Crime

  • വേടന്‍ ഒളിവില്‍? തിരഞ്ഞ് പൊലീസ്; തൃശൂരിലെ വീട്ടില്‍ നിന്നും ഫോണ്‍ കണ്ടെടുത്തു

    കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പ് ഗായകന്‍ വേടനെ തിരഞ്ഞ് പൊലീസ്. ഇന്നലെ തൃശൂരിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വേടനുണ്ടായിരുന്നില്ല. കേസിന് പിന്നാലെ വേടന്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് വേടന്റെ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. അതേസമയം, പരാതി നല്‍കിയ പെണ്‍കുട്ടിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് മതിയെന്നായിരുന്നു പൊലീസിന്റെ തീരുമാനം. യുവതിയുമായി സാമ്പത്തിക ഇടപാട് നടത്തിയത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം തേടി വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. ഓഗസ്റ്റ് 18നാണ് ഹൈക്കോടതി ജാമ്യ ഹര്‍ജി പരിഗണിക്കുക. തനിക്കെതിരെ പരാതി നല്‍കുമെന്ന് യുവതി ഭീഷണി സന്ദേശം തനിക്കും മാനേജര്‍ക്കും അയച്ചിരുന്നുവെന്നും വേടന്റെ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. 2021 ഓഗസ്റ്റ് ഒന്നിനും 2023 മാര്‍ച്ച് 31നും ഇടയില്‍ പല തവണകളായി വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു…

    Read More »
  • എന്തിനു കൊന്നു? ദുരൂഹത തുടര്‍ന്ന് അന്‍സില്‍ വധം; അദീനയുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകന്‍; വീട്ടില്‍ വിളിച്ചുവരുത്തി കളനാശിനി നല്‍കി; ഷാരോണ്‍ വധക്കേസുമായി സാമ്യം; ‘വിഷം കഴിച്ച് കിടപ്പുണ്ട്, എടുത്തോണ്ടു പൊയ്‌ക്കോ’ എന്ന് അമ്മയെ വീഡിയോ കോളിലും വിളിച്ച് അറിയിച്ചു

    കോതമംഗലം: കോതമംഗലം സ്വദേശി അന്‍സിലിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടില്‍ തനിച്ചാണ് അദീനയുടെ താമസം. സുഹൃത്തായ അന്‍സില്‍ പതിവായി ഇവിടേയ്ക്ക് എത്താറുണ്ടായിരുന്നു. ഇക്കഴിഞ്ഞ 29-ാം തീയതി അദീനയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് വിഷം നല്‍കിയത്. അന്നുരാത്രി അവിടെ ചിലവിട്ട ശേഷം പിന്നേറ്റാണ് അന്‍സില്‍ തിരികെ പോയത്. അദീനയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയും, കീടനാശിനിവച്ച കുപ്പി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. യുവാവിന്റെ കൊലപാതകത്തില്‍, അദീനയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതവ് വിവരങ്ങള്‍ പുറത്തുവരൂ. അറസ്റ്റില്‍. അന്‍സിലിന്റെ മരണം കളനാശിനി ഉള്ളില്‍ച്ചെന്നാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ ലഭിച്ചു. കീടനാശിനി ഉള്ളിലെത്തിയത് മൂലം ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റെന്നും റിപ്പോര്‍ട്ടിലുണ്ട്. 29ന് വിഷം ഉള്ളില്‍ചെന്ന അന്‍സില്‍ ഇന്നലെയാണ് മരിച്ചത്. ഷാരോണ്‍ വധവുമായി ഏറെ സാമ്യങ്ങളുള്ള കേസാണിത്. അന്‍സിലിന്റെ പെണ്‍സുഹൃത്ത് ചേലാട് സ്വദേശി അദീന പാരക്വിറ്റ് എന്ന കീടനാശിനിയാണ് അന്‍സിലിന് നല്‍കിയതെന്ന് പൊലീസ് പറയുന്നു. ചേലാടുള്ള ഒരു കടയില്‍…

    Read More »
  • വികസന പദ്ധതികളുടെ പേരില്‍ കോടികള്‍ തട്ടി; മുങ്ങിയ മലപ്പുറം ജില്ലാ പഞ്ചാ. അംഗം പിടിയില്‍; ലീഗ് നേതാവിന് പിടിവീണത് മുംബൈ വിമാനത്താവളത്തില്‍

    മുംബൈ: വിവിധ പദ്ധതികളില്‍ നിക്ഷേപം നടത്തിയാല്‍ ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ മലപ്പുറം ജില്ലാ പഞ്ചായത്തിലെ മുസ്ലീം ലീഗ് അംഗം ടി.പി ഹാരിസ് മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. യുഎഇയില്‍ നിന്ന് ഇന്നലെ രാവിലെ ഒന്‍പതിന് മുംബൈ വിമാനത്താവളത്തിലെത്തിയ ഹാരിസിനെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ തടഞ്ഞുവച്ച അധികൃതര്‍ മുംബൈ പൊലീസിന് കൈമാറുകയായിരുന്നു. മലപ്പുറം രാമപുരം സ്വദേശിയില്‍ നിന്ന് 3.57 കോടി രൂപ തട്ടിയെന്ന കേസില്‍ കഴിഞ്ഞ ദിവസം മലപ്പുറം പൊലീസ് കേസ് എടുത്തിരുന്നു. വിവാദങ്ങള്‍ക്കിടെ വിദേശത്തേക്ക് കടന്ന ഹാരിസിനെതിരെ കഴിഞ്ഞ ദിവസം ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതാണ് മുംബൈ വിമാനത്താവളത്തില്‍ പിടികൂടാന്‍ സഹായകമായത്. മുംബൈയില്‍ വച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അവിടുത്തെ കോടതിയില്‍ ഹാജരാക്കിയ ശേഷം കേരളത്തിലെത്തിക്കും.

    Read More »
  • റഷ്യക്കു സമീപത്തേക്ക് രണ്ട് ആണവ അന്തര്‍ വാഹിനികള്‍ അയച്ചെന്നു ട്രംപ്; റഷ്യന്‍ മുന്‍ പ്രസിഡന്റിന്റെ ഭീഷണിക്കു മറുപടിയായി സോഷ്യല്‍ മീഡിയയില്‍ യുഎസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍; പ്രതികരിക്കാതെ പുടിന്‍

    ന്യൂയോര്‍ക്ക്: മുന്‍ പ്രസിഡന്റിന്റെ ഭീഷണിക്കു പിന്നാലെ രണ്ട് ആണവ മുങ്ങിക്കപ്പലുകള്‍ റഷ്യക്കു സമീപത്തേക്ക് അയയ്ക്കാന്‍ ഉത്തരവിട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രൈനുമായുള്ള യുദ്ധത്തിന്റെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ഇടഞ്ഞു നില്‍ക്കുന്ന ട്രംപിന്റെ പുതിയ നീക്കം ആശങ്കയോടെയാണു ലോകം വീക്ഷിക്കുന്നത്. സൈനിക നീക്കങ്ങളെക്കുറിച്ചു പെന്റഗണ്‍ ഇതുവരെ കാത്തുസൂക്ഷിച്ചിരുന്ന രഹസ്യാത്മകതയ്ക്കു വിരുദ്ധമായിട്ടാണ് ട്രംപിന്റെ പ്രസ്താവന. മുന്‍ റഷ്യന്‍ പ്രസിഡന്റും സുരക്ഷാ കൗണ്‍സിലിന്റെ ചെയര്‍മാനുമായ ദിമിത്രി മെദ്‌വദേവുമായുള്ള വാക്കു തര്‍ക്കത്തിനു പിന്നാലെയാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. യുക്രൈന്‍ യുദ്ധത്തില്‍ ട്രംപിന്റെ നിലപാടുകള്‍ മയപ്പെടുത്തണമെന്നും ന്യൂക്ലിയര്‍ ആയുധങ്ങള്‍ റഷ്യക്കുണ്ടെന്നു മറക്കരുതെന്നുമായിരുന്നു മെദ്‌വദേവിന്റെ പ്രസ്താവന. ഇതിനു പിന്നാലെയാണ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലൂടെ ട്രംപിന്റെ പുതിയ വെളിപ്പെടുത്തല്‍. യുക്രൈനുമായുള്ള വെടിനിര്‍ത്തല്‍ കരാറിനായി റഷ്യന്‍ പ്രസിഡന്റിനുമേല്‍ കുറച്ചു കാലമായി അതീവ സമ്മര്‍ദം ചെലുത്തുകയാണു ട്രംപ്. എന്നാല്‍, ഇതു പരിഗണിക്കുന്നതിനു പകരം ആക്രമണം കടുപ്പിക്കുകയാണു റഷ്യ ചെയ്യുന്നത്. വെടി നിര്‍ത്തലിനായി പത്തു ദിവസത്തെ സമയമാണു ട്രംപ് നല്‍കിയത്.…

    Read More »
  • തെളിവുകളെല്ലാം എതിര്! ഗതികെട്ടു; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ജീവനക്കാര്‍ കീഴടങ്ങി

    തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്‍ഫ്‌ളുവന്‍സര്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ജീവനക്കാര്‍ കീഴടങ്ങി. സ്ഥാപനത്തിലെ മുന്‍ജീവനക്കാരായ വിനീത, രാധു എന്നിവര്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. കഴിഞ്ഞദിവസം ഹൈക്കോടതി പ്രതികളുടെ ജാമ്യ അപേക്ഷ തള്ളിയിരുന്നു. ദിയയുടെ സ്ഥാപനത്തില്‍നിന്നു 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും പണം ജീവനക്കാരികളുടെ ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത് എന്നായിരുന്നു പരാതി. മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു ദിയയുടെ പരാതി. രണ്ട് പേരാണ് കോടതിയെ സമീപിച്ചിരുന്നത്. കേസില്‍ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ജീവനക്കാരികള്‍ ക്യു ആര്‍ ക്വാഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് ദിയയുടെ പിതാവും നടനുമായ ജി. കൃഷ്ണകുമാറിന്റെ പരാതി. ദിയയുടെ കടയില്‍ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍.

    Read More »
  • ബന്ധുവായ കാമുകിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയം; ചോദ്യംചെയ്തതിനു പിന്നാലെ അര്‍ധരാത്രി വീട്ടിലേക്ക് വിളിച്ചുവരുത്തി; വിഷം ഉള്ളില്‍ ചെന്നെന്ന് തിരിച്ചറിഞ്ഞത് പുലര്‍ച്ചെ; ‘അവളെന്നെ ചതിച്ചു’ എന്ന മരണമൊഴിക്കു പിന്നാലെ പോലീസ്

    എറണാകുളം: കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ ബന്ധുവായ കാമുകി കുറ്റം സമ്മതിച്ചതായി സൂചന. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. കാമുകി വിഷം നല്‍കിയെന്ന് അന്‍സില്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. അന്‍സിലിന്റെ ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുപ്പതുകാരിയായ യുവതി ഇപ്പോള്‍ കോതമംഗലം പോലീസിന്റെ കസ്റ്റഡിയിലാണ്. അന്‍സിലിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കാമുകിയെ പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തത്. യുവതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ‘അവളെന്നെ ചതിച്ചു’ മരിക്കുന്നതിനു മുന്‍പ് യുവാവ് ബന്ധുവിനോട് പറഞ്ഞ വാക്കുകള്‍ സത്യമാണോ എന്ന് തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് കോതമംഗലം പൊലീസ്. മലിപ്പാറയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പെണ്‍സുഹൃത്തിന്റെ വീടിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്‍സലിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ചേലാട് സ്വദേശിയായ യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അന്‍സല്‍ സംശയിച്ചു. 29ന് യുവതിയുടെ വീട്ടിലെത്തി അന്‍സല്‍…

    Read More »
  • ട്യൂഷന് പോയി മടങ്ങിവരുമ്പോള്‍ കാണാതായി, 5 ലക്ഷം ആവശ്യപ്പെട്ട് ഫോണ്‍; 13 കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; രണ്ടുപേര്‍ അറസ്റ്റില്‍

    ബംഗളൂരു: നഗരത്തില്‍ തട്ടിക്കൊണ്ടുപോയ 13-കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ക്രൈസ്റ്റ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ നിശ്ചിത് കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുമൂര്‍ത്തി, ഗോപാലകൃഷ്ണ എന്നിവരെയാണ് വ്യാഴാഴ്ച രാത്രിയോടെ അറസ്റ്റുചെയ്തത്. ബുധനാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങിയ നിശ്ചിതിനെ പ്രതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. എട്ടുമണിയായിട്ടും നിശ്ചിത് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്താത്തതിനാല്‍ മാതാപിതാക്കള്‍ ട്യൂഷന്‍ ടീച്ചറെ ബന്ധപ്പെട്ടു. ട്യൂഷന്‍ കഴിഞ്ഞ് നിശ്ചിത് മടങ്ങിയതായി ടീച്ചര്‍ അറിയിച്ചതോടെ മാതാപിതാക്കള്‍ മകനായുള്ള തിരച്ചില്‍ ആരംഭിച്ചു. നിശ്ചിതിന്റെ സൈക്കിള്‍ ഒരു പാര്‍ക്കിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ മാതാപിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതി നല്‍കി അധികം വൈകാതെ, കുട്ടിയെ തട്ടിക്കൊണ്ടുപോയതായും വിട്ടയയ്ക്കാന്‍ അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് കുടുംബത്തിന് ഫോണ്‍ കോള്‍ ലഭിച്ചത്. ഇതനുസരിച്ച് തട്ടിക്കൊണ്ടുപോകലിന് ഹൂലിമാവ് പോലീസ് സ്റ്റേഷനില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തു. കുട്ടിയെ കണ്ടെത്താനുള്ള പോലീസ് അന്വേഷണം പുരോഗമിക്കവെയാണ്…

    Read More »
  • കൊല്ലത്ത് ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്; കുത്തിയത് ജോലിക്കുനിന്ന വീട്ടില്‍ രാത്രി മതില്‍ച്ചാടിയെത്തി, യുവാവ് പിടിയില്‍

    കൊല്ലം: അഞ്ചാലും മൂട്ടില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് പിടിയില്‍. കല്ലുവാതുക്കല്‍ സ്വദേശി ജിനുവാണ് അറസ്റ്റിലായത്. ജോലിക്ക് നിന്ന വീട്ടില്‍ കയറിയാണ് ഭാര്യ രേവതി(36) യെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. അഞ്ചാലുംമൂട് താന്നിക്ക മുക്ക് റേഷന്‍ കടയ്ക്കു സമീപത്തുള്ള ഷാനവാസ് മന്‍സിലില്‍ ഇന്നലെ രാത്രി 10.30നാണ് കൊലപാതകം നടന്നത്. ഷാനവാസ് മന്‍സിലിലുള്ള വയോധികനെ പരിചരിക്കാനാണ് രേവതി ഈ വീട്ടില്‍ ജോലിക്കു നിന്നിരുന്നത്. ഇന്നലെ രാത്രി 10.25ഓടെ ഇവിടെ മതില്‍ ചാടിയെത്തിയ ജിനു, രേവതിയുമായി വഴക്കുണ്ടാക്കുകയും കത്തി കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു. നിലവിളികേട്ട് ഒാടിക്കൂടിയവര്‍ രേവതിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ഭരണിക്കാവിലെത്തി തന്റെ സഹപ്രവര്‍ത്തകരോട് ജിനു തന്നെയാണ് കുറ്റസമ്മതം നടത്തിയത്. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ശൂരനാട് പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി. ജിനുവിന്റേയും രേവതിയുടേയും പ്രണയവിവാഹമായിരുന്നു. കാസര്‍ഗോഡ് സ്വദേശിയാണ് രേവതി. ഈയടുത്ത ദിവസങ്ങളില്‍ ഭര്‍ത്താവും ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു.…

    Read More »
  • പെണ്‍കുട്ടിയുടെപേരില്‍ യുവാക്കള്‍ നഗരമധ്യത്തില്‍ ഏറ്റുമുട്ടി; വ്യാജ അക്കൗണ്ടുണ്ടാക്കി വിളിച്ചുവരുത്തി കുത്തി

    ആലപ്പുഴ: നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം യുവാക്കള്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. കണ്ണൂര്‍ താഴെചൊവ്വയില്‍ റിയാസി (25)നാണ് കുത്തേറ്റത്. കാലിനും പിന്‍ഭാഗത്തും തുടയിടുക്കുകളിലുമായി ഏഴു കുത്തുകളുണ്ട്. തിരുവനന്തപുരം വഞ്ചിയൂര്‍ വടക്കേചമ്പടിയില്‍ വീട്ടില്‍ വിഷ്ണുലാല്‍ (25), കല്ലയം ശിവാലയം വീട്ടില്‍ സിബി (23) എന്നിവരെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റുചെയ്തു. വൈകിട്ട് ആറുമണിയോടെയായിരുന്നു നഗരമധ്യത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍ ഏറ്റുമുട്ടിയത്. ഇരുവര്‍ക്കും അടുപ്പമുള്ള പെണ്‍കുട്ടിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. മയക്കുമരുന്നു കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളും ഇതിനിടയില്‍ ഉയര്‍ന്നിരുന്നു. ഇതുള്‍പ്പെടെയുള്ള മറ്റിടപാടുകള്‍ അന്വേഷിച്ചുവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹികമാധ്യമത്തില്‍ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി റിയാസിനെ വിളിച്ചുവരുത്തുകയായിരുന്നു. റിയാസ് സുഹൃത്തിനൊപ്പമാണ് ആലപ്പുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ റിയാസ് തന്നെ സിനിമയ്ക്ക് പറഞ്ഞയച്ചു. തുടര്‍ന്ന്, സ്റ്റാന്‍ഡിലെത്തുമ്പോഴാണ് തിരുവനന്തപുരം സ്വദേശികള്‍ ആക്രമിച്ചത്. പോലീസും ഓട്ടോ ഡ്രൈവര്‍മാരും യാത്രക്കാരും ഇടപെട്ട് പിടിച്ചുമാറ്റി. പരിക്കേറ്റ റിയാസിനെ ഉടന്‍തന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പിന്നീട്…

    Read More »
  • വായില്‍ തോര്‍ത്തു തിരുകി, കഴുത്തുഞെരിച്ചു; പീഡനത്തിനിടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റു; യുവതിയുടെ ചുണ്ടിലും കഴുത്തിലും ശരീരത്തിലും പാടുകള്‍

    പാലക്കാട്: ആക്രിപെറുക്കി ജീവിക്കുന്ന യുവതിയെ കോട്ടമൈതാനത്തിനു സമീപം യുവാവ് കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ്. ലൈംഗികാതിക്രമത്തിനിടെ യുവതിയുടെ ചുണ്ടിലും കഴുത്തിലും ശരീരത്തിലും ക്രൂരമായി മര്‍ദനമേറ്റ പാടുകളുണ്ട്. ആന്തരിക അവയവങ്ങള്‍ക്കും ക്ഷതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മീനാക്ഷിപുരം പട്ടഞ്ചേരി മല്ലന്‍കുളമ്പ് സ്വദേശി എസ്.സുബ്ബയ്യനെ (40) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിയായ 46 വയസ്സുകാരിയാണു കൊല്ലപ്പെട്ടത്. യുവതിയുടെ വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു. നിലവിളി പുറത്തു കേള്‍ക്കാതിരിക്കാന്‍ വായില്‍ തോര്‍ത്തു തിരുകി. കഴുത്തു ഞെരിച്ചിട്ടുണ്ട്. ശ്വാസം മുട്ടിയാണു മരിച്ചത്. പീഡനത്തിനുശേഷം യുവതിയെ സുബ്ബയ്യനാണ് ആശുപത്രിയിലെത്തിച്ചത്. പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. യുവതി മരിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. പീഡനശ്രമം ചെറുത്ത യുവതിയെ സുബ്ബയ്യന്‍ മര്‍ദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. 30നു രാത്രി ഒന്‍പതോടെ സ്റ്റേഡിയം ബൈപാസ് റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നു യുവതിയെ സുബ്ബയ്യനാണ് ഓട്ടോയില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഭാര്യയാണെന്നും അസുഖം കൂടി അവശനിലയിലായതാണെന്നും സുബ്ബയന്‍ ഓട്ടോ ഡ്രൈവറെ ധരിപ്പിച്ചു.…

    Read More »
Back to top button
error: