Crime
-
ഡീസല്‍ ഊറ്റി മോഷ്ടിച്ച് ലോറി ഉപേക്ഷിച്ച കേസ്; ഒരാള്‍ക്കൂടി അറസ്റ്റില്‍
തൃശൂര്‍: 30,000 രൂപയുടെ ഡീസല്‍ ഊറ്റി മോഷ്ടിച്ച് ലോറി ഉപേക്ഷിച്ച കേസില്‍ ഒരാളെക്കൂടി ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. കാളിയാറോഡ് കളപ്പാറ പങ്ങാരപിള്ളി കരിമ്പടിച്ചില്‍ എല്‍ദോ(29)യാണ് അറസ്റ്റിലായത്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ലോറിയില്‍നിന്ന് ഡീസല്‍ മോഷ്ടിച്ചതിന് ഡ്രൈവര്‍ തിരുവനന്തപുരം വാമനപുരം പാറപ്പുറത്ത് പുത്തന്‍വീട് ശ്രീശാന്തി(40)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജൂണ്‍ 24-ന് ചെറുശ്ശേരിയിലെ സിമന്റ് വിതരണക്കമ്പനിയുടെ ഓഫീസില്‍നിന്ന് തമിഴ്നാട് ശങ്കിരിയിലെ സിമന്റ് ഫാക്ടറിയിലേക്ക് കൊണ്ടുപോയ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍നിന്നാണ് പാലക്കാട് ഭാഗത്തുവെച്ച് എല്‍ദോയുടെ സഹായത്തോടെ ഡീസല്‍ ഊറ്റി മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. ചുവന്നമണ്ണിനടുത്തുള്ള ലോഡ്ജില്‍ മുറിയെടുത്ത പ്രതികള്‍ ആസൂത്രണം ചെയ്താണ് മോഷണം നടത്തിയത്. പോലീസ് പിന്തുടരുന്നത് മനസ്സിലാക്കി ഗുജറാത്തിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ എല്‍ദോയെ മൂവാറ്റുപുഴയില്‍നിന്നാണ് പോലീസ് പിടികൂടിയത്.
Read More » -
വ്യാജ സഹകരണസംഘത്തില്‍ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടി; കോട്ടയത്തുകാരനായ ‘ആസാമി’ പിടിയില്‍
തിരുവനന്തപുരം: വ്യാജ സഹകരണസംഘത്തില്‍ ജോലി വാഗ്ദാനംചെയ്ത് 30 ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റ്. കോട്ടയം സ്വദേശിയായ തപസ്യാനന്ദ എന്നറിയപ്പെടുന്ന രാധാകൃഷ്ണന് (60) ആണ് അറസ്റ്റിലായത്. കടയ്ക്കാവൂര്‍ സ്വദേശിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. വെള്ളറടയില്‍ യാതൊരു അംഗീകാരവുമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ബയോ ടെക്നോളജി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിലാണ് ഇയാള്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. തൊഴില്‍രഹിതരായ യുവതീ യുവാക്കളെ തന്റെ അത്മീയമുഖം ഉപയോഗിച്ച് ആകര്‍ഷിച്ചും സ്വാധീനിച്ചുമാണ് രാധാകൃഷ്ണനും കൂട്ടാളികളും തട്ടിപ്പ് നടത്തിയത്. ജില്ലയിലെ വിവിധസ്ഥലങ്ങളിലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ഈ കേസിലെ പ്രധാന പ്രതി വെള്ളറട സ്വദേശി അഭിലാഷ് ബാലകൃഷ്ണനെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. രാധാകൃഷ്ണന് ഇടനിലക്കാരനായാണ് പണം വാങ്ങിയത്. തിരുവനന്തപുരത്ത് താമസമാക്കിയിരുന്ന ഇയാള്‍ കേസുകള്‍ വന്നതോടെ കര്‍ണാടകത്തിലേക്കും അവിടെനിന്ന് വയനാട്ടിലേക്കും കടക്കുകയായിരുന്നു. പണം തിരികെക്കിട്ടാതെയായപ്പോള്‍ ഇയാള്‍ ഇടപെട്ട് പണമോ ജോലിയോ നല്‍കാമെന്നു പറഞ്ഞ് സമയം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ജില്ലയിലെ വിവിധയിടങ്ങളിലെ ഉദ്യോഗാര്‍ഥികളില്‍നിന്ന് ഇത്തരത്തില്‍…
Read More » -
തൂങ്ങി മരിച്ചെന്ന് വിശ്വസിപ്പിച്ചു, 15 വര്‍ഷമായി ഒളിവുജീവിതം; ശബരിമല സീസണിലെ സ്ഥിരം മോഷ്ടാവ് പിടിയില്‍
പത്തനംതിട്ട: തൂങ്ങി മരിച്ചെന്നു വിശ്വസിപ്പിച്ച് 15 വര്‍ഷം ഒളിവില്‍ കഴിഞ്ഞ മോഷ്ടാവ് പിടിയില്‍. മലയാലപ്പുഴ താഴം വഞ്ചിയില്‍ കുഴിപ്പടി സുധീഷ് ഭവനില്‍ ‘പാണ്ടി ചന്ദ്രന്’ എന്ന് വിളിക്കുന്ന ചന്ദ്രനാണ് (52) പിടിയിലായത്. വര്‍ഷങ്ങള്‍ക്കു തമിഴ്നാട്ടിലേക്കു പോയ ഇയാള്‍ തൃച്ചിയില്‍ പറങ്കിമാവുതോട്ടത്തില്‍ തൂങ്ങി മരിച്ചെന്നാണ് കരുതിയിരുന്നത്. കാലപ്പഴക്കമുള്ള വാറന്റുകളിലെ പ്രതികളെ പിടികൂടാനുള്ള ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രന് കുടുങ്ങിയത്. ഇയാള്‍ക്കെതിരെ 4 മോഷണക്കേസുകള്‍ നിലവിലുണ്ട്. ഒരു കേസിലെ ജാമ്യക്കാരനായ മലയാലപ്പുഴ സ്വദേശി മോഹനന് നായരെ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ചന്ദ്രന് തൂങ്ങി മരിച്ചതായി അറിഞ്ഞെന്ന് ഇയാള്‍ കോടതിയിലും പൊലീസിനോടും വെളിപ്പെടുത്തുകയായിരുന്നു. ശബരിമല കേന്ദ്രമാക്കി മോഷണം ശീലമാക്കിയ ആളാണ് ചന്ദ്രന്. ഹോട്ടലില്‍ പൊറോട്ട വീശുന്നതുള്‍പ്പെടെയുള്ള ജോലികളില്‍ മിടുക്കുള്ള ഇയാള്‍ ശബരിമല സീസണുകളില്‍ ജോലിക്കെന്ന വ്യാജേനയെത്തി മോഷണം നടത്തി മുങ്ങും. ചന്ദ്രനെന്ന് പേരുള്ള തമിഴ്നാട്ടുകാരനായ ഒരാള്‍ ശബരിമലയിലെ കടയില്‍ പണിയെടുക്കുന്നുണ്ടെന്ന വിവരം പത്തനംതിട്ട സ്റ്റേഷനില്‍ വിവരം ലഭിച്ചു.…
Read More » -
മരിച്ച പ്രവാസി വ്യവസായിയുടെ 596 പവന് ആരുടെ പക്കല്‍? ദുര്‍മന്ത്രവാദിനിക്കെതിരെ മകന്
കാസര്‍കോട്: ബേക്കല്‍ പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ മരണവും വീട്ടില്‍നിന്നു മൂന്നര കോടിയിലേറെ രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്ന ആരോപണവും അന്വേഷിക്കുന്ന അന്വേഷിക്കുന്ന പ്രത്യേക സംഘം കാസര്‍കോട് നഗരത്തിലെ പ്രമുഖ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാനൊരുങ്ങുന്നു. നേരത്തെ മൊഴി നല്കിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്നാണ് അന്വേഷണ സംഘം വ്യാപാരികളുടെ മൊഴിയെടുക്കാനെത്തുന്നത്. ഇതിന്റെ ഭാഗമായി ഒരു വ്യാപാരിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. മറ്റുള്ളവരുടെ മൊഴികളും ഉടന്‍തന്നെ ശേഖരിച്ചേക്കുമെന്നാണ് സൂചന. 4 കിലോയിലേറെ തൂക്കമുള്ള (596 പവന്) സ്വര്‍ണാഭരണങ്ങള്‍ ആരുടെ കയ്യില്‍ എത്തിയെന്ന ചോദ്യത്തിനുള്ള ഉത്തരം കേസന്വേഷണത്തില്‍ നിര്‍ണായകമാകും. പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുല്‍ റഹ്മയില്‍ എം.സി.അബ്ദുല്‍ ഗഫൂറിനെ (55) 2023 ഏപ്രില്‍ 14നു പുലര്‍ച്ചെയാണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മകളും മകന്റെ ഭാര്യയും ഈ സമയം ബന്ധുവീട്ടിലായിരുന്നുവെന്നു പൊലീസില്‍ നല്കിയ മൊഴിയിലും പരാതിയിലും വ്യക്തമാക്കിയിട്ടുണ്ട്. പുതുതായി രൂപികരിച്ച അന്വേഷണ സംഘം ഈ കേസുമായി…
Read More » -
12,500 രൂപയുമായി പൂന്തുറ സ്വദേശി ബാങ്കിലെത്തി; പിടിച്ചെടുത്തത് പാകിസ്ഥാനില്‍ അച്ചടിച്ച നോട്ടുകളെന്ന് പൊലീസ്
തിരുവനന്തപുരം: തലസ്ഥാനത്ത് പിടിച്ചെടുത്തത് പാകിസ്ഥാനില്‍ അച്ചടിച്ച നോട്ടുകളെന്ന് പൊലീസ്. പൂന്തുറ സ്വദേശി ബര്‍ക്കത്തിനെയാണ് വ്യാജനോട്ടുകളുമായി പിടിച്ചത്. യഥാര്‍ത്ഥ നോട്ടുകളെ വെല്ലുന്ന വ്യാജ കറന്‍സികളായിരുന്നു ഇയാളുടെ കയ്യിലുണ്ടായിരുന്നത്. ഒരാഴ്ച മുമ്പാണ് സംഭവമുണ്ടായത്. പൂന്തുറ സ്വദേശി ബര്‍ക്കത്ത് 12,500 രൂപയുടെ വ്യാജ നോട്ടുകളുമായി ബാങ്കില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരുന്നു. പിന്നീട് നാസിക്കില്‍ ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് പാകിസ്ഥാനില്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിന്ന് സമാനമായ നോട്ടുകളാണെന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്. അതേസമയം, സൗദിയില്‍ പോയപ്പോള്‍ കൊണ്ടുവന്ന നോട്ടുകളാണെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് തീവ്രവാദ വിരുദ്ധ സേനക്ക് കൈമാറും.
Read More » -
പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പാരലല്‍ കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
കൊല്ലം: പ്ലസ്വണ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കൊല്ലം കടയക്കലില്‍ പാരലല്‍ കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. കുമ്മില്‍ മുക്കം സ്വദേശി അഫ്സല് ജലാലാണ് പിടിയിലായത്. ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ചടയമംഗലം ഉപജില്ല കലോത്സവത്തിന് എത്തിയതായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ഥിനി. സ്കൂളിന് സമീപത്തെ പാരലല്‍ കോളേജുകളും കലോത്സവ വേദികളായിരുന്നു. മത്സരത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥിനിയെ അഫ്സല് ജലാല്‍ കടന്നു പിടിച്ചു എന്നാണ് പരാതി. സംഭവത്തിന് ശേഷം കുട്ടി കനത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. കാര്യം ചോദിച്ചറിഞ്ഞ വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളാണ് കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയോട് അഫ്സല് ജലാല്‍ നേരത്തെ പ്രണയാഭ്യര്‍ഥന നടത്തിയെന്നും പരാതിയില്‍ പറയുന്നു. മുന്‍പും സമാനമായ രീതിയില്‍ ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പെണ്‍കുട്ടിയും മൊഴി നല്കി. കേസ് എടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസ്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.…
Read More » -
ബലാത്സംഗം ചെയ്തത് 200ലേറെ സ്ത്രീകളെ; യുവാവിനെ പരസ്യമായി തൂക്കിക്കൊന്ന് ഇറാന്
ടെഹ്റാന്: രണ്ട് പതിറ്റാണ്ടായി നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് യുവാവിനെ പരസ്യമായി വധിച്ച് ഇറാന്. പടിഞ്ഞാറന്‍ നഗരമായ ഹമേദാനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വധശിക്ഷ നടപ്പിലാക്കിയത്. നഗരത്തില്‍ ഫാര്‍മസിയും ജിംനേഷ്യവും നടത്തിയിരുന്ന മുഹമ്മദ് അലി സലാമത്തി(43)നെയാണ് തൂക്കിലേറ്റിയത്. ഇരുന്നൂറോളം സ്ത്രീകളാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. കഴിഞ്ഞ 20 വര്‍ഷമായി സ്ത്രീകളെ വലയിലാക്കി പീഡനം നടത്തുകയായിരുന്നു. സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച ശേഷം ബലാത്സംഗം ചെയ്ത ഒട്ടേറെ കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ട്. പലരെയും വിവാഹഭ്യര്‍ഥന നടത്തിയാണ് ഉപദ്രവിച്ചത്. ചിലര്‍ക്ക് ഇയാള്‍ ഗര്‍ഭ നിരോധന ഗുളികകള്‍ നല്കി. ഗര്‍ഭ നിരോധന ഗുളികകള്‍ക്ക് ഇറാനില്‍ കടുത്ത നിരോധനമുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ മാസത്തിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. അറസ്റ്റിനെത്തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ നഗരത്തിലെ നീതിന്യായ വകുപ്പില്‍ തടിച്ചു കൂടി സലാമത്തിന് വധശിക്ഷ നല്കണമെന്നാവശ്യപ്പെട്ടു. ഇറാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ക്കെതിരേ ഇത്രയേറെ ബലാത്സംഗ പരാതികള്‍ ലഭിക്കുന്നത്. ബലാത്സംഗവും വ്യഭിചാരവും ഇറാനില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഇറാനില്‍ വര്‍ധിച്ചു വരുന്ന വധശിക്ഷകളുടെ എണ്ണം…
Read More » -
സൗദിയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
റിയാദ്: സൗദി അറേബ്യയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപമുള്ള ഉനൈസയിലാണ് സംഭവം. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ചിതറ ഭജനമഠം പത്മവിലാസത്തില്‍ ശരത്(40), ഭാര്യ കൊല്ലം സ്വദേശി പ്രീതി(32) എന്നിവരാണ് മരിച്ചത്. ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സ്പോണ്സര് ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. കിട്ടാതെ ആയതോടെ അന്വേഷിച്ച് ഫ്ളാറ്റിലെത്തി. പൂട്ടിയ നിലയിലുള്ള വാതിലുകള്‍ പൊലീസ് സഹായത്തോടെ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. മൃതദേഹങ്ങള്‍ ബുറൈദ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. ദീര്‍ഘകാലമായി ഉനൈസയില്‍ ഇലക്ട്രിക്, പ്ലമ്പിങ് ജോലി ചെയ്തിരുന്ന ശരത് നാലു വര്‍ഷം മുമ്പാണ് പ്രീതിയെ വിവാഹം കഴിച്ചത്. രണ്ട് മാസം മുമ്പാണ് സൗദിയിലേക്ക് പ്രീതിയെ കൂടെ കൂട്ടിയത്.
Read More » -
വ്യാജ സഹകരണസംഘത്തില്‍ ജോലി വാഗ്ദാനംചെയ്ത് 30 ലക്ഷം തട്ടി; വ്യാജ സ്വാമി അറസ്റ്റില്‍
തിരുവനന്തപുരം: വ്യാജ സഹകരണസംഘത്തില്‍ ജോലി വാഗ്ദാനംചെയ്ത് 30 ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റ്. കോട്ടയം സ്വദേശിയായ തപസ്യാനന്ദ എന്നറിയപ്പെടുന്ന രാധാകൃഷ്ണന് (60) ആണ് അറസ്റ്റിലായത്. കടയ്ക്കാവൂര്‍ സ്വദേശിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. വെള്ളറടയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ബയോ ടെക്നോളജി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ജോലി നല്‍കാനെന്ന പേരിലാണ് കടയ്ക്കാവൂര്‍ സ്വദേശിയില്‍നിന്ന് 30 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. ഈ കേസിലെ പ്രധാന പ്രതി വെള്ളറട സ്വദേശി അഭിലാഷ് ബാലകൃഷ്ണനെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. തപസ്യാനന്ദ ഇടനിലക്കാരനായാണ് പണം വാങ്ങിയത്. സ്വാമി ചമഞ്ഞായിരുന്നു യുവാക്കളെ വലയിലാക്കിയത്. തിരുവനന്തപുരത്ത് താമസമാക്കിയിരുന്ന ഇയാള്‍ കേസുകള്‍ വന്നതോടെ കര്‍ണാടകത്തിലേക്കും അവിടെനിന്ന് വയനാട്ടിലേക്കും കടക്കുകയായിരുന്നു. പണം തിരികെക്കിട്ടാതെയായപ്പോള്‍ ഇയാള്‍ ഇടപെട്ട് പണമോ ജോലിയോ നല്‍കാമെന്നു പറഞ്ഞ് സമയം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ജില്ലയിലെ വിവിധയിടങ്ങളിലെ ഉദ്യോഗാര്‍ഥികളില്‍നിന്ന് ഇത്തരത്തില്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് സി.ഐ: രാജ്കുമാര് പറഞ്ഞു. മധുര, എറണാകുളം എന്നിവിടങ്ങളിലും സമാന കേസുകളുണ്ടെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
Read More » -
ബെംഗളുരുവില്‍ കൂത്തുപറമ്പ് സ്വദേശിനിയുടെ മരണം; ദുരൂഹതയാരോപിച്ച് കുടുംബം
കണ്ണൂര്‍: ബെംഗളൂരുവില്‍ ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂത്തുപറമ്പ് സ്വദേശിനിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. മൂര്യാട് അടിയറപ്പാറയിലെ സ്നേഹാലയത്തില്‍ എ.സ്നേഹ രാജന്(35) കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവില്‍ മരിച്ചത്. സ്നേഹ മരിച്ച വിവരം തിങ്കളാഴ്ചയാണ് ഭര്‍ത്താവ് പത്തനംതിട്ട സ്വദേശിയായ ഹരി എസ്.പിള്ള സ്നേഹയുടെ വീട്ടുകാരെ വിളിച്ച് അറിയിക്കുന്നത്. പ്രത്യേകിച്ച് അസുഖങ്ങളൊന്നും സ്നേഹയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ സര്‍ജാപുര്‍ പോലീസ് കേസെടുത്തു. വര്‍ഷങ്ങളായി ബെംഗളൂരൂവിലാണ് സ്നേഹ താമസിക്കുന്നത്. ഭര്‍ത്താവ് ഹരിയും ഐ.ടി. മേഖലയിലാണ് ജോലിചെയ്യുന്നത്. മകന് ശിവാങ്ങും ഇവര്‍ക്കൊപ്പമുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ അമിതമായ ഛര്‍ദീയെ തുടര്‍ന്ന് സ്നേഹയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നും തുടര്‍ന്ന് മരണപ്പെട്ടെന്നും പറഞ്ഞ് ഹരി, സ്നേഹയുടെ ബന്ധുക്കളെ ഫോണില്‍ വിളിക്കുകയായിരുന്നു. എന്നാല്‍, മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ സര്‍ജാപുര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്നേഹയും ഹരിയും തമ്മില്‍ ഇടയ്ക്കിടെ വാക്തര്‍ക്കമുണ്ടാവാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. കുടുംബാംഗങ്ങള്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭര്‍ത്താവുമായുണ്ടായ വഴക്ക്…
Read More »