Crime

  • ഉപാധികളോടെ സംവിധായകൻ ര‍ഞ്ജിത്തിന് ജാമ്യം; ‘സാക്ഷികളെ സ്വാധീനിക്കില്ല; അവരുടെ പരിധിൽ പോലും പ്രവേശിക്കില്ല‘ കോടതിയ്ക്ക് വാക്കു നല്കി

    കൊച്ചി: ലൈംഗിതാകിക്രമ കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. പ്രതിയുടെ സിനിമയിൽ ഉള്ളവരാണ് പ്രധാന സാക്ഷികൾ. ഇവരെ പ്രതി സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാല്‍, സാക്ഷികളെ സ്വാധീനിക്കില്ലെന്നും സാക്ഷികളുള്ള പരിധിയിൽ പ്രവേശിക്കില്ലെന്നും രഞ്ജിത് കോടതിയിൽ അറിയിച്ചു. തന്റെ ഡോക്ടർ നിർദേശിച്ച മരുന്നുകൾ കഴിക്കുന്നുണ്ട്. കുറ്റം സമ്മതിച്ചില്ലെന്ന് കരുതി അന്വേഷണത്തോട് സഹകരിച്ചില്ല എന്ന് പറയാനാവില്ല. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകുമെന്നും രഞ്ജിത് കോടതിയെ അറിയിക്കുകയായിരുന്നു. യുവനടിയുടെ ലൈം​ഗിക പീഡന പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്. ജനുവരി 9ന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ…

    Read More »
  • ആലുവയിൽ നഴ്സ് ലെന കുഴഞ്ഞ് വീണ് മരിച്ചുവെന്ന് പറയപ്പെടുന്ന സംഭവത്തിൽ ദുരൂഹത; ‘ഡോക്ടർ’ എന്ന വ്യാജേന എത്തിയ ഫോൺ കോളിലൂടെയാണ് കുടുബം മരണ വാർത്ത അറിഞ്ഞത്; കുഴിമന്തി കഴിച്ച ശേഷം മരിച്ചെന്നാണ് സുഹൃത്തുക്കളുടെ ഭാഷ്യം

    കൊച്ചി: പാലക്കാട് കിഴക്കഞ്ചേരി സ്വദേശിനിയായ നഴ്സ് ആലുവയിൽ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് ആലുവ റൂറൽ എസ്പിക്ക് പരാതി നൽകി. കിഴക്കഞ്ചേരി തട്ടാംകുളമ്പ് മുണ്ടപ്ലാക്കൽ ജോണിന്റെയും (റെജി) ജെസിയുടെയും മകൾ ലെന ജോൺ (25) ഈ മാസം 24നാണ് മരിച്ചത്. തൃശൂർ ഒളരി മദർ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ലെന മാർച്ച് 24ന് രാവിലെ പരീക്ഷ എഴുതാനെന്ന് പറഞ്ഞ് എറണാകുളത്തേക്ക് എത്തിയിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചുവെന്നാണ് കുടുംബത്തിന് ആദ്യം കിട്ടിയ വിവരം. എന്നാൽ, ആലുവയിൽ തങ്ങളോടൊപ്പം ഭക്ഷണം കഴിച്ചതിന് പിന്നാലെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പിന്നീട് അറിയിച്ചത്. കുഴിമന്തി കഴിച്ചതിന് പിന്നാലെ രക്തസമ്മര്‍ദം കുറഞ്ഞ ലെനയെ സുഹൃത്തുക്കളായ യുവാക്കൾ ചേര്‍ന്നാണ് ആലുവയിലെ നജാത്ത് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. എന്നാല്‍ ഇവിടെ വെച്ച് ലെന…

    Read More »
  • ‘സംവിധായൻ രഞ്ജിത്തിന്റെ അറസ്റ്റിൽ അത്ഭുതമോ ഷോക്കോ ഇല്ല; ശിക്ഷ എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് വെറും ‘പെർഫോമൻസ്’ മാത്രം‘: നടി പാർവ്വതി തിരുവോത്ത്

    യുവനടിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ ര‍ഞ്ജിത് ബാലകൃഷ്ണൻ അറസ്റ്റിലായതിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. രഞ്ജിത്തിന്റെ അറസ്റ്റ് തന്നെ ഒട്ടും ഞെട്ടിക്കുന്നില്ലെന്നും ആവർത്തിക്കപ്പെടുന്ന കുറ്റകൃത്യമാണെന്നും പാർവതി പറഞ്ഞു. “മുൻപ് ചെയ്ത തെറ്റുകൾക്ക് അർഹമായ ശിക്ഷ ലഭിക്കാത്തവരാണ് ഇവർ. അതുകൊണ്ട് തന്നെ ഇത്തരമൊരു വാർത്തയിൽ തനിക്ക് അത്ഭുതമോ ഷോക്കോ തോന്നുന്നില്ല,”- പാർവതി പറഞ്ഞു. “മറ്റൊരു സാഹചര്യത്തിൽ കരീന കപൂർ പറഞ്ഞ thak gayi mei (ഞാൻ മടുത്തുപോയി) എന്ന വാചകം ഞാൻ അടുത്തിടെ കേട്ടു. അതിനുശേഷം ഞാൻ ഇത് പലപ്പോഴും ഉദ്ധരിക്കാറുണ്ട്. ശരിക്കും ഞാൻ മടുത്തുപോയി. നമുക്ക് ജീവിക്കണം, ജോലി ചെയ്യണം, ആക്ടിവിസ്റ്റ് ആകണം, ചോദ്യങ്ങളുടെ ഭാരം ചുമക്കണം, പണം സമ്പാദിക്കണം… ഇതിനിടയിൽ ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കേണ്ടി വരുന്നത് വലിയ തളർച്ചയുണ്ടാക്കുന്നു’-പാർവതി പറഞ്ഞു. ശിക്ഷ എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് വെറും ‘പെർഫോമൻസ്’ മാത്രമാണെന്നും പാർവതി വിമർശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ എന്തിനാണ് സ്ത്രീകൾ പരാതി നൽകാൻ വൈകിയത് എന്ന്…

    Read More »
  • അഞ്ചുവയസുകാരൻ മകന്റെ മുന്നിലിട്ട് യുവാവിനെ ഭാര്യയുടെ കാമുകനും കൂട്ടാളികളും തലയ്ക്കടിച്ച് കൊലപ്പെടുത്തി, കുഞ്ഞ് വനത്തിനുള്ളിൽ പിതാവിന്റെ മൃതദേഹത്തിനു കാവലിരുന്നത് ഒരു രാത്രി!! മൂന്നുപേർ കസ്റ്റഡിയിൽ

    തിരുപ്പതി: അഞ്ചുവയസുള്ള മകന്റെ മുന്നിലിട്ട് അച്ഛനെ അമ്മയുടെ കാമുകനും കൂട്ടാളികളും തലയ്ക്കടിച്ച് കൊലപ്പെടുത്തി. വനത്തിനുള്ളിൽ ഒരുരാത്രി മുഴുവൻ അഞ്ചുവയസുകാരൻ അച്ഛന്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞു. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. തമിഴ്‌നാട് സ്വദേശിയായ ഗാന്ധി (45)യാണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ഗാന്ധിയുടെ ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലുമാണ് ഗാന്ധിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ നരസിംഹലുവിനെയും ഇയാളുടെ രണ്ടുകൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലാണ് സംഭവം. അടുത്തിടെയാണ് രാസാത്തി ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് നരസിംഹലുവിനൊപ്പം താമസം ആരംഭിച്ചത്. നരസിംഹലുവുമായി അടുപ്പത്തിലായ യുവതി പിന്നാലെ ഇയാൾക്കൊപ്പം ജീവിക്കാനായി വീട്ടുവിട്ടിറങ്ങുകയായിരുന്നു. തങ്ങളെ ഉപേക്ഷിച്ച് വീട്ടുവിട്ടിറങ്ങിപ്പോയ ഭാര്യയെ അന്വേഷിച്ചാണ് ഗാന്ധിയും അഞ്ചുവയസുള്ള മകനും കഴിഞ്ഞദിവസം അന്നമയ്യയിലെത്തിയത്. തുടർന്ന് ഗാന്ധി നരസിംഹലുവിനെ നേരിട്ടു കണ്ടു. ഇതിനടെ ഭാര്യയെ കണ്ടെത്താൻ സഹായിക്കാമെന്നും ഇയാൾ വാഗ്ദാനം ചെയ്തു. പിന്നാലെ ഇയാളും രണ്ടുകൂട്ടാളികളും ഗാന്ധിയെ മദ്യപിക്കാനായി ക്ഷണിച്ചു. ഇതിനുശേഷം പ്രതികൾ ഗാന്ധിയെയും മകനെയും സമീപത്തെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ചാണ്…

    Read More »
  • സ്ഥാനാര്‍ത്ഥിയെ കാറിലിരുത്തി വോട്ടര്‍മാര്‍ക്ക് പണം നല്‍കി ബിജെപി പ്രവര്‍ത്തകര്‍, വീഡിയോ പകര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തട്ടിക്കയറി ശോഭാസുരേന്ദ്രന്‍

    പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായി ആരോപണം. പണം വിതരണം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്ത് വിട്ടു. കണ്ണാടി പ‍ഞ്ചായത്തിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് കോൺ​ഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വൃദ്ധയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു. അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വൃദ്ധയുടെ കൈയിലേക്ക് പണം നൽകുകയുമായിരുന്നു. ഈ സമയം കാറിൽ എൻഡിഎ സ്ഥാനാർത്ഥിയുണ്ടായിരുന്നു. പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ കോൺ​ഗ്രസ് പ്രവർത്തകർ ചിത്രീകരിച്ചിരുന്നു. ഇത് മനസ്സിലാക്കിയ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇവരോട് തട്ടിക്കയറുകയും ചെയ്യുന്നുണ്ട്. ഇതിൻ്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

    Read More »
  • വാളയാർ ആൾക്കൂട്ട ആക്രമണത്തിലെ ആറാം പ്രതി തൂങ്ങിമരിച്ച നിലയിൽ

    പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് , ഛത്തീസ്​ഗഡ് സ്വദേശിയായ രാംനാരായൺ ഭയ്യർ എന്നയാളെ ആൾക്കൂട്ട ആക്രമണത്തിൽ കൊലപ്പെടുത്തിയ കേസിലെ ആറാം പ്രതി തൂങ്ങിമരിച്ച നിലയിൽ. വിനോദ് എന്നയാളെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ആറ് മണിക്കാണ് സംഭവം. വീടിന് സമീപത്തുളള പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 17നാണ് വാളയാർ ആൾക്കൂട്ട ആക്രമണം നടന്നത്. കേസിലാകെ ഒൻപത് പ്രതികളാണ് ഉണ്ടായിരുന്നത്. അതിൽ എട്ട് പ്രതികളുടെ ജാമ്യം നിഷേധിച്ചിരുന്നു. ആറാം പ്രതിയാണ് വിനോദ്, വിനോദിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നില്ല. എന്നാൽ ഇന്ന് വിചാരണക്കോടതിക്ക് മുമ്പാകെ ഹാജരാകാൻ നിർദേശിച്ചിരുന്നു.

    Read More »
  • അച്ഛനേയും മകനേയും കസ്റ്റഡിയില്‍ കൊന്ന 9 പൊലീസുകാര്‍ക്ക് വധശിക്ഷ: ഭാവിയില്‍ കസ്റ്റഡി കൊലപാതകം സംഭവിക്കാതിരിക്കാനുള്ള താക്കീത് എന്ന് കോടതി

    ചെന്നൈ: തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡിക്കൊലക്കേസില്‍ 9 പൊലീസുകാര്‍ക്ക് വധശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് വിലയിരുത്തിയാണ് മധുര ജില്ലാ കോടതിയുടെ വിധി. ഭാവിയില്‍ കസ്റ്റഡിക്കൊലകള്‍ സംഭവിക്കാതിരിക്കാനുള്ള താക്കീതായി ശിക്ഷ മാറണമെന്നും കോടതി പറഞ്ഞു. ജയരാജ്, മകന്‍ ബെനിക്‌സ് എന്നിവരെ ക്രൂരമായ മര്‍ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ ജഡ്ജി ജി. മുത്തുകുമാരനാണ് വിധി പ്രസ്താവിച്ചത്. ജീവപര്യന്തം തടവ് പോലും ഈ കേസില്‍ മതിയാവില്ലെന്നും, പ്രതികളെല്ലാം തുല്യ കുറ്റക്കാരാണെന്നും കോടതി നിരീക്ഷിച്ചു. കൂടുതല്‍ ഉപദ്രവിച്ചത് ആരാണ് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും വിധിയില്‍ കോടതി വിശദീകരിക്കുന്നു. ഒരു ഇന്‍സ്പെക്ടര്‍, രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍, രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, നാല് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കസ്റ്റഡി മരണത്തിന് നേതൃത്വം നല്‍കിയ ഇന്‍സ്പെക്ടര്‍ ശ്രീധറിന് വിവിധ വകുപ്പുകളിലായി രണ്ട് വധശിക്ഷയും 84 ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. പ്രതികളായ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 1.40 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ക്രമസമാധാനം പാലിക്കാന്‍ ബാധ്യസ്ഥരായ പൊലീസ്…

    Read More »
  • ജയരാജനെയും ബെനിക്‌സിനെയും ആരാണ് കൂടുതൽ ദേഹോപദ്രവം ഏൽപിച്ചത്, ആരാണ് കുറച്ച് മർദിച്ചത് എന്ന കാര്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല, നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം- കോടതി!! സാത്തൻകുളം കസ്റ്റഡി കൊലപാതകത്തിൽ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ

    മധുര: തൂത്തുക്കുടി സാത്തൻകുളം കസ്റ്റഡി കൊലപാതകത്തിൽ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി. 2020 ജൂണിലാണ് പോലീസ് കസ്റ്റഡിയിലിരിക്കെയാണ് പിതാവ് ജയരാജും മകൻ ബെനിക്‌സും മരിച്ചത്. ലോക്ക്ഡൗണിൽ കട അടച്ചില്ല എന്ന് ആരോപിച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആറുവർഷം മുമ്പ് തമിഴ്‌നാട്ടിൽ നടന്ന ഈ കൊലപാതകം രാജ്യത്ത് മുഴുവൻ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് രാത്രി 7.45 വരെ കട തുറന്നുവെച്ചു എന്ന് ആരോപിച്ചാണ് മൊബൈൽ കട നടത്തിയിരുന്ന ജയരാജനെയും ബെനിക്‌സണെന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. ക്രൂരമായ മർദനത്തിന് ഇരയായ ഇരുവരും മൂന്നാംദിവസം മരണത്തിന് കീഴടങ്ങി. ആദ്യം മരണത്തിനു കീഴടങ്ങിയത് ജയരാജനാണ്, പിന്നാലെ ബെനിക്‌സണിന്റേയുെ ജീവൻ നഷ്ടപ്പെട്ടു. കേസിൽ ആകെ 10 പ്രതികളാണ് ഉണ്ടായിരുന്നത്. അതിൽ ഒരാൾ വിചാരണ കാലയളവിൽ മരിച്ചു. ബാക്കി ഒമ്പത് പ്രതികൾക്കാണ് കോടതി വധശിക്ഷ വിധിച്ചത്. അതേസമയം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം എന്ന തരത്തിലാണ് കോടതിയും കേസിനെ പരിഗണിച്ചത്. ഗൗരവം ഒട്ടുംകുറയാതെ…

    Read More »
  • ‘സംഭവ സമയം കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം; അതിക്രമത്തിന് പിന്നാലെ സ്ഥലത്തുനിന്നും പോയ നടിയെ ഫോണിൽ വിളിക്കാൻ നിരന്തര ശ്രമം നടത്തി’- കൊച്ചി സിറ്റി പോലീസ് കമ്മിഷണർ

    കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ വീണ്ടും ആവശ്യപ്പെടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാർ. ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച ശേഷമാവും കസ്റ്റഡിയിൽ ആവശ്യപ്പെടുക. അതിജീവിതയുടെ പേര് പരസ്യപ്പെടുത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും കമ്മിഷണർ അറിയിച്ചു. ‘കാരവാനിൽ രഞ്ജിത്ത് മാത്രമാണ് ഉണ്ടായിരുന്നത്. അതാണ് തെളിവായിട്ടുള്ളത്. വേറെ ആരെങ്കിലുമുണ്ടെന്ന് അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയാൽ ഭാവിയിൽ നടപടി സ്വീകരിക്കും. ചിലരെ ചോദ്യംചെയ്തിട്ടുണ്ട്. ആഭ്യന്തര പരാതി സമിതിയുടെ മുന്നിൽ പരാതി നൽകിയോയെന്ന് അറിയില്ല. സെറ്റിലുള്ളവർക്ക് സംഭവം അറിയാം.’ കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു. മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഞായറാഴ്ച തെളിവെടുപ്പ് പൂർത്തിയാക്കി. രഞ്ജിത്തിന്റെ സംവിധാനത്തിൽ പരാതിക്കാരി ഭാഗമായ ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന ആസ്പിൻവാളിലും അതിക്രമം നടന്നെന്ന് പറയപ്പെടുന്ന കാരവാനിലും തെളിവെടുപ്പ് നടത്തി. പ്രതിയുടെ ശാരീരികബുദ്ധിമുട്ടുകളും തിരഞ്ഞെടുപ്പിന്റെ തിരക്കും പരിഗണിച്ച് ഞായറാഴ്ച തന്നെ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടുനൽകി. കേസ് നല്ല രീതിയിൽ മുന്നോട്ടുപോകുന്നുവെന്നാണ് പോലീസ് പറയുന്നത്. സംവിധായകൻ…

    Read More »
  • യുവതി ഗർഭിണിയാണെന്ന വിവരം ആരും അറിഞ്ഞില്ല, ജോലി കഴിഞ്ഞെത്തിയ ഭർത്താവ് കാണുന്നത് രക്തംവാർന്നു കിടക്കുന്ന ഭാര്യയെ, ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശു!! മരണത്തിൽ ദുരൂഹത, കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും

    ആര്യങ്കോട്: വീട്ടുകാരറിയാതെ കിടപ്പുമുറിയിൽ പ്രസവിച്ച യുവതിയുടെ നവജാതശിശു മരിച്ചു. മണ്ഡപത്തിൻകടവ് പൂഴനാട് പ്ലാവിളപുത്തൻവീട്ടിൽ അൽത്താഫ് ഷാനിന്റെ ഭാര്യ ഷമിന(23) പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണു സംഭവം. ഞായറാഴ്ച രാവിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അൽത്താഫ് കണ്ടത് കിടപ്പുമുറിയിൽ രക്തംവാർന്നു കിടക്കുന്ന ഷമിനയെയാണ്. തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിനുവേണ്ടി തുണി എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞനിലയിൽ കുഞ്ഞിനേയും കണ്ടെത്തി. ഉടനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിശുവിന്റെ ജീവൻ രക്ഷിക്കാനായില്ല. രണ്ടുവർഷം മുൻപാണ് അൽത്താഫിന്റെയും ഷമിനയുടെയും വിവാഹം നടന്നത്. ഇവർക്ക് രണ്ടുവയസുള്ള ഒരു കുഞ്ഞുണ്ട്. പിന്നീട് ഷമീന ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിലെ ദുരൂഹതയെത്തുടർന്ന് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. യുവതിയെ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Read More »
Back to top button
error: