Crime
-
കുന്നംകുളത്തെ ലോക്കപ്പ് മര്‍ദനം: നാലു പോലീസുകാര്‍ക്ക് സസ്‌പെഷന്‍; ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം: കുന്നംകുളത്തെ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിൽ മര്‍ദിച്ച നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. സബ് ഇന്‍സ്പെക്ടര്‍ ന്യൂമാന്‍. സീനിയര്‍ സിപിഒ ശശിധരന്‍, സിവില്‍ പൊലീസ് ഒാഫിസര്‍ സജീവന്‍, സിവില്‍ പൊലീസ് ഒാഫിസര്‍ സന്ദീപ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങി. തൃശ്ശൂർ റേഞ്ച് ഡി.ഐ.ജിയാണ് സസ്പെൻഷന് ശുപാർശ ചെയ്തത്. ഉദ്യോഗസ്ഥരെ നാല് പേരെയും പിരിച്ചുവിടാൻ സർക്കാരിന് നിയമോപദേശം ലഭിച്ചു. ഒരു കുറ്റത്തിന് രണ്ട് ശിക്ഷ നൽകാൻ പറ്റില്ലെന്ന കേരള പോലീസിന്റെ ക്യാപ്സൂളിന് ആഭ്യന്തരവകുപ്പ് തടയിട്ടു. ദൃശ്യങ്ങൾ പൊതുസമൂഹത്തെ ഞെട്ടിച്ചതാണ് കാരണം. രണ്ടര വർഷം മുമ്പേ ഈ ദൃശ്യങ്ങൾ കണ്ടിട്ടും എന്തേ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാതിരുന്നത്?. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് മിണ്ടാട്ടമില്ല. ഉത്തര മേഖല ഐജി തുടരന്വേഷണം നടത്തും. മർദ്ദിച്ച ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത് പറഞ്ഞു. സബ് ഇൻസ്പെക്ടർ മലപ്പുറം സ്വദേശിയായ ന്യൂമാൻ, സീനിയർ…
Read More » -
സസ്പെൻഷനല്ല, പകരം പിരിച്ചുവിടൽ? യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച പോലീസുകാരെ പിരിച്ചുവിടാൻ ഡിജിപിക്ക് നിയമോപദേശം ലഭിച്ചതായി റിപ്പോർട്ട്
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽവെച്ച് അതിക്രൂരമായി മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാരെ പിരിച്ചുവിട്ടേക്കുമെന്ന് സൂചന. പോലീസുകാരെ പിരിച്ചുവിടാമെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചതായാണ് റിപ്പോർട്ട്. കോടതിയിൽ വിചാരണ നടക്കുന്നതിനാൽ സർവീസിൽ തുടരുന്നത് ഉചിതമല്ലെന്നാണ് ഡിഐജി നൽകിയ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ പോലീസുകാർക്കെതിരേ സ്വീകരിച്ച നടപടി പുനഃപരിശോധിക്കാൻ നിർദേശിച്ച് തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ റിപ്പോർട്ട് നൽകി. ഇതിൽ നാലു പോലീസുകാരെ സസ്പെൻഡ് ചെയ്യാനും ശുപാർശ ചെയ്തു. ഉത്തരമേഖലാ ഐജിക്കാണ് തൃശ്ശൂർ റേഞ്ച് ഡിഐജി റിപ്പോർട്ട് നൽകിയത്. സംഭവത്തിനു ശേഷം പ്രാഥമിക നടപടിയെന്ന നിലയിൽ നാല് പോലീസുകാരെയും സ്ഥലംമാറ്റുകയും രണ്ടു വർഷത്തെ ശമ്പള വർധന തടഞ്ഞുവെച്ചതുമായിരുന്നു നേരത്തേ എടുത്ത നടപടി. കുന്നംകുളം എസ്‌ഐ നുഹ്‌മാൻ, സീനിയർ സിപിഒ ശശിധരൻ, സിപിഒമാരായ സന്ദീപ്, സജീവൻ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് ശുപാർശയുള്ളത്. നാലുപേർക്കുമെതിരേ കോടതി ക്രിമിനൽ കേസ് എടുത്തിട്ടുമുണ്ട്. അതേസമയം, തന്നെ മർദിച്ച അഞ്ചുപേരെയും സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് വി.എസ് സുജിത്ത്…
Read More » -
യൂത്ത് കോൺഗ്രസ് നേതാവിനു പിന്നാലെ പോലീസ് മർദന പോസ്റ്റുമായി സിപിഎം ലോക്കൽ സെക്രട്ടറി!! “ഒരു കേസിൻറെ മധ്യസ്ഥ ചർച്ചയ്ക്കായി സ്റ്റേഷനിലെത്തിയ എന്നെ സിഐ ഒരു കാരണമില്ലാതെ ഉപദ്രവിച്ചു, ഞാൻ ഈ ഇടുന്നത് പാർട്ടി വിരുദ്ധ പോസ്റ്റ് അല്ല”…
കൊല്ലം: പോലീസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം ലോക്കൽ സെക്രട്ടറി. നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവാണ് കൊല്ലം കണ്ണനല്ലൂർ പോലീസ് തന്നെ മർദിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച ഒരു കേസിൻറെ മധ്യസ്ഥ ചർച്ചയ്ക്കായി സ്റ്റേഷനിലെത്തിയ തന്നെ സിഐ ഒരു കാരണമില്ലാതെ ഉപദ്രവിച്ചെന്ന് സജീവ് പറഞ്ഞു. താൻ ഈ ഇടുന്നതു പാർട്ടി വിരുദ്ധ പോസ്റ്റ് അല്ലെന്നും ഇതിൻറെ പേരിൽ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്‌താൽ കുഴപ്പമില്ലെന്നും ലോക്കൽ സെക്രട്ടറി കുറിച്ചു. സിപിഎം ലോക്കൽ സെക്രട്ടറിയുടെ പോസ്റ്റ് ഇങ്ങനെ- ‘അനുഭവങ്ങൾ ആണ് ബോധ്യങ്ങൾ ആവുന്നത്’ ‘ഞാൻ സിപിഐഎം നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറിയാണ്. ഇന്നലെ 04/09/2025 കണ്ണനല്ലൂർ സ്‌റ്റേഷനിൽ വൈകിട്ട് ഒരു കേസിന്റെ മദ്ധ്യസ്ഥതയുടെ കാര്യം സിഐയോട് സംസാരിക്കാൻ വന്നു, ഒരു കാര്യവും ഇല്ലാതെ കണ്ണനല്ലൂർ സിഐ എന്നെ ഉപദ്രവിച്ചു. ഞാൻ ഈ ഇടുന്നത് പാർട്ടി വിരുദ്ധ പോസ്റ്റ് അല്ല. എന്റെ അനുഭവം ആണ് പറഞ്ഞത്. ഇതിന്റെ പേരിൽ എന്നെ പാർട്ടിയിൽ നിന്ന് നീക്കം…
Read More » -
മദ്യലഹരിയിൽ17 മകൾക്കും 10 വയസുകാരി ബന്ധുവിനും നേരെ പിതാവിന്റെ ആസിഡ് ആക്രമണം, മുങ്ങിയ പ്രതിക്കായി തെരച്ചിൽ ഊർജിതം
കാസർകോട്: കാസർകോട് പനത്തടിയിൽ അച്ഛൻ മകൾക്കും ബന്ധുവിനും നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി രാജപുരം പോലീസ്. സംഭവശേഷം ആനപ്പാറ സ്വദേശി മനോജ് കർണാടകയിലേക്ക് കടന്നതായി സൂചനയുണ്ട്. മദ്യലഹരിയിൽ 17 വയസുള്ള മകളുടെയും ബന്ധുവായ പത്ത് വയസുകാരിയുടെയും നേരെ ആക്രമണം നടത്തുകയായിരുന്നു. അപകടത്തിൽ പൊള്ളലേറ്റ ഇരു കുട്ടികളെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൈകൾക്കും കാലുകൾക്കും പൊള്ളലേറ്റിട്ടുണ്ടെങ്കിലും കുട്ടികളുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതേസമയം കാസർകോട് പനത്തടി പാറക്കടവിലാണ് മകളോടും ബന്ധുവിനോടും പിതാവിന്റെ കൊടുംക്രൂരത. കർണാടക കരിക്കെ ആനപ്പാറയിലെ കെ സി മനോജാണ് കുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. കുടുംബ കലഹങ്ങളുടെ പശ്ചാത്തലത്തിൽ അമ്മയും മകളും മനോജിൽ നിന്ന് അകന്ന് താമസിക്കുകയായിരുന്നു. ഈ വീട്ടിലേക്ക് എത്തിയാണ് മനോജ് ആസിഡ് ആക്രമണം നടത്തിയത്. റബ്ബർ ഷീറ്റ് നിർമാണത്തിനായി ഉപയോഗിക്കുന്ന ആസിഡ് മനോജ് കുട്ടികൾക്ക് നേരെ വീശിയൊഴിക്കുകയായിരുന്നു.
Read More » -
പെണ്‍വാണിഭ സംഘത്തെ പൂട്ടി പൊലീസ്; നടത്തിപ്പുകാരിയായ നടി അനുഷ്‌ക മോഹന്‍ദാസ് അറസ്റ്റില്‍, രണ്ടു നടിമാരെ രക്ഷിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ സെക്‌സ് റാക്കറ്റ് നടത്തിയിരുന്ന നടി അറസ്റ്റില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് നടി അനുഷ്‌ക മോണി മോഹന്‍ ദാസ് (41) അറസറ്റിലായത്. സെക്‌സ് റാക്കറ്റിന്റെ വലയില്‍ അകപ്പെട്ട രണ്ട് സിനിമാ നടിമാരെയും പൊലീസ് രക്ഷപ്പെടുത്തി. ടിവി സീരിയലുകളിലും ബംഗ്ലാ സിനിമയിലും സജീവമായ രണ്ട് സ്ത്രീകളെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. ഇടപാടുകാരെന്ന വ്യാജേന പൊലീസ് അനുഷ്‌കയെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ അനുഷ്‌കയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രക്ഷപ്പെടുത്തിയ സ്ത്രീകളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സെക്‌സ് റാക്കറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും മുഴുവന്‍ കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. സിനിമയില്‍ അവസരം തേടുന്ന നടിമാരെയാണ് അനുഷ്‌ക പെണ്‍വാണിഭ സംഘത്തില്‍ എത്തിച്ചതത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് സംഘം ഇടപാടുകാരെന്ന വ്യാജേന ഇവരെ സമീപിക്കുകയായിരുന്നു. കശ്മീരയിലെ മുംബൈ-അഹമ്മദാബാദ് ഹൈവേയിലുള്ള ഒരു മാളില്‍ വെച്ച് കാണാന്‍ നടി ഇവരോട് ആവശ്യപ്പെട്ടു. ‘ഇടപാടുകാരെന്ന വ്യാജേന എത്തിയവരില്‍നിന്ന്…
Read More » -
അതുല്യയുടെ മരണം കഴുത്ത് ഞെരിഞ്ഞ്, ശരീരത്തില്‍ 46 മുറിവുകള്‍; റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കൊല്ലം: ഷാര്‍ജയിലെ ഫ്ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ ശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നതായി റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മുറിവുകള്‍ പലതും മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് മുതല്‍ ഒരാഴ്ച വരെ മാത്രം പഴക്കമുള്ളതാണ്. കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. കഴുത്ത് ഞെരിഞ്ഞുള്ള മരണമാണെന്നും, ഇതു കൊലപാതകമോ ആത്മഹത്യയോ ആകാമെന്നുമുള്ള റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോടെ, അതുല്യയുടെ മരണത്തില്‍ ദുരൂഹതകള്‍ വര്‍ധിച്ചു. റീ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഈ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. ചെറുതും വലുതുമായി 46 മുറിവുകള്‍ അതുല്യയുടെ ശരീരത്തിലുണ്ട്. ഇതില്‍ പലതും മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് മുതല്‍ ഒരാഴ്ച വരെ പഴക്കമുള്ളതാണ്. അതുല്യയെ ഭര്‍ത്താവ് സതീഷ് അതിക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് ഇപ്പോഴത്തേത്…
Read More » -
അമ്മയെ കാണാനില്ല, നാട്ടുകാരന്‍ ഒളിവില്‍; പൂട്ടിക്കിടന്ന വീട്ടില്‍ ബാലന്‍ തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍, അര്‍ധസഹോദരന്‍ സമീപത്ത് അബോധാവസ്ഥയിലും
നാഗര്‍കോവില്‍: അഞ്ചുഗ്രാമത്തിനു സമീപം പൂട്ടിക്കിടന്ന വീട്ടിനുള്ളില്‍ 5 വയസ്സുകാരനെ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിലും ഒന്നര വയസ്സുള്ള അര്‍ധസഹോദരനെ സമീപത്ത് അബോധാവസ്ഥയിലും കണ്ടെത്തി. കുമാരപുരം തോപ്പൂര്‍ സ്വദേശി സുന്ദരലിംഗം സെല്‍വി ദമ്പതികളുടെ മകന്‍ അഭിനവ് ആണ് മരിച്ചത്. കുടുംബപ്രശ്‌നത്തെത്തുടര്‍ന്ന് ഈ ദമ്പതികള്‍ വേര്‍പിരിഞ്ഞ ശേഷം നാട്ടുകാരനായ സെല്‍വമദന്റെ ഒപ്പമാണ് സെല്‍വി താമസിച്ചിരുന്നത്. ഈ ബന്ധത്തില്‍ ജനിച്ച ഒന്നര വയസ്സുകാരനാണ് അബോധാവസ്ഥയിലുള്ളത്. സെല്‍വമദന്‍ ഒളിവിലാണ്. കഴിഞ്ഞ മാസം 2ന് സെല്‍വിയെ കാണാതായെന്ന് സെല്‍വമദന്‍ അഞ്ചുഗ്രാമം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു ശേഷം കുട്ടികളെ സംരക്ഷിച്ചിരുന്നത് സെല്‍വമദനാണ്. 31നാണ് ഇയാളെ കാണാതാവുന്നത്. പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധമുയര്‍ന്നതോടെ അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തി വാതില്‍ തകര്‍ത്തു നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അബോധാവസ്ഥയിലുള്ള കുട്ടി ചികിത്സയിലാണ്. മൂന്നു ദിവസം ഭക്ഷണവും വെള്ളവും ലഭിക്കാഞ്ഞതാണ് കുഞ്ഞിന്റെ ആരോഗ്യം ഗുരുതരാവസ്ഥയിലാക്കിയതെന്നു കരുതുന്നു. ഡിവൈഎസ്പി ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Read More » -
കണ്ണൂരില്‍ റോഡരികില്‍ രണ്ടുപേര്‍ മരിച്ച നിലയില്‍; സമീപത്ത് അപകടത്തില്‍ പെട്ട് മറിഞ്ഞ് ബൈക്ക്
കണ്ണൂര്‍: പെരിങ്ങോം പെരുന്തട്ടയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മേച്ചിറ പാടിയില്‍ അങ്കണവാടിക്ക് സമീപമാണ് അപകടമുണ്ടായത്. രണ്ടുപേര്‍ റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടു നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. എരമം കിഴക്കേ കരയിലെ എം.എം. വിജയന്‍ (50), എരമം ഉള്ളൂരിലെ പി.കെ. രതീഷ്(40) എന്നിവരാണ് മരണപ്പെട്ടത്. അപകടം നടന്ന റോഡിന്റെ മറ്റൊരു വശത്ത് ബൈക്ക് അപകടത്തില്‍ ടി.പി. ശ്രീദുല്‍ (27 ) അപകടത്തില്‍പ്പെട്ട വീണുകിടക്കുന്നുണ്ടായിരുന്നു ശ്രീദുലിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടുപേരും ബൈക്കിടിച്ചാണോ മരിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. രണ്ടുപേര്‍ റോഡില്‍ കിടക്കുന്നത് കണ്ടു ബൈക്ക് വെട്ടിച്ചപ്പോഴാണ് തനിക്ക് അപകടം പറ്റിയതെന്നാണ് ശ്രീദുല്‍ പറയുന്നത്. അപകടത്തിന്റെ വ്യക്തമായ കാരണം പോലീസ് അന്വേഷിക്കുകയാണ്.
Read More » -
‘ഒത്തുതീര്‍പ്പ് വാഗ്ദാനം 20 ലക്ഷം; ലാത്തികൊണ്ട് തല്ലിച്ചതച്ചതിനുശേഷം നിവര്‍ന്നുനിന്ന് ചാടാന്‍ പറഞ്ഞു, വെള്ളം പോലും തന്നില്ല’
തൃശൂര്‍: കുന്നംകുളം കസ്റ്റഡി മര്‍ദനവുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാന്‍ തനിക്ക് 20 ലക്ഷം രൂപ രൂപ പൊലീസ് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തതായി യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്. ആദ്യം 10 ലക്ഷമായിരുന്നു വാഗ്ദാനം. പിന്നീട് ഇത് 20 ലക്ഷമായി. അതില്‍ കൂടുതല്‍ ചോദിച്ചാലും അവര്‍ നല്‍കാന്‍ തയാറായിരുന്നു. എന്നാല്‍ നിയമപരമായി മുന്നോട്ടുപോകുമെന്നതില്‍ ഉറച്ചുനിന്നു. മര്‍ദിച്ച പൊലീസുകാരല്ല, വേറെ ഉദ്യോഗസ്ഥരാണു സമീപിച്ചത്. ഇവര്‍ കോണ്‍ഗ്രസ് കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റുമായും ഒത്തുതീര്‍പ്പിനുള്ള ശ്രമം നടത്തി. ചുമരിനോടു ചേര്‍ത്തിരുത്തി കാല്‍ നീട്ടിവയ്പ്പിച്ചാണു കാലിനടിയില്‍ ലാത്തികൊണ്ടു തല്ലിയത്. തല്ലിയതിനു ശേഷം നിവര്‍ന്നുനിന്ന് ചാടാന്‍ പറഞ്ഞു. ഇങ്ങനെ പതിനഞ്ച് തവണയെങ്കിലും ചെയ്യിപ്പിച്ചു. വെള്ളം കുടിക്കാന്‍ ചോദിച്ചെങ്കിലും തന്നില്ല. ചെവിക്ക് ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. തുടര്‍ ചികിത്സ വേണമെന്നും സുജിത്ത് പറഞ്ഞു. ‘നല്ല ഇടി’ കൊടുത്തു, സ്‌റ്റേഷനു പുറത്തും മര്‍ദനം; കുന്നംകുളത്ത് മൂന്നാംമുറ ശരിവച്ച അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി; ദൃശ്യങ്ങള്‍ ലഭിച്ചിട്ടും ചുമത്തിയത് ദുര്‍ബല വകുപ്പ് സിസിടിവിയില്ലാത്ത…
Read More » -
18 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ഇരയാക്കപ്പെട്ടു; മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ്: എഫ്ഐആര്‍ സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. രാഹുല്‍ പീഡനത്തിന് ഇരകളായ സ്ത്രീകളെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു. 18 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് പീഡനത്തിന് ഇരകളായതെന്നും എഫ്ഐആറില്‍ പറയുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. പത്തു പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇതില്‍ പലതും ഗുരുതരമാണെന്നും, ഒന്നിലേറെ സ്ത്രീകള്‍ ഇരയാക്കപ്പെട്ടിട്ടുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു. മൂന്നാം കക്ഷികളുടെ പരാതികളുടേയും മാധ്യമ റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. രാഹുലിനെതിരെ ബി എന്‍ എസ് 78(2), 351 പൊലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തു. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയച്ചെന്നും ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. പരാതിക്കാരില്‍ ഒരാളായ അഡ്വ ഷിന്‍ോയില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുത്തിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകരുടെയും മൊഴി രേഖപ്പെടുത്തുമെന്നും ക്രൈംബ്രാഞ്ച്…
Read More »