ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ്: റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്;’ മോട്ടിവേഷൻ പ്രോഗ്രാമിന് കൊണ്ടുപോകുന്നു എന്നാണ് അതിജീവിതയോട് പറഞ്ഞത്, പെൺകുട്ടിയെ കരുതിക്കൂട്ടി തന്നെ കൂട്ടിക്കൊണ്ടു പോയതാണ്; കാഞ്ഞങ്ങാട് റൂം എടുത്തത് പോലീസ് ഐ ഡി കാണിച്ച്’

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെ പീഡിപ്പിച്ച കേസിൽ ഫിലിപ്പ് മമ്പാടിൻ്റെ റിമാൻഡ് റിപ്പോർട്ടിലെ ഉള്ളടക്കം പുറത്ത്. പോലീസ് ഐ ഡി കാണിച്ചാണ് കാഞ്ഞങ്ങാട് ഹോട്ടലിൽ റൂം എടുത്തതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതിജീവിതയുടെ വീട്ടിൽ പോയി ഫിലിപ്പ് ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും അതീവ ഗുരുതരമായ കുറ്റകൃത്യമെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശത്തോടെ കരുതിക്കൂട്ടി തന്നെ പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയതാണ്. മോട്ടിവേഷൻ പ്രോഗ്രാമിന് കൊണ്ടുപോകുന്നു എന്നാണ് അതിജീവിതയോട് പറഞ്ഞത്. സമൂഹത്തിൽ സ്വാധീനമുള്ള പ്രതി മനപ്പൂർവം ചെയ്ത ഗുരുതര കുറ്റകൃത്യമാണ്. ഇത്തരക്കാർക്ക് ജാമ്യം നൽകിയാൽ അത് നിയമവ്യവസ്ഥയെ സമൂഹം സംശയത്തോടെ കാണാൻ ഇടയാക്കും. പ്രതി സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനുമൊക്കെ സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.






