Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസ്; പെണ്‍കുട്ടിയുടെ മൊഴിയെടുപ്പ് തുടരുന്നു; കേസെടുക്കാന്‍ എഡിജിപിയുടെ നിര്‍ദേശം; ഓഡിയോ പുറത്തു വന്നതിനു പിന്നാലെ കുരുക്കു മുറുകുന്നു; തെറിവിളിയുമായി രാഹുലിന്റെ സൈബര്‍ വിഭാഗം; പുഞ്ചിരിച്ച് മുഖ്യമന്ത്രി

വിശദമൊഴി നല്‍കാന്‍ തയാറെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. പരാതി സംബന്ധിച്ച ചോദ്യത്തോട് ചെറുചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് ലൈംഗികപീഡന പരാതി നല്‍കിയ യുവതിയുടെ മൊഴിയെടുക്കുന്നു . തിരുവനന്തപുരം റൂറല്‍ എസ്പിയാണ് മൊഴിയെടുക്കുന്നത്. മൊഴിയെടുത്ത് കേസെടുക്കാന്‍ എഡിജിപി നിര്‍ദേശിച്ചു.

പരാതിക്കാരിയും രാഹുല്‍ മാങ്കൂട്ടത്തിലും തമ്മില്‍ സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന ശബ്ദരേഖയാണ് പുറത്തുവന്നിരുന്നത്. ഇതുവരെ പരാതിയില്ലെന്ന് പ്രതിരോധിച്ചിരുന്ന രാഹുലിന് കുരുക്ക് മുറുകുകയാണ്. അതിജീവിതയുടെ പരാതി മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് എഡിജിപിക്ക് പരാതി കൈമാറി. എച്ച്. വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. വിശദമൊഴി നല്‍കാന്‍ തയാറെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പരാതി സംബന്ധിച്ച ചോദ്യത്തോട് ചെറുചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Signature-ad

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഞെട്ടിക്കുന്ന ഓഡിയോ പുറത്തുവിട്ട് ദൃശ്യമാധ്യമങ്ങള്‍. ഗര്‍ഭഛിദ്രത്തിന് ഇരയായ പെണ്‍കുട്ടി നെഞ്ചുപൊട്ടി അയച്ച ഓഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആരു കേട്ടാലും ഹൃദയം മുറിഞ്ഞു പോകുന്ന ശബ്ദത്തിലാണ് പെണ്‍കുട്ടി പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ഓഡിയോ പുറത്തുവന്നിരിക്കുന്നത്.

മരുന്നു കഴിച്ചശേഷം ദിവസങ്ങളോളം ബ്ലീഡിംഗ് ഉണ്ടായെന്നും നിങ്ങളെ കൊല്ലാനാണോ ഈ മരുന്ന് തന്നതെന്നും ഡോക്ടര്‍ ചോദിച്ചെന്നും പെണ്‍കുട്ടിയുടെ ഓഡിയോയിലുണ്ട്. ഇതാരാ നിങ്ങള്‍ക്ക് കൊണ്ട് തന്നതെന്നും നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നതെന്നും ഡോക്ടര്‍ ചോദിച്ചതായാണ് യുവതി പറയുന്നത്. ‘ഇതാരാ നിങ്ങള്‍ക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്. പ്രിസ്‌ക്രിപ്ഷന്‍ പോലും ഇല്ലാതെ, ഒരു സ്‌കാന്‍ റിപ്പോര്‍ട്ട് പോലും എടുക്കാതെ, നിങ്ങള്‍ അത്രയും പീക്ക് ആയി നില്‍ക്കുന്ന സമയത്ത് ഇത് ആരാണ് കൊണ്ടുതന്നത്’ എന്ന് ഡോക്ടര്‍ ചോദിച്ചതായും യുവതി വെളിപ്പെടുത്തുന്നുണ്ട്. കുറച്ച് ദിവസം കൂടെ വെയ്റ്റ് ചെയ്തിരുന്നെങ്കില്‍ എനിക്ക് ആ കുഞ്ഞിനെ നഷ്ടപ്പെട്ട് പോകത്തില്ലായിരുന്നു എന്ന് പറയുന്ന യുവതി വേദനയോടെയാണ് സംഭവങ്ങള്‍ വിവരിക്കുന്നത്.

ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് ശാരീരികമായും മാനസികമായും അനുഭവിക്കേണ്ടി വന്ന ദുരനുഭവം യുവതി പങ്കുവെയ്ക്കുന്ന ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. ഈ ശബ്ദരേഖയിലാണ് യുവതി ഇക്കാര്യം പറയുന്നത്. കുറച്ചുദിവസം കൂടി കാത്തിരുന്നെങ്കില്‍ തനിക്ക് ആ കുഞ്ഞിനെ നഷ്ടമാകുമായിരുന്നില്ല എന്ന് പറയുന്ന യുവതി വേദനയോടെയാണ് നടന്ന സംഭവങ്ങള്‍ വിവരിക്കുന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ സമയത്താണ് ആദ്യത്തെ മരുന്ന് കഴിക്കുന്നതെന്നും കടുത്ത രക്തസ്രാവമുണ്ടായെന്നുമാണ് യുവതി സുഹൃത്തിനോട് പറയുന്നത്.

ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് യുവതി പരാതി നല്‍കുകയായിരുന്നു. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്ക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

ബന്ധുക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തിയാണ് യുവതി മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളിലെ അതിക്രമത്തിന് എതിരെയും പരാതി നല്‍കി. സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടക്കുന്നതായാണ് യുവതി പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതി മുഖ്യമന്ത്രി സ്വീകരിച്ചതിന് പിന്നാലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: