എറണാകുളം: തൃപ്പൂണിത്തുറയില്‍ നാലംഗ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി. ഇരുമ്പനത്തെ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനെയാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. സിബിഐ ഉദ്യോഗസ്ഥര്‍ ആണെന്ന് പറഞ്ഞായിരുന്നു സംഘം അപ്പാര്‍ട്ട്മെന്റില്‍ എത്തിയത്.
ഇന്നലെ വൈകിട്ടാണ് സംഭവം. ഇരുമ്പനത്തുള്ള വാലി ഹൈറ്റ്സ് എന്ന അപ്പാര്‍ട്ട്മെന്റില്‍ എത്തിയ നാലംഗ സംഘം സുരക്ഷാ ജീവനക്കാരനോട് ഇവിടെ താമസിക്കുന്ന രാമകൃഷ്ണനെ കുറിച്ച് അന്വേഷിക്കുകയും വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇദ്ദേഹം താഴെയെത്തിയതോടെ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട സംഘം തങ്ങള്‍ സിബിഐ അംഗങ്ങളാണെന്ന് പറയുകയുമായിരുന്നു.
സംശയം തോന്നിയ രാമകൃഷ്ണന് ഇവരെത്തിയ വാഹനത്തിന്റെ താക്കോല്‍ പിടിച്ചുവാങ്ങിയപ്പോഴാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. സമീപത്തുണ്ടായിരുന്നവരെയും സംഘം ഭീഷണിപ്പെടുത്തി.
സംഭവത്തില്‍ രാമകൃഷ്ണന് ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. അന്വേഷണം ആരംഭിച്ച പൊലീസ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വ്യക്താക്കി.