Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

‘രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞശേഷം’; യുവതിയുടെ മൊഴി പുറത്ത്; രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കായി മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ കുറ്റ സമ്മതം; യുവതി ഭര്‍ത്താവില്‍നിന്ന് ഗര്‍ഭിണിയായെങ്കില്‍ എന്തിന് മരുന്നു കൊടുത്തുവിടണം? പാലക്കാട്ടെ രഹസ്യ കേന്ദ്രത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സംരക്ഷണയില്‍?

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ താന്‍ പരിചയപ്പെട്ടത് ആദ്യ വിവാഹബന്ധം ഒഴിഞ്ഞ ശേഷമെന്ന് പരാതിക്കാരിയായ യുവതി. 2024 ഓഗസ്റ്റ് 22നാണ് ആദ്യ വിവാഹം നടന്നത്. നാല് ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്. ഒരുമാസത്തിനുള്ളില്‍ ഈ ബന്ധം ഒഴിഞ്ഞുവെന്നും യുവതി പറയുന്നു. വിവാഹിതയായിരിക്കെ രാഹുലുമായി ബന്ധമുണ്ടാക്കിയെന്ന തരത്തിലുള്ള വാദങ്ങള്‍ കളവാണെന്നാണ് ഈ മൊഴി വ്യക്തമാക്കുന്നത്.

ഒടുവില്‍ രാഹുല്‍ സമ്മതിച്ചു

യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തതിന് പിന്നാലെ ശബ്ദരേഖ തന്റേതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മതിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇതുവരെ സമ്മതിക്കാതിരുന്ന കാര്യം രാഹുലിന് അംഗീകരിക്കേണ്ടി വന്നത്. യുവതിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭചിദ്രത്തിനും നിര്‍ബന്ധിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ശബ്ദരേഖകളായിരുന്നു പുറത്ത് വന്നത്. തന്നെ തകര്‍ക്കാന്‍ യുവതി റെക്കോഡ് ചെയ്തവയെന്ന് വാദിക്കാനായാണ് രാഹുലിന് ഇക്കാര്യം സമ്മതിക്കേണ്ടി വന്നത്.

Signature-ad

ഇതു കൂടാതെ യുവതിയുമായുള്ള ലൈംഗിക ബന്ധവും ഭ്രൂണഹത്യയും പോലുള്ള ആരോപണങ്ങളും സമ്മതിക്കുന്നുണ്ട്. വിവാഹിതയാണന്ന വിവരം മറച്ചു വെച്ചാണ് യുവതി രാഹുലുമായി ബന്ധമുണ്ടാക്കിയതെന്നായിരുന്നു രാഹുല്‍ അനുകൂലികളുടെ പ്രധാന വാദവും പൊളിഞ്ഞു. വിവാഹിതയാണെന്ന് അറിഞ്ഞാണ് അടുപ്പം തുടങ്ങിയതെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സമ്മതിക്കുന്നുണ്ട്.

അതിനിടെ രാഹുല്‍ പാലക്കാട്ടെ രഹസ്യകേന്ദ്രത്തിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജില്ല വിട്ടാല്‍ മുന്‍കൂര്‍ ജാമ്യത്തെ ബാധിക്കുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പാലക്കാടെത്തിയതെന്നാണ് സൂചന. തിങ്കളാഴ്ചയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെന്നതിന്റെ പേരില്‍ അറസ്റ്റ് ഒഴിവാക്കേണ്ടെന്നാണ് പൊലീസ് തീരുമാനം.

തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ തോംസണ്‍ ജോസിന്റെ നേതൃത്വത്തിലെ പ്രത്യേക സംഘം ഇന്ന് അന്വേഷണം ഏറ്റെടുക്കും. എംഎല്‍എയുടെ ഔദ്യോഗിക വാഹനം താമസിക്കുന്ന ഫ്‌ലാറ്റിലുണ്ട്. ഇന്നലെ രാവിലെ കുറച്ച് സമയത്തേക്ക് മൊബൈല്‍ ഫോണ്‍ ഓണായിരുന്നു. ഫോണിലൂടെ അഭിഭാഷകനുമായി സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ കോയമ്പത്തൂര്‍ വഴി തമിഴ്‌നാട്ടിലേക്ക് കടന്നതായി ഇന്നലെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: