India
-
പെണ്‍കുട്ടികളുടെ പേടിസ്വപ്നം; ലൈംഗിക പീഡനവും മോര്‍ഫിംഗും; ‘മാംഗോ മിശ്ര’ എന്ന കാമ്പസിലെ ക്രൂരന്‍; കൊല്‍ക്കത്ത കൂട്ട ബലാത്സംഗ കേസില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; പിതാവ് പൂജാരി; മകന്‍ കൊടും ക്രിമിനല്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായതുമായി ബന്ധപ്പെട്ടു ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുവരുന്നത്. അങ്ങയറ്റം മൃഗീയമായ രീതിയിലാണ് പീഡിപ്പിക്കപ്പെട്ടതെന്ന് അതിജീവിത പൊലീസിന് നല്‍കിയ മൊഴികളില്‍ നിന്ന് വ്യക്തം. കുട്ടിയെ ഏഴുമണിക്കൂറോളം ഗാര്‍ഡ് റൂമില്‍ പൂട്ടിയിട്ടാണ് പീഡനത്തിനിരയാക്കിയത്. ഇപ്പോഴിതാ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി മനോജിത് മിശ്ര വിദ്യാര്‍ഥികള്‍ക്കിടയില്‍ പേടിസ്വപ്നമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ‘മാംഗോ മിശ്ര’ എന്ന പേരില്‍ അറിയപ്പെട്ട മനോജിത്തിന്റെ മുന്നില്‍പ്പെടാതിരിക്കാന്‍ പെണ്‍കുട്ടികള്‍ ക്ലാസുകള്‍ പോലും ഒഴിവാക്കിയിരുന്നു. പലരും പാതിവഴിയില്‍ പഠനം നിര്‍ത്തുകയും ചെയ്തു. കോളജില്‍നിന്ന് പഠിച്ചിറങ്ങിയ ശേഷം കരാര്‍ ജീവനക്കാരനായി തിരിച്ചെത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മനോജിത്തിനെ വിദ്യാര്‍ത്ഥികളെല്ലാം ഭയപ്പെട്ടിരുന്നു. ‘കാമ്പസില്‍ ഭീകരമായ ഒരന്തരീക്ഷം ഉണ്ടായിരുന്നു. അയാള്‍ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ എടുക്കുകയും അവ മോര്‍ഫ് ചെയ്ത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അയാള്‍ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ഭയം കാരണം വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ പോകാന്‍ പോലും ഭയന്നിരുന്നു.’ കോളേജിലെ ഒരു വിദ്യാര്‍ഥിനി പറഞ്ഞു. ‘മനോജിത്ത് ഉപദ്രവിക്കാത്ത ഒരു പെണ്‍കുട്ടിയും കോളേജില്‍ ഉണ്ടെന്ന്…
Read More » -
കച്ചവടം പൂട്ടിച്ചു ദക്ഷിണാഫ്രിക്കയിലേക്ക് കെട്ടുകെട്ടിക്കും; പോര് കടുത്തതോടെ ഇലോണ്‍ മസ്‌കിനെതിരേ ട്രംപ്; മസ്‌കിന്റെ പൗരത്വം പരിശോധിക്കണമെന്നും അനധികൃത കുടിയേറ്റക്കാരനാണെങ്കില്‍ തിരിച്ച് അയയ്ക്കുമെന്നു ട്രംപ് അനുകൂലിയും; സ്‌പേസ് എക്സ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആഹ്വാനം
ന്യൂയോര്‍ക്ക്: വിമര്‍ശനങ്ങള്‍ കടുപ്പിച്ചതോടെ ശതകോടീശ്വരനും മുന്‍ ആത്മമിത്രവുമായ ഇലോണ്‍ മസ്കിനെ കെട്ടുകെട്ടിക്കുന്നത് പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. സ്വന്തം നാടായ ദക്ഷിണാഫ്രിക്കയിലേക്ക് മടക്കി അയയ്ക്കുന്നതിനെ കുറിച്ച് താന്‍ സജീവമായി ആലോചിക്കുകയാണെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മസ്കിന്‍റെ പൗരത്വം സംബന്ധിച്ച് വിശദമായി പരിശോധന നടത്തണമെന്നും അനധികൃത കുടിയേറ്റക്കാരനാണെന്നും എത്രയും വേഗത്തില്‍ നാടുകടത്തണമെന്നും കടുത്ത ട്രംപ് അനുകൂലിയായ സ്റ്റീവ് ബാനനും ആവശ്യമുന്നയിച്ചിരുന്നു. മസ്കിനെ നാടുകടത്തുന്നതിന് പുറമെ സ്പേസ് എക്സ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ബാനന്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്കെതിരെ ട്രംപ് എടുത്ത തീരുമാനങ്ങള്‍ മസ്കിനെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തെറ്റിയത്. സ്വരച്ചേര്‍ച്ച ഇല്ലായ്മ പരസ്യമായതിന് പിന്നാലെ ട്രംപ് സര്‍ക്കാരില്‍ നിന്നും മസ്ക് പിന്‍വലിയുകയും ചെയ്തു. ‘മസ്ക് കടപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് പോകേണ്ടി വരു’മെന്നായിരുന്നു ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്. ചരിത്രത്തില്‍ ഒരു മനുഷ്യനും കിട്ടാത്തത്ര ആനുകൂല്യങ്ങള്‍ ലഭിച്ച മനുഷ്യനാണ് മസ്കെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുഎസ് സര്‍ക്കാര്‍ നല്‍കി വന്ന കരാറുകളും ഇളവുകളും ഇല്ലെങ്കില്‍ മസ്കിന്‍റെ…
Read More » -
പറന്നുയർന്ന എയർ ഇന്ത്യ വിമാനം പൊടുന്നനെ 900 അടി താഴ്ചയിലേക്ക്!! പെട്ടെന്നു നിയന്ത്രണം തിരിച്ചുപിടിച്ച് പൈലറ്റുമാർ!! ഒഴിവായത് വൻ ദുരന്തം, സംഭവം നടന്നതു അഹമ്മദാബാദ് വിമാനാപകടത്തിന്റെ തൊട്ടടുത്ത ദിവസം
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനം ദുരന്തം നടന്ന് തൊട്ടടുത്ത ദിവസം എയർഇന്ത്യയുടെ ഡൽഹി-വിയന്ന വിമാനം അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ട്. ജൂൺ 14-നായിരുന്നു സംഭവം. ജൂൺ 14ന് പുലർച്ച 2:56ന് ഡൽഹി വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന എഐ-187 ബോയിങ് 777 വിമാനം പെട്ടെന്ന് 900 അടി താഴ്ചയിലേക്ക് വന്നെന്നാണ് റിപ്പോർട്ട്. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിൽ പൈലറ്റുമാർ ഉടനടി നടപടികൾ സ്വീകരിച്ച് സുരക്ഷിതമായി യാത്ര തുടർന്നെന്നും എയർ ഇന്ത്യ അറിയിച്ചു. വിമാനം പറന്നുയർന്നു, പെട്ടെന്ന് ഉയരത്തിൽ നിന്ന് താഴേക്ക് വന്നെങ്കിലും വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനായി. തുടർന്ന് ഒമ്പത് മണിക്കൂറിലേറെയുള്ള യാത്രയ്ക്ക് ശേഷം വിയന്നയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്നും റിപ്പോർട്ട്. സംഭവത്തെ തുടർന്ന് അന്വേഷണം കഴിയുന്നത് വരെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരേയും ജോലിയിൽനിന്ന് മാറ്റിനിർത്തി. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തെ കുറിച്ചു പൈലറ്റുമാരിൽനിന്നുള്ള റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് വിവരം സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിന് ജനറലിനെ ധരിപ്പിച്ചിട്ടുണ്ട്. വിമാനത്തിലെ റെക്കോർഡുകളിൽനിന്നുള്ള വിവരങ്ങൾ ലഭിച്ചതനുസരിച്ച് കൂടുതൽ അന്വേഷണം…
Read More » -
ബോസുമായി ബന്ധം? യുവതിയെ കൊന്ന് കമ്പളിയില്‍ പൊതിഞ്ഞ് രണ്ടു രാത്രി കൂടെക്കിടന്നു യുവാവ്; കൊന്നത് ലിവ്-ഇന്‍ പങ്കാളിയെ
സഹപ്രവര്‍ത്തകനുമായി ബന്ധമുണ്ടെന്ന സംശയത്താല്‍ ലിവ്–ഇന്‍ പാര്‍ട്ണറെ കൊലപ്പെടുത്തി രണ്ടു ദിവസം കൂടെക്കിടന്ന് യുവാവ്. ഭോപ്പാലിലെ ഗായത്രി നഗറിലാണ് സംഭവം. 29കാരിയായ റിതിക സെന്നിനെയാണ് 32കാരനായ സച്ചിന്‍ രാജ്പുത് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന റിതികയ്ക്ക് ബോസുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. മൂന്നര വര്‍ഷത്തോളമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു സച്ചിന്‍ രാജ്പുതും റിതിക സെന്നും. സച്ചിന് ജോലിയില്ലാത്തത് ഇരുവര്‍ക്കുമിടെയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനിടെയിലാണ് ബോസുമായി റിതികയ്ക്ക് ബന്ധമുണ്ടോയെന്ന സംശയം കൂടി സച്ചിനുണ്ടാവുന്നത്. ജൂണ്‍ 27ന് ഇരുവര്‍ക്കുമിടെയില്‍ തര്‍ക്കം ഉടലെടുക്കുകയും പിന്നാലെ സച്ചിന്‍ റിതികയെ കൊലപ്പെടുത്തുകയും ചെയ്തു. കൊലപാതകത്തിനു ശേഷം റിതികയുടെ മൃതദേഹം കമ്പിളിഷീറ്റില്‍ പൊതിഞ്ഞ് കട്ടിലില്‍ കിടത്തി ഇയാള്‍ രണ്ടു രാത്രി കൂടെക്കിടന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പേടിയും ആശങ്കയും കൂടി ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നെന്നും പൊലീസ് പറയുന്നു. ഞായറാഴ്ച്ച സുഹൃത്തിനെ വിളിച്ചു കുറ്റസമ്മതം നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആദ്യം വിശ്വസിച്ചില്ലെങ്കിലും സച്ചിന്‍ ആവര്‍ത്തിച്ചു പറഞ്ഞതോടെ സുഹൃത്ത് പൊലീസിനെ…
Read More » -
അവര് വന്ത് പെരിയ ആള്! വീരപ്പനു സ്മാരകം വേണമെന്ന് പൊണ്ടാട്ടി; വിവാഹചടങ്ങിനിടെ ആവശ്യവുമായി മന്ത്രിക്ക് മുന്നില്‍
ചെന്നൈ: കുപ്രസിദ്ധ വനം കൊള്ളക്കാരന്‍ വീരപ്പനു സര്‍ക്കാര്‍ സ്മാരകം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ മുത്തുലക്ഷ്മി രംഗത്ത്. ഡിണ്ടിഗലില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ഐ.പെരിയസാമിയോടാണു ഭര്‍ത്താവിനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം പണിയാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് തമിഴക വാഴ്വുരുമൈ കക്ഷി നേതാവു കൂടിയായ മുത്തുലക്ഷ്മി ആവശ്യപ്പെട്ടത്. ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. തമിഴ്‌നാട് ഭരിക്കുമെന്ന് സ്വപ്നം കണ്ട് ഇന്ന് പലരും രാഷ്ട്രീയം കളിക്കുകയാണെന്ന് മുത്തുലക്ഷ്മി പറഞ്ഞു. നടിമാരെ കെട്ടിപ്പിടിച്ച് പണം സമ്പാദിച്ച ശേഷം തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയാണെന്ന് ഇവര്‍ വീമ്പിളക്കുകയാണെന്നും അവര്‍ക്ക് ഇടം കൊടുക്കരുതെന്നും വിജയ്യെ പരോക്ഷമായി വിമര്‍ശിച്ച് മുത്തുലക്ഷ്മി പറഞ്ഞു. വീരപ്പന്റെ മകള്‍ വിദ്യാറാണിയും സീമാന്റെ നാം തമിഴര്‍ കക്ഷി അംഗമായി രാഷ്ട്രീയത്തിലുണ്ട്.
Read More » -
തെലങ്കാന മരുന്നുനിര്‍മാണശാലയില്‍ സ്‌ഫോടനം: മരണസംഖ്യ 42 ആയി
ഹൈദരാബാദ്: തെലങ്കാനയിലെ പശമൈലാരാത്ത് മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. സ്‌ഫോടനത്തെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടവരുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് മരണസംഖ്യ 42 ആയി ഉയര്‍ന്നത്. സ്‌ഫോടനത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിഗാച്ചി ഫാര്‍മ കമ്പനിയിലെ റിയാക്ടറില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്ഫോടനം നടന്നത്. രാസപ്രവര്‍ത്തനമാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമികവിവരമെന്ന് ആരോഗ്യമന്ത്രി ദാമോദര രാജ നരസിംഹ പറഞ്ഞു. സംഭവസമയത്ത് ഫാക്ടറിയില്‍ 150 പേരുണ്ടായിരുന്നെന്നും ഇതില്‍ 90 പേര്‍ സ്ഫോടനം നടന്ന ഇടത്തായിരുന്നുവെന്നും ഐജി വി. സത്യനാരായണ പറഞ്ഞു. അഗ്നിരക്ഷാസേന, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. സ്‌ഫോടനത്തില്‍ സി?ഗച്ചി കെമിക്കല്‍ ഇന്‍ഡസ്ട്രിയിലെ കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ ഫാര്‍മകമ്പനി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. മരിച്ചവരുടെ ബന്ധുകള്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചു. തെലങ്കാന ?ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ എത്രയും വേ?ഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച…
Read More » -
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം വീണ്ടും തുറന്നു; കാമ്പസിലെ നീന്തല്‍ക്കുളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്; തീവ്രവാദികള്‍ ആക്രമണ ഉത്തരവിനായി കാത്തിരിക്കുമ്പോള്‍ ഉപയോഗിക്കുന്നതും ഇതേ കുളം; തീവ്രവാദികളുമായുള്ള ഐഎസ്‌ഐ ബന്ധം വ്യക്തമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം തകര്‍ത്ത ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനത്തെ ജമാ-ഇ മസ്ജിദ് സുബ്ഹാന്‍ അല്ലാഹ് സെമിനാരി വീണ്ടു തുറന്നെന്നു വെളിപ്പെടുത്തല്‍. കാമ്പസിലെ നീന്തല്‍ക്കുളത്തില്‍ ആളുകള്‍ നീന്തിത്തുടിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. ക്ലാസുകള്‍ ആരംഭിച്ചെന്നു ജെയ്‌ഷെ മുഹമ്മദ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. സെമിനാരിയില്‍ പഠിക്കുന്ന 600 വിദ്യാര്‍ഥികള്‍ പ്രതിദിന പ്രവൃത്തികള്‍ ആരംഭിച്ചെന്നും അറിയിപ്പില്‍ പറഞ്ഞു. ജെയ്‌ഷെ തീവ്രവാദികള്‍ അവരുടെ കശ്മീര്‍ പോലുള്ള ഓപ്പറേഷനുകള്‍ക്കുള്ള ഉത്തരവുകള്‍ക്കായി ബഹവല്‍പൂരില്‍ കാത്തിരിക്കുന്ന സമയത്തു നീന്തല്‍ക്കുളം ഉപയോഗിക്കാറുണ്ട്. 2019-ലെ പുല്‍വാമ ആക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദിന്റെ നാലു പ്രധാന നേതാക്കളായ മുഹമ്മദ് ഉമര്‍ ഫാറൂഖ്, തല്‍ഹ റഷീദ് ആല്‍വി, മുഹമ്മദ് ഇസ്മായില്‍ ആല്‍വി, റഷീദ് ബില്ല എന്നിവര്‍ കശ്മീരിലേക്ക് പോകുന്നതിനുമുമ്പ് നീന്തല്‍ക്കുളത്തില്‍നിന്നുള്ള ചിത്രങ്ങള്‍ എടുത്തിരുന്നു. ‘ഒരു നീന്തല്‍ക്കുളം വീണ്ടും തുറക്കുന്നത് ചെറിയ കാര്യമായി തോന്നാമെങ്കിലും, ബഹാവല്‍പൂര്‍ പ്രദേശത്തെ പാവപ്പെട്ട കുട്ടികള്‍ക്ക് ഇത് ഒരു വലിയ ആകര്‍ഷണമാണെന്നും തീവ്രവാദികള്‍ അവരുടെ കേഡര്‍മാരെ റിക്രൂട്ട് ചെയ്യുന്ന താവളമാണിതെന്നും പാക്…
Read More » -
റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന നാളെമുതല്‍
ന്യൂഡല്‍ഹി: റെയില്‍വേ ടിക്കറ്റ് നിരക്ക് നാളെ മുതല്‍ വര്‍ധിക്കും. എസി കോച്ചിന് കിലോമീറ്ററിന് രണ്ടു പൈസയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഒരു പൈസയുമാണ് വര്‍ധിക്കുക. വന്ദേഭാരത് ഉള്‍പ്പടെ എല്ലാ ട്രെയിനുകള്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. തിരക്ക് അതിരൂക്ഷം: കൊല്ലം – എറണാകുളം മെമുവില്‍ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 കിലോമീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ല. 500 കിലോമീറ്ററിന് മുകളില്‍ വരുന്ന സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയില്‍ വര്‍ധനവുണ്ടാകും. സീസണ്‍ ടിക്കറ്റുകാര്‍ക്കും നിരക്കു വര്‍ധന ഉണ്ടാകില്ല. അഞ്ചര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ റെയില്‍വേ നിരക്ക് വര്‍ധിപ്പിക്കുന്നത്. നിരക്ക് വര്‍ധന കിലോമീറ്ററിന് ഇങ്ങനെ: സ്ലീപ്പര്‍ ക്ലാസ് ഓര്‍ഡിനറി50 പൈസ ഫസ്റ്റ് ക്ലാസ് ഓര്‍ഡിനറി50 പൈസ സെക്കന്‍ഡ് ക്ലാസ് (മെയില്‍/എക്‌സ്പ്രസ്) ഒരു പൈസ സ്ലീപ്പര്‍ ക്ലാസ് (മെയില്‍/എക്‌സ്പ്രസ്) ഒരു പൈസ ഫസ്റ്റ് ക്ലാസ് (മെയില്‍/എക്‌സ്പ്രസ്) ഒരു പൈസ എസി ചെയര്‍ കാര്‍2 പൈസ…
Read More » -
ഇന്ത്യയിൽ ജീവിക്കണം!! വിസയ്ക്കപേക്ഷിച്ചുവെങ്കിലും ഇന്ത്യാ- പാക് സംഘർഷത്തിൽ നിരസിക്കപ്പെട്ടു, അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ അകപ്പെട്ടത് മരുഭൂമിയിൽ, ഒരുതുള്ളി വെള്ളം കിട്ടാതെ പാക് ദമ്പതികൾക്കു ദാരുണാന്ത്യം
ജയ്‌സൽമേർ: രാജ്യാന്തര അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ ദമ്പതികൾക്കു മരുഭൂമിയിൽ ദാരുണാന്ത്യം. കനത്ത ചൂടിൽ കുടിവെള്ളം കിട്ടാതെ നിർജലീകരണം കാരണം ഇരുവരും മരിച്ചതായി പോലീസ്. പാക്കിസ്ഥാനിൽ നിന്നുള്ള രവികുമാറും (17) ഭാര്യ ശാന്തി ബായിയും (15) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. അതേസമയം സംഭവസ്ഥലത്ത് നിന്നുള്ള ഒരു ചിത്രവും പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ മുഖത്ത് ഒരു ഒഴിഞ്ഞ കുടിവെള്ളക്കുപ്പി വെച്ചിരിക്കുന്നത് ചിത്രത്തിൽ കാണാം. വെള്ളം കിട്ടാതെ ഇരുവരും കഷ്ടപ്പെട്ടതായാണ് പോലീസ് പറയുന്നത്. 4 മാസം മുൻപാണ് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലെ മിർപുർ മാഥേലോയിൽ വെച്ച് രവികുമാറും ശാന്തി ബായിയും വിവാഹിതരായത്. ഇന്ത്യയിൽ താമസിക്കാൻ ആഗ്രഹിച്ച അവർ വിസയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ ഇന്ത്യ–പാക്ക് സംഘർഷത്തെ തുടർന്നുഇരുവരുടെയും അപേക്ഷ നിരസിക്കപ്പെട്ടു. ഇതോടെ ഇരുവരും രാജ്യാന്തര അതിർത്തി മറികടക്കാൻ തീരുമാനിക്കുകയായിരുന്നു. കുടുംബത്തിന്റെ എതിർപ്പു വകവയ്ക്കാതെയായിരുന്നു യാത്ര. അനധികൃതമായി അതിർത്തി കടന്ന ഇരുവരും മരുഭൂമിയിൽ കുടുങ്ങി. പോസ്റ്റുമോർട്ടം നടപടികൾ ഞായറാഴ്ച പൂർത്തിയാക്കിയ…
Read More » -
ഒരു ദിവസം സ്‌കൂളിന്റെ മേല്‍ക്കൂരയില്‍; വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ 162 വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി
റാഞ്ചി: കനത്തമഴയെത്തുടര്‍ന്ന് ജാര്‍ഖണ്ഡിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ രക്ഷപ്പെടുത്തി. ജാര്‍ഖണ്ഡിലെ കിഴക്കന്‍ സിംഗ്ഭും ജില്ലയിലെ പണ്ടര്‍സോളി ഗ്രാമത്തിലെ ലവകുഷ് റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് 162 വിദ്യാര്‍ത്ഥികള്‍ കുടുങ്ങിപ്പോയത്. ഒരു രാത്രി നീണ്ട രക്ഷാപ്രവര്‍ത്തനം പുലര്‍ച്ചയോടെയാണ് ഫലം കണ്ടത്. കനത്തമഴയില്‍ സ്‌കൂളില്‍ വെള്ളംകയറിയിരുന്നു. ഒരുനിലക്കെട്ടിടത്തിന്റെ മുക്കാല്‍ ഭാഗത്തോളം വെള്ളമെത്തിയതോടെ സ്‌കൂളിന്റെ മേല്‍ക്കൂരയിലേക്ക് അധ്യാപകര്‍ കുട്ടികളെ കയറ്റിയിരുത്തി. രക്ഷാപ്രവര്‍ത്തകരെത്തും വരെ പെരുമഴയത്ത് ഒരു ദിവസത്തോളം വിദ്യാര്‍ത്ഥികളും അധ്യാപകരും കഴിച്ചുകൂട്ടിയത് ഈ മേല്‍ക്കൂരയിലാണ്. മേല്‍ക്കൂരയോളം വെള്ളമെത്തുന്ന സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തര്‍ അവിടെയെത്തുന്നത്. ശനിയാഴ്ച രാത്രി മുതല്‍ വിദ്യാര്‍ത്ഥികള്‍ ലവ്കുഷ് റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടികള്‍ കുടുങ്ങിക്കിടക്കുന്ന വിവരം നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്. അനധികൃതമായാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും വിവരമുണ്ട്.
Read More »