക് കരാറുകളില്‍ 5% കമ്മിഷനും വാഗ്ദാനം ചെയ്തിരുന്നു. ഗുണ സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ടിന്റെ പരാതിയിലാണു പൊലീസ് കേസെടുത്തത്. 2022 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പ്രചാരണച്ചെലവിനാണ് ലക്ഷ്മിഭായ് വായ്പയെടുത്തത്.
Read More » -
ഡല്‍ഹിയില്‍ വന്‍ ആക്രമണത്തിനുള്ള ഐ.എസ്.ഐയുടെ പദ്ധതി തകര്‍ത്തു; പാക് ചാരനടക്കം രണ്ടുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ ശ്രമം ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ ചാരനടക്കം രണ്ടുപേര്‍ അറസ്റ്റിലായി. നേപ്പാള്‍ സ്വദേശി അന്‍സുറുള്‍ മിയ അന്‍സാരി, റാഞ്ചി സ്വദേശി അഖ്ലഖ് അസം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്ന് മാസമായി നടക്കുന്ന അന്വേഷണങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അറസ്റ്റിലായവര്‍ക്കെതിരായ കുറ്റപത്രം ഡല്‍ഹിയിലെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഇന്ത്യയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ ചില രേഖകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്നതിന് നേപ്പാള്‍ സ്വദേശി ഇന്ത്യയിലത്തിയിട്ടുള്ളതായാണ് ലഭിച്ച രഹസ്യവിവരം. ഇതനുസരിച്ച് നടത്തി അന്വേഷണത്തിനൊടുവിലാണ് രണ്ടുപേര്‍ അറസ്റ്റിലായത്. ഡല്‍ഹിയിലെ സൈനിക ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങളുമായി പാകിസ്താനിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അന്‍സാരിയെന്ന നേപ്പാള്‍ സ്വദേശി അറസ്റ്റിലായത്. അന്‍സാരിക്ക് ഡല്‍ഹിയില്‍ സഹായങ്ങള്‍ ചെയ്തുനല്‍കിയത് റാഞ്ചി സ്വദേശിയാണെന്നും കണ്ടെത്തി. തുടര്‍ന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഖത്തറില്‍ ടാക്സി ഡ്രൈവറായി ജോലിചെയ്യുന്നതിനിടെയാണ് ഐഎസ്ഐ അന്‍സാരിയെ…
Read More » -
ഏഷ്യ കപ്പില്‍നിന്ന് പാകിസ്താനെ മാറ്റിയാല്‍ പോലും ആരുമൊന്നും മിണ്ടില്ല! മുമ്പും മൂന്നുവട്ടം ടീമുകള്‍ പിന്മാറി; സംപ്രേഷണത്തിനായി സോണി മുടക്കിയത് 170 ദശലക്ഷം ഡോളര്‍; വരുമാനം പങ്കിടലും ബുദ്ധിമുട്ട്; ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനവും റദ്ദാക്കാന്‍ സാധ്യത; യുദ്ധത്തെക്കാള്‍ മൂര്‍ച്ചയുള്ള ക്രിക്കറ്റ് നയതന്ത്രം
ബംഗളുരു: ‘രാഷ്ട്രീയവും സ്‌പോര്‍ട്‌സും കൂട്ടിക്കലര്‍ത്തരുത്’- പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാന്‍ ഒരിക്കല്‍ പറഞ്ഞത് അടുത്തിടെയാണ്. രാഷ്ട്രീയത്തിന്റെയും സ്‌പോര്‍ട്‌സിന്റെയും ചരിത്രം അറിയാത്തവരാണ് പലപ്പോഴും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. സ്‌പോര്‍ട്‌സ് പലപ്പോഴും രാഷ്ട്രീയംതന്നെയാണെന്നു ചരിത്രം തെളിയിച്ചിട്ടുണ്ട്. സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയം കാരണം അന്താരാഷ്ട്ര ക്രിക്കറ്റിന് അവിടെ ഇടമുണ്ടാകില്ലെന്നു റിസ്വാന്‍ ഭയപ്പെടുന്നുണ്ടാകാം. പാകിസ്താനു പുറത്ത് ഇന്ത്യ കളിക്കാന്‍ വിസമ്മതിച്ചാല്‍ ലോകകപ്പുകളുടെ കാര്യവും ചോദ്യ ചിഹ്നമാകും. ഇന്ത്യയുടെ കോച്ച് ഗൗതം ഗംഭീറിന്റെ നിലപാടും ഇതുതന്നെയാണ്. പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ പദ്ധതികളില്‍ ക്രിക്കറ്റ് മികച്ച ഉപകരണമാണ്. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പാകിസ്താന്‍ ഇന്ത്യയിലേക്കു വരുന്നതോ, യുഎഇയിലോ ശ്രീലങ്കയിലോ ഇന്ത്യ പാകിസ്താനുമായി കളിക്കുന്നതോ വിദൂര സ്വപ്‌നമാണ്. സര്‍ക്കാര്‍ പറയുന്നതുപോലെ ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുകയാണ്. ഇപ്പോഴത്തെ ശത്രുത അവസാനിപ്പിക്കല്‍ താല്‍ക്കാലിക വിരാമം മാത്രമാണ്. ഐപിഎല്ലിലെ ‘സ്ട്രാറ്റജിക് ടൈം ഔട്ട്’ പോലെയാണിത്. ഇടവേളയ്ക്കുശേഷം കളി തുടരും! അതുപോലെതന്നെ ക്രിക്കറ്റിന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇടവേളയുണ്ടാകുന്നത്…
Read More » -
ഗവര്‍ണറുടെ വിസി നിയമനം: തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമ നിര്‍മാണങ്ങള്‍ക്കു മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ; സര്‍ക്കാര്‍ നടപടി യുജിസി നിയമത്തിനു വിരുദ്ധമെന്നു ഹര്‍ജിക്കാരന്‍; ഗവര്‍ണര്‍ കേസ് വീണ്ടും സുപ്രീം കോടതി കയറുമെന്ന് ഉറപ്പ്
ചെന്നൈ: വൈസ് ചാന്‍സലര്‍ (വിസി) നിയമനം ഗവര്‍ണറില്‍നിന്ന് എടുത്തുമാറ്റുന്നതിനു തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതികള്‍ക്കു മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ. തിരുനെല്‍വേലിയിലെ അഡ്വ. കുട്ടി എന്ന കെ. വെങ്കടാചലപതി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണു ജസ്റ്റിസുമാരായ ജി.ആര്‍. സ്വാമിനാഥനും വി. ലക്ഷ്മിനാരായണനും അടങ്ങുന്ന വേനല്‍ക്കാല അവധിക്കാല ബെഞ്ച് ഇടക്കാല സ്റ്റേ അനുവദിച്ചത്. ഹര്‍ജിക്കാരനുവേണ്ടി സീനിയര്‍ കൗണ്‍സല്‍ ദാമശേഷാദ്രിയും അഡ്വ. വി.കെ. ഷണ്‍മുഖനാഥനും ചീഫ് സെക്രട്ടറിക്കും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്കുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ പി.എസ്. രാമനും സീനിയര്‍ കൗണ്‍സല്‍ പി. വില്‍സണും ഹാജരായി. തുടക്കത്തില്‍, എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന് എജിയും വില്‍സണും കോടതിയോട് ആവശ്യപ്പെട്ടു. സ്റ്റേ ഹര്‍ജി പരിഗണിക്കുന്നതില്‍ അടിയന്തര പ്രാധാന്യമില്ലെന്ന് വാദിച്ചെങ്കിലും ഇരുവരുടെയും അപേക്ഷ കോടതി നിരസിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും സുപ്രീം കോടതിയുടെ പരിഗണനയിലുള്ള അനുബന്ധ കേസുകള്‍ക്കൊപ്പം ഇത് കേള്‍ക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്നും ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചിരുന്നു.…
Read More » -
‘തീവ്രവാദത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒറ്റക്കെട്ട്; ഇവിടെ ഊര്‍ജസ്വലമായ ജനാധിപത്യമുണ്ട്; റസിസ്റ്റന്റ് ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം’; പാകിസ്താന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയെന്ന് ചൈനയെ ബോധ്യപ്പെടുത്തണം: അസദുദ്ദീന്‍ ഒവൈസി
ന്യൂഡല്‍ഹി: തീവ്രവാദത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ ഒറ്റക്കെട്ടാണെന്നും ഊര്‍ജസ്വലമായ ജനാധിപത്യം ഇവിടെയുണ്ടെന്നും എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. പഹല്‍ഗാം ആക്രമണങ്ങളെത്തുടര്‍ന്നു സമീപകാല നയന്ത്ര വെല്ലുവിളികളിലും തുര്‍ക്കി, അസര്‍ബൈജാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ പാകിസ്ഥാനെ അസന്ദിഗ്ധമായി പിന്തുണച്ചപ്പോള്‍, അമേരിക്ക പോലുള്ള ഇന്ത്യന്‍ അനുകൂല രാജ്യങ്ങള്‍ മൗനം പാലിച്ചതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എന്ന ഗ്രൂപ്പിനെ അന്താരാഷ്ട്ര നിയമപ്രകാരം ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാന്‍ ശ്രമിക്കണം. ‘യുഎസുമായി ഞങ്ങള്‍ക്ക് നല്ല ബന്ധമുണ്ട്. പക്ഷേ, ടിആര്‍എഫിനെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്താന്‍ അമേരിക്ക ശ്രമിച്ചില്ല. ഇതില്‍ അത്ഭുതമുണ്ട്. നമ്മുടെ സര്‍ക്കാരും നയതന്ത്രജ്ഞരും കഴിവുള്ളവരാണ്. അമേരിക്ക ടിആര്‍എഫിനെ ഒരു വിദേശ ഭീകര സംഘടനയായി (എഫ്ടിഒ) പ്രഖ്യാപിക്കുന്നെന്ന് ഉറപ്പാക്കണം. ബ്രിട്ടണും ഇക്കാര്യത്തില്‍ നിലപാടെടുക്കണം’- ഒവൈസി പറഞ്ഞു. പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെക്കുറിച്ചും ഇന്ത്യയുടെ നിലവിലുള്ള ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചും വിശദീകരിക്കാന്‍ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന സര്‍വകക്ഷി…
Read More » -
‘വഖഫ് ഇസ്ലാമിന്റെ അനിവാര്യതയല്ല, ഹിന്ദു കോഡ് വന്നപ്പോള്‍ തര്‍ക്കമുണ്ടായില്ല; മുസ്ലിംകള്‍ ശരിയത്ത് നിയമം പിന്തുടരുന്നതു പ്രശ്‌നത്തിനു കാരണം’; ഇടക്കാല ഉത്തരവ് നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍; ഗുജറാത്ത് പബ്ലിക് ട്രസ്റ്റ് ആക്ട് ചൂണ്ടിക്കാട്ടി വാദം
വഖഫ് ഭേദഗതിയിൽ ഇടക്കാല ഉത്തരവ് നൽകരുതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. വഖഫ് ഒരു ആശയമാണ്, ഇസ്‍ലാമിന്റെ അനിവാര്യ ഭാഗമല്ല. വഖഫ് ബോർഡിൽ മുസ്‍ലിം അല്ലാത്തവരെ ഉൾപ്പെടുത്തിയത് വൈവിധ്യം സംരക്ഷിക്കാനാണ്. ക്ഷേത്ര ഭരണത്തിൽ മുസ്ലിമുകളെയും ഉൾപ്പെടുത്താറുണ്ട്. ഗുജറാത്ത് പബ്ലിക് ട്രസ്റ്റ് ആക്ട് ചൂണ്ടിക്കാട്ടിയായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. നാലോ അഞ്ചോ സംസ്ഥാനങ്ങൾ ഒഴികെ ബാക്കിയെല്ലാ ക്ഷേത്രങ്ങളും സർക്കാരിന്റെ കീഴിലാണ്. ഹിന്ദു കോഡ് ബിൽ വന്നപ്പോൾ എതിർപ്പ് ഉണ്ടായില്ലെന്നും, മുസ്‍ലിമുകൾ ശരിയാ നിയമം പിന്തുടരുന്നതിനാണ് തർക്കത്തിന് കാരണമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു. നിയമപരമായ പുനഃപരിശോധന പൂര്‍ത്തിയാകുന്നത് വരെ ആരെയും വഖഫ് ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രാവിലെ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. രജിസ്റ്റര്‍ ചെയ്ത ഒരു വഖഫും അത് അല്ലാതെയാകില്ല. റവന്യൂ അന്വേഷണം നടക്കുമ്പോള്‍ വഖഫ് പദവി നഷ്ടമാകുമെന്നത് കോടതിക്ക് ഒഴിവാക്കാമെന്നും ഭേദഗതി നിയമത്തിനെതിരായി വന്ന ഹര്‍ജികള്‍ പരിഗണിക്കവേ കേന്ദ്രം സുപ്രീംകോടതിയില്‍ വിശദീകരണം നല്‍കി. അതേസമയം, വഖഫ് നല്‍കിയതില്‍ സര്‍ക്കാര്‍ ഭൂമിയുണ്ടോയെന്ന് പരിശോധിക്കാന്‍ അവകാശമുണ്ടെന്നും…
Read More » -
ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ… ടൈം100 ജീവകാരുണ്യ പട്ടികയില്‍ ഇടം പിടിച്ച് മുകേഷ്-നിത അംബാനി ദമ്പതികള്‍
മുംബൈ: ടൈം മാഗസീന്റെ ടൈം100 ജീവകാരുണ്യ പട്ടികയില്‍ ഇടം നേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. 2024 ല്‍ വിവിധ സാമൂഹിക സംരംഭങ്ങളിലൂടെ 407 കോടി രൂപ (ഏകദേശം 48 മില്യണ്‍ ഡോളര്‍) അംബാനി ദമ്പതികള്‍ ജീവകരുണ്യത്തിനായി സംഭാവന ചെയ്‌തെന്ന് ടൈം പറയുന്നു. റിലയന്‍സ് ഫൗണ്ടേഷനിലൂടെയാണ് മുകേഷും സ്ഥാപക ചെയര്‍പേഴ്‌സണായ നിതയും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗ്രാമവികസനം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ പണം ചെലവഴിക്കുന്നത്. സ്‌കോളര്‍ഷിപ്പുകള്‍, സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവ മുതല്‍ സുസ്ഥിര കൃഷി, ജലസംരക്ഷണം, ആശുപത്രി നിര്‍മ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. മുകേഷിന്റെയും നിത അംബാനിയുടെയും ജീവകാരുണ്യ സംരംഭങ്ങള്‍ അവരുടെ സമ്പത്ത് കെട്ടിപ്പടുത്ത ബിസിനസ്സ് സാമ്രാജ്യം പോലെ വൈവിധ്യപൂര്‍ണ്ണവും വിശാലവുമാണെന്ന് ടൈം നിരീക്ഷിച്ചു.
Read More » -
യൂട്യൂബര്‍ മുതല്‍ സെക്യൂരിറ്റി ഗാര്‍ഡ് വരെ; മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ പിടിയിലായത് 11 പാക് ചാരന്മാര്‍
ന്യൂഡല്‍ഹി: പാകിസ്ഥാന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ ഹരിയാന ആസ്ഥാനമായുള്ള ട്രാവല്‍ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്രയാണ് അറസ്റ്റിലായവരില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാള്‍. അറസ്റ്റിലായ മറ്റ് പ്രതികളില്‍ വിദ്യാര്‍ത്ഥികളും സുരക്ഷാ ഗാര്‍ഡും ആപ്പ് ഡെവലപ്പറും അടക്കമുള്ളവര്‍ ഉള്‍പ്പെടുന്നു പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് ചാരവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കിയിരിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ, ഒന്നിലധികം സംസ്ഥാനങ്ങളിലായി പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് 11 പേരെയാണ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ ഹരിയാന ആസ്ഥാനമായുള്ള ട്രാവല്‍ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്രയാണ് അറസ്റ്റിലായവരില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാള്‍. അറസ്റ്റിലായ മറ്റ് പ്രതികളില്‍ വിദ്യാര്‍ത്ഥികളും സുരക്ഷാ ഗാര്‍ഡും ആപ്പ് ഡെവലപ്പറും അടക്കമുള്ളവര്‍ ഉള്‍പ്പെടുന്നു. സോഷ്യല്‍ മീഡിയ, സാമ്പത്തിക വാഗ്ദാനങ്ങള്‍, മെസേജിംഗ് ആപ്പുകള്‍, പാകിസ്ഥാനിലേക്കുള്ള വ്യക്തിപരമായ സന്ദര്‍ശനങ്ങള്‍ എന്നിവയിലൂടെയാണ് പ്രതികളെ ചാര ശൃംഖലയിലേക്ക് ആകര്‍ഷിച്ചത്. സോഷ്യല്‍ മീഡിയ സ്വാധീനം ചെലുത്തുന്നവരെയും 20, 30 പ്രായമുള്ള യുവാക്കളെയും ഈ ശൃംഖലയിലേക്ക് ഉപയോഗിച്ചിട്ടുണ്ട്.
Read More »