Crime
-
സഹപ്രവര്‍ത്തകയോട് വഴിവിട്ട ബന്ധം; എതിര്‍ത്ത ഭാര്യയെയും മക്കളെയും യുവാവ് കൊന്നു കുഴിച്ചുമൂടി; വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ‘സ്വഭാവത്തിലെ മാറ്റം സംശയമായി, മടങ്ങിപ്പോകില്ലെന്ന് പറഞ്ഞതോടെ ശ്വാസം മുട്ടിച്ചു കൊന്നു’
കച്ച്: സഹപ്രവര്‍ത്തകയുമായുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെയും രണ്ട് മക്കളെയും യുവാവ് കൊന്ന് വീടിനടുത്തുള്ള കുഴിയില്‍ തള്ളിയെന്ന് കണ്ടെത്തല്‍. ഗുജറാത്തിലെ ഫോറസ്റ്റ് ഓഫിസറായ ശൈലേഷ് കംബാലയാണ് കേസില്‍ അറസ്റ്റിലായത്. അസിസ്റ്റന്‍റ് കണ്‍സര്‍വേറ്ററായി ജോലി ചെയ്തിരുന്ന ശൈലേഷ് 2022 ലാണ് സഹപ്രവര്‍ത്തകയുമായി സൗഹൃദത്തിലായത്. ഇത് ക്രമേണെ പ്രണയമായി മാറിയെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്കൊപ്പം ജീവിക്കുന്നിനായി ശൈലേഷ് കുടുംബത്തെ വകവരുത്തുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. അടുത്തയിടെയാണ് ഭാവ്നഗറിലേക്ക് ശൈലേഷിന് സ്ഥലംമാറ്റം കിട്ടിയത്. ഭാര്യ നയനയും മകള്‍ പ്രീതയും ഒന്‍പതുകാരന്‍ മകന്‍ ഭവ്യയും സൂറത്തില്‍ തന്നെ തുടര്‍ന്നു. അവധി കിട്ടിയപ്പോള്‍ ഭര്‍ത്താവിനൊപ്പം നില്‍ക്കാന്‍ മക്കളെയുമായി നയന എത്തിയതോടെയാണ് ശൈലേഷിന്‍റെ പെരുമാറ്റത്തില്‍ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടത്. മറ്റൊരു ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞ നയന, താനും മക്കളും ഇനി മടങ്ങിപ്പോകുന്നില്ലെന്നും ഒന്നിച്ച് ജീവിക്കാമെന്നും പറഞ്ഞു. ശൈലേഷ് ഇതിന് വഴങ്ങിയില്ല. തുടര്‍ന്ന് രാത്രിയില്‍ മൂവരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. അതിരാവിലെ തന്‍റെ ജൂനിയര്‍ ഓഫിസറെ വിളിച്ചു വരുത്തി വീടിന്‍റെ സമീപത്തായി…
Read More » -
അന്‍വറിന് കുരുക്കാകുമോ ഇ.ഡി റെയ്ഡ് ; ഇ.ഡി. അന്‍വറിനോട് ചോദിച്ചത് നിര്‍ണായക ചോദ്യങ്ങള്‍ ; കൊണ്ടുപോയ രേഖകളും പ്രധാനപ്പെട്ടവയെന്ന് സൂചന
മലപ്പുറം: മുന്‍ എംഎല്‍എ പി.വി അന്‍വറിന് കുരുക്കായി ഇ.ഡി. റെയ്ഡ് മാറാന്‍ സാധ്യത. അന്‍വറിനെതിരെയുള്ള പ്രധാനപ്പെട്ട നീക്കമായാണ് ഇ.ഡി റെയ്ഡിനെ വിലയിരുത്തുന്നത്. അന്‍വറിന്റെ വീട്ടില്‍ ഇന്നലെ ഇ.ഡി നടത്തിയ മാരത്തണ്‍ റെയ്ഡ് ഇതിന്റെ ഭാഗമാണെന്നാണ് സൂചന. ഇ.ഡി. അന്‍വറിനോട് ചോദിച്ച ചോദ്യങ്ങളും കൊണ്ടുപോയെന്ന് കരുതുന്ന രേഖകളും വളരെ പ്രധാനപ്പെട്ടതും കേസിന് നിര്‍ണായകമാകുന്നതുമാണെന്നാണ് പറയുന്നത്. അന്‍വറിന്റെ വീട്ടില്‍ നടന്ന റെയ്ഡ് അവസാനിച്ചത് ഇന്നലെ രാത്രിയാണ്്. രാവിലെ ആറു മണിയോടെ തുടങ്ങിയ പരിശോധ ന രാത്രി ഒമ്പതരയോടെയാണ് ഇഡി അവസാനിപ്പിച്ചത്. കേരള ഫൈനാന്‍സ് കോര്‍പ്പറേഷന്റെ മലപ്പുറത്തെ ബ്രാഞ്ചില്‍ നിന്ന് ഓരേ ഈട് വച്ച് രണ്ട് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലാണ് ഇഡി റെയ്ഡ്. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി 12 കോടിയോളം കടമെടുത്ത്, നഷ്ടം വരുത്തി എന്ന വിജിലന്‍സ് കേസില്‍ അന്‍വര്‍ നാലാം പ്രതിയാണ്. ഈ കേസിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്. അന്‍വറിന്റെ സഹായി സിയാദിന്റെ വീട്ടിലും അന്‍വറിന്റെ വിവിധ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. അന്‍വറില്‍…
Read More » -
റെന്റ് എ കാര്‍ തിരിച്ചു ചോദിച്ചത് പിടിച്ചില്ല; ഉടമയെ ബോണറ്റില്‍ കിടത്തി ഓടിച്ചത് അഞ്ചു കിലോമീറ്റര്‍; രക്ഷിച്ചതു നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ തടഞ്ഞ്; പ്രതി തിരൂര്‍ സ്വദേശി ബക്കര്‍ അറസ്റ്റില്‍
എരുമപ്പെട്ടി: വാടകയ്ക്കു കൊടുത്ത കാര്‍ തിരിച്ചുവാങ്ങാനെത്തിയ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. രക്ഷപ്പെടാന്‍ കാറിന്റെ ബോണറ്റില്‍ പിടിച്ചുതൂങ്ങിയ ആലുവ പാനായിക്കുളം സ്വദേശി കൊടിയന്‍ വീട്ടില്‍ സോളമനുമായി കാര്‍ സഞ്ചരിച്ച അഞ്ചുകിലോമീറ്ററോളം ദൂരം. ഇന്നു രാവിലെയാണ് എരുമപ്പെട്ടിയില്‍ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് കാര്‍ തടഞ്ഞ് യുവാവിനെ രക്ഷപ്പെടുത്തി. കാര്‍ ഓടിച്ച തൃശൂര്‍ തിരൂര്‍ പോട്ടോര്‍ സ്വദേശി നാലകത്ത് വീട്ടിന്‍ ബക്കറിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 20 നാണ് ബക്കര്‍ വിവാഹ ആവശ്യത്തിനാണെന്ന് പറഞ്ഞ് സോളമന്റെ കാര്‍ വാടകയ്ക്ക് എടുത്തത്. പിന്നീട് കാര്‍ തിരികെ നല്‍കിയില്ല. സോളമന്‍ ബിനാനിപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. കാറിന്റെ ജിപിഎസ് ലൊക്കേഷന്‍ നോക്കി അന്വേഷണം നടത്തിവരുന്നതിനിടയില്‍ കാര്‍ എരുമപ്പെട്ടി വെള്ളറക്കാട് പ്രദേശത്ത് കാണുകയും തടയുകയും ചെയ്തു. ഇതിനിടയിലാണ് കാര്‍ മുന്നോട്ട് എടുത്ത് സോളാറിനെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിച്ചത്. രക്ഷപ്പെടാന്‍ വേണ്ടി സല്‍മാന്‍ കാറിന്റെ ബോണറ്റിലേക്ക് ചാടി കയറി വൈപ്പറില്‍ തൂങ്ങിപ്പിടിച്ച് കിടന്നു. എന്നാല്‍…
Read More » -
തൃശൂര്‍ രാഗം തീയറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റ സംഭവം ; അന്വേഷണം ക്വട്ടേഷന്‍ സംഘങ്ങളിലേക്ക് ; കുത്തേറ്റത് ഇന്നലെ രാത്രി ; ഡ്രൈവര്‍ക്കും കുത്തേറ്റു
തൃശൂര്‍: തൃശൂര്‍ രാഗം തീയറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരന്‍ സുനിലിനും ഡ്രൈവര്‍ അനീഷിനുമാണ് ഇന്നലെ രാത്രി കുത്തേറ്റത്. വെളപ്പായയിലെ വീടിന് മുന്‍പില്‍ വെച്ചായിരുന്നു സംഭവം. ഗേറ്റ് തുറക്കുന്നതിനായി കാറില്‍ നിന്നിറങ്ങിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. മൂന്നംഗ ഗുണ്ടാ സംഘമാണ് സുനിലിനെ കുത്തിയത്. ഡ്രൈവര്‍ അനീഷിനും വെട്ടേറ്റു. കാറിന്റെ ചില്ല് തകര്‍ത്തു. കാറിനകത്തിരുന്ന സുനിലിന്റെ കാലിനാണ് പരിക്ക്. ഡ്രൈവര്‍ അനീഷിന്റെ കൈയിലും പരിക്കേറ്റിട്ടുണ്ട്.
Read More » -
പാക്കിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ ഉപയോഗിച്ച് ഇന്ത്യയിലേക്ക് ആയുധക്കടത്ത് കൂടി ; രാജ്യസുരക്ഷയ്ക്ക് അതിതീവ്ര അപകടം ; ലോക്കല്‍ ഗുണ്ടാസംഘങ്ങള്‍ക്ക് വരെ പാക് ബന്ധങ്ങള്‍ ; ഡിസംബര്‍ ആറ് സുരക്ഷിതമായി മറികടക്കാന്‍ രാജ്യമെങ്ങും അതീവ ജാഗ്രതയും കനത്ത സുരക്ഷയും
ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ ഉപയോഗിച്ച് ഇന്ത്യയിലേക്കുള്ള ആയുധക്കടത്ത് കൂടുന്നു. പഞ്ചാബില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ ആയുധങ്ങള്‍ ഡ്രോണ്‍ വഴി പാക്കിസ്ഥാനില്‍ നിന്നും എത്തിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഗുണ്ടാനേതാവിന്റെ കൈവശമാണ് പാക് നിര്‍മിത ആയുധങ്ങള്‍ കണ്ടെത്തിയത്. നേരത്തെയും പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് ഇത്തരത്തില്‍ ഡ്രോണ്‍ വഴി എത്തിച്ച ആയുധങ്ങള്‍ പിടികൂടിയിരുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഗുണ്ടാ സംഘങ്ങള്‍ക്കു വരെ തോക്കും അനുബന്ധ ആയുധങ്ങളും പാക്കിസ്ഥാന്‍ എത്തിച്ചുകൊടുക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. നേരത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പാക്കിസ്ഥാനില്‍ നിന്നും മറ്റും ആയുധങ്ങള്‍ ലഭിക്കാറുണ്ടായിരുന്നുവെങ്കിലും ഇന്ത്യയിലെ ചെറിയ ഗുണ്ടാ സംഘങ്ങള്‍ക്ക് വരെ പാക് ആയുധങ്ങളെത്തുന്നുവെന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ വലിയ അപകടമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കാശ്മീരിലും ഡ്രോണ്‍ വഴി ആയുധങ്ങള്‍ തീവ്രവാദികള്‍ക്ക് എത്തിച്ചുകൊടുത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. മയക്കുമരുന്ന് കടത്തിന് ഡ്രോണ്‍ ഉപയോഗിക്കുന്നത് വ്യാപകമായതിനു പിന്നാലെയാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഡ്രോണ്‍ പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നത്. ആയുധങ്ങള്‍ പല കഷ്ണങ്ങളായാണ് ഡ്രോണ്‍ വഴി ഇന്ത്യയിലേക്കും ആവശ്യമുള്ള രാജ്യങ്ങളിലേക്കും…
Read More » -
ലോകത്തെ ഏറ്റവും വലിയ ലൈംഗിക പീഡനക്കേസിന്റെ രഹസ്യ വിവരങ്ങള്‍ പുറത്തേക്ക്; എപ്‌സ്‌റ്റൈന്‍ ഫയല്‍ ബില്ലില്‍ ട്രംപ് ഒപ്പിട്ടു; നടപടിക്കു പിന്നില്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദം; എപ്‌സ്‌റ്റൈന്റെ വീട്ടില്‍ ട്രംപ് ചെലവഴിച്ചെന്ന ആരോപണത്തിനും തീരുമാനമാകും
ന്യൂയോര്‍ക്ക്: അമേരിക്കയെയും ലോകത്തെ തന്നെയും നടുക്കിയ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട അതീവ രഹസ്യ ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ ഒപ്പുവെച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എപ്സ്റ്റൈന്‍ ഫയലുകളെല്ലാം പരസ്യമാക്കാന്‍ ഭരണകൂടത്തോട് നിർദ്ദേശിക്കുന്ന ബില്ലിൽ ഒപ്പുവെച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അറിയിച്ചത്. ഇതോടെ കേസുമായി ബന്ധപ്പെട്ട ഫയലുകളും അന്വേഷണത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിധത്തിൽ ഒരുമാസത്തിനുള്ളില്‍ നീതിന്യായ വകുപ്പ് പുറത്തുവിടും. ‘ഡെമോക്രാറ്റുകള്‍ക്ക് എപ്സ്റ്റൈനുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള സത്യം ഉടൻ വെളിപ്പെടും, എപ്സ്റ്റൈന്‍ ഫയലുകൾ പുറത്തിറക്കാനുള്ള ബില്ലിൽ ഞാൻ ഒപ്പുവച്ചു’- എന്നായിരുന്നു ട്രംപിന്‍റെ കുറിപ്പ്. ‘നമ്മുടെ ഭരണ നേട്ടങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി, റിപ്പബ്ലിക്കൻ പാർട്ടിയേക്കാൾ, ഡെമോക്രാറ്റുകളെ ബാധിക്കുന്ന എപ്സ്റ്റൈന്‍ വിഷയം ഡെമോക്രാറ്റുകൾ ഉപയോഗിച്ചു’ എന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം നേരത്തെ എപ്സ്റ്റൈന്‍ ഫയലുകൾ പുറത്തുവിടുന്നതിനെ എതിർത്തിരുന്ന ട്രംപ്, ഡെമോക്രാറ്റുകളിൽ നിന്നുള്ള രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് ബില്ലിൽ ഒപ്പുവെച്ചത്. ട്രംപ് – എപ്സ്റ്റൈന്‍ ബന്ധം…
Read More » -
കശ്മീര്‍ ടൈംസിന്റെ ഓഫീസില്‍ റെയ്ഡ് ; റെയ്ഡ് നടത്തിയത് ജമ്മു കാശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗഗേറ്റീവ് ഏജന്‍സി; പരിശോധന രാജ്യവിരുുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന പരാതിയില്‍
ശ്രീനഗര്‍ : കശ്മീര്‍ ടൈംസിന്റെ ജമ്മുവിലെ ഓഫീസില്‍ ജമ്മു കാശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സിയുടെ റെയ്ഡ്. ജമ്മു കശ്മീരില്‍ നിന്നുള്ള ഏറ്റവും പഴയ ഇംഗ്ലീഷ് ഭാഷാ മാധ്യമങ്ങളില്‍ ഒന്നാണ് കശ്മീര്‍ ടൈംസ്. രാജ്യത്തിനെതിരെ അതൃപ്തി പരത്തുന്നെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്നും ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ പേരിലാണ് റെയ്ഡ്. വേദ് ഭസിന്‍ സ്ഥാപിച്ച കശ്മീര്‍ ടൈംസ് ഏറെക്കാലമായി അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. ഇതിന് മുന്‍പും സ്ഥാപനത്തില്‍ പല വിധത്തിലുള്ള പരിശോധനകള്‍ നടന്നിരുന്നു. ഇതോടെയാണ് സ്ഥാപനം പത്രം നിര്‍ത്തിയത്. പിന്നീട് ഓണ്‍ലൈന്‍ എഡിഷനായി പ്രവര്‍ത്തനം തുടരുകയായിരുന്നു. വേദ് ഭസിന്‍ മരിച്ച ശേഷം മകള്‍ അനുരാധ ഭസിനും ഭര്‍ത്താവ് പ്രബോധ് ജംവാലുമാണ് സ്ഥാപനം മുന്നോട്ട് കൊണ്ടുപോയത്. എന്നാല്‍ പിന്നീട് ഇരുവരും അമേരിക്കയിക്ക് പോയി. എങ്കിലും വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം പ്രകാരം പ്രബോധാണ് സ്ഥാപനത്തിന്റെ എഡിറ്റര്‍. അനുരാധ മാനേജിങ് ഡയറക്ടറാണ്.
Read More » -
നികുതിയടക്കാതെ അന്തര്‍സംസ്ഥാന ബസുകളുടെ സവാരിഗിരിഗിരി ; പരിശോധനയില്‍ മോട്ടോര്‍ വാഹനവകുപ്പ് പൊക്കിയത് പത്തോളം ബസുകള്‍ ; സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തും
തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്തോളം അന്തര്‍സംസ്ഥാന സര്‍വീസ് ബസുകള്‍ പിടികൂടി. നികുതി അടയ്ക്കാതെ ഓടിയ അന്തര്‍സംസ്ഥാന ബസുകളാണ് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയത്. തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് ഉള്‍പ്പെടെ മൂന്നിടത്തായി നടത്തിയ പരിശോധനയിലാണ് പത്തോളം ബസുകള്‍ പിടികൂടിയത്. കഴക്കൂട്ടത്തു നിന്ന് പിടികൂടിയ മൂന്ന് ബസുകള്‍ക്ക് മാത്രം പത്തുലക്ഷം രൂപയിലധികമാണ് മോട്ടോര്‍ വാഹനവകുപ്പ് പിഴ ചുമത്തിയത്. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന പല ബസുകളും ടാക്‌സ് അടയ്ക്കാതെയാണ് ഓടുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തിരുവനന്തപുരം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അമരവിള, തിരുവനന്തപുരം, കഴക്കൂട്ടം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ബെംഗളൂരു, ഹൈദരാബാദ് ഉള്‍പ്പെടെ സ്ഥലങ്ങളിലേക്കുള്ള സര്‍വീസ്് ആരംഭിക്കുന്നതിനായി പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിറുത്തിയിട്ടിരുന്ന ബസുകളിലടക്കം പരിശോധന നടത്തി. പിഴ ചുമത്തിയ ബസുകള്‍ പിഴ ഒടുക്കിയശേഷം മാത്രമേ വിട്ടു നല്‍കൂ എന്ന് ആര്‍ടിഒ അറിയിച്ചു. ശബരിമല ഉള്‍പ്പെടെ തീര്‍ഥാടന കേന്ദ്രങ്ങളുടെ പേരില്‍ താല്‍ക്കാലിക ടാക്‌സ് എടുത്ത് പ്രതിദിന സര്‍വീസ് നടത്തുന്നതിനാല്‍ ക്വാര്‍ട്ടര്‍ ടാക്‌സ് അടയ്ക്കാത്തവരെ കണ്ടെത്താന്‍ വരും ദിവസങ്ങളിലും ശക്തമായ പരിശോധന…
Read More »

