Crime
-
ഉണ്ണിയപ്പച്ചട്ടിക്കുള്ളില്‍ ഡിസ്‌ക് രൂപത്തില്‍ 1.5 കിലോ സ്വര്‍ണം; യുവതി അറസ്റ്റില്‍
കോഴിക്കോട്: കരിപ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. കോഴിക്കോട് പെരുവയല്‍ സ്വദേശി ബീന മുഹമ്മദ് ആസാദ് (43) ആണ് പിടിയിലായത്. 95 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. അപ്പച്ചട്ടിക്കുള്ളില്‍ ഡിസ്‌ക് രൂപത്തിലാക്കിയ നിലയിലായിരുന്നു സ്വര്‍ണം. 1.5 കിലോഗ്രാം തൂക്കം വരുന്നതായിരുന്നു സ്വര്‍ണം. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും ചേര്‍ന്നുനടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ദുബായില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് ബീന കോഴിക്കോട് എത്തിയത്. നേരത്തേ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിക്കുള്ളില്‍ സംശയകരമായ രീതിയില്‍ ഡിസ്‌ക് കണ്ടെത്തുകയായിരുന്നു. ഉപകരണം അഴിച്ചു നടത്തിയ പരിശോധനയിലാണ് ഡിസ്‌ക് രൂപത്തിലാക്കിയ സ്വര്‍ണം കണ്ടെത്തിയത്.
Read More » -
തൃപ്പൂണിത്തുറയില്‍ നാലംഗ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി
എറണാകുളം: തൃപ്പൂണിത്തുറയില്‍ നാലംഗ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി. ഇരുമ്പനത്തെ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനെയാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. സിബിഐ ഉദ്യോഗസ്ഥര്‍ ആണെന്ന് പറഞ്ഞായിരുന്നു സംഘം അപ്പാര്‍ട്ട്മെന്റില്‍ എത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഇരുമ്പനത്തുള്ള വാലി ഹൈറ്റ്സ് എന്ന അപ്പാര്‍ട്ട്മെന്റില്‍ എത്തിയ നാലംഗ സംഘം സുരക്ഷാ ജീവനക്കാരനോട് ഇവിടെ താമസിക്കുന്ന രാമകൃഷ്ണനെ കുറിച്ച് അന്വേഷിക്കുകയും വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇദ്ദേഹം താഴെയെത്തിയതോടെ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട സംഘം തങ്ങള്‍ സിബിഐ അംഗങ്ങളാണെന്ന് പറയുകയുമായിരുന്നു. സംശയം തോന്നിയ രാമകൃഷ്ണന്‍ ഇവരെത്തിയ വാഹനത്തിന്റെ താക്കോല്‍ പിടിച്ചുവാങ്ങിയപ്പോഴാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. സമീപത്തുണ്ടായിരുന്നവരെയും സംഘം ഭീഷണിപ്പെടുത്തി. സംഭവത്തില്‍ രാമകൃഷ്ണന്‍ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ച പൊലീസ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വ്യക്താക്കി.
Read More » -
കൊരട്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഒളിവില്‍ പോയ ഭര്‍ത്താവും മരിച്ചു; മൃതദേഹം കണ്ടെത്തിയത് റെയില്‍വേ ട്രാക്കില്‍
തൃശൂര്‍: കൊരട്ടി ഖന്നാ നഗറില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ഭര്‍ത്താവിനെ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊഴുപ്പിള്ളി ബിനുവാണ് ഭാര്യ ഷീജയെ വെട്ടി കൊന്നത്. പുലര്‍ച്ചെ അഞ്ചരയോടെ യായിരുന്നു സംഭവം. ബിനുവും ഭാര്യ ഷീജയും ആറാം ക്ലാസിലും എല്‍കെജിയിലും പഠിക്കുന്ന 2 മക്കളും ഖന്നാ നഗറിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. മത്സ്യ വില്‍പനയായിരുന്നു ബിനുവിന്റെ ഉപജീവനം. ഷീജ തുന്നല്‍ ജോലി ചെയ്തിരുന്നു. രണ്ടുമാസമായി ബിനു ജോലിക്ക് പോകാത്തതിനെ ചൊല്ലി വീട്ടില്‍ വഴക്കുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ അഞ്ചരയോടെ മുറിവേറ്റ ശരീരവുമായി കൂട്ടികള്‍ തൊട്ടടുത്ത ക്ഷേത്ര പരിസരത്തേക്ക് ഓടി എത്തിയപ്പോഴാണ് ഉത്സവത്തിനെത്തിയ നാട്ടുകാര്‍ വിവരമറിയുന്നത്. കുട്ടികളെ ആശുപത്രിയിലേക്ക് വിട്ട ശേഷം വീടു തുറന്ന് നോക്കുമ്പോള്‍ ഷീജ മരിച്ചു കിടക്കുന്നതാണ് കണ്ടത്. കൊരട്ടി പൊലീസ് ബിനുവിനായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് ബിനു ട്രയിന്‍ തട്ടി മരിച്ച വിവരം അറിയുന്നത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിന്‍വശത്തെ റെയില്‍വേ ട്രാക്കിലായിരുന്നു മൃതദേഹം. ഭാര്യയെ കൊലപ്പെടുത്തി ബിനു ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക…
Read More » -
പള്ളിമേടയിൽ കൊലപാതകം: മുൻ പള്ളി കമ്മിറ്റിയംഗത്തെ തേപ്പുപെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; വികാരിയടക്കം 13 പേർഒളിവിൽ
കന്യാകുമാരിയിൽ പള്ളിമേടയിൽ മുൻ പള്ളി കമ്മിറ്റി അംഗം കൊല്ലപ്പെട്ടു. മൈലോഡ് സെന്‍റ് മൈക്കിൾസ് കത്തോലിക്ക ദേവാലയത്തിനുള്ളിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരനായ സേവ്യർ കുമാറിനെയാണ് തുണി തേക്കുന്ന തേപ്പുപ്പെട്ടി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. പള്ളിയിൽ ഫണ്ട് തിരിമറി നടന്നതായി നേരത്തെ സേവ്യർ ആരോപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്കൂളിൽ ജോലി ചെയ്തിരുന്ന സേവ്യറിന്റെ ഭാര്യയെ സസ്പെൻഡ് ചെയ്യ്തു. സേവ്യർ നേരിട്ടെത്തി മാപ്പെഴുതി നൽകണമെന്നും എങ്കിൽ മാത്രമേ സസ്‌പെൻഷൻ പിൻവലിക്കൂ എന്നുമായിരുന്നു പള്ളി വികാരി റോബിൻസൺ പറഞ്ഞത്. ഇതിനായി പള്ളിമേടയിൽ എത്തിയ സേവ്യറിനെ കമ്മിറ്റി അംഗങ്ങൾ ചേർന്ന് ആക്രമിച്ച കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പള്ളി വികാരി റോബിൻസൺ അടക്കം 13 പേർ ഒളിവിൽ പോയി. പള്ളിമേടയിൽ ഹാർഡ് ഡിസ്‌കുമായിട്ടാണ് ഇവർ ഒളിവിൽ പോയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജതമാക്കിയിട്ടുണ്ട്.
Read More » -
നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പറമ്പില്‍നിന്ന് അസ്ഥികൂടം കണ്ടെത്തി
എറണാകുളം: തൃപ്പുണ്ണിത്തുറ കണ്ണന്‍കുളങ്ങരയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പറമ്പില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും കൈപ്പത്തിയും അരക്കെട്ടിന്റെ ഭാഗവും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ശ്രീനിവാസകോവില്‍ റോഡില്‍ നിര്‍മാണം നടക്കുന്ന വീടിന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത് മൂന്ന് മാസമായി നിര്‍മാണം നടക്കുന്ന സ്ഥലത്തുനിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. പുറമേ നിന്ന് കൊണ്ടുവന്നു തള്ളിയതെന്നാാണ് സംശയിക്കുന്നത്. തൃപ്പൂണിത്തുറ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
Read More » -
മുന്‍ ഗവ.പ്ലീഡറുടെ പീഡനക്കേസ്; ഭീഷണിയെന്ന് ഇരയുടെ പരാതി
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി. മനുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഇരയുടെ കുടുംബം. യുവതിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടും മനുവിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് പോലീസിന്റെ വിധേയത്വം കൊണ്ടാണെന്നും കുടുംബം പരാതിയില്‍ ആരോപിക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഹിന്ദിക്കാരാണെന്ന് തോന്നിക്കുന്ന രണ്ട് യുവാക്കള്‍ വീട്ടിലെത്തിയെന്ന് പരാതിയില്‍ പറയുന്നു. പലതവണ കോളിങ് ബെല്‍ അടിച്ചിട്ടും തങ്ങള്‍ വാതില്‍ തുറക്കാതിരുന്നപ്പോള്‍ വാതിലില്‍ ആഞ്ഞടിച്ചു. പിറ്റേദിവസം റോഡരികില്‍ കൂടെ നടന്നു പോകുമ്പോള്‍ ഒരു കാര്‍ മനഃപൂര്‍വ്വം ഇടിപ്പിക്കാന്‍ ശ്രമിച്ചു. ചാടിമാറിയതിനാലാണ് രക്ഷപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു. ഇരയായ യുവതിയുടെ അമ്മയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മകള്‍ ഒന്നരമാസത്തിലേറെയായി മാനസിക പിരിമുറുക്കത്തിന് ചികിത്സയിലാണെന്നും പരാതിയില്‍ പറയുന്നു. കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ അഭിഭാഷകയായ അഡ്വ. പത്മലക്ഷ്മിയുടെ സഹായത്തോടെ ഇ-മെയില്‍ വഴിയാണ് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഗതികേടിന്റെ…
Read More » -
മുളകുപൊടി കലക്കിയ വെള്ളം കുടിപ്പിച്ചു, സിഗരറ്റുകൊണ്ട് പൊള്ളിച്ചു; ഡി.എം.കെ നേതാവിന്റെ മകന്റെ വീട്ടിലെ ജോലിക്കാരി നേരിട്ടത് കൊടുംക്രൂരത
ചെന്നൈ: ഡിഎംകെ എംഎല്‍എയുടെ മകന്റെ വീട്ടിലെ ജോലിക്കാരി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തിന്റെ വിഡിയോ പുറത്ത്. അതിക്രൂര പീഡനമാണ് പെണ്‍കുട്ടി നേരിട്ടതെന്ന് തെളിയിക്കുന്നതാണ് വിഡിയോ. കഴിഞ്ഞ ഏഴു മാസമായി രാത്രി 12 വരെ ജോലി ചെയ്തിട്ടും ശമ്പളം നല്‍കിയില്ലെന്നും മുളകുപൊടി കലക്കിയ വെള്ളം കുടിപ്പിക്കുകയും സിഗരറ്റ് കത്തിച്ച് ദേഹത്തെല്ലാം പൊള്ളലേല്‍പ്പിക്കുകയും ചെയ്‌തെന്നും പെണ്‍കുട്ടി വിഡിയോയില്‍ വ്യക്തമാക്കുന്നു. ചെന്നൈ പല്ലാവരം നിയമസഭാംഗം ഐ. കരുണാനിധിയുടെ മകന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന 18 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ മകന്‍ ആന്റോ മണിവണന്‍, മരുമകള്‍ മെര്‍ലിന എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. പരുക്കേറ്റ കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂര്‍പ്പെട്ട് സ്വദേശിനി രേഖ കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സംഭവത്തില്‍ നീലാങ്കര പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ പൊലീസ് സ്വീകരിച്ച നടപടികളെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ വനിതാ കമ്മിഷനും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പൊങ്കലിനായി വീട്ടിലെത്തിയപ്പോഴാണു പെണ്‍കുട്ടി നേരിട്ടിരുന്ന പീഡനം പുറത്തറിഞ്ഞത്.…
Read More » -
ഭര്‍ത്താവിന്റെ രഹസ്യബന്ധത്തെച്ചൊല്ലി വഴക്ക്; ഹോട്ടല്‍ മാനേജര്‍ ഭാര്യയെ കടലില്‍ മുക്കിക്കൊന്നു
പനജി: ഗോവയിലെ കാബോ ഡി രാമ ബീച്ചില്‍ ലക്‌നൗ സ്വദേശിയായ യുവതി മുങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഗൗരവ് കത്യാവാര്‍(29) ആണ് അറസ്റ്റിലായത്. ഹോട്ടല്‍ മാനേജരായി ജോലി ചെയ്യുന്ന ഇയാള്‍, ഭാര്യ ദിക്ഷ ഗംഗ്വാറിനെ (27) കടലിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് അറസ്റ്റ്. ദിക്ഷ കടലില്‍ മുങ്ങിമരിച്ചെന്നാണ് ഗൗരവ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, ഇയാള്‍ ഭാര്യയെ മനഃപൂര്‍വം കടലിലേക്ക് തള്ളിയിട്ടതാണെന്ന് വ്യക്തമാക്കുന്ന വിഡിയോ ലഭിച്ചതോടെയാണ് കേസിന്റെ ഗതി മാറിയത്. ഇതോടെ, ദിക്ഷയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ഒരു വര്‍ഷം മുന്‍പായിരുന്നു ഗൗരവും ദിക്ഷയും തമ്മിലുള്ള വിവാഹം. ഗൗരവിന്റെ വിവാഹേതര ബന്ധമാണ് ദിക്ഷയുടെ കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് 3.40ഓടെയായിരുന്നു സംഭവം. ജോലിസ്ഥലത്തു നിന്ന് ഭാര്യയെ ഒപ്പം കൂട്ടിയ ഇയാള്‍ ബീച്ചില്‍ കുറേനേരം ചെലവഴിച്ചു. തുടര്‍ന്ന് ബീച്ചിലെ പാറക്കൂട്ടത്തിനു മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം യുവതിയെ കടലിലേക്കു തള്ളിയിട്ടു. ദിക്ഷയുടെ ശരീരത്തില്‍ പരുക്കേറ്റ പാടുകള്‍ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. ഭാര്യയുടേത്…
Read More » -
മഹാരാജാസ് കോളജ് സംഘര്‍ഷം: രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊച്ചി: മഹാരാജാസ് കോളജില്‍ കെഎസ്യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്. കോളജിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. ആശുപത്രിക്കുള്ളില്‍ അക്രമം നടത്തിയതിനും പൊലീസ് ഇരുവര്‍ക്കുമെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ എട്ടാം പ്രതിയായ കെഎസ്യു പ്രവര്‍ത്തകന്‍ ഈ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. അതേസമയം വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. പ്രിന്‍സിപ്പല്‍ വി എസ് ജോയിയെ പട്ടാമ്പി ശ്രീനീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളജിലേക്കാണ് സ്ഥലം മാറ്റിയത്. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
Read More » -
ഹൈക്കോടതി ഉത്തരവുമായെത്തിയ ആളോടും കൈക്കൂലി; തഹസില്‍ദാര്‍ പിടിയില്‍
പാലക്കാട്: അരലക്ഷം രൂപ കൈക്കൂലി വാങ്ങവേ പാലക്കാട് ഭൂരേഖ തഹസില്‍ദാരെ വിജിലന്‍സ് കൈയോടെ പിടികൂടി. വടവന്നൂര്‍ ഊട്ടറ വി. സുധാകരനെയാണ് (53) പാലക്കാട് വിജിലന്‍സ് യൂണിറ്റ് അറസ്റ്റു ചെയ്തത്. ഹൈക്കോടതി ഉത്തരവുമായെത്തിയ ആളിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി അരലക്ഷം രൂപ കൈക്കൂലി വാങ്ങിക്കുന്നതിനിടെയാണ് സംഭവം. കഞ്ചിക്കോട് സ്വദേശിയായ പരാതിക്കാരന്‍ ഒരേക്കര്‍ പുരയിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി 2023 അവസാനത്തോടെയാണ് ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പുമായി താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്ന് പലപ്രാവശ്യം സുധാകരനെ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചു. അപ്പോഴൊക്കെ പെട്ടെന്നൊന്നും തരാന്‍ പറ്റില്ലെന്നും അന്വേഷിക്കേണ്ടതുണ്ടെന്നും പറഞ്ഞ് മടക്കിയയച്ചു. വലിയൊരു പദ്ധതിക്കു വേണ്ടിയായതിനാല്‍ ചെലവ് ചെയ്യേണ്ടിവരുമെന്നും തഹസില്‍ദാര്‍ പരാതിക്കാരനോട് പറഞ്ഞതായി വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ പരാതിക്കാരന്‍ ഫോണില്‍ തഹസില്‍ദാരെ വിളിച്ചപ്പോള്‍ 50,000 രൂപയുമായി വൈകിട്ട് ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടു. പരാതിക്കാരന്‍ ഈ വിവരം പാലക്കാട് വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സി.എം. ദേവദാസിനെ അറിയിച്ചു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ…
Read More »