Crime

  • വീട്ടില്‍ അതിക്രമിച്ചു കയറി, ഫോണിലൂടെ ഭീഷണി; വേടനെതിരേ പരാതി നല്‍കിയ അതിജീവിതയ്ക്ക് സൈബര്‍ ആക്രമണം; പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു; വേടന്റെ രാഷ്ട്രീയത്തിന് എതിരേയല്ല പരാതി, വ്യക്തിപരമായ ദുരനുഭവത്തിനെന്ന് അഭിഭാഷകയും

    കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ റാപ്പര്‍ വേടനെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ ഭീഷണി ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷക. ഇതിന് പിന്നാലെ യുവതി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. യുവതിയുടെ വീട്ടില്‍ ചിലര്‍ അതിക്രമിച്ച് കയറിയെന്നും അഭിഭാഷക വെളിപ്പെടുത്തി. പരാതി ഉന്നയിച്ചതുമുതല്‍ വിഷമകരമായ മാനസികാവസ്ഥയിലൂടെയാണ് പരാതിക്കാരി കടന്നുപോകുന്നതെന്നും രണ്ട് ദിവസമായി നിരന്തരം ഭീഷണി സന്ദേശങ്ങള്‍ വരുകയും ചിലര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്യുന്നുണ്ടെന്ന് അഭിഭാഷക വ്യക്തമാക്കി. പരാതിയുമായി മുന്നോട്ട് വന്നതിന് പിന്നാലെയാണ് ഭീഷണികള്‍ വന്നത്. വേടന്‍റെ രാഷ്ട്രീയത്തിനോ ആശയങ്ങള്‍ക്കോ എതിരെയല്ല അതിജീവിത പരാതി ഉന്നയിച്ചത്. മറിച്ച് വ്യക്തിപരമായി അവര്‍ക്ക് നേരിട്ട ദുരനുഭവത്തിന് എതിരെയാണ്. അവരുടെ സ്വകാര്യതയെ മാനിക്കണം, അഭിഭാഷക പറയുന്നു. യുവ ഡോക്ടറാണ് തൃക്കാക്കര പൊലീസില്‍ വേടനെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ വേടനെതിരെ കേസെടുത്തിട്ടുണ്ട്. യുവ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. 2021 മുതൽ 2023 വരെ പലപ്പോഴായി പീഡിപ്പിച്ചുവെന്നാണ് പരാതി. 2023 മെയിൽ താൻ ടോക്സിക്കാണെന്ന്…

    Read More »
  • വാഹനം ഇടിച്ചതിനെ ചൊല്ലി തര്‍ക്കം; ജന്മദിനം ആഘോഷിക്കാന്‍ പോയ യുവാവ് കുത്തേറ്റു മരിച്ചു

    ന്യൂഡല്‍ഹി: വാഹനമിടിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. ഫരീദാബാദ് സ്വദേശിയായ വികാസ് ആണ് മരിച്ചത്. ഗാസിപുരില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ജന്മദിനം ആഘോഷിക്കുന്നതിനായി സുഹൃത്തായ സുമിത്തിനൊപ്പം പുറത്തുപോയതായിരുന്നു വികാസ്. ഇതിനിടെ ഇരുവരും ഉണ്ടായിരുന്ന കാറില്‍ ഒരു ഇരുചക്രവാഹനം ഇടിച്ചു. ഇടിച്ചിട്ടും നിര്‍ത്താതെ പോയ വാഹനത്തെ വികാസ് പിന്തുടര്‍ന്ന് പിടികൂടി. തുടര്‍ന്ന് വികാസും വാഹനയാത്രികനായ ആളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വാക്കുതര്‍ക്കം മുറുകിയതോടെ ഇരുചക്ര വാഹനയാത്രികന്‍ തന്റെ സുഹൃത്തുകളെ വിളിച്ചുവരുത്തി. പ്രദേശത്തെത്തിയ ആറ് സുഹൃത്തുക്കളുമായി ചേര്‍ന്ന് വടികൊണ്ട് വികാസിനെയും സുമിത്തിനെയും അടിച്ച് പരിക്കേല്‍പ്പിച്ചു. ഇതിനിടെയാണ് വികാസിന് കത്തികൊണ്ട് നിരവധി തവണ കുത്തേറ്റത്. കൃത്യത്തിനുശേഷം സംഘം കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുമിത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നോയിഡയിലെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലിനോക്കിയിരുന്ന വികാസിന്റെ കല്ല്യാണം അടുത്തിടെ നിശ്ചയിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • ധര്‍മസ്ഥലയില്‍ അസ്ഥി കണ്ടെത്തി; സ്ത്രീയുടെ വസ്ത്രങ്ങളും വാനിറ്റി ബാഗും തിരിച്ചറിയല്‍ രേഖകളും ലഭിച്ചു? നിര്‍ണ്ണായകമായി ആറാം പോയിന്റിലെ തിരച്ചില്‍

    ബെംഗളൂരു: ധര്‍മസ്ഥലയിലെ കൂട്ടക്കൊലപാതകം സംബന്ധിച്ച വെളിപ്പെടുത്തലില്‍ നിര്‍ണ്ണായകമായി ആറാം പോയിന്റിലെ തിരച്ചില്‍. പ്രദേശത്തെ തിരച്ചിലില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചതായാണ് വിവരം. സാക്ഷി പറഞ്ഞ ആറാമത്തെ പോയിന്റില്‍ നിന്നാണ് അസ്ഥികൂടത്തിന്റെ ഭാഗം കണ്ടെത്തിയത്. പ്രദേശത്ത് തിരച്ചിലിനായി 13 സ്പോട്ടുകളാണ് മാര്‍ക്ക് ചെയ്തത്. അതില്‍ അഞ്ചിടങ്ങളില്‍ ഇന്നലെയും ഇന്നുമായി തിരച്ചില്‍ നടത്തുകയായിരുന്നു. ഇന്നാണ് ആറാമത്തെ സ്പോട്ടില്‍ പരിശോധന ആരംഭിച്ചത്. അവിടെ നിന്നാണ് അസ്ഥികള്‍ കണ്ടെടുത്തത്. മനുഷ്യന്റെ അസ്ഥിയാണോയെന്ന് സ്ഥിരീകരിക്കാനായി ഫോറന്‍സിക് സംഘം പരിശോധന നടത്തും. പരിശോധനയ്ക്കിടെ ഇന്ന് ഒരു സ്ത്രീയുടെ വസ്ത്രങ്ങളും വാനിറ്റി ബാഗും തിരിച്ചറിയല്‍ രേഖകളും ലഭിച്ചിരുന്നു. ലഭിച്ച തെളിവുകള്‍ അന്വേഷണത്തില്‍ വഴിത്തിരിവായേക്കും. കൂടുതല്‍ തൊഴിലാളികളെ എത്തിച്ച് വിശദമായ പരിശോധനയാണ് ഇന്ന് നടക്കുന്നത്. അഞ്ചാമത്തെ പോയിന്റ് മുതല്‍ 12 പോയിന്റ് വരെ കുഴിച്ചാണ് ഇന്നത്തെ പരിശോധന നടക്കുന്നത്. കാണാതായ കേസുകളുള്‍പ്പെടെ പരാതി അറിയിക്കാനായി മംഗുളുരു കദിരിയില്‍ പ്രത്യേക അന്വേഷണ സംഘം ഹെല്‍പ്പ്ഡെസ്‌ക് തുറന്നിട്ടുണ്ട്. തിരച്ചിലിന്റെ വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ എസ്ഐടി അംഗങ്ങള്‍ക്ക് കര്‍ശന…

    Read More »
  • ‘വേടന് ഇതുവരെ നോട്ടീസയച്ചിട്ടില്ല, യുവതിയുടെ മൊഴിയെടുത്ത്‌കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്’

    കൊച്ചി: റാപ്പര്‍ വേടന്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ വേടന് ഇതുവരെ നോട്ടീസയച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നുണ്ടെന്നും അക്കാര്യം പരിശോധിച്ചു വരികയാണെന്നും കമ്മീഷണര്‍ പറഞ്ഞു. ഐപിസി 376, 376 2 എന്‍ എന്നീ സെക്ഷനുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും മറ്റ് വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘തെളിവുകള്‍ ലഭിച്ചാല്‍ അതിനനുസരിച്ച് വകുപ്പുകള്‍ ചുമത്തും. കാര്യങ്ങള്‍ കുറച്ചുപേര്‍ക്ക് അറിയാമെന്ന് പരാതിക്കാരി പറയുന്നുണ്ട്. അതൊക്കെ സത്യമാണോ എന്ന് പരിശോധിക്കും. സാക്ഷികളുണ്ടെങ്കില്‍ അവരുമായി സംസാരിക്കും. എന്നിട്ട് വേണ്ട കാര്യങ്ങള്‍ ചെയ്യും. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു’- കമ്മീഷണര്‍ പറഞ്ഞു. കേസ് പ്രാഥമിക ഘട്ടത്തിലാണെന്നും കാര്യങ്ങള്‍ പരിശോധിച്ചശേഷമേ ആരോപണവിധേയനെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നതുള്‍പ്പെടെയുളള നടപടികളിലേക്ക് കടക്കുകയുളളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഹരി നല്‍കി പിഡീപ്പിച്ചു, ടോക്‌സിക്കും പൊസസ്സീവുമാണെന്ന് പറഞ്ഞ് ബന്ധത്തില്‍നിന്ന് പിന്മാറി; യുവഡോക്ടറുടെ പരാതിയില്‍ വേടന്റെ സുഹൃത്തുക്കളുടെ പേരും; സാമ്പത്തിക ഇടപാടുകളുടെ തെളിവും കൈമാറി യുവ ഡോക്ടറുടെ പരാതിയില്‍…

    Read More »
  • ‘കാരവന്‍ ഫേവേഴ്സി’ന് വേണ്ടി രണ്ടുലക്ഷം വാഗ്ദാനം, ‘ഡ്രൈവിന്’ അരലക്ഷം… വര്‍ഷങ്ങളോളം ലൈംഗികമായി ഉപയോഗിച്ചു; വിജയ് സേതുപതിക്കെതിരേ ആരോപണം, പ്രശസ്തി ആസ്വദിക്കട്ടേയെന്ന് മറുപടി

    ചെന്നൈ: തനിക്കെതിരായ ലൈംഗിക ചൂഷണ ആരോപണം നിഷേധിച്ച് തമിഴ് നടന്‍ വിജയ് സേതുപതി. ഇത്തരം വൃത്തികെട്ട ആരോപണങ്ങള്‍ക്ക് തന്നെ തളര്‍ത്താന്‍ കഴിയില്ലെന്ന് വിജയ് സേതുപതി പറഞ്ഞു. എക്സില്‍ പ്രത്യക്ഷപ്പെട്ട ആരോപണത്തിനെതിരേ സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ടെന്നും നടന്‍ പ്രതികരിച്ചു. ‘എന്നെ അല്പമെങ്കിലും അറിയുന്ന ആരും ആ ആരോപണം കേട്ട് ചിരിക്കും. എനിക്ക് എന്നെ അറിയാം. ഇത്തരം വൃത്തികെട്ട ആരോപണങ്ങള്‍ക്ക് എന്നെ തളര്‍ത്താന്‍ കഴിയില്ല. കുടുംബവും അടുത്ത സുഹൃത്തുക്കളും വിഷമത്തിലാണ്. പക്ഷേ ഞാന്‍ അവരോട് പറയും, ‘അത് വിട്ടുകളയൂ, ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് ആ സ്ത്രീ അതുചെയ്യുന്നത്. അവര്‍ക്ക് കിട്ടുന്ന അല്‍പ്പനേരത്തെ ഈ പ്രശസ്തി അവര്‍ ആസ്വദിക്കട്ടെ’ -വിജയ് സേതുപതി പറഞ്ഞു. ‘ഞങ്ങള്‍ സൈബര്‍ ക്രൈമില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷമായി പലതരം അപവാദപ്രചാരണങ്ങള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. അത്തരം വേട്ടയാടലുകള്‍ എന്നെ ഇതുവരെ ബാധിച്ചിട്ടില്ല, ഇനി ഒരിക്കലും ബാധിക്കുകയുമില്ല’, വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ഒരു യുവതിയുടെ പേരിലുള്ള എക്സ് അക്കൗണ്ടില്‍നിന്ന് വിജയ്…

    Read More »
  • വിദ്യാര്‍ഥിനിയെ കാറിടിച്ച് കൊലപ്പെടുത്തി കടന്നുകളഞ്ഞു; നടി നന്ദിനി കശ്യപ് അറസ്റ്റില്‍

    ഗുവഹാത്തി: പോളി ടെക്നിക് വിദ്യാര്‍ഥിയായ 21 കാരന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അസമിസ് നടി നന്ദിന് കശ്യപ് അറസ്റ്റില്‍. അപകടത്തിന് ശേഷം നന്ദിനി വാഹനം നിര്‍ത്താതെ കടന്നുകളഞ്ഞിരുന്നു. ജൂലൈ 25ന് രാത്രിയിലായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഗുരുതര പരുക്കേറ്റ ഹഖിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ദിസ്പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദഖിന്‍ഗാവിലായിരുന്നു വാഹനാപകടം നടന്നത്. കേസില്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് നടി നന്ദിനി കശ്യപിനെ ബുധനാഴ്ച രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഇവരെ പാന്‍ബസാര്‍ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) യുടെ വകുപ്പ് 105 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അമിതവേഗത്തിലെത്തിയ വാഹനം യുവാവിനെ ഇടിച്ചുതെറിപ്പിക്കുയായിരുന്നെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.  

    Read More »
  • ലഹരി നല്‍കി പിഡീപ്പിച്ചു, ടോക്‌സിക്കും പൊസസ്സീവുമാണെന്ന് പറഞ്ഞ് ബന്ധത്തില്‍നിന്ന് പിന്മാറി; യുവഡോക്ടറുടെ പരാതിയില്‍ വേടന്റെ സുഹൃത്തുക്കളുടെ പേരും; സാമ്പത്തിക ഇടപാടുകളുടെ തെളിവും കൈമാറി

    കൊച്ചി: റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരായ ബലാത്സംഗ കേസില്‍ യുവ ഡോക്ടര്‍ നല്‍കിരിക്കുന്നത് വിശദമായ പരാതി. വേടനെ പരിചയപ്പെട്ടതു മുതല്‍ രണ്ടു വര്‍ഷത്തോളം നീണ്ട ബന്ധത്തിലെ കാര്യങ്ങളാണ് തൃക്കാക്കര പൊലീസിനു നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി 31,000 രൂപ വേടന് നല്‍കിയിട്ടുണ്ടെന്നും 8,500 രൂപയുടെ ട്രെയിന്‍ ടിക്കറ്റ് എടുത്തു നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. പ്രാഥമികാന്വേഷണങ്ങള്‍ക്കു ശേഷം വേടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് വിവരം. ഫ്‌ലാറ്റില്‍ നിന്ന് 9 ഗ്രാം കഞ്ചാവ് പിടിച്ച കേസില്‍ പുലിനഖ കേസില്‍ വനംവകുപ്പിന്റെ അറസ്റ്റിനും ശേഷമാണ് റാപ്പന്‍ വേടന്‍ വീണ്ടും വിവാദത്തില്‍ അകപ്പെടുന്നത്. 2021ലാണ് വേടനുമായി യുവതി പരിചയത്തിലാകുന്നത്. കോഴിക്കോട് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇത്. വേടന്റെ പാട്ടുകളും മറ്റ് ഇഷ്ടപ്പെട്ടതോടെ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടെന്നും തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കൈമാറി എന്നും പരാതിയില്‍ പറയുന്നു. പിന്നീടൊരിക്കല്‍ വേടന്‍ കോഴിക്കോട് വന്ന് തന്നെ കാണുകയും താന്‍ വാടകയ്‌ക്കെടുത്തിരിക്കുന്ന ഫ്‌ലാറ്റില്‍ താമസിക്കുകയും ചെയ്തു. അന്നാണ് ആദ്യമായി ബലാത്സംഗം ചെയ്യുന്നത്.…

    Read More »
  • മാഹിയില്‍ ജോലിക്കു നിന്ന വീട്ടില്‍നിന്ന് 25 പവന്‍ ചൂണ്ടി; കൊല്ലംകാരി ഹോംനഴ്‌സും ഭര്‍ത്താവും പിടിയില്‍, അനിയന്‍ നേരത്തേ അറസ്റ്റില്‍

    മാഹി: പന്തക്കലിലെ വീട്ടില്‍നിന്ന് 25 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന പ്രതികളായ ഹോം നഴ്‌സിനെയും ഭര്‍ത്താവിനെയും മാഹി പോലീസ് അറസ്റ്റ് ചെയ്തു. ആറളത്തെ പി. ദിലീപ് എന്ന ചേട്ടന്‍ ബാവ, ഭാര്യയും ഹോം നഴ്‌സുമായ കൊല്ലം സ്വദേശിനി ഷൈനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആറളത്തെ വെളിമാനം കോളനിയില്‍ പനച്ചിക്കല്‍ ഹൗസിലെ പി. ദിനേഷ് എന്ന അനിയന്‍ ബാവയെ 28-ന് അറസ്റ്റ് ചെയ്തിരുന്നു. ദിലീപിന്റെ സഹോദരനാണ് ദിനേഷ്. ഇയാളില്‍നിന്ന് മോഷ്ടിച്ച 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിരുന്നു. 10 പവന്‍ കൂടി കണ്ടത്തേണ്ടതുണ്ട്. മാഹി പന്തക്കല്‍ ഊരോത്തുമ്മന്‍ ക്ഷേത്രത്തിന് സമീപമുള്ള സപ്രമേയ വാടകവീട്ടില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശിനി രമ്യാ രവീന്ദ്രന്റെ (39) പരാതിയിലാണ് 26-ന് പോലീസ് കേസെടുത്തത്. ഷൈനി, രമ്യയുടെ വീട്ടില്‍ ജോലിക്ക് നിന്ന സമയത്താണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. 25-ന് രാത്രി വീട്ടില്‍ ആരുമില്ലാത്തപ്പോഴാണ് മോഷണം. പ്രത്യേക സംഘം തിരച്ചില്‍ നടത്തുന്നതിനിടെ ഇവരുടെ മൊബൈല്‍ഫോണുകളുടെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. 29-ന് പുലര്‍ച്ചെ…

    Read More »
  • സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! അങ്കണവാടിയില്‍നിന്ന് 5 ലിറ്റര്‍ വെളിച്ചെണ്ണ മോഷണം പോയി, അമൃതം പൊടിയും നുറുക്കുഗോതമ്പും കളളന് വേണ്ട!

    കോട്ടയം: അങ്കണവാടിയില്‍ ഭക്ഷണം പാചകം ചെയ്യാനായി സൂക്ഷിച്ച 5 ലിറ്റര്‍ വെളിച്ചെണ്ണ മോഷണം പോയി. ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്തില്‍ പെരുമ്പനച്ചിയിലെ 32ാം നമ്പര്‍ അങ്കണവാടിയിലാണ് മോഷണം. ഓരോ ലീറ്ററിന്റെ 5 പാക്കറ്റ് ബ്രാന്‍ഡഡ് വെളിച്ചെണ്ണയാണ് മോഷ്ടാവ് കവര്‍ന്നത്. ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും വിതരണത്തിന് എത്തിച്ച 2.5 കിലോ റാഗിപ്പൊടിയും 4 കിലോ ശര്‍ക്കരയും മോഷണംപോയി. എന്നാല്‍, അമൃതം പൊടിയും നുറുക്കുഗോതമ്പും പയറും ഉഴുന്നും അടക്കം മറ്റു സാധനങ്ങളില്‍ കള്ളന്‍ തൊട്ടതുമില്ല. അങ്കണവാടിക്കുള്ളില്‍ പ്രത്യേകമുറിയിലാണ് സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് സാധനങ്ങള്‍ സ്റ്റോക്ക് എത്തിച്ചത്. ഇന്നലെ രാവിലെ അങ്കണവാടിയിലെത്തിയ ജീവനക്കാരാണ് പൂട്ട് തകര്‍ന്നുകിടക്കുന്നത് കണ്ടത്. അങ്കണവാടിവളപ്പിലുള്ള ഗവ. എല്‍പി സ്‌കൂളിലെ അടുക്കളയിലും കള്ളന്‍ കയറി. ഇവിടെനിന്നു വെട്ടുകത്തിയെടുത്താണ് അങ്കണവാടിയുടെ പൂട്ട് തകര്‍ത്തതെന്നു കരുതുന്നു. തൃക്കൊടിത്താനം പൊലീസ് പരിശോധന നടത്തി. സ്‌കൂളില്‍നിന്നു സാധനങ്ങള്‍ മോഷണം പോയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. അങ്കണവാടിയിലെ മറ്റു ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കേണ്ടന്നാണ് തീരുമാനം. പകരം സാധനങ്ങള്‍ എത്തിക്കും. മറ്റ് അങ്കണവാടികളിലെ വെളിച്ചെണ്ണയ്ക്കും…

    Read More »
  • വാടാ വേടാ…!! റാപ്പർ വേടൻ തുടർച്ചയായി പീഡിപ്പിച്ചെന്ന് യുവ ഡോക്ടറുടെ പരാതി…!! വിവാഹ വാഗദാനം നൽകിയാണ് പീഡനം… വേടൻ പിന്മാറിയതോടെ ഡിപ്രഷനിലായെന്നും യുവതി

    കൊച്ചി: യുവഡോക്ടറുടെ പരാതിയില്‍ റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. കൊച്ചി തൃക്കാക്കര പൊലീസാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. 2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് മാസം വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് വേടന്‍ പീഡിപ്പിച്ചു എന്നാണ് പരാതി. ഐപിസി 376 (2) (ി) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാല്‍സംഗം ചെയ്‌തെന്ന കേസ് ആണ് വേടനെതിരെ എടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്ന് യുവതിയുടെ മൊഴിയുണ്ട്. തുടര്‍ച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് വേടന്‍ പിന്‍മാറുകയായിരുന്നു. വേടന്റെ പിന്‍മാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നത് എന്നും യുവതി പൊലീസിനോട് വ്യക്തമാക്കി.

    Read More »
Back to top button
error: