Breaking NewsCrimeLead NewsNEWS

മുത്തശിയുടെ അപകട ഇന്‍ഷുറന്‍സിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് യുവാവ് മുത്തച്ഛനെ കുത്തിക്കൊന്നു

തിരുവനന്തപുരം: മുത്തശിയുടെ അപകട ഇന്‍ഷുറന്‍സ് പണത്തിന് വേണ്ടി യുവാവ് മുത്തച്ഛനെ കുത്തിക്കൊന്നു.ഇടിഞ്ഞാര്‍ മൈലാടുംകുന്നില്‍ ഞായറാഴ്ച വൈകിട്ട് 5.30ഓടെയാണു സംഭവം.ക്ഷേത്ര പൂജാരിയായ മൈലാടും കുന്നില്‍ രാജേന്ദ്രന്‍ കാണിയാണ് (58) കൊല്ലപ്പെട്ടത്. ഇയാളുടെ ചെറുമകന്‍ സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേന്ദ്രന്‍ കാണിയുടെ മകളുടെ മകനാണു സന്ദീപ്. സന്ദീപ് നേരത്തെ വിവിധ കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു.

ഒരു വര്‍ഷം മുമ്പാണ് രാജേന്ദ്രന്‍ കാണിയുടെ ഭാര്യ വാഹനാപകടത്തില്‍ മരിച്ചത്. ഇതിന്റെ നഷ്ടപരിഹാര തുക രാജേന്ദ്രന്‍ കാണിക്ക് നല്‍കാന്‍ കോടതി വിധിച്ചിരുന്നു. സന്ദീപിന്റെ വീട്ടിലായിരുന്നു രാജേന്ദ്രന്‍ കാണി നേരത്തെ താമസിച്ചിരുന്നത്. നഷ്ടപരിഹാര തുകയ്ക്കായി സന്ദീപ് മുത്തച്ഛനെ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. നിര്‍ബന്ധിക്കല്‍ ശല്യമായി മാറിയതോടെ രാജേന്ദ്രന്‍ കാണി വീട്ടില്‍ നിന്ന് മാറി ഇടിഞ്ഞാറില്‍ മുറിയെടുത്തു താമസം തുടങ്ങി. എന്നാല്‍ ഇവിടെ എത്തിയും പ്രതി പണത്തിനു വേണ്ടി നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.

Signature-ad

ഇന്ന് രാവിലെ ക്ഷേത്രം തുറക്കാനെത്തിയ രാജേന്ദ്രന്‍ കാണിയെ സന്ദീപ് കുത്തുകയായിരുന്നു. അടുത്തു കണ്ട കടയിലേക്ക് രാജേന്ദ്രന്‍ കാണി ഓടിക്കയറിയെങ്കിലും പിന്നാലെയെത്തി പ്രതി കടയ്ക്ക് പുറത്തിട്ട് കുത്തുകയായിരുന്നു. രാജേന്ദ്രന്‍ കാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ തടഞ്ഞുവച്ചാണ് സന്ദീപിനെ പൊലീസിന് കൈമാറിയത്.

 

 

Back to top button
error: