മക്കളും മാതാവും വീട്ടില്‍ ഉണ്ടായിരുന്നു ; ഏപ്രില്‍ 15-ന് വീട്ടിലെത്തിയ ഡിവൈഎസ്പി ഉമേഷ് ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു ; യുവതിയും അന്വേഷണസംഘത്തിന് മൊഴി നല്‍കി

പാലക്കാട്: രണ്ടാഴ്ച്ച മുന്‍പ് ജീവനൊടുക്കിയ എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യ യുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡിവൈഎസ്പി ഉമേഷിനെതിരേ യുവതിയുടെ മൊഴി. ഉ മേഷ് യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നായിരുന്നു ബിനു തോമസിന്റെ ആത്മഹ ത്യാക്കുറിപ്പിലെ ആരോപണം. ഇത് ശരിവെച്ച് ഡിവൈഎസ്പി പീഡിപ്പിച്ചെന്ന് യുവതി അന്വേ ഷണ സംഘത്തോട് പറഞ്ഞു.
ഏപ്രില്‍ 15-ന് വീട്ടിലെത്തിയ ഉമേഷ് തന്നെ ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡി പ്പിച്ചു. എന്നാണ് യുവതി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് യുവതി മൊഴി നല്‍കിയത്. സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ജില്ലാ പൊലീസ് മേധാവി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
നവംബര്‍ പതിനഞ്ചിനാണ് ചെറുപ്പുളശേരി എസ്എച്ച്ഒ ആയിരുന്ന കോഴിക്കോട് തൊട്ടില്‍ പ്പാലം സ്വദേശി ബിനു തോമസിനെ (52) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 2014-ല്‍ വടക്കഞ്ചേരി സി ഐ ആയിരുന്ന കാലത്ത് ഉമേഷ് അനാശാസ്യക്കേസില്‍പ്പെട്ട യുവതിയെ അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. യുവതി യുടെ അമ്മയും രണ്ട് ആണ്‍മക്കളും വീട്ടിലുളള സമയത്താണ് ഉമേഷ് അവരുടെ വീട്ടിലെത്തി യുവതിയെ പീഡിപ്പിച്ചതെന്നും കേസ് ഒതുക്കാനും മാധ്യമങ്ങളില്‍ വാര്‍ത്ത വരാതിരിക്കാനും യുവതിക്ക് ഉമേഷിന് മുന്നില്‍ കീഴടങ്ങേണ്ടിവന്നു എന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.
ബിനു തോമസിന്റെ 32 പേജുളള ആത്മഹത്യാക്കുറിപ്പിലാണ് ഡിവൈഎസ്പി ഉമേഷിനെതിരെ ആരോപണമുളളത്. ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആറുമാസം മുന്‍പാണ് ബിനു തോമസ് സ്ഥലംമാറ്റം ലഭിച്ച് ചെര്‍പ്പുളശ്ശേരി യില്‍ എത്തിയത്.






