ഈ ജന്മത്ത് വെളിച്ചം കാണാനൊക്കാത്തവിധം അതിവേഗക്കോടതിയുടെ ശിക്ഷ ; ആറു വര്‍ഷം മുമ്പ് പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് 63 വര്‍ഷം കഠിനതടവുശിക്ഷ

തിരുവനന്തപുരം: ആറു വര്‍ഷം മുമ്പ് പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണയാക്കിയ പ്രതിക്ക് 63 വര്‍ഷം കഠിനതടവുശിക്ഷ. 2022 ല്‍ നടന്ന സംഭവത്തില്‍ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ളയാണ് ശിക്ഷ വിധിച്ചത്.
പിഴ തുക പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷവും ആറു മാസവും കൂടുതല്‍ തടവ് പ്രതി അനുഭവിക്കേണ്ടി വരും. 2022 നവംബര്‍ ഒമ്പതിന് വൈകീട്ട് ഏഴോടെ ചാലയില്‍ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
എട്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്ന കുട്ടിയുമായി പ്രതി അടുപ്പത്തിലായിരുന്നു. സംഭവ ദിവസം പ്രതി കുട്ടിയെ വീടിന് അടുത്തുള്ള പൊളിഞ്ഞ മുറിയില്‍ ബലം പ്രയോഗിച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ഇരുപത് വയസ്സുള്ള പ്രതിക്ക് സംഭവം നടക്കു മ്പോള്‍ 17 വയസ്സായിരുന്നു പ്രായം. ആദ്യം ജുവനൈല്‍ ഹോമിലായിരുന്നു പ്രതി കഴിഞ്ഞി രുന്നത്.






