Crime
-
നെയ്യാറ്റിന്‍കരയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം; വാഹന പരിശോധനയ്ക്കിടെ വളഞ്ഞിട്ട് ആക്രമിച്ച് നാട്ടുകാര്‍: മാല മോഷ്ടിച്ചതായും പരാതി
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ നെയ്യാറ്റിന്‍കര എക്‌സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണം. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കും രണ്ട് സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ക്കുമാണ് മര്‍ദനമേറ്റത്. വാഹന പരിശോധനയ്ക്കിടെയുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തിലേക്ക് നയിച്ചത്. നാട്ടുകാര്‍ ഒത്തുകൂടി ഉദ്യോഗസ്ഥര്‍ക്ക് നേരെ മര്‍ദനമഴിച്ചുവിടുകയായിരുന്നു. അമ്പതോളം പേര്‍ ചേര്‍ന്ന് ആക്രമിച്ചതായാണ് പരാതി. തുടര്‍ന്നു മറ്റു റേഞ്ചുകളില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി നാട്ടുകാരെ പിന്തിരിപ്പിക്കുകയും പരിക്കേറ്റ ഉദ്യോഗസ്ഥരെ നെയ്യാറ്റിന്‍കര ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പ്രശാന്ത്,ലാല്‍ കൃഷ്ണ, പ്രസന്നന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലാല്‍ കൃഷ്ണയുടെ മാലയും മോഷ്ടിച്ചതായി പരാതിയുണ്ട്.
Read More » -
വീട്ടിലേക്ക് അനുവാദമില്ലാതെ ചിക്കന്‍ കയറ്റി; യുവാവിനെ സഹോദരങ്ങള്‍ മദ്യലഹരിയില്‍ കൊലപ്പെടുത്തി
ഭോപ്പാല്‍: വീട്ടിലേക്ക് ചിക്കന്‍ കൊണ്ടുവന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സഹോദരനെ ക്രൂരമായി കൊലപ്പെടുത്തിയ യുവാക്കള്‍ അറസ്റ്റില്‍. ഭോപ്പാല്‍ സ്വദേശിയായ അന്‍ഷുല്‍ യാദവാണ് (22) കൊല്ലപ്പെട്ടത്. ബൈരാഗഡ് പ്രദേശത്തെ ഇന്ദിരാനഗറിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ സഹോദരങ്ങളായ കുല്‍ദീപും അമനും അറസ്റ്റിലായി. കൃത്യം നടത്തുമ്പോള്‍ പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്‍ഷുലിന്റെ കഴുത്തില്‍ കയര്‍ മുറുക്കിയാണ് സഹോദരങ്ങള്‍ കൊലപാതകം നടത്തിയത്. തെളിവ് നശിപ്പിക്കുന്നതിന് യുവാക്കളുടെ അമ്മയായ അനിത കയര്‍ ഒളിപ്പിച്ചതായും പൊലീസ് കണ്ടെത്തി. അന്‍ഷുല്‍ വീട്ടിലേക്ക് മാംസാഹാരം കൊണ്ടുവന്നത് സഹോദരങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ സഹോദരങ്ങള്‍ തമ്മില്‍ വാക്കേ?റ്റമുണ്ടായി. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ പ്രതികള്‍ കയറുപയോഗിച്ച് യുവാവിന്റെ കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ബോധരഹിതനായ അന്‍ഷുലിനെ അമ്മ അനിതയും സഹോദരങ്ങളും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മകന്‍ വീട്ടില്‍ വച്ച് ബോധരഹിതനായി വീഴുകയായിരുന്നുവെന്നാണ് അമ്മ ഡോക്ടറോട് പറഞ്ഞത്. സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് യുവാവിന്റെ കഴുത്തില്‍ കയറുപയോഗിച്ച് മുറുക്കിയതിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. അന്വേഷണ…
Read More » -
കുറുവ സംഘത്തിലെ കൂടുതല്‍ പേരെ തിരിച്ചറിഞ്ഞ് പൊലീസ്; 2 പേര്‍ തിരുട്ടു ഗ്രാമത്തിലേക്ക് കടന്നെന്ന് സൂചന
ആലപ്പുഴ: കുറുവ മോഷണം സംഘത്തിലെ കൂടുതല്‍ പേരെ തിരിച്ചറിഞ്ഞ് പൊലീസ്. അറസ്റ്റിലായ സന്തോഷ് സെല്‍വത്തിന്റെ കൂട്ടാളികളായ വേലനെയും പശുപതിയെയുമാണ് തിരിച്ചറിഞ്ഞത്. മോഷണത്തിന് ശേഷം ഇരുവരും തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തിലേക്ക് കടന്നെന്നാണ് സൂചന. തിരുട്ടു ഗ്രാമമായ കാമാക്ഷിപുരം സ്വദേശികളാണ് ഇരുവരും. പാലായിലെ മോഷണക്കേസില്‍ ഇരുവരെയും പൊലീസ് പൊള്ളാച്ചിയില്‍ നിന്ന് പിടികൂടിയിരുന്നു. ജൂണിലാണ് ഇവര്‍ പിടിയിലായത്. തുടര്‍ന്ന് സന്തോഷ് സെല്‍വത്തോടൊപ്പമാണ് ഇവര്‍ ജയിലില്‍ കഴിഞ്ഞിരുന്നത്. മൂന്നു മാസത്തെ ജയില്‍ വാസത്തിന് ശേഷം സന്തോഷിനൊപ്പം ഇവര്‍ പിന്നീട് കൊച്ചിയിലേക്ക് താമസം മാറി. കൊച്ചി കേന്ദ്രീകരിച്ചായിരുന്നു പിന്നീട് ഇവര്‍ മോഷണത്തിന് പദ്ധതിയിട്ടിരുന്നത്. ഇതിന്റെ ഭാഗമായാണ് ഇവര്‍ ആലപ്പുഴ മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത്. അറസ്റ്റിലായ സന്തോഷും തമിഴ്‌നാട് തിരുട്ടുഗ്രാമമായ കാമാക്ഷിപുരം സ്വദേശിയാണ്. അതേസമയം, പറവൂര്‍ തൂക്കുകുളത്ത് അമ്മയുടെയും കുഞ്ഞിന്റെയും ആഭരണങ്ങള്‍ കവര്‍ച്ച നടത്തിയത് പിടിയിലായ മണികണ്ഠന്‍ അല്ലെന്ന് വ്യക്തമായി. തിരിച്ചറിയല്‍ പരേഡില്‍ വീട്ടിലെത്തിയത് മണികണ്ഠന്‍ അല്ലെന്ന് വീട്ടമ്മ പൊലീസിനെ അറിയിച്ചു. കുറുവ സംഘത്തിലെ സന്തോഷ് സെല്‍വത്തോടൊപ്പം ആണ് മണികണ്ഠന്‍ പിടിയിലായത്.…
Read More » -
കൈയ്യില്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍; പറവൂരില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ പിടികൂടി
എറണാകുളം: മൂര്‍ച്ചയേറിയ ആയുധങ്ങളുമായി സംശയാസ്പദമായ സാഹചര്യത്തില്‍ പറവൂരില്‍ നിന്ന് ഒരാളെ പൊലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശി സുരേഷിനെയാണ് പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളോടൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായും കൈവശം മൂര്‍ച്ചയേറിയ ആയുധങ്ങളുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. വടക്കന്‍ പറവൂരിലും ചേന്ദമംഗലത്തും കവര്‍ച്ചസംഘം വ്യാപകമായതിനാല്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കുറുവ സംഘത്തിലുണ്ടായിരുന്ന സന്തോഷ് എന്നയാളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. കുറുവ മോഷണ സംഘത്തിലെ മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് സംശയകരമായ സാഹചര്യത്തില്‍ ഒരാളെ പൊലീസ് പിടികൂടിയത്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Read More » -
പകല്‍ മീന്‍ പിടിത്തവും രാത്രി മോഷണവും; ഭാര്യയും മക്കളും ബന്ധുക്കളും കൂടെ വേണമെന്ന് നിര്‍ബന്ധം; സന്തോഷ് ശെല്‍വത്തെ കുടുക്കിയത് നെഞ്ചിലെ ‘ജ്യോതി’
കൊച്ചി: കുറുവ സംഘത്തെ കണ്ടെത്താന്‍ കേരളം മുഴുവന്‍ പോലീസ് വലവീശും. പല സംഘങ്ങള്‍ കേരളത്തിലെ പല ജില്ലകളിലുമുണ്ടെന്നാണ് പോലീസ് തിരിച്ചറിയുന്നത്. അതിനിടെ തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് കുറുവ സംഘത്തെ ഇല്ലായ്മ ചെയ്യാനും ശ്രമിക്കും. തമിഴ്നാട് പോലീസുമായി ആശയ വിനിമയം നടത്തി സംയുക്ത ഓപ്പറേഷനും സാധ്യത തേടും. കേരളത്തിലെ കുറുവ സംഘം ഭീതി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇത്. അലഞ്ഞു നടക്കുന്ന ആളുകളെ പോലീസ് നിരീക്ഷിക്കും. ടെന്റ് കെട്ടി താമസിക്കുന്നവരുടെ ചലനവും പരിശോധിക്കും. ഇവര്‍ കുറുവക്കാരാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇത്. കുണ്ടന്നൂര്‍ മേല്‍പാലത്തിനു താഴെ നിന്നു ശനിയാഴ്ച രാത്രി മണ്ണഞ്ചേരി പൊലീസ് സാഹസികമായി പിടികൂടിയ കുറുവ സംഘാംഗം തമിഴ്നാട് തേനി കാമാക്ഷിപുരം ചന്ദനമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റില്‍ സന്തോഷ് ശെല്‍വം തന്നെയാണു ജില്ലയിലെ രണ്ടു മോഷണക്കേസിലെ പ്രതിയെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സന്തോഷ് ശെല്‍വം നെഞ്ചില്‍ പച്ച കുത്തിയത് ഭാര്യയുടെ പേരായിരുന്നു. മോഷണം നടന്ന കോമളപുരത്തെ സിസിടിവി ക്യാമറകളില്‍ ടാറ്റു കണ്ടിരുന്നു. അത് ജ്യോതിയുടേതായിരുന്നു. സന്തോഷിനെ…
Read More » -
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കാസര്‍കോട് യുവാവിന്റെ വീട്ടിലെത്തി; പിന്നെ കണ്ടെത്തിയത് ഇരുവരുടേയും മൃതദേഹം
കാസര്‍കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും യുവാവും ആളൊഴിഞ്ഞ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കാസര്‍കോട് ജില്ലയിലെ പരപ്പ പുലിയംകുളത്താണ് സംഭവം. നെല്ലിരിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് രാജേഷ് (21), ലാവണ്യ (17) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നെല്ലിയേരി സ്വദേശിയാണ് രാജേഷ്, മാലോത്ത് കസബ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ലാവണ്യ. ശനിയാഴ്ചയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ലാവണ്യയും സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയും ഒരുമിച്ചാണ് പരപ്പയെന്ന സ്ഥലത്ത് എത്തിയത്. ഇവിടെ നിന്ന് സുഹൃത്തിനെ മടക്കിയയച്ച ശേഷം ലാവണ്യ നെല്ലിരിയിലെ രാജേഷിന്റെ വീട്ടിലേക്ക് തനിച്ച് പോകുകയായിരുന്നു. അവിടെ വെച്ച് സംസാരിച്ച ശേഷം രാജേഷും ലാവണ്യയും ചേര്‍ന്ന് തൊട്ടടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് പോകുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരേയും കാണാതായതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് വീടിന്റെ ഹൂക്കില്‍ രാജേഷും ലാവണ്യയും തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. ഉടനെ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും അവര്‍ സംഭവസ്ഥലത്തേക്ക് എത്തുകയുമായിരുന്നു. രാഘവന്റെയും ജാനകിയുടെയും മകനാണ് രാജേഷ്. സഹോദരങ്ങള്‍:…
Read More » -
ചെളിയില്‍ പുതഞ്ഞ തിരച്ചില്‍; കടുകിട വിടാതെ പൊലീസ്
കൊച്ചി: കുറ്റാക്കൂരിരുട്ട്… മുന്നില്‍ രണ്ടാള്‍ പൊക്കത്തില്‍ ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചെടികള്‍. അതിനുള്ളില്‍ ഇഴജന്തുക്കളുടെയും ക്ഷുദ്ര ജീവികളുടെയും വിളയാട്ടം. മുന്നോട്ടു കാലെടുത്തു വച്ചാല്‍ മുട്ടൊപ്പം പുതഞ്ഞു താഴുന്ന ചതുപ്പ് നിലം. മറു വശത്ത് ആഴമേറിയ കായല്‍. ഇതിനെല്ലാം പുറമേ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം തള്ളി അതീവ വൃത്തിഹീനമായ സാഹചര്യം. വിലങ്ങു സഹിതം ജീപ്പില്‍ നിന്നു ചാടിപ്പോയ കുറുവ സംഘാംഗത്തെ ‘പൊക്കാന്‍’ കൊച്ചി സിറ്റി പൊലീസ് ഞായറാഴ്ച നടത്തിയതു ഭഗീരഥ പ്രയത്‌നം. സിറ്റി പൊലീസും അഗ്‌നിരക്ഷാസേനയും കരയിലും കായലിലും നടത്തിയ രാത്രി തിരച്ചില്‍ നീണ്ടതു നാലര മണിക്കൂറിലേറെ നേരം. വൈകിട്ട് 5.45നു കുറുവ സംഘത്തെ തേടി ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് കുണ്ടന്നൂര്‍ പാലത്തിനു താഴെ ടെന്റുകള്‍ക്കു സമീപമെത്തിയപ്പോള്‍ സ്ത്രീകളെ മാത്രമാണ് അവിടെ കണ്ടത്. ആദ്യം മടങ്ങിയെങ്കിലും ടെന്റുകളില്‍ പുരുഷന്‍മാര്‍ ഉണ്ടെങ്കിലോ എന്ന സംശയം ഉയര്‍ന്നതിനാല്‍ 6.15ന് പൊലീസ് തിരിച്ചെത്തി. പ്രതികളിലൊരാളായ മണികണ്ഠന്‍ പുറത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഇയാളെ ബലംപ്രയോഗിച്ചു കീഴടക്കി വിലങ്ങണിയിച്ചു. തുടര്‍ന്നു ടെന്റിനുള്ളില്‍…
Read More » -
യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസ്; സ്ത്രീയടക്കം രണ്ടുപേര്‍ പിടിയില്‍
കൊല്ലം: പുനലൂരില്‍ യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസില്‍ സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍. ആലപ്പുഴ സ്വദേശി കുഞ്ഞുമോള്‍, തിരുവനന്തപുരം സ്വദേശി നിജാസ് എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴയിലെ ജ്വല്ലറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശി ഗിരീഷാണ് ആക്രമണത്തിന് ഇരയായത്. ജ്വല്ലറിയില്‍വെച്ചാണ് കാവാലം സ്വദേശി കുഞ്ഞുമോളെയും ഡ്രൈവറായ പോത്തന്‍കോട് സ്വദേശി നിജാസിനെയും ഗിരീഷ് പരിചയപ്പെടുന്നത്. പഴയ സ്വര്‍ണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികള്‍ ഗിരീഷിനെ കൊല്ലം പുനലൂരില്‍ എത്തിച്ചു. തുടര്‍ന്ന് കുഞ്ഞുമോളുടെ പരിചയക്കാരനായ ശ്രീകുമാര്‍ എന്നയാളുമായി ഇവര്‍ കൂടിക്കാഴ്ച നടത്തി. സ്വര്‍ണം കാണാതെ പണം നല്‍കില്ലെന്ന് ഗിരീഷ് പറഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞുമോളും നിജാസും ഗിരീഷും വന്ന കാറില്‍ തന്നെ മടങ്ങാന്‍ തുടങ്ങി. നെല്ലിപ്പള്ളി പെട്രോള്‍ പമ്പിന് സമീപം എത്തിയപ്പോള്‍ കുഞ്ഞുമോള്‍ക്ക് ശ്രീകുമാറിന്റെ ഫോണ്‍കോള്‍ എത്തി. തുടര്‍ന്ന് ഗിരീഷിനെ ശ്രീകുമാറും കൂട്ടാളിയും കാത്തുനിന്ന സ്ഥലത്ത് എത്തിച്ചു. അവിടെ നിന്ന് ഗിരീഷിനെ ചെമ്മന്തൂരിലേക്ക് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ആക്രമിക്കുകയായിരുന്നു. ഗിരീഷിന്റെ ബാഗില്‍…
Read More » -
തൃപ്പൂണിത്തുറയില്‍ നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയിലിടിച്ചു; യുവാവും യുവതിയും മരിച്ചു
കൊച്ചി: തൃപ്പൂണിത്തുറ എരൂരില്‍ ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കൊല്ലം പള്ളിമണ്‍ വെളിച്ചിക്കാല സുബിന്‍ ഭവനത്തില്‍ സുനിലിന്റെ മകന്‍ സുബിന്‍ (19), വയനാട് മേപ്പാടി അമ്പലക്കുന്ന് കടൂര്‍ കല്യാണി വീട്ടില്‍ ശിവന്റെ മകള്‍ നിവേദിത (21) എന്നിവരാണ് മരിച്ചത്. എരൂര്‍ മാത്തൂര്‍ പാലത്തില്‍ പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം. ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ചാണ് അപകടമുണ്ടായത്. കൈവരിയിലിടിച്ച ബൈക്ക് പാലത്തിലൂടെ ഏറെ ദൂരം നിരങ്ങി നീങ്ങിയാണ് നിന്നത്. വിവരമറിഞ്ഞ് പൊലീസെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മാത്തൂരിനടുത്തുള്ള കോഫി ഷോപ്പിലെ ജീവനക്കാരനാണ് സുബിന്‍. നിവേദിത കോള്‍ സെന്റര്‍ ജീവനക്കാരിയാണ്.
Read More » -
നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം: ഇന്ന് സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും
തിരുവനന്തപുരം: ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് നഴ്സിങ് വിദ്യാര്‍ഥിനി വീണുമരിച്ച സംഭവത്തില്‍ പത്തനംതിട്ട പോലീസ് തിങ്കളാഴ്ച സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും. ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനിലെ നാലാംവര്‍ഷ വിദ്യാര്‍ഥി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടില്‍ അമ്മു എ.സജീവ് (22) ആണ് വെള്ളിയാഴ്ച രാത്രി ഏഴോടെ താഴേവെട്ടിപ്പുറത്തുള്ള സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളില്‍നിന്ന് വീണത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. കോളേജിലെ മുഴുവന്‍ വിദ്യാര്‍ഥികളും തിങ്കളാഴ്ച ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ.എന്‍.അബ്ദുല്‍ സലാം കര്‍ശനനിര്‍ദേശം നല്‍കി. സഹപാഠികളില്‍നിന്ന് മാനസിക പീഡനം നേരിടുന്നുവെന്നാരോപിച്ച് ഒരാഴ്ചമുമ്പ് അമ്മുവിന്റെ അച്ഛന്‍ സജീവ് കോളേജ് പ്രിന്‍സിപ്പലിന് ഇ-മെയിലിലൂടെ പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് മൂന്നു സഹപാഠികള്‍ക്ക് മെമ്മോ നല്‍കി അവരില്‍നിന്ന് വിശദീകരണം തേടി. അന്വേഷണത്തിന് അധ്യാപകസമിതിയെ നിയമിച്ചിരുന്നു. പരാതിക്കാരനോടും ആരോപണവിധേയരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളോടും ബുധനാഴ്ച കോളേജില്‍ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരന്‍ അസൗകര്യമറിയച്ചതോടെ യോഗം തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇതിനിടയിലാണ് മരണം. ക്ലാസില്‍നിന്ന് ടൂര്‍ പോകുന്നതിനായി അമ്മുവിനെ ടൂര്‍ കോഡിനേറ്ററായി…
Read More »