Crime

  • യൂറോപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇരകളായത് മുന്നൂറിലേറെ പേര്‍, ദമ്പതികളും അമ്മായിയമ്മയും അറസ്റ്റില്‍

    കൊല്ലം:യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറിലേറെ പേരില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ പിടിയില്‍. കരാര്‍ റദ്ദായ റിക്രൂട്ടിങ് സ്ഥാപനത്തിന്റെ മറവില്‍ ജോലി വാഗ്ദാനം നടത്തി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. ഒന്നാംപ്രതി കോവൂര്‍ അരിനല്ലൂര്‍ മുക്കോടിയില്‍ തെക്കേതില്‍ ബാലു ജി.നാഥ് (31), മൂന്നാംപ്രതിയും ഒന്നാംപ്രതിയുടെ ഭാര്യാമാതാവുമായ അനിതകുമാരി (48), നാലാംപ്രതിയും ബാലുവിന്റെ ഭാര്യയുമായ അശ്വതി (26) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. രണ്ടാംപ്രതി പരവൂര്‍ സ്വദേശിയും കോട്ടയം രാമപുരം മഹാലക്ഷ്മിനിലയത്തില്‍ താമസക്കാരനുമായ വിനു വിജയന്‍ ഒളിവിലാണ്. 2021 ആഗസ്റ്റ് മുതല്‍ 2023 ആഗസ്റ്റ് വരെയുള്ള കാലയളവില്‍ പണം തട്ടിച്ചെന്ന്കാട്ടി നീണ്ടകര മെര്‍ലിന്‍ ഭവനില്‍ ക്ലീറ്റസ് ആന്റണി നല്‍കിയ പരാതിയിലാണ് പ്രതികള്‍ കല്ലമ്പലത്തുനിന്ന് അറസ്റ്റിലായത്. ക്ലീറ്റസിന്റെ മകനും ബന്ധുക്കള്‍ക്കും യുകെയിലേക്ക് വിസ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കി എട്ടര ലക്ഷം തട്ടിച്ചെന്നാണ് പരാതി. കൊല്ലം താലൂക്ക് ഓഫിസിന് സമീപം ബാലുവും അശ്വതിയും ചേര്‍ന്ന് നടത്തിയിരുന്ന ഫോര്‍സൈറ്റ് ഓവര്‍സീസ്…

    Read More »
  • തിരുവനന്തപുരത്ത് മദ്യലഹരിയില്‍ അയല്‍വാസിയെ വെട്ടിക്കൊന്നു

    തിരുവനന്തപുരം: കാരേറ്റ് മദ്യലഹരിയില്‍ അയല്‍വാസിയെ വെട്ടിക്കൊന്നു. പേടികുളം ഇലങ്കത്തറയില്‍ ബാബുരാജ്(64) ആണ് കൊല്ലപ്പെട്ടത്. പ്രതി സുനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 7.30 ഓടെ ബാബുരാജിന്റെ വീടിന് സമീപമെത്തിയ സുനില്‍കുമാര്‍ പ്രശ്‌നമുണ്ടാക്കുകയും വാക്കുതര്‍ക്കത്തിനിടയില്‍ കൈവശമുണ്ടായിരുന്ന കത്തി ഉപയോ?ഗിച്ച് ബാബുരാജിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രവാസിയായിരുന്ന സുനില്‍കുമാര്‍ തിരികെ നാട്ടിലെത്തിയതിന് ശേഷം മദ്യപിച്ച് സ്ഥിരം പ്രശ്‌നമുണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു.

    Read More »
  • ഉന്നത പദവി വാഗ്ദാനം ചെയ്ത നടി ദിഷ പടാനിയുടെ പിതാവില്‍നിന്ന് 25 ലക്ഷം തട്ടി

    മുംബൈ: സര്‍ക്കാര്‍ കമ്മീഷനില്‍ ഉന്നത പദവി വാഗ്ദാനം ചെയ്ത് ബോളിവുഡ് നടി ദിഷ പടാനിയുടെ പിതാവ് ജഗദീഷ് സിങ് പടാനിയില്‍ നിന്ന് ഒരു സംഘം 25 ലക്ഷം രൂപ തട്ടിയെടുത്തു. റിട്ടയേര്‍ഡ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടാണ് ജഗദീഷ്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഉത്തര്‍പ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചു. വഞ്ചന, ഭീഷണിപ്പെടുത്തല്‍, കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശിവേന്ദ്ര പ്രതാപ് സിങ്, ദിവാകര്‍ ഗാര്‍ഗ്, ആചാര്യ ജയപ്രകാശ്, പ്രീതി ഗാര്‍ഗ്, അജ്ഞാതനായ ഒരാള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയാണ് ജഗദീഷ് പടാനി. ശിവേന്ദ്ര പ്രതാപ് സിങ് തനിക്ക് നേരിട്ടറിയാവുന്ന വ്യക്തിയാണെന്നാണ് ജ?ഗദീഷ് പരാതിയില്‍ പറയുന്നത്. ഇയാളാണ് ദിവാകര്‍ ഗാര്‍ഗിനേയും ആചാര്യ ജയപ്രകാശിനേയും പരിചയപ്പെടുത്തുന്നത്. ശക്തമായ രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് അവകാശപ്പെട്ട പ്രതികള്‍ സര്‍ക്കാര്‍ കമ്മിഷനില്‍ ചെയര്‍മാന്‍ സ്ഥാനമോ വൈസ് ചെയര്‍മാന്‍ സ്ഥാനമോ വാ?ഗ്ദാനം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് പണം കൊടുത്തത്. കാര്യം നടക്കുന്നില്ലെന്ന് കണ്ടതോടെ ജഗദീഷ് പടാനി…

    Read More »
  • നങ്ങ്യാര്‍കുളങ്ങരയിലേത് കുറുവസംഘമോ, വേഷംമാറിയ പ്രാദേശിക മോഷ്ടാക്കളോ?

    ആലപ്പുഴ: ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ വീടു കുത്തിത്തുറന്ന് ഉറങ്ങിക്കിടന്ന കുട്ടിയുടെ കഴുത്തില്‍നിന്ന് ഒന്നരപ്പവന്റെ സ്വര്‍ണമാലയും അലമാരയില്‍നിന്ന് 2,000 രൂപയും കവര്‍ന്നത് കുറുവസംഘമാണോയെന്ന് പോലീസ് അന്വേഷണം തുടങ്ങി. മോഷ്ടാക്കളുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. രണ്ടുപേരാണുണ്ടായിരുന്നത്. മുട്ടൊപ്പം എത്തുന്ന വസ്ത്രമാണ് ഇവര്‍ ധരിച്ചിരുന്നത്. ഷര്‍ട്ടില്ലായിരുന്നു. മോഷ്ടാക്കളില്‍ ഒരാളെ വീട്ടുകാര്‍ കണ്ടിരുന്നു. ഇയാള്‍ ശരീരത്ത് എണ്ണപുരട്ടിയിരുന്നതായി വീട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. വീടിന്റെ അടുക്കളവാതിലിലെ പൂട്ടുതകര്‍ത്താണ് മോഷ്ടാക്കള്‍ വീട്ടില്‍ കയറിയത്. ഇതെല്ലാം കുറുവസംഘത്തിന്റെ മോഷണരീതിയാണ്. അമ്പലപ്പുഴയില്‍നിന്ന് കഴിഞ്ഞദിവസം കുറുവസംഘത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. നങ്ങ്യാര്‍കുളങ്ങരയിലെ ദൃശ്യങ്ങള്‍ ഇതുമായി ഒത്തുനോക്കിയുള്ള അന്വേഷണമാണ് കരീലക്കുളങ്ങര പോലീസ് നടത്തുന്നത്. നങ്ങ്യാര്‍കുളങ്ങരയ്ക്കു കിഴക്ക് വാച്ചുകട ജങ്ഷനു സമീപത്തെ രണ്ടു വീടുകളിലാണ് മോഷണം നടന്നത്. മറ്റൊരു വീട്ടില്‍ കടന്നുകയറിയ മോഷ്ടാക്കള്‍ മേശപ്പുറത്തു വെച്ചിരുന്ന മാല മോഷ്ടിച്ചു. ഈ മാല മുക്കുപണ്ടമായിരുന്നെങ്കിലും രണ്ടുഗ്രാം തൂക്കമുള്ള സ്വര്‍ണത്താലിയുണ്ടായിരുന്നു. കുറുവസംഘം സംസ്ഥാനത്ത് മുന്‍പു നടത്തിയ മോഷണങ്ങളുടെ വിവരങ്ങളും ഇവരുടെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. കുറുവസംഘത്തിന്റെ രീതിയില്‍ വസ്ത്രംധരിച്ച്…

    Read More »
  • എതിരാളികളെ എച്ച്‌ഐവി ബാധിതരാക്കാന്‍ ശ്രമം: ബിജെപി എംഎല്‍എയെ സഹായിച്ച ഇന്‍സ്‌പെക്ടര്‍ പിടിയില്‍

    ബംഗളൂരു: രാഷ്ട്രീയ എതിരാളികളെ എച്ച്‌ഐവി ബാധിതരാക്കാന്‍ ബിജെപി എംഎല്‍എ എന്‍.മുനിരത്‌നയെ സഹായിച്ച ഹൊബ്ബഗോഡി പൊലീസ് ഇന്‍സ്‌പെക്ടര്‍ അയ്യണ്ണ റെഡ്ഡി അറസ്റ്റിലായി. എംഎല്‍എ പീഡിപ്പിച്ചെന്നു പരാതി നല്‍കിയ സാമൂഹിക പ്രവര്‍ത്തകയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പ്രത്യേക അന്വേഷണ സംഘം ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. 2020 ജൂലൈയില്‍ ജന്മദിനാഘോഷത്തിനിടെ പ്രതിപക്ഷ നേതാവ് ആര്‍.അശോകയുടെ ശരീരത്തില്‍ എച്ച്‌ഐവി ബാധിതയുടെ രക്തം കുത്തിവയ്ക്കാന്‍ മുനിരത്‌ന ശ്രമിച്ചെന്നാണ് ആരോപണം. തന്റെ കുടുംബാംഗങ്ങള്‍ ഇക്കാര്യം കേട്ടപ്പോള്‍ പേടിച്ചെന്നു കേന്ദ്രമന്ത്രിയോട് അശോക പറയുന്ന വീഡിയോ ഈയിടെ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസിലായിരന്ന മുനിരത്‌ന 2019ലാണ് കൂറുമാറി ബിജെപിയില്‍ ചേര്‍ന്നത്. പീഡനപരാതിയില്‍ ജയിലിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ജാമ്യം ലഭിച്ച് പുറത്തുവന്നത്. മുന്‍ കോര്‍പറേറ്റര്‍ വേലുനായ്ക്കരെ ജാതീയമായി അധിക്ഷേപിച്ചെന്നും കരാര്‍ റദ്ദാക്കുമെന്നു ഭീഷണിപ്പെടുത്തി ബിബിഎംപി കരാറുകാരനായ ചെലുവരാജുവില്‍നിന്നു 30 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നുമുള്ള കേസുകളിലും മുനിരത്‌ന അന്വേഷണം നേരിടുന്നുണ്ട്.

    Read More »
  • ഉപവാസത്തില്‍ പങ്കെടുത്തവരോാട് മോശമായി പെരുമാറി; കുറ്റ്യാടിയില്‍ യുവാവിന് ബി.ജെ.പിക്കാരുടെ മര്‍ദ്ദനം

    കോഴിക്കോട്: കുറ്റ്യാടിയില്‍ യുവാവിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. കാരയാത്തൊടി മുഹമ്മദിനെയാണ് പത്തുപേരടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്. പരിക്കേറ്റ മുഹമ്മദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പതിനാലിന് വൈകിട്ട് മരുതോങ്കര കെ.എസ്.ഇ.ബി ഓഫീസിന് മുമ്പില്‍ നടന്ന ബി.ജെ.പി ഉപവാസത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകനോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്നാണ് പരാതി. മുഹമ്മദിന്റെ കാറും ആക്രമികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. മുഹമ്മദിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു. വധശ്രമം, കലാപത്തിന് പ്രേരിപ്പിക്കല്‍, നിയമ വിരുദ്ധമായ സംഘം ചേരല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് എടുത്തിട്ടുള്ളത്.  

    Read More »
  • തനിച്ചു താമസിക്കുന്ന വയോധികയെ മര്‍ദിച്ചവശയാക്കി ആഭരണങ്ങള്‍ കവര്‍ന്നു

    പത്തനംതിട്ട: ഏനാത്ത് എം.സി റോഡരുകിലെ വീട്ടില്‍ തനിച്ചു താമസിക്കുന്ന വയോധികയെ മര്‍ദിച്ചവശയാക്കി ആഭരണങ്ങള്‍ കവര്‍ന്നു. പുതുശേരി ഭാഗം ലതാ മന്ദിരത്തില്‍ നളിനിയുടെ (80) ആഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. 13 ന് രാത്രി ഒന്‍പതിനാണ് സംഭവം. രണ്ടു പുരുഷന്മാര്‍ എത്തി മകള്‍ പറഞ്ഞിട്ടു വരികയാണെന്നും വാതില്‍ തുറക്കണമെന്നും ആവശ്യപ്പെട്ടു. വാതില്‍ തുറന്ന് അകത്തു കയറിയ ഇവര്‍ നളിനിയെ മര്‍ദിച്ച് അവശയാക്കി. കഴുത്തില്‍ കിടന്ന നാലു പവന്‍ മാലയും കൈയിലും കാതിലും അണിഞ്ഞിരുന്ന ആഭരണങ്ങളും ഊരിയെടുക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് സമീപവാസിയോട് വിവരം പറഞ്ഞത്. കൊടുമണില്‍ താമസിക്കുന്ന മകളെയും വിവരം അറിയിച്ചു. മുഖത്ത് പരുക്കേറ്റ നളിനി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി.

    Read More »
  • വിവാഹാഭ്യര്‍ഥന നിരസിച്ചു; വീട്ടമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമം

    കോഴിക്കോട്: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയെ കത്തി കൊണ്ട് കുത്തി കൊല്ലാന്‍ ശ്രമം. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയെയാണ് കൊടക്കല്ലില്‍ പെട്രോള്‍ പമ്പിനെ സമീപം വാടക വീട്ടില്‍ താമസിക്കുന്ന മഷൂദ് (33)കത്തി വീശി കൊല്ലാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം. പര്‍ദ്ദ ഷോപ്പില്‍ ജീവനക്കാരിയാണ് വീട്ടമ്മ. ഭര്‍ത്താവ് പ്രവാസിയാണ്. 13 ഉം 7ഉം വയസുള്ള രണ്ട് പെണ്‍മക്കളുണ്ട്. മഷൂദ് അത്താണി കൊങ്ങന്നൂര്‍ റോഡ് ജംഗ്ഷനില്‍ മത്സ്യക്കടയില്‍ നേരത്തെ ജോലി ചെയ്തിരുന്നു. വീട്ടമ്മയുമായി പരിചയത്തിലായിരുന്ന ഇയാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും അവര്‍ നിരസിച്ചു. പിന്നീട് കടയില്‍ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് അക്രമമുണ്ടായത്. കഴുത്തിന് മുറിവേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6 സ്റ്റിച്ചുണ്ട്. അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. യുവതിയുടെ പരാതിയില്‍ മഷൂദിനെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി അത്തോളി പോലീസ്…

    Read More »
  • വാട്ടര്‍ അതോറിട്ടിയുടെ ബോര്‍ഡ് വച്ച കാറില്‍ പരിശോധന; ഡിക്കിയില്‍നിന്ന് പിടിച്ചെടുത്തത് 40 കിലോ ചന്ദനമുട്ടികള്‍

    കോഴിക്കോട്: വാട്ടര്‍ അതോറിറ്റിയുടെ കരാര്‍ വാഹനത്തില്‍ ചന്ദനം കടത്തിയ അഞ്ചുപേര്‍ പിടിയില്‍. കോഴിക്കോട് മലാപ്പറമ്പില്‍ വച്ചാണ് 40 കിലോ വരുന്ന 10 ചന്ദനമുട്ടികള്‍ കാറിന്റെ ഡിക്കിയില്‍നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഇതിന് 30 ലക്ഷം രൂപ വില മതിക്കുന്നു. കാര്‍ മലാപ്പറമ്പിലെ വാട്ടര്‍ അതോറിറ്റി ഓഫീസ് വളപ്പിന് മുന്‍വശത്ത് നിറുത്തിയ നിലയിലായിരുന്നു. പ്രതികളായ കാര്‍ ഡ്രൈവര്‍ ശ്യാമപ്രസാദ് എന്‍ പന്തീരാങ്കാവ്, നൗഫല്‍ നല്ലളം, ഷാജുദ്ദീന്‍ ഒളവണ്ണ, അനില്‍ സി.ടി പന്തിരാങ്കാവ്, മണി പിഎം എന്നിവരെയും കാറും തൊണ്ടിമുതലും മാത്തോട്ടം വനംവകുപ്പ് കാര്യാലയത്തില്‍ എത്തിച്ചു. ശ്യാമപ്രസാദ് 4 വര്‍ഷമായി ഈ കാറിന്റെ ഡ്രൈവറാണ്. വനം വകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് നടപടി. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നടത്തിയ പരിശോധനയില്‍ ബാലുശേരി സ്വദേശി ടി.സി അതുല്‍ഷാജി, കല്ലാനോട് സ്വദേശി ഒ.വി വിഷ്ണു എന്നിവരെ ചെത്തി മിനുക്കിയ 25 കിലോ ചന്ദനവുമായി പിടികൂടി. ഇവരുടെ രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു.

    Read More »
  • മുഖം മൂടി, കയ്യില്‍ ആയുധങ്ങള്‍… വടക്കന്‍ പറവൂരിലും കുറുവ സംഘം?

    എറണാകുളം: വടക്കന്‍ പറവൂരിലും കുറുവ സംഘം എത്തിയതായി സംശയം. മുഖം മറച്ച് കയ്യില്‍ ആയുധങ്ങളുമായി അജ്ഞാതര്‍ വീടുകളില്‍ കയറാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന മോഷണ പരമ്പരയ്ക്ക് പിന്നില്‍ കുറുവാ സംഘമാണെന്ന വാര്‍ത്തകളുണ്ടായിരുന്നു. പത്തിലധികം മോഷണമാണ് മണ്ണഞ്ചേരി, പുന്നപ്ര അടക്കമുള്ള സ്ഥലങ്ങളില്‍ നടന്നത്. ഈ മോഷണങ്ങളില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വടക്കന്‍ പറവൂരിലും കുറുവ സംഘം എത്തിയതായി സംശയം. പ്രദേശത്ത് മോഷണമൊന്നും നടന്നതായി പൊലീസ് സ്ഥിരീകരിക്കുന്നില്ല. വീടിന്റെ പുറകുവശം വഴി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറാനാണ് മോഷ്ടാക്കള്‍ ശ്രമിച്ചത്. കുറുവ സംഘത്തില്‍ പെട്ടവരാണോ ഇവരെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. നാട്ടുകാരുടെ മൊഴിയടക്കം രേഖപ്പെടുത്തി വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

    Read More »
Back to top button
error: