Crime
-
അമ്മായിയമ്മയ്ക്കു ഫ്രൈഡ്റൈസില് ഉറക്കഗുളിക നല്കി, തീകൊളുത്തി കൊന്നു; യുവതിയും കാമുകനും അറസ്റ്റില്‍
ചെന്നൈ: ഭര്‍തൃമാതാവിനെ പെട്രോള്‍ ഒഴിച്ച്, തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയില്‍. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ കൊലപ്പെടുത്തിയ കേസില്‍ ശ്വേത (23), സതീഷ് എന്നിവരാണ് അറസ്റ്റിലായത്. ശ്വേതയും സതീഷും തമ്മിലുള്ള ബന്ധം ചോദ്യംചെയ്തതിനെ തുടര്‍ന്നാണു റാണിയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ഹോട്ടലില്‍നിന്നു വാങ്ങിയ ഫ്രൈഡ്റൈസില് ഉറക്കഗുളിക ചേര്‍ത്ത ശ്വേത, അതു റാണിക്കു നല്‍കുകയായിരുന്നു. റാണി ഉറങ്ങിയ ശേഷം പെട്രോളുമായി സതീഷ് എത്തുകയും തീ കൊളുത്തുകയുമായിരുന്നു. മരണത്തില്‍ സംശയം തോന്നിയ റാണിയുടെ ഇളയ മകന് നല്കിയ പരാതിയിലാണു പൊലീസ് അന്വേഷണം നടത്തിയത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലാണ് റാണിയെ പുതുച്ചേരി ജിപ്മെറില് പ്രവേശിപ്പിച്ചത്. പിന്നീട്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തീകൊളുത്തി കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തിയിരുന്നു.
Read More » -
മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് കുറുവ സംഘം; സ്ഥിരീകരിച്ച് പൊലീസ്
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ മേഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസ് സ്ഥിരീകരണം. ഇന്നലെ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു മാധ്യമങ്ങളെ അറിയിച്ചു. എറണാകുളം കുണ്ടന്നൂര്‍ പാലത്തിന് താഴെ നിന്നും ഇന്നലെയാണ് പിടികൂടിയത്. പുലര്‍ച്ചെ രഹസ്യമായി തെളിവെടുപ്പ് നടത്തി. മോഷണം നടന്ന വീട്ടിലെ ഇരകള്‍ രാത്രിയായതിനാല്‍ മുഖം കണ്ടിട്ടില്ല. സംഘത്തില്‍ 14 പേരാണ് ഉളളത്. പ്രതിയെ പിടിച്ച കുണ്ടനൂരില്‍ നിന്നും ചില സ്വര്‍ണ്ണ ഉരുപ്പടികള്‍ കിട്ടി. ഇവ പൂര്‍ണ രൂപത്തിലല്ല, കഷ്ണങ്ങളാക്കിയ ആഭരണങ്ങളാണ് ലഭിച്ചതെന്നും ആലപ്പുഴ ഡിവൈഎസ്പി പറഞ്ഞു. പ്രതിയുടെ നെഞ്ചില്‍ പച്ച കുത്തിയതാണ് തിരിച്ചറിയാന്‍ നിര്‍ണായകമായി. പാലായില്‍ സമാനമായ രീതിയില്‍ മോഷണം നടന്നതും അന്വേഷിച്ചു. അങ്ങനെയാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ കാര്യത്തിലും വ്യക്തത വരാനുണ്ട്. സന്തോഷിന്റെ അറസ്റ് രേഖപ്പെടുത്തും. കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.
Read More » -
അയ്യപ്പഭക്തരുടെ കാറിന് നേരെ നെയ്യാര്‍ഡാമില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം
തിരുവനന്തപുരം: നെയ്യാര്‍ഡാമില്‍ അയ്യപ്പഭക്തരുടെ കാറിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. തമിഴ്നാട് ആറുകാണി സ്വദേശികളായ അയ്യപ്പ ഭക്തര്‍ക്ക് നേരെയായിരുന്നു ആക്രമണം. ശബരിമലയില്‍ നിന്നു മടങ്ങുകയായിരുന്ന കുട്ടി ഉള്‍പ്പെടെ അഞ്ചംഗ സംഘം നെയ്യാര്‍ അണക്കെട്ടിന് മുന്നിലെ പുതിയ പാലത്തില്‍ വാഹനം നിര്‍ത്തി ഡാം കാണുകായിരുന്നു. ഈ സമയത്ത് ഇവിടെ എത്തിയ സാമൂഹ്യ വിരുദ്ധരുടെ സംഘം കാര്‍ നിര്‍ത്തിയിട്ടതിനെ ചോദ്യം ചെയ്ത് കാറില്‍ ശക്തമായി ഇടിച്ചു. കൂടാതെ, അക്രമിയുടെ കയ്യില്‍ കിടന്ന ഇരുമ്പ് വള ഉപയോഗിച്ച് കാറിന്റെ ഗ്ലാസും തകര്‍ത്തു. സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ പ്രതികള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അഞ്ചുപേരെ നെയ്യാര്‍ഡാം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശാരോണ്‍, അഖില്‍, ശിവലാല്‍, അനന്ദു, അഖില്‍ (ചിന്നന് ) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പിടിയിലായവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് നെയ്യാര്‍ഡാം പൊലീസ് അറിയിച്ചു. ഈ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് വാഹന യാത്രക്കാര്‍ക്ക് നേരെ സ്ഥിരമായി അതിക്രമം നടക്കാറുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.
Read More » -
പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ ദേഷ്യം; ചൈനയിലെ സ്കൂളില്‍ 21കാരന് എട്ടു പേരെ കുത്തിക്കൊന്നു
ബെയ്ജിങ്: ജാങ്സു മേഖലയിലെ സ്കൂളില്‍ പൂര്‍വവിദ്യാര്‍ഥി കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 8 പേര് കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരുക്കേറ്റു. വിഷെയ് വൊക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ് ആന്‍ഡ് ടെക്നോളജിയിലാണ് ആക്രമണം നടന്നത്. 21 വയസ്സുകാരനാണ് ആക്രമണം നടത്തിയത്. പരീക്ഷയില്‍ പരാജയപ്പെട്ട ദേഷ്യത്തിനാണ് വിദ്യാര്‍ഥി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ചൈനയിലെ ഷുഹായ് നഗരത്തില്‍ 62 വയസ്സുകാരന് വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ 35 പേര് കൊല്ലപ്പെട്ടിരുന്നു. 43 പേര്‍ക്ക് പരുക്കേറ്റു.
Read More » -
ത്രികോണ പ്രണയത്തില്‍ കാമുകിയുടെ സഹായത്തോടെ സുഹൃത്തിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു; യുകെയില്‍ മലയാളിയായ കൗമാരക്കാരന് ജീവപര്യന്തം തടവ്
ലണ്ടന്‍: ത്രികോണ പ്രണയത്തില്‍ കാമുകിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത മലയാളി കൗമാരക്കാരന് ജീവപര്യന്തം തടവ്. വെള്ളിയാഴ്ച ലിവര്‍പൂള്‍ മജിസ്ട്രേറ്റ് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഏറ്റവും കുറഞ്ഞത് പത്തു വര്‍ഷത്തെ ജയില്‍ ശിക്ഷ പ്രതി അനുഭവിക്കേണ്ടി വരും. കൊല്ലണം എന്ന ഉദ്ദേശത്തോടെ നടത്തിയ ആക്രമണത്തിന് ഇതില്‍ കുറഞ്ഞ ശിക്ഷ നല്‍കാനാകില്ല എന്ന നിരീക്ഷണത്തോടോടെയാണ് ജഡ്ജി സ്റ്റുവര്‍ട് ഡ്രൈവര്‍ കെ.സി വിധി പ്രസ്താവം നടത്തിയത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ സംഭവിച്ച കേസില്‍ പ്രായം പരിഗണിച്ചു പോലീസ് പ്രതിയുടെ വിവരങ്ങള്‍ ആദ്യം പുറത്തു വിട്ടിരുന്നില്ലെങ്കിലും ഇപ്പോള്‍ കോടതി തന്നെ നിര്‍ദേശ പ്രകാരമാണ് മാധ്യമങ്ങള്‍ മലയാളി യുവാവായ കെവിന് ബിജിയുടെ ചിത്രം സഹിതം കോടതി നടപടികളുടെ പിന്തുണയോടെ വിശദമായ വാര്‍ത്ത തയ്യാറാക്കിയിരിക്കുന്നത്. പ്രതിയുടെ പേര് വെളിപ്പെടുത്താന്‍ അനുവദിക്കണം എന്ന് ലിവര്‍പൂള്‍ പ്രാദേശിക മാധ്യമം ലിവര്‍പൂള്‍ ഏകോ കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയിരുന്നു എന്നതും ശ്രദ്ധേയമായി. യുകെയില്‍ ജനിച്ചു വളര്‍ന്നുവെന്ന് കരുതപ്പെടുന്ന കൗമാരക്കാരന് മുന്‍പും പോലീസ് കേസില്‍ ഉള്‍പ്പെട്ടതായും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.…
Read More » -
ഇടിവളകൊണ്ട് ഇടിച്ചു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ ക്രൂരമര്‍ദനം, ഗുരുതര പരിക്ക്
തിരുവനന്തപുരം: യാത്രക്കാരന്റെ മര്‍ദനമേറ്റ് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് ഗുരുതര പരിക്ക്. പാപ്പനംകോട് ഡിപ്പോയിലെ കെ- സ്വഫ്റ്റ് ബസിലെ കണ്ടക്ടര്‍ ശ്രീജിത്തിനെയാണ് യാത്രക്കാരന് മര്‍ദിച്ചത്. ഇടിവളയിട്ടാണ് ആക്രമണം. ശ്രീജിത്തിന്റെ നെറ്റിയിലും ചെവിയിലും മൂക്കിനും പരിക്കേറ്റു. പ്രതി പൂന്തുറ സ്വദേശി സിജോയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പൂന്തുറയില്‍വെച്ചാണ് ആക്രമണമുണ്ടായത്. രണ്ടുദിവസം മുമ്പ് ബസിനകത്തുവെച്ച് ഇതേ യാത്രക്കാരനും ഒരു സ്ത്രീയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതില്‍ ഇടപെട്ടതിന്റെ വൈരാഗ്യംവെച്ചാണ് ബസിനകത്ത് കയറി ആക്രമിച്ചതെന്നാണ് ശ്രീജിത്ത് പറയുന്നത്. ബസ് ജീവനക്കാര്‍ തന്നെയാണ് പ്രതിയെ പിടികൂടി പൂന്തുറ പൊലീസിന് കൈമാറിയത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി പൊലീസില്‍ പരാതി നല്കി.
Read More » -
മണ്ണഞ്ചേരിയിലെ മോഷ്ടാവ് പിടിയിലായ കുറുവ സംഘാംഗമെന്ന് ഉറപ്പിച്ച് പൊലീസ്; തെളിവായത് ടാറ്റൂ
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് ഇന്നലെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കുറുവാ സംഘാംഗം സന്തോഷ് ശെല്‍വമെന്ന് ഉറപ്പിച്ച് പൊലീസ്. ശരീരത്തിലെ ടാറ്റൂവാണ് നിര്‍ണായകമായത്. മോഷണത്തിനിടയില്‍ ടാറ്റൂ കണ്ടതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു. അതേസമയം, പൊലീസ് കസ്റ്റഡിയിലുള്ള മണികണ്ഠന്റെ പങ്ക് വ്യക്തമായിട്ടില്ല. ഇവരെക്കുറിച്ചുള്ള വിവരം ലഭിച്ചത് തമിഴ്നാട്ടില്‍ നിന്നാണ്. എറണാകുളം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. മണ്ണഞ്ചേരിയിലും പുന്നപ്രയിലും എത്തിയത് രണ്ട് സംഘങ്ങളെന്നാണ് പൊലീസിന്റെ നിഗമനം. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് സന്തോഷ് ശെല്‍വം. പിടികൂടുന്നതിനിടെ കൈവിലങ്ങുമായി രക്ഷപ്പെട്ടോടിയ ഇയാളെ പൊലീസ് സാഹസികമായാണ് അറസ്റ്റ് ചെയ്തത്. എറണാകുളം കുണ്ടന്നൂരില്‍ കുറുവാ സംഘാംഗങ്ങള്‍ ഒളിച്ച് താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് എറണാകുളത്തെത്തി ഇവരെ പിടികൂടിയത്. ഇതിനിടയിലാണ് തമിഴ്നാട് സ്വദേശിയായ സന്തോഷ് കൈവിലങ്ങുമായി പൊലീസില്‍ നിന്ന് രക്ഷപ്പെട്ടോടിയത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുറുവാ സംഘാംഗങ്ങള്‍ പൊലീസിനെ ആക്രമിച്ച് ഇയാള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുകയായിരുന്നു. പിന്നീട് മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്ക് ഒടുവില്‍ രക്ഷപ്പെട്ടോടിയതിന് സമീപത്തുനിന്ന് തന്നെ ഇയാളെ…
Read More » -
കാറില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു; നടന് പരീക്കുട്ടി അറസ്റ്റില്‍
ഇടുക്കി: എക്സൈസ് വാഹന പരിശോധനയില്‍ സിനിമാനടനും സുഹൃത്തും ലഹരി മരുന്നുമായി പിടിയില്‍. മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയും നടനുമായ പരീക്കുട്ടി എന്നറിയപ്പെടുന്ന പി എസ് ഫരീദുദ്ദീന്‍, വടകര സ്വദേശി പെരുമാലില്‍ ജിസ്മോന് എന്നിവരെയാണ് മൂലമറ്റം എക്സൈസ് സംഘം പിടികൂടിയത്. ഇരുവരുടെയും പക്കല്‍ നിന്നം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. വാഗമണ്‍ റൂട്ടിലായിരുന്നു വാഹന പരിശോധന. കര്‍ണാടക രജിസ്ട്രേഷന് കാറിലാണ് ഇവര്‍ എത്തിയത്. ജിസ്മോന്റെ പക്കല്‍നിന്ന് 10.50 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പരീക്കുട്ടിയുടെ പക്കല്‍ നിന്ന് 230 മില്ലിഗ്രാം എംഡിഎംഎയും നാല് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പിറ്റ്ബുള്‍ ഇനത്തില്‍പെട്ട നായയും കുഞ്ഞും കാറില്‍ ഉണ്ടായിരുന്നു. സാഹസികമായാണ് എക്സൈസ് ഇവരെ പിടികൂടിയത്. ജിസ്മോന് ആണ് കേസില്‍ ഒന്നാം പ്രതി. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഹാപ്പി വെഡിങ്, ഒരു അഡാര്‍ ലവ് തുടങ്ങിയ ചിത്രങ്ങളില്‍ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. ബിഗ്ബോസിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളം ബിഗ്ബോസ് രണ്ടാം സീസണിലെ മത്സരാര്‍ഥിയായിരുന്നു പരീക്കുട്ടി.
Read More » -
ഫോണ്‍ അടിമത്തം കാരണം ക്ലാസില്‍ പോയില്ല; പതിനാലുകാരനെ അച്ഛന് തലയ്ക്ക് അടിച്ചുകൊന്നു
ബെംഗളൂരു: മൊബൈല്‍ അടിമത്തം കാരണം ക്ലാസില്‍ പോകാത്തതിന്റെ പേരില്‍ ഒന്‍പതാം ക്ലാസുകാരനെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മകന് തേജസ്സ് അസുഖബാധിതനായി മരിച്ചതാണെന്ന് അയല്‍ക്കാരോട് പറഞ്ഞ് അച്ഛന് രവികുമാര്‍ തിടുക്കപ്പെട്ട് സംസ്കാരം നടത്താന്‍ ശ്രമിച്ചു. എന്നാല്‍, അമ്മ ശശികല എതിര്‍ക്കുകയും ബഹളം വച്ച് നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കൊലപാതകം തെളിഞ്ഞു. പരീക്ഷകളില്‍ തോല്ക്കുന്നതും ക്ലാസില്‍ പോകാത്തതും മൊബൈല്‍ ഉപയോഗവും സംബന്ധിച്ച് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ നന്നാക്കിത്തരണമെന്നു തേജസ്സ് ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് വെള്ളിയാഴ്ച രാത്രി വഴക്കുണ്ടായത്. തുടര്‍ന്ന് തേജസ്സിന്റെ തല രവികുമാര്‍ ചുമരില്‍ ശക്തമായി ഇടിച്ചതാണ് മരണകാരണമായത്.
Read More » -
പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിനും രക്ഷയില്ല ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ യുവതിക്ക് നഷ്ടമായത് നാലുലക്ഷം
ആലപ്പുഴ: കൊറിയറിലൂടെ അയച്ച കവറില്‍ എം.ഡി.എം.എ. ഉണ്ടായിരുന്നെന്നും കൊറിയര്‍ അയച്ച യുവതിയുടെ ബാങ്ക് വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തി തട്ടിപ്പ് സംഘം കൈക്കലാക്കിയത് നാലുലക്ഷം രൂപ. മണ്ണഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയിലെ കാട്ടൂരിലാണ് സംഭവം. റിട്ട. എസ്.ഐയുടെ മകളും പോലീസ് ഇന്‍സ്പക്ടറുടെ ബന്ധുവുമായ യുവതിയാണ് തട്ടിപ്പിനിരയായത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂര്‍ സ്വദേശിനിയായ 34 കാരിയാണ് തട്ടിപ്പിന് ഇരയായത്. ഇവര്‍ കൊറിയര്‍ മുഖാന്തരം അയച്ച കവറില്‍ എം.ഡി.എം.എ. ഉണ്ടെന്നും മുഹമ്മദാലി എന്നയാള്‍ ഇവരുടെ വ്യക്തിവിവരങ്ങള്‍ എടുത്ത് വിവിധ ബാങ്കുകളിലായി ഇരുപതോളം അക്കൗണ്ടുകള്‍ തുടങ്ങിയതായും തട്ടിപ്പുസംഘം യുവതിയെ വിളിച്ചറിയിച്ചു. നിയമനടപടികളില്‍നിന്ന് രക്ഷനേടാന്‍ ബാങ്ക് അക്കൗണ്ടിലുള്ള പണം ഉടന്‍ പിന്‍വലിക്കുമെന്നും അല്ലാത്തപക്ഷം അക്കൗണ്ടിലുള്ള മുഴുവന്‍ പണവും ഉടന്‍ റിസര്‍വ് ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും തട്ടിപ്പുസംഘം ആവശ്യപ്പെട്ടു. ഭീഷണിയില്‍ വീണ യുവതി തട്ടിപ്പുസംഘം നല്കിയ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടുലക്ഷം രൂപവീതം രണ്ടുതവണയായി നിക്ഷേപിച്ചു. പിന്നീടാണ് തട്ടിപ്പാണെന്നു മനസ്സിലായത്. ഇതരസംസ്ഥാനക്കാരന്റെ പേരിലുള്ളതാണ് പണമയച്ച അക്കൗണ്ട് നമ്പര്‍. റിസര്‍വ് ബാങ്കിന്…
Read More »