Crime

  • നിര്‍മാണത്തിലുള്ള കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കില്‍ യുവതിയുടെ അര്‍ദ്ധനഗ്‌ന മൃതദേഹം; പീഡനശേഷം കൊന്നതെന്ന് പൊലീസ്

    ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കില്‍ യുവതിയുടെ മൃതദേഹം. അര്‍ദ്ധനഗ്‌നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ലൈംഗികാതിക്രമത്തിന് പിന്നാലെ നടന്ന കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സമീപദിവസങ്ങളില്‍ പ്രദേശത്ത് നിന്ന് കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് വിശദമായ പരിശോധന നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ലാലൗലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് കളിക്കുകയായിരുന്നു കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. കുട്ടികള്‍ വിവരം മാതാപിതാക്കളെ അറിയിച്ചതോടെ അവര്‍ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഭിത്തിയില്‍ കണ്ടെത്തിയ രക്തക്കറ ആരുടേതാണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പാതി കഴിച്ച സമൂസയും ചട്ണിയും യുവതിയുടേതെന്ന് കരുതപ്പെടുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 22നും 23നും ഇടയില്‍ പ്രായമുള്ള യുവതിയാണ് കൊലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. അന്വേഷണം…

    Read More »
  • ഭര്‍തൃവീട്ടില്‍ യുവതിയുടെ ആത്മഹത്യ: ദുരൂഹത ആരോപിച്ച് കുടുംബം

    പാലക്കാട്: ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മുടപ്പല്ലൂര്‍ മാത്തൂര്‍ സ്വദേശിനി സജിനയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സജിനയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. 2012 ലാണ് കൊടുവായൂര്‍ സ്വദേശിയുമായി സജിനയുടെ വിവാഹം കഴിഞ്ഞത്. 11 വര്‍ഷത്തിനിടെ പല തവണ ഭര്‍തൃവീട്ടില്‍ നിന്നും സജിനക്ക് ദുരനുഭവം നേരിട്ടിരുന്നുവെന്ന് കുടുംബം പറയുന്നു. ഏറ്റവും ഒടുവില്‍ പീഡനം സഹിക്കവയ്യാതെ ജനുവരി രണ്ടിന് സ്വന്തം വീട്ടിലേക്ക് തിരികെ വന്നു. എന്നാല്‍, ഭര്‍ത്താവ് വീട്ടില്‍വന്ന് കരഞ്ഞു കാലുപിടിച്ചാണ് സജിനയെ തിരികെ കൊണ്ടുപോയതെന്ന് മാതാവ് പൊന്‍മല പറഞ്ഞു. പിന്നീട് ഈ കുടുംബം അറിയുന്നത് ആത്മഹത്യ ചെയ്ത വിവരമാണ്. കോളജില്‍ ലെക്ചററായിരുന്നു സജിന. അവര്‍ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറപ്പിച്ച് പറയുന്നു. സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നായിരിക്കാം മരണമെന്ന് കുടുംബം ആരോപിക്കുന്നു. പലതവണ തല്ലുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. മര്‍ദനത്തെ തുടര്‍ന്ന് തലപൊട്ടി സജിന ചികിത്സയില്‍ കഴിഞ്ഞിരുന്നു…

    Read More »
  • വളര്‍ത്തുമകളും കുടുംബവും ചേര്‍ന്നു മര്‍ദിച്ചു; പരാതിയുമായി ഷക്കീലയും അഭിഭാഷകയും

    ചെന്നൈ: വളര്‍ത്തു മകള്‍ ശീതളും കുടുംബവും മര്‍ദിച്ചെന്ന പരാതിയുമായി ചലച്ചിത്ര നടി ഷക്കീല. മര്‍ദ്ദിക്കുകയും നിലത്തു തള്ളിവീഴ്ത്തുകയും ചെയ്‌തെന്നാണ് പരാതി. വീട്ടില്‍വച്ച് ഇന്നലെ വൈകിട്ട് ഷക്കീലയും വളര്‍ത്തു മകള്‍ ശീതളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ ശീതള്‍ മര്‍ദിച്ചെന്നാണ് ഷക്കീലയുടെ പരാതി. ഷക്കീലയുടെ അഭിഭാഷകയായ സൗന്ദര്യയ്ക്കും മര്‍ദനമേറ്റു. സൗന്ദര്യ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സ തേടി. വാക്കേറ്റത്തിനു പിന്നാലെ ഷക്കീലയെ മര്‍ദിച്ച ശീതള്‍ അതിനു ശേഷം കോടമ്പാക്കത്തെ സ്വന്തം വീട്ടിലേക്കു പോയി. ഇതിനിടെ ഷക്കീല സുഹൃത്ത് നര്‍മദയെയും അഭിഭാഷകയായ സൗന്ദര്യയെയും വിളിച്ച് വിവരം അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഭിഭാഷകയെ കൂട്ടി വിഷയം സംസാരിക്കുന്നതിനായി ഷക്കീല ശീതളിനെ വീട്ടിലേക്കു വിളിച്ചുവരുത്തി. അമ്മയ്ക്കും സഹോദരിക്കും ഒപ്പം എത്തിയ ശീതള്‍ വീണ്ടും ആക്രമിച്ചുവെന്നാണ് പരാതിയിലുള്ളത്. ആഷ്ട്രേ ഉപയോഗിച്ച് ഷക്കീലയുടെ തലയ്ക്കടിച്ചെന്നും, ഇടപെടാന്‍ ശ്രമിച്ച അഭിഭാഷകയായ സൗന്ദര്യയുടെ കയ്യില്‍ കടിച്ച് പരുക്കേല്‍പ്പിച്ചെന്നുമാണ് പരാതിയിലുള്ളത്. ആശുപത്രിയില്‍ ചികിത്സ തേടിയ അഭിഭാഷക പിന്നീട് കോയമ്പേട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന്…

    Read More »
  • കാറില്‍ രഹസ്യ അറ, തുറന്ന് പരിശോധിച്ച പൊലീസ് ഞെട്ടി; ദേശീയപാതയില്‍ വന്‍ കുഴല്‍പ്പണ വേട്ട

    പാലക്കാട്: ദേശീയപാതയില്‍ വന്‍ കുഴല്‍പ്പണ വേട്ട. കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരുകോടി 90 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം അങ്ങാടിപ്പുറം സ്വദേശികളായ മുഹമ്മദ് കുട്ടി, മുഹമ്മദ് നിസാര്‍ എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. കാറിന്റെ രഹസ്യ അറകളില്‍ ബണ്ടിലുകളായി 500 രൂപയുടെ നോട്ട് കെട്ടുകള്‍ കോയമ്പത്തൂരില്‍ നിന്നും സീറ്റിനടിയിലെ അറയില്‍ അടുക്കിവെച്ച പണം മലപ്പുറത്തെത്തിക്കാനായിരുന്നു പ്രതികളുടെ പ്ലാന്‍. എന്നാല്‍ ദേശീയപാതയില്‍ പൊലീസിന്റെ പരിശോധനയില്‍ ഈ ശ്രമം പാളി. ആദ്യം വാഹനം നിര്‍ത്താതെ പോയെങ്കിലും പൊലീസ് പിന്തുടര്‍ന്ന് തടസമിട്ട് വാഹനം പിടികൂടുകയായിരുന്നു. കച്ചവടം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നുവെന്നാണ് പ്രതികള്‍ ആദ്യം നല്‍കിയ മൊഴി. പ്രാഥമിക പരിശോധനയില്‍ പണമൊന്നും ലഭിച്ചില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് രഹസ്യ അറയില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. പഴയ സ്വര്‍ണം വിറ്റ് കിട്ടിയ പണമാണെന്നായിരുന്നു പ്രതികളുടെ പിന്നീടുള്ള വാദം. എന്നാല്‍ ഇരുവര്‍ക്കും രേഖകള്‍ ഹാജരാക്കാനായില്ല. 2021 ല്‍ ദേശീയപാതയില്‍ കുഴല്‍പണ കടത്തുകാരെ…

    Read More »
  • നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ: പ്രധാന പ്രതി ആന്ധ്രയില്‍ പിടിയില്‍

    അമരാവതി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍ ആന്ധ്രയില്‍ നിന്നാണ് പ്രതി പിടിയിലായത്. ഡല്‍ഹി പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ നവംബറിലായിരുന്നു രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട പരാതിയില്‍ പൊലീസ് നേരത്തേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഡല്‍ഹി പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. വ്യാജ വീഡിയോയുമായി ബന്ധപ്പെട്ട് ഐപിസി 465, 469, 1860, ഐടി ആക്ട് 2000 ലെ സെക്ഷന്‍ 66ഇ, 66ഋ എന്നി വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രശ്മികയുടെ വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി വനിതാ കമ്മീഷനും നടപടി ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ രശ്മികയുടേതെന്ന പേരില്‍ പ്രചരിച്ച വ്യാജ വീഡിയോ പലരും വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു. ഗ്ലാമറസ് വസ്ത്രം ധരിച്ച് യുവതി ലിഫ്റ്റിലേക്ക് ഓടിക്കയറുന്നതാണ് വീഡിയോ. സാറാ പട്ടേല്‍ എന്ന ബ്രിട്ടീഷ് യുവതിയുടെ വീഡിയോയാണ്…

    Read More »
  • ആലപ്പുഴയിലെ ബി.ജെ.പി. നേതാവിന്റെ കൊലപാതകം; 15 പ്രതികളും കുറ്റക്കാര്‍

    ആലപ്പുഴ: ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകന്‍ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാര്‍. മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികളെല്ലാം എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. കേസിലെ ഒന്നുമുതല്‍ 12 വരെയുള്ള പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. 13 മുതല്‍ 15 വരെയുള്ള പ്രതികള്‍ ഇവര്‍ക്ക് സഹായം നല്‍കിയെന്നാണ് കണ്ടെത്തല്‍. എട്ടുവരെയുള്ള പ്രതികള്‍ക്കെതിരേ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. ബാക്കി പ്രതികള്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റവും തെളിഞ്ഞു. രഞ്ജിത് ശ്രീനിവാസന്‍ വധം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. അതിഭീകരമായരീതിയിലാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷെമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷംനാസ് അഷ്റഫ് എന്നിവരാണ്…

    Read More »
  • പോലീസിനുനേരെ തോക്കുചൂണ്ടി ‘കോടാലി’യും മകനും; കീഴടക്കിയത് കാറിന്റെ ചില്ല് തകര്‍ത്ത്

    തൃശൂര്‍: അഞ്ച് സംസ്ഥാനങ്ങളിലായി നൂറോളം കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയും കുഴല്‍പ്പണക്കവര്‍ച്ചസംഘത്തലവനുമായ കോടാലി ശ്രീധരന്‍ (60) കൊരട്ടിയില്‍ പിടിയിലായി. കാറില്‍ സഞ്ചരിക്കവേ വളഞ്ഞ പോലീസില്‍നിന്ന് രക്ഷപ്പെടാനായി തോക്കെടുത്തെങ്കിലും കീഴടക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്നു ഇയാള്‍. കേരളത്തില്‍ മാത്രം ഇയാളുടെ പേരില്‍ 47 കേസുകള്‍ നിലവിലുണ്ട്. ശ്രീധരനെ പിടികൂടുമ്പോള്‍ മകന്‍ അരുണ്‍കുമാറും ഒപ്പമുണ്ടായിരുന്നു. ശ്രീധരനെ കണ്ടെത്താനുള്ള പ്രത്യേക സംഘത്തിന്റെ കഴിഞ്ഞ ഒന്നരവര്‍ഷത്തെ ശ്രമത്തിനാണ് ഫലം കണ്ടത്. ദേശീയപാത വഴി സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതോടെ പ്രത്യേക സംഘം പിന്‍തുടരുകയായിരുന്നു. പാലിയേക്കരയ്ക്കും കൊരട്ടിക്കും ഇടയില്‍ പലവട്ടം പിടികൂടാന്‍ ശ്രമിച്ചെങ്കിലും മുന്നോട്ടുപോയ കാര്‍ കൊരട്ടി സിഗ്‌നല്‍ ജങ്ഷനിലെ ബ്ലോക്കില്‍പ്പെടുകയായിരുന്നു. ഇതോടെ പ്രത്യേക സംഘം റോഡിനു കുറുകെ വാഹനം ഇട്ടു. മുന്നില്‍ കിടന്ന ഓട്ടോകളെ മറികടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാറിന്റെ ചില്ല് തകര്‍ത്താണ് പോലീസ് ഇയാളെ പിടിച്ചത്. ഇതിനിടെ ശ്രീധരന്‍ പോലീസിനു നേരെ തോക്കുചൂണ്ടി. കൊരട്ടിയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അരുണ്‍കുമാറിനെയും പ്രതിയാക്കിയിട്ടുണ്ട്. കോതമംഗലത്തേക്ക് പോകുകയായിരുന്നെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.…

    Read More »
  • മലപ്പുറത്ത് യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍, ഗാര്‍ഹിക പീഡനമെന്ന് ആരോപണം; അന്വേഷണം

    മലപ്പുറം: പന്തല്ലൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദില (25)ആണ് മരിച്ചത്. ഗാര്‍ഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭര്‍തൃപിതാവ് ശാരീരികമായും മാനസികമായും തഹ്ദിലയെ ഉപദ്രവിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. യുവതിക്ക് രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ നാലു മക്കളാണുള്ളത്. ഭര്‍ത്താവ് നിസാര്‍ വിദേശത്താണ്.  

    Read More »
  • കോടികള്‍ തട്ടിയെന്ന പരാതിയില്‍ എംഎല്‍എയുടെ ഭാര്യക്കെതിരേ കേസ്; രാഷ്ട്രീയപ്രേരിതമെന്ന് സിദ്ദിഖ്

    കോഴിക്കോട്: നിധി ലിമിറ്റഡിനു കീഴിലെ ധനകാര്യ സ്ഥാപനമായ സിസ് ബാങ്കിന്റെ മറവില്‍ കോടികള്‍ തട്ടിയെന്ന പരാതിയില്‍ ടി സിദ്ദിഖ് എംഎല്‍എയുടെ ഭാര്യക്കെതിരെ പൊലീസ് കേസെടുത്തു. ഭാര്യ ഷറഫുന്നീസക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ടി സിദ്ദിഖ് ആരോപിച്ചു. പരാതി തെളിയിക്കാന്‍ പൊലീസിനെയും പരാതിക്കാരിയേയും ടി സിദ്ദിഖ് എംഎല്‍എ വെല്ലുവിളിച്ചു. 16-03-2023 ല്‍ 4.52 ലക്ഷം രൂപം രൂപയും 19-04-2023 ല്‍ 1.13 ലക്ഷം രൂപയും മൊത്തം 5. 65 ലക്ഷം രൂപ നിക്ഷേപിച്ചെന്നും, അത് വഞ്ചിച്ചു എന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. എന്നാല്‍ പണം നിക്ഷേപിച്ചു എന്നു പറയപ്പെടുന്ന കാലയളവില്‍ ഭാര്യ ഷറഫുന്നീസ് ആ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല. ആ സ്ഥാപനം ശരിയായ രീതിയിലല്ല പോകുന്നതെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ 2022 ഡിസംബര്‍ എട്ടിന് ഷറഫുന്നീസ സ്ഥാപനത്തില്‍ നിന്നും രാജിവെച്ചതാണെന്നും സിദ്ദിഖ് പറഞ്ഞു. 2022 ഡിസംബറില്‍ രാജിവെച്ച ഒരാള്‍ക്കെതിരെ 2023 ല്‍ വഞ്ചനാകേസ് എടുത്തത് ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണ്. പരാതിക്കാരിയെ കാണുകയോ, നേരിട്ടോ ഫോണ്‍ മുഖേനയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.…

    Read More »
  • പൊട്ടിച്ചത് 6 പവന്റെ മാല, കൂട്ടിന് ഡ്രാക്കുള സുരേഷും; മഹാരാഷ്ട്രക്കാരനെ പൊക്കിയ പൊലീസ് ഞെട്ടി, ചെറിയ മീനല്ല

    തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളില്‍ മോഷണ കേസുകളില്‍ പ്രതിയായ മഹാരാഷ്ട്ര സ്വദേശിയെ കരമന പൊലീസ് പിടികൂടി. മഹാരാഷ്ട്ര ജസ്വന്ത് നഗര്‍ സ്വദേശി അമോല്‍ ബാലാസാഹിബ് ഷിന്‍ഡെ(32)യാണ് അറസ്റ്റിലായത്. മാല പൊട്ടിക്കല്‍ കേസിലാണ് തിരുവനന്തപുരത്ത് അമോലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം നടത്തിയപ്പോഴാണ് വമ്പന്‍ ക്രിമിനലാണ് കുടങ്ങിയതെന്ന് കരമന പൊലീസ് മനസിലാക്കുന്നത്. തലസ്ഥാനത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തിന് സമീപത്തു നിന്നും ഒരു ബൈക്ക് മോഷണം പോയിരുന്നു. ഈ പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് ഈ ബൈക്കുപയോഗിച്ച് കരമനയില്‍ ഒരു സ്ത്രീയുടെ കഴുത്തില്‍ നിന്നും ഒരാള്‍ ആറുപവന്റെ മാലപൊട്ടിച്ചെടുത്തത്. സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ബൈക്കും മാലയും മോഷ്ടിച്ചത് ഒരാള്‍ തന്നെയാണ് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബൈക്കിലെത്തിയത് തമ്പാനൂരിലെ ഒരു ലോഡ്ജില്‍ താമസിച്ചിരുന്ന അമോല്‍ ആണെന്ന് കണ്ടെത്തി. ലോഡ്ജില്‍ കൊടുത്തിരുന്ന ഒരു മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച അന്വേഷിച്ചപ്പോള്‍ പ്രതി പെരുമ്പാവൂരിലുണ്ടെന്ന് കണ്ടെത്തി. പെരുമ്പാവൂര്‍ പൊലീസിന്റെ സഹായത്തോടെ അമോലിനെ പിടികൂടിയ കരമന പൊലിസ്…

    Read More »
Back to top button
error: