Crime
-
ദേശീയ മെഡല്‍ ഉറപ്പുനല്‍കി, പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യോഗ പരിശീലകനെതിരേ പോക്സോ കേസ്
ബെംഗളൂരു: ദേശീയ മെഡലും ജോലിയും ഉറപ്പുനല്‍കി യോഗ പരിശീലകന്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതി. ബെംഗളൂരുവിലെ 19-കാരിയാണ് പീഡനപരാതിയുമായി പോലീസിനെ സമീപിച്ചത്. വെസ്റ്റ് ബെംഗളൂരുവില്‍ യോഗ പരിശീലനകേന്ദ്രം നടത്തുന്നയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ വകുപ്പുകളടക്കം ചുമത്തി യോഗ പരിശീലകനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, ഇയാള്‍ ഒളിവിലാണെന്നും പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. വര്‍ഷങ്ങളായി യോഗ അഭ്യസിക്കുന്നയാളാണ് പെണ്‍കുട്ടി. 2019 മുതല്‍ പ്രതിയായ പരിശീലകനെ പെണ്‍കുട്ടിക്ക് പരിചയമുണ്ട്. യോഗയുമായി ബന്ധപ്പെട്ട ഒരു അസോസിയേഷന്റെ ഭാരവാഹി കൂടിയായിരുന്നു ഇയാള്‍. 2023 നവംബറില്‍ പെണ്‍കുട്ടിക്ക് 17 വയസ്സുള്ളപ്പോള്‍ പ്രതിക്കൊപ്പം ഒരു യോഗ മത്സരത്തില്‍ പങ്കെടുക്കാനായി തായ്ലാന്‍ഡില്‍ പോയി. ഇവിടെവെച്ചാണ് പരിശീലകന്‍ ആദ്യമായി പീഡിപ്പിച്ചതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിക്ക് മത്സരത്തില്‍നിന്ന് പിന്മാറേണ്ടിവന്നു. ഇതിനുശേഷം 2024-ല്‍ പെണ്‍കുട്ടി പ്രതിയുടെ യോഗാ കേന്ദ്രത്തില്‍ പരിശീലനത്തിനായി ചേര്‍ന്നു. ഇതിനിടെയാണ് യോഗ മത്സരത്തില്‍ ദേശീയ മെഡലും ജോലിയും ഉറപ്പുനല്‍കി പരിശീലകന്‍ പീഡനം തുടര്‍ന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22-നും ലൈംഗികമായി…
Read More » -
തായ്ലന്റില്‍ മത്സരത്തിനായി കൊണ്ടുപോയി പീഡനം ; 19 കാരി ഗര്‍ഭിണിയായ സംഭവത്തില്‍ യോഗാ അദ്ധ്യാപകനായി തെരച്ചില്‍ ; ദേശീയമെഡല്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് വീണ്ടും വീണ്ടും ഉപയോഗിച്ചെന്നും ആരോപണം
ബെഗളൂരു : ബെഗളൂരുവില്‍ ദേശീയ മെഡല്‍ വാഗ്ദാനം ചെയ്ത് പത്തൊമ്പത് കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യോഗാ അദ്ധ്യാപകനെ പോലീസ് തെരയുന്നു. പൊലീസ് കേസെടുത്തിട്ടുണ്ട്. 2024 ല്‍ നടന്ന സംഭവത്തില്‍ പോക്‌സോ ആക്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2019 മുതല്‍ ഇയാളെ അറിയാമെന്നും 2021 മുതല്‍ ഇയാള്‍ തന്റെ യോഗാ പരീശീലകനാണെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. 2024 ഓഗസ്റ്റ് 30 നായിരുന്നു കേസിനാസ്പദമായ സംഭവം. 2023 നവംബറില്‍ ഒരു യോഗാ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പെണ്‍കുട്ടി അധ്യാപകനോടൊപ്പം തായ്ലന്റില്‍ പോയിരുന്നു. അവിടെ വെച്ചായിരുന്നു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിപാടിയില്‍ നിന്നും പിന്‍മാറാനായി നിര്‍ബന്ധിച്ചു എന്നും പെണ്‍കുട്ടി മൊഴി നല്‍കി. 2024 ലാണ് പ്രതിയുടെ ഉടമസ്ഥതയിലുള്ള യോഗ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പെണ്‍കുട്ടി ചേരുന്നത്. ദേശീയ മെഡല്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് വാഗ്ദാനം നല്‍കി അയാള്‍ വീണ്ടും പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായ ശേഷമാണ് സംഭവം പുറത്തറിയുന്നത്. ഇയാളില്‍ നിന്നും ലൈംഗീക…
Read More » -
52-കാരിയായ കാമുകി നാലു മക്കളുടെ അമ്മ, കഴുത്തുഞെരിച്ച് കൊന്ന് 26-കാരന്‍; ഇന്‍സ്റ്റയില്‍ ഫില്‍ട്ടറിട്ട് പ്രായംകുറച്ച് പറ്റിച്ചെന്ന് മൊഴി
ലഖ്‌നൗ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 52-കാരിയായ കാമുകിയെ കൊലപ്പെടുത്തി 26-കാരനായ യുവാവ്. തന്നെ വിവാഹം കഴിക്കണമെന്നും വാങ്ങിയ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് 52-കാരി സമ്മര്‍ദ്ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് യുവാവിന്റെ മൊഴി. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം. നാലു കുട്ടികളുടെ അമ്മയായ സ്ത്രീ പ്രായം കുറച്ച് കാണിക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് തന്നെ പറ്റിക്കുകയായിരുന്നുവെന്നും വിവാഹത്തിന് തടസ്സമായത് ഇതാണെന്നും യുവാവ് പറഞ്ഞു. ഓഗസ്റ്റ് 11-നാണ് മെയിന്‍പുരിയിലെ കര്‍പ്പാരി ഗ്രാമത്തില്‍ അജ്ഞാതയായ ഒരു സ്ത്രീയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്. കഴുത്ത് ഞെരിച്ചതിന്റെ പാടുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചു. കാണാതായവരെ സംബന്ധിച്ച് എവിടെയെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോയെന്ന് സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളില്‍നിന്നും വിവരങ്ങള്‍തേടി. അന്വേഷണത്തിനൊടുവില്‍, സ്ത്രീ ഫറൂഖാബാദ് സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് കൊലപാതകം നടത്തിയ ആളെയും തിരിച്ചറിഞ്ഞു. പ്രതിയായ അരുണ്‍ രജ്പുതിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് 52-കാരിയെ പരിചയപ്പെട്ടതെന്നും ഒന്നര വര്‍ഷമായി ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും അയാള്‍ പോലീസിനോട്…
Read More » -
10,000 കിട്ടാതെ വണ്ടി കിട്ടില്ല! കൊച്ചിയില്‍ സ്റ്റേഷനില്‍വെച്ച് കൈക്കൂലി വാങ്ങിയ എസ്ഐ അറസ്റ്റില്‍
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ എസ്ഐ അറസ്റ്റില്‍. മരട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഗോപകുമാറിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി പതിനായിരം രൂപയാണ് എസ്ഐ കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് സ്റ്റേഷനില്‍വെച്ച് കൈക്കൂലി വാങ്ങിയതിന് പിന്നാലെ വിജിലന്‍സ് സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. ഒരു കേസില്‍ കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടണമെങ്കില്‍ തനിക്ക് പതിനായിരം രൂപ നല്‍കണമെന്നാണ് വാഹന ഉടമയോട് എസ്ഐ പറഞ്ഞിരുന്നത്. പണം കിട്ടാതെ ഒരിക്കലും വാഹനം വിട്ടുതരില്ലെന്നും എസ്ഐ ഉറപ്പിച്ചുപറഞ്ഞിരുന്നു. ഇതോടെയാണ് വാഹന ഉടമ വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് സംഘം കൈമാറിയ നോട്ടുകളുമായി വാഹന ഉടമ മരട് സ്റ്റേഷനിലെത്തി. ഇദ്ദേഹം എസ്ഐ ഗോപകുമാറിന് പണം കൈമാറിയതിന് പിന്നാലെ വിജിലന്‍സ് സംഘം എസ്ഐയെ വളയുകയും കൈയോടെ പിടികൂടുകയുമായിരുന്നു. മരട് സ്റ്റേഷനുമായി ബന്ധപ്പെട്ട് നേരത്തേയും പല പരാതികളുയര്‍ന്നിരുന്നു. ഇതിനിടെയാണ് കൈക്കൂലിക്കേസില്‍ എസ്ഐയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എസ്ഐ ഗോപകുമാറിന്റെ വീട്ടിലടക്കം പരിശോധന നടത്തുമെന്നും വിജിലന്‍സ് പറഞ്ഞു.
Read More » -
ഓണാഘോഷത്തിന് പോകരുതെന്ന് പറഞ്ഞിട്ടും ബഷീറുദ്ദീന്‍ നിന്നില്ല ; അത്തോളി സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍ ; ഫോണില്‍ നിന്നും വാട്‌സാപ്പ് ചാറ്റ് കണ്ടെത്തി
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് സുഹൃത്തിന്റെ വീട്ടില്‍ അത്തോളി സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി നടക്കാവ് പോലീസാണ് കണ്ണാടിക്കല്‍ സ്വദേശിയായ ആണ്‍സുഹൃത്ത് ബഷീറുദ്ധീനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് അത്തോളി സ്വദേശിനി ആയിഷ റഷയെ ബഷീറുദ്ധീന്റെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആണ്‍ സുഹൃത്തിന്റെ വാടക വീട്ടിലെത്തിയത്. ജിം ട്രെയ്‌നറാണ് ബഷീറുദ്ദീന്‍. യുവതിയെ മരണമടഞ്ഞതായി കണ്ടെത്തിയതിന് പിന്നാലെ യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം തന്നെ ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ബഷീറുദ്ദീനെതിരേ നേരിട്ട് കുറ്റം ചുമത്താന്‍ തക്കവിധത്തിലുള്ള തെളിവുകള്‍ കിട്ടിയിരുന്നില്ല. എന്നാല്‍ പിന്നീട് ആയിഷ ബഷീറുദ്ദീന് അയച്ച വാട്‌സ്ആപ് ചാറ്റ് പൊലീസ് കണ്ടെത്തിയിരുന്നു. എന്റെ മരണത്തിന് കാരണം നീ ആയിരിക്കും എന്നായി ആ സന്ദേശം. ബഷീറുദ്ദീന്‍ ട്രെയിനറായിരുന്ന ജിമ്മില്‍ കഴിഞ്ഞ ദിവസം ഓണാഘോഷം നടന്നിരുന്നു. എന്നാല്‍ ആഘോഷത്തിന് പോകാന്‍ ആയിഷ റഷ സമ്മതിച്ചിരുന്നില്ല. ഇത്…
Read More » -
രാഹുല്‍ മാങ്കൂട്ടത്തിനെ ഗര്‍ഭം കലക്കിയാക്കി വിക്കി പീഡിയ പേജ്; മലയാളം പ്രൊഫൈല്‍ പേജ് എഡിറ്റ് ചെയ്ത് അജ്ഞാതര്‍; പദവിയുടെ മുന്‍ഗാമി എന്ന വിഭാഗത്തില്‍ ഷാഫി പറമ്പിലിനും അധിക്ഷേപം
തിരുവനന്തപുരം: ഒന്നിലേറെ ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കഠിനമായി അധിക്ഷേപിച്ച് വിക്കിപീഡിയ പേജ് അജ്ഞാതര്‍ എഡിറ്റ് ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള മലയാളം പ്രൊഫൈല്‍ പേജിലാണ് എഡിറ്റ് നടന്നിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന പേരിനൊപ്പം ‘ഗര്‍ഭം കലക്കി’ എന്നുകൂടി ചേര്‍ത്തിരിക്കുന്നു. നിയമസഭാംഗം എന്നാണ് പദവി. പദവിയുടെ താഴെ മുന്‍ഗാമി എന്ന സ്ഥാനത്ത് ഷാഫി പറമ്പിലിന്‍റെ പേരുണ്ട്. അതിനൊപ്പം ‘വലിയ കോഴി’ എന്നും ചേര്‍ത്തു. മറ്റ് വിവരങ്ങളെല്ലാം മുന്‍പുള്ളതുപോലെ തന്നെയാണ്. രാഹുലിനോട് കടുത്ത വിരോധമുള്ളവരാണ് എഡിറ്റിന് പിന്നിലെന്ന് വ്യക്തം. ആര്‍ക്കും എഡിറ്റ് ചെയ്യാന്‍ കഴിയുന്ന പ്ലാറ്റ്ഫോം ആണ് വിക്കിപീഡിയ. റജിസ്ട്രേഡ് യൂസര്‍മാര്‍ക്കും റജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും കണ്ടന്‍റ് എഡിറ്റ് ചെയ്യാന്‍ കഴിയുമെന്ന വിക്കിപീഡിയ തന്നെ പറയുന്നു. ഇവരെ വിക്കിപീഡിയന്‍ എന്നോ എഡിറ്റര്‍ എന്നോ ആണ് വിളിക്കാറ്. ചിലയിനം കണ്ടന്‍റ് എഡിറ്റ് ചെയ്യാന്‍ പ്രത്യേക പെര്‍മിഷന്‍ ആവശ്യമുണ്ട്. രാഹുലിനെക്കുറിച്ചുള്ള പേജില്‍ രണ്ടോമൂന്നോ വാക്കുകള്‍ മാത്രമാണ് മാറ്റിയിട്ടുള്ളത്. യുവതിയെ ഗര്‍ഭിണിയാക്കിയ ശേഷം, നിര്‍ബന്ധിച്ച് ഗർഭഛിദ്രം ചെയ്യിപ്പിച്ചുവെന്ന ആരോപണമാണ്…
Read More » -
കടകംപള്ളി സുരേന്ദ്രനെതിരേ പോലീസ് കേസെടുത്തേക്കില്ല; സ്ത്രീ വെളിപ്പെടുത്തലോ പരാതിയോ നല്‍കണം; അല്ലെങ്കില്‍ പരാതിക്കാരന്‍ തെളിവു നല്‍കണം: രാഹുലിനെതിരേ അന്വേഷണം മുറുക്കി ക്രൈം ബ്രാഞ്ച്; ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം
തിരുവനന്തപുരം: മന്ത്രിയായിരിക്കെ സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുത്തേക്കില്ല. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ ഗര്‍ഭച്ഛിദ്രം നടത്തിയ ആശുപത്രി കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം. രാഹുലിനെതിരായ നടപടി തിടുക്കത്തിലെന്ന എ ഗ്രൂപ്പ് വാദം കോണ്‍ഗ്രസ് നേതൃത്വം തള്ളി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും പൊലീസിന് ലഭിച്ചത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലെ പരാതികളാണ്. രാഹുലിനെതിരെ കേസെടുത്തെങ്കിലും സി.പി.എം എം.എല്‍.എയുടെ കാര്യത്തില്‍ അത് പറ്റില്ലെന്നാണ് പൊലീസ് നിലപാട്. അപമാനിക്കപ്പെട്ട സ്ത്രീ നേരിട്ട് പരാതിയോ വെളിപ്പെടുത്തലോ നടത്തുകയോ പരാതിക്കാരനായ ഡി.സി.സി അംഗം തെളിവ് ഹാജരാക്കുകയോ ചെയ്താലേ കടകംപള്ളിക്കെതിരെ കേസെടുക്കാനാവൂവെന്നാണ് പൊലീസ് വാദം. എന്നാല്‍ ഗര്‍ഭച്ഛിദ്ര ശബ്ദരേഖയടക്കം പുറത്തുവന്നതുകൊണ്ട് ഗുരുതര സാഹചര്യം ബോധ്യപ്പെട്ടതിനാലാണ് രാഹുലിനെതിരെ കേസെടുത്തതെന്നും ന്യായീകരിക്കുന്നു. അതിനിടെ ഗര്‍ഭച്ഛിദ്രം തന്നെ രാഹുലിനെതിരെ ആയുധമാക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. ശബ്ദരേഖയിലെ യുവതി ഗര്‍ഭച്ഛിദ്രം നടത്തിയത് ബെംഗളൂരുവിലെ ആശുപത്രിയിലെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച സൂചന. അവിടെ നിന്ന് വിവരം ശേഖരിച്ച ശേഷം യുവതിയെ മൊഴിയെടുക്കാനായി സമീപിക്കും. അതോടൊപ്പം…
Read More » -
കര്‍ണാടക ചലച്ചിത്ര നടി രാണ്യ റാവുവിന് സ്വര്‍ണക്കടത്ത് കേസില്‍ 102 കോടി രൂപ പിഴ ; ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഹാജരാക്കിയത് 250 പേജുള്ള നോട്ടീസും, 2,500 പേജുള്ള അനുബന്ധ രേഖകളും
ബംഗലുരു: കര്‍ണാടക ചലച്ചിത്ര നടി രാണ്യ റാവുവിന് സ്വര്‍ണക്കടത്ത് കേസില്‍ 102 കോടി രൂപ പിഴ ചുമത്തി. ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് 14.8 കിലോഗ്രാം സ്വര്‍ണ്ണവുമായി രാണ്യ റാവു പിടിയിലായിരുന്നു. ദുബായില്‍ നിന്ന് എത്തിയ പ്പോഴാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (DRI) ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്. നടിക്ക് പുറമെ, ഹോട്ടലുടമ തരുണ്‍ കൊണ്ടരാജുവിന് 63 കോടിയും, ജ്വല്ലറി ഉടമകളായ സാഹില്‍ സക്കറിയ ജെയിന്‍, ഭരത് കുമാര്‍ ജെയിന്‍ എന്നിവര്‍ക്ക് 56 കോടി വീതവും പിഴ ചുമത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇവര്‍ക്കെ തിരേ 250 പേജുള്ള നോട്ടീസും, 2,500 പേജുള്ള അനുബന്ധ രേഖകളുമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഹാജരാക്കിയത്. ഈ വര്‍ഷം ജൂലൈയില്‍ കണ്‍സര്‍വേഷന്‍ ഓഫ് ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് സ്മഗ്ഗ്‌ലിങ് ആക്റ്റ് പ്രകാരം രാണ്യ റാവുവിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷയും വിധി ച്ചിരുന്നു. ഈ കേസില്‍…
Read More » -
78 വയസ്സുകാരിയെ കടന്നുപിടിച്ചു; 13 വയസ്സുകാരന്‍ അറസ്റ്റില്‍!
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ 78 വയസ്സുകാരിയെ കടന്നുപിടിച്ച സംഭവത്തില്‍ 13 വയസ്സുകാരന്‍ അറസ്റ്റില്‍. കെന്റക്കി ലൂയിസ്‌വില്ലെയിലെ വീടിന് പുറത്ത് ഇരിക്കുകയായിരുന്ന ജാന്‍ ഫ്‌ലെച്ചറിനാണ് ദുരനുഭവം നേരിട്ടത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സമീപത്തെ പാര്‍ക്കിലേക്കുള്ള വഴി ചോദിച്ചാണ് 13 വയസ്സുള്ള കുട്ടി വൃദ്ധയെ സമീപിച്ചത്. പിന്നീട് കുട്ടി വൃദ്ധയുടെ പിന്‍വശത്ത് പല തവണ സ്പര്‍ശിക്കുകയായിരുന്നു. ഞെട്ടലോടെ ദുരനുഭവം നേരിട്ട വൃദ്ധ എത്രയും വേഗം ഇവിടെ നിന്ന് പോകാന്‍ കുട്ടിയോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കുട്ടി സംഭവസ്ഥലത്ത് നിന്ന് പോയത്. ആരെങ്കിലും വീട്ടിനുള്ളില്‍ ഉണ്ടോയെന്നും കുട്ടി അന്വേഷിച്ചിരുന്നതായി വൃദ്ധ വെളിപ്പെടുത്തി. ലൂയിസ്‌വില്ലെ മെട്രോ പൊലീസ് പീഡനശ്രമം ചുമത്തിയാണ് 13 വയസ്സുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവം നടന്ന പ്രദേശത്ത് താമസിക്കുന്ന വ്യക്തിയല്ല പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് കുട്ടി തന്നെ അനുചിതമായി സ്പര്‍ശിക്കാന്‍ തീരുമാനിച്ചതെന്ന ഞെട്ടലിലാണ് ജാന്‍ ഫ്‌ലെച്ചര്‍. വിചിത്രമായ സംഭവത്തില്‍ അസ്വസ്ഥയായിട്ടും തനിക്ക് ഭയമില്ലെന്ന് ജാന്‍ ഫ്‌ലെച്ചര്‍ പറഞ്ഞു. 55 വര്‍ഷമായി…
Read More »
