Crime
-
പാകിസ്താന് വന്‍ തിരിച്ചടി; ടിആര്‍എഫിന് പഹല്‍ഗാം ആക്രമണവുമായി ബന്ധമെന്ന് ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ റിപ്പോര്‍ട്ട്; എതിര്‍ക്കാതെ ചൈന; ലഷ്‌കറെ തോയ്ബയുടെ പിന്തുണയില്ലാതെ ആക്രമണം നടക്കില്ല; തരൂരിന്റെ നീക്കങ്ങള്‍ വിജയം കണ്ടോ?
ന്യൂഡല്‍ഹി: പാകിസ്താന്റെയും ലഷ്‌കറെ തോയ്ബയുടെയും അവകാശവാദങ്ങള്‍ തള്ളി പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വം ദി ടെററിസ്റ്റ് ഫ്രണ്ടിനെന്ന് വ്യക്തമാക്കി ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സില്‍. അമേരിക്ക നേരത്തേ ടിആര്‍എഫിനെ തീവ്രവാദികളായി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഐക്യരാഷ്ട്ര സഭയുടെ രേഖകളില്‍ ഇടംപിടിച്ചിരുന്നില്ല. ഇപ്പോള്‍ ആദ്യമായി യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ തീവ്രവാദികളുടെ പങ്ക് വ്യക്തമാക്കിയത് ഇന്ത്യയുടെ നയതന്ത്ര വിജയമായും കണക്കാക്കുന്നു. ഏപ്രില്‍ 22നു പഹല്‍ഗാം ആക്രമണമുണ്ടായതിനു മൂന്നു ദിവസത്തിനുശേഷം യുഎന്‍ പ്രസ്താവന പുറത്തിറക്കിയെങ്കിലും അതില്‍ ടിആര്‍എഫുമായി ബന്ധമുള്ള വാചകങ്ങള്‍ ഉപ്പെടുന്നതു തടഞ്ഞിരുന്നു. പാകിസ്താന്‍ സ്ഥിരം അംഗമല്ലെങ്കില്‍ പോലും പ്രസ്താവനയില്‍നിന്ന് ടിആര്‍എഫിനെ ബന്ധിപ്പിക്കുന്ന വാചകങ്ങള്‍ നീക്കുമെന്നു പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദറും വ്യക്തമാക്കിയിരുന്നു. അല്‍-ക്വയ്ദ, ഇസ്ലാമിക് സ്‌റ്റേറ്റ് എന്നിവയ്ക്കുള്ള ഉപരോധങ്ങള്‍ക്കായുളള അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇവരുമായി ടിആര്‍എഫിനെയും സുരഷാ കൗണ്‍സിലിന്റെ മോണിട്ടറിംഗ് ടീം ബന്ധിപ്പിച്ചിട്ടുള്ളത്. ഇവര്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം മുതലെടുക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നല്‍കുന്നു. ‘ഏപ്രില്‍ 22ന് അഞ്ചു തീവ്രവാദികള്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തുകയും 26…
Read More » -
വയറ്റില്‍ ചവിട്ടി, നിരന്തരം മര്‍ദനം, അമ്മായിയമ്മയുടെ തെറിവിളി; ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണി ജീവനൊടുക്കി; ഭര്‍ത്താവ് കസ്റ്റഡിയില്‍
തൃശൂര്‍: ഭര്‍ത്താവിന്റെ പീഡനത്തെത്തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണി ജീവനൊടുക്കി. 23 കാരിയായ ഫസീല ആണ് മരിച്ചത്. ഭര്‍ത്താവിന്റെ ഉപദ്രവമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കാട്ടി ഫസീല അവസാനമായി മാതാവിന് അയച്ച സന്ദേശവും പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെ ഭര്‍ത്താവ് വലിയകത്ത് നൗഫലിനെ (29) ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു. ഗര്‍ഭിണിയായ തന്നെ വയറ്റില്‍ ചവിട്ടിയെന്നും നിരന്തരം മര്‍ദിക്കുമായിരുന്നു എന്നുമാണ് ഫസീല ഉമ്മയ്ക്കയച്ച വാട്സാപ്പ് സന്ദേശത്തില്‍ പറയുന്നത്. ഭര്‍തൃമാതാവ് തെറി വിളിച്ചുവെന്നും അവര്‍ തന്നെ കൊല്ലുമെന്നും ഫസീല പറയുന്നുണ്ട്. ആത്മഹത്യയ്ക്ക് പിന്നാലെ പൊലീസില്‍ പരാതി നല്‍കിയ ഫസീലയുടെ കുടുംബത്തോട് നൗഫലിന്റെ വീട്ടുകാര്‍ വളരെ മോശമായാണ് സംസാരിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഫസീലയുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷവും ഒമ്പത് മാസവുമേ ആയിട്ടുള്ളു. ദമ്പതികള്‍ക്ക് ഒരു കുഞ്ഞുണ്ട്. യുവതി രണ്ടാമതും ഗര്‍ഭിണിയായിരുന്നു എന്ന വിവരം മരിക്കാന്‍ പോകുന്നുവെന്ന സന്ദേശം വന്നപ്പോഴാണ് വീട്ടുകാര്‍ അറിഞ്ഞത്. കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന പതിയാശേരി സ്വദേശി കാട്ടുപറമ്പില്‍ അബ്ദുള്‍ റഷീദിന്റെയും സെക്കീനയുടെയും മകളാണ് ഫസീല. മൃതദേഹം…
Read More » -
ക്ഷേത്രത്തില്‍നിന്ന് 20 പവന്‍ കവര്‍ന്ന കേസില്‍ മേല്‍ശാന്തി അറസ്റ്റില്‍; തട്ടിപ്പ് നടത്തിയത് സ്വര്‍ണത്തിന് പകരം മുക്കുപണ്ടം വെച്ച്
കൊല്ലം: പെരുമ്പുഴ യക്ഷിക്കാവ് ദേവീക്ഷേത്രത്തില്‍നിന്ന് 20 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്്ടിച്ച കേസില്‍ മേല്‍ശാന്തിയെ പരവൂര്‍ പോലീസ് അറസ്റ്റുചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയും പാരിപ്പള്ളി കിഴക്കനേല പുതിയാടത്ത് ഇല്ലത്ത് താമസക്കാരനുമായ ഈശ്വരന്‍ നമ്പൂതിരി(42)യാണ് പിടിയിലായത്. സ്വര്‍ണത്തിനു പകരമായി മുക്കുപണ്ടം വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്നതിനാല്‍ മോഷണം ആരും തിരിച്ചറിഞ്ഞിരുന്നില്ല. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ പാരിപ്പള്ളി, കല്ലമ്പലം, കൊട്ടിയം എന്നിവിടങ്ങളിലെ ജൂവലറികളിലാണ് വില്‍പ്പന നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. അഞ്ചുപവന്‍ തൂക്കംവരുന്ന മൂന്ന് കിരീടം, രണ്ടരപ്പവന്റെ രണ്ട് കിരീടം എന്നിവയാണ് ക്ഷേത്രത്തില്‍നിന്ന് കാണാതായത്. 11 മാസംമുന്‍പാണ് ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി എത്തിയത്. പലതവണയായാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. 15 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ക്ഷേത്രത്തിനുണ്ടായത്. പുതിയ ഭരണസമിതി ഒരാഴ്ചമുന്‍പ് ചുമതലയേറ്റതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ക്ഷേത്രത്തിലെ സ്വത്തുവകകളും സ്വര്‍ണവും പരിശോധിച്ചപ്പോഴാണ് ദേവിയുടെ സ്വര്‍ണക്കിരീടങ്ങള്‍ കാണാനില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് പരവൂര്‍ പോലീസില്‍ പരാതിനല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈശ്വരന്‍ നമ്പൂതിരി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
കാസര്‍കോഡ് പത്താം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ പ്രസവിച്ച സംഭവം; ഗള്‍ഫിലേക്ക് കടന്ന പിതാവ് അറസ്റ്റില്‍; പിടികൂടിയത് മംഗളൂരു വിമാനത്താവളത്തിലെത്തി ട്രെയിനില്‍ നാട്ടിലേക്കു വരുന്നതിനിടെ
കാസര്‍കോഡ്: പത്താം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പിതാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഗള്‍ഫിലേക്ക് കടന്നു കളയുക ആയിരുന്നു. കുടക് സ്വദേശിയായ 48 വയസ്സുകാരനാണ് അറസ്റ്റിലായത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വാടകവീട്ടിലായിരുന്നു ഇയാള്‍ താമസം. പിടിക്കപ്പെടുമെന്ന് തോന്നിയതോടെ ഒരു മാസം മുന്‍പു ഗള്‍ഫിലേക്കു കടന്നു. പിതാവാണു പ്രതിയെന്നു കണ്ടെത്തിയ പൊലീസ് ഇയാളോടു നാട്ടിലേക്കു വരാന്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം മംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രതി ട്രെയിനില്‍ നാട്ടിലേക്കു വരുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. ഒരാഴ്ച മുന്‍പാണു 15 വയസ്സുകാരിയായ പെണ്‍കുട്ടി വീട്ടില്‍ പ്രസവിച്ചത്. ആരുമറിയാതിരിക്കാന്‍ വീട്ടില്‍ തന്നെ പ്രസവം നടത്തിയെങ്കിലും രക്തസ്രാവത്തെ തുടര്‍ന്നു കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. പെണ്‍കുട്ടിയുടെയും മാതാവിന്റെയും മൊഴിയെടുത്തെങ്കിലും പ്രതിയാരാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നില്ല. തുടര്‍ന്ന്, അന്വേഷണത്തില്‍ പിതാവാണു പ്രതിയെന്നു പോലിസ് കണ്ടെത്തുകയായിരുന്നു. പ്രതിയില്‍നിന്ന് ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്…
Read More » -
തൃശൂരില്‍ അച്ഛനെ കൊന്ന് ചാക്കിലാക്കിയത് സ്വര്‍ണമാലക്ക് വേണ്ടി; പട്ടിക കൊണ്ട് തലക്കടിച്ചെന്ന് മകന്റെ മൊഴി
തൃശൂര്‍: മുളയത്ത് മകന്‍ പിതാവിനെ കൊലപ്പെടുത്തിയത് സ്വര്‍ണ്ണമാലക്ക് വേണ്ടിയെന്ന് പൊലീസ്. കൂട്ടാല സ്വദേശി സുന്ദരനാണ് മകന്‍ സുമേഷിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ചെന്ന് പ്രതി കുറ്റസമ്മതം നടത്തി. ഇന്നലെയാണ് ആളൊഴിഞ്ഞ പറമ്പില്‍ സുന്ദരന്റെ മൃതദേഹം ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്. നിരന്തരം പിതാവിനോട് പണം ചോദിച്ച് സുമേഷ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇന്നലെ സുന്ദരനുമായി തര്‍ക്കം ഉണ്ടാവുകയും മാല ആവശ്യപ്പെടുകയും ചെയ്തു. മാല നല്‍കാതായതോടെ പട്ടിക കൊണ്ട് തലക്കടിച്ചു എന്നും പ്രതിയുടെ കുറ്റസമ്മതം. പിന്നീട് കയ്യും കാലും കെട്ടി ചാക്കില്‍ ആക്കി പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. മാല പണയം വച്ചെന്നും പൊലീസിന് സുമേഷ് മൊഴി നല്‍കി. പിടികൂടുന്ന സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പൊലീസ് അറിയിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കൊലപാതകം നടന്നതായുള്ള വിവരം നാട്ടുകാര്‍ അറിയുന്നത്. വീട്ടിലുള്ള സുന്ദരന്റെ ഇളയമകന്‍ ഉള്‍പ്പെടെ ജോലിക്ക് പോയ സമയത്താണ് കൊലപാതകം നടന്നത്. സുന്ദരന്റെ ഭാര്യ ഉള്‍പ്പെടെ വീട്ടിലില്ലാത്ത തക്കം…
Read More » -
കാമുകകനെ കാക്കാന്‍ ആദ്യം കള്ളമൊഴി; പോക്‌സോ കേസില്‍ 75-കാരന്‍ ജയിലില്‍ കിടന്നത് 285 ദിവസം; പെണ്‍കുട്ടി സത്യം പറഞ്ഞതോടെ കാമുകനും പ്രതിയായി
ആലപ്പുഴ: ആണ്‍സുഹൃത്തിനെ രക്ഷിക്കാന്‍ അതിജീവിത നല്‍കിയ മൊഴിയില്‍ 75-കാരന്‍ ജയിലില്‍ കഴിഞ്ഞത് 285 ദിവസം. വിചാരണവേളയില്‍ അതിജീവിത സത്യം തുറന്നുപറഞ്ഞതോടെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് പോക്‌സോ പ്രത്യേക കോടതി വയോധികനെ വെറുതെ വിട്ടത്. അതിജീവിതയുടെ പുതിയ മൊഴിയില്‍ ആണ്‍സുഹൃത്ത് പ്രതിയായി. 2022 ഓഗസ്റ്റ് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛന്‍ ഉപേക്ഷിച്ച് പോയ കുട്ടി അമ്മയ്ക്കൊപ്പമായിരുന്നു താമസം. ഇവര്‍ രണ്ടാളും മാത്രമേ വീട്ടില്‍ താമസം ഉണ്ടായിരുന്നുള്ളൂ. ഇതേ സമയം കുട്ടി പഠിക്കുന്ന സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ വയോധികന്‍ ഈ കുടുംബവുമായി അടുപ്പത്തിലായി. സ്‌കൂളിലെ സഹപാഠികളോടാണ് കുട്ടി പീഡനത്തെക്കുറിച്ചുള്ള വിവരം ആദ്യം പറഞ്ഞത്. സംഭവം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ ആലപ്പുഴ നോര്‍ത്ത് പോലീസില്‍ വിവരം അറിയിച്ചു. പിന്നാലെ, അവര്‍ വയോധികനെ അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കാതെ വയോധികന്‍ റിമാന്‍ഡില്‍ കഴിയവേ 2023-ലാണ് കേസില്‍ വിചാരണ തുടങ്ങിയത്. കേസില്‍ ഒന്നാം സാക്ഷിയായി കുട്ടി മൊഴി നല്‍കി. പ്രതിഭാഗം ക്രോസ് വിസ്താരം നടത്തുന്നതിനിടയിലാണ് പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടി,…
Read More » -
ഇന്‍ഫോ പാര്‍ക്കിലെ വനിത ശുചിമുറിയില്‍ ഒളി കാമറ; അന്വേഷണം തുടങ്ങി
കൊച്ചി: ഇന്‍ഫോപാര്‍ക്കിലെ ശുചിമുറിയില്‍ ഒളികാമറ വെച്ചതായി കണ്ടെത്തി. പാര്‍ക്ക് സെന്റര്‍ കെട്ടിടത്തിലെ വനിതാ ശുചിമുറിയിലാണ് കാമറ കണ്ടെത്തിയത്. പാര്‍ക്ക് സെന്റര്‍ ഡെപ്യൂട്ടി മാനേജര്‍ നല്‍കിയ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസ് എടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഇന്‍ഫോ പാര്‍ക്ക് പൊലീസ് അറിയിച്ചു.
Read More » -
യുവതി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടപ്പോള്‍ ‘പീക്ക് പെര്‍ഫോമെന്‍സ്’; വീട്ടില്‍ എത്തിയപ്പോള്‍ എല്ലാം വൈറല്‍; നാട്ടുകാരെ പറ്റിച്ചത് അതു ഞാനല്ലെന്ന് പറഞ്ഞ്; മൈലക്കാടിന് നാണക്കേടായി പെയിന്റര്‍ സുനില്‍
കൊല്ലം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ യാത്രക്കാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ കൊട്ടിയം മൈലക്കാട് സ്വദേശിയായ സുനിലിനെ പൊലീസ് പിടികൂടിയത് ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെ. നഗ്‌നാ പ്രദര്‍ശന ദൃശ്യം ഇന്നലെ രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയിലും ടിവിയിലും പ്രചരിച്ചു. ഇതോടെ പ്രതിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു. ഇതോടെ സമീപവാസികള്‍ സുനിലിന്റെ മൈലക്കാട്ടെ വീട്ടിലെത്തി ബഹളം വച്ചു. എന്നാല്‍ താനല്ല ദൃശ്യങ്ങളില്‍ ഉള്ളതെന്നാണ് സുനില്‍ പറഞ്ഞത്. നാട്ടുകാര്‍ മടങ്ങിയതിനു പിന്നാലെ ഇയാള്‍ മുങ്ങി. ഇത്തിക്കര പാലത്തിന് അടുത്തുനിന്നാണ് പിടികൂടിയത്. ഒളിവില്‍പ്പോയ ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യാത്രക്കാരി കൊല്ലം ഈസ്റ്റ് പൊലീസിന് കൈമാറിയിരുന്നു. തിങ്കള്‍ രാത്രി 10.50നായിരുന്നു സംഭവം. കൊല്ലം സ്വദേശിയായ യുവതി പിഎസ്സി പരീക്ഷയ്ക്കുള്ള പരിശീലനം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനായി കൊട്ടിയം ജംക്ഷനില്‍ നിന്നു മാവേലിക്കര ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കയറി. ബസ് മേവറം എത്തിയതോടെ എതിര്‍വശത്തെ സീറ്റില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരന്‍ തുടര്‍ച്ചയായി നഗ്നതാ…
Read More » -
പെണ്ണുകാണാന്‍ ചെന്ന അന്നു തന്നെ കൂടെക്കൂടി!!! കെട്ടിന്റെ നാലാംനാള്‍ പൊന്നുംപണവുമായി മുങ്ങി; ശാലിനി നടത്തിയത് വിവാഹത്തട്ടിപ്പ് പരമ്പര
ആലപ്പുഴ: ചെങ്ങന്നൂര്‍ ചെറിയനാട് സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ച ശേഷം 4 ാം ദിവസം പണവും സ്വര്‍ണമാലയുമായി മുങ്ങിയ യുവതിക്കെതിരെ മുന്‍പും സമാനകേസുള്‍. പാലക്കാട് ഒറ്റപ്പാലം അമ്പലവട്ടം ഭാഗത്ത് അമ്പലപ്പള്ളിയില്‍ വീട്ടില്‍ താമസിക്കുന്ന ശാലിനിയെയാണ് (40) ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പരാതിക്കാരിയുടെ മകന് പുനര്‍വിവാഹത്തിന് നല്‍കിയ വൈവാഹിക പരസ്യത്തില്‍ നിന്നു ഫോണ്‍ നമ്പറെടുത്ത് വിളിച്ച് പരാതിക്കാരിയുമായും മകനുമായും പ്രതി നീണ്ട നാളത്തെ ബന്ധം സ്ഥാപിച്ചു. പെണ്ണുകാണല്‍ ചടങ്ങിന് പ്രതിയുടെ ഒറ്റപ്പാലത്തുള്ള വീട്ടിലെത്തിയ പരാതിക്കാരിക്കും മകനുമൊപ്പം അന്നു തന്നെ ചെറിയനാട്ടേക്ക് വന്ന് തൊട്ടടുത്ത ദിവസം ജനുവരി 20 ന് വിവാഹം നടത്തുകയായിരുന്നു. വിവാഹിതയായി 3 ദിവസം ചെറിയനാട്ടുള്ള വീട്ടില്‍ താമസിച്ച ശേഷം പണവും സ്വര്‍ണവും യുവാവ് വിദേശത്തു നിന്നും കൊണ്ടുവന്ന പെര്‍ഫ്യൂമുകളും മറ്റുമെടുത്ത പ്രതി താന്‍ ലീഗല്‍ അഡൈ്വസറായി ജോലി ചെയ്യുന്ന പുണെയിലെ ജോലി സ്ഥലത്തേക്ക് പോകുകയാണെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച് 4 ാം ദിവസം മുങ്ങി. സംഭവവുമായി ബന്ധപ്പെട്ട്…
Read More » -
വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി; യുവതിയും ഭര്‍ത്താവും 20 കോടി തട്ടി; ചെക്കും കണ്ടെടുത്തു; ശ്വേത വ്യവസായിയുടെ സ്ഥാപനത്തിലെ ജീവനക്കാരി
കൊച്ചിയിൽ വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി 20 കോടി രൂപ തട്ടിയ ദമ്പതികൾ അറസ്റ്റിൽ. തൃശൂർ വലപ്പാട് സ്വദേശി കൃഷ്ണദേവ്, ഭാര്യ ശ്വേത എന്നിവരാണ് കൊച്ചി സെൻട്രൽ പൊലീസിന്റെ പിടിയിലായത്. വ്യവസായിയിൽ നിന്ന് പണം വാങ്ങി മടങ്ങവേയാണ് ഇരുവരും പിടിയിലായത്. വ്യവസായിയെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയ 20 കോടിയുടെ ചെക്കും ഇവരിൽ നിന്ന് കണ്ടെത്തി. വ്യവസായിയുടെ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അറസ്റ്റിലായ ശ്വേത. അടുപ്പം സ്ഥാപിച്ച് വ്യവസായിയെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തുകയിരുന്നു. വിദേശത്തടക്കം വ്യവസായമുള്ള കൊച്ചി സ്വദേശിയിൽ നിന്ന് 30 കോടി രൂപയാണ് ദമ്പതികൾ ആവശ്യപ്പെട്ടത്. ആദ്യം അൻപതിനായിരം വ്യവസായി നൽകിയെങ്കിലും പറഞ്ഞ തുക അഞ്ച് ദിവസത്തിനുള്ളിൽ നൽകണമെന്ന് ദമ്പതികൾ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതോടെയാണ് വ്യവസായി സെൻട്രൽ പൊലീസിന് പരാതി നൽകി. ഇന്ന് പണം വാങ്ങാനെത്തിയ ദമ്പതികൾ ചെക്ക് വാങ്ങി പുറത്തിറങ്ങിയതോടെ പൊലീസ് പിടികൂടി. ദമ്പതികൾ സമാനമായ തട്ടിപ്പുകൾ മുൻപും നടത്തിയിട്ടുണ്ടെന്ന പൊലീസ്…
Read More »