Crime

  • പാലക്കാട് നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് 3 പെണ്‍കുട്ടികളെ കാണാതായി

    പാലക്കാട്: സര്‍ക്കാരിനു കീഴില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന നിര്‍ഭയ കേന്ദ്രത്തില്‍ നിന്നു മൂന്ന് പെണ്‍കുട്ടികളെ കാണാതായി. 17 വയസുള്ള രണ്ട് പേരേയും 14കാരിയേയുമാണ് കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണു വെട്ടിച്ച് ഇവര്‍ പുറത്തു ചാടുകയായിരുന്നു. പോക്‌സോ കേസ് അതിജീവിതയും കണാതായവരിലുണ്ട്. കുട്ടികളെ കാണാതായ വിവരം അറിഞ്ഞ നിര്‍ഭയ കേന്ദ്രം അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം.  

    Read More »
  • മാങ്കുളത്ത് വിവാഹ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വധുവിന്റെ ബന്ധുക്കളുടെ ക്രൂരമര്‍ദനം

    ഇടുക്കി: മാങ്കുളത്ത് വിവാഹ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ക്രൂരമര്‍ദനം. വധുവിന്റെ ബന്ധുക്കളാണ് മര്‍ദിച്ചത്. താമസസൗകര്യത്തില്‍ അസൗകര്യം അറിയിച്ചതിന് പിന്നാലെയാണ് മര്‍ദനമെന്നാണ് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്. മൂവാറ്റുപുഴ സ്വദേശി ജെറിന്‍, വഴിത്തല സ്വദേശി നിതിന്‍ എന്നിവര്‍ക്കാണ് മര്‍ദമനമേറ്റത്. പരാതിയില്‍ വധുവിന്റെ ബന്ധുവായ യദുവിനെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരേയും മൂന്നാര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വിവാഹത്തോടനുബന്ധിച്ച് വധുവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനായാണ് ഫോട്ടോഗ്രാഫര്‍മാര്‍ എത്തിയത്. മാങ്കുളത്തെ ഒരു സ്വകാര്യ റിസോര്‍ട്ടിലാണ് ഇവരെത്തിയത്. എന്നാല്‍ ഇവര്‍ക്ക് താമസമൊരുക്കിയ മുറിയില്‍ വധുവിന്റെ ബന്ധുക്കള്‍ ഇരുന്ന് മദ്യപിച്ചിരുന്നു. മുറി അലങ്കോലമായി കിടന്നതിനാല്‍ ഫോട്ടോഗ്രാഫര്‍മാര്‍ അസൗകര്യം അറിയിച്ചു. പിന്നാലെ ചടങ്ങുകള്‍ പകര്‍ത്തിയതിന് ശേഷം ഇക്കാര്യം വധുവിനെ അറിയിച്ചു. ഇതാണ് പ്രകോപനത്തിന് കാരണമായതെന്ന് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നു. തുടര്‍ന്ന് ഫോട്ടോഗ്രാഫര്‍മാര്‍ ജോലി കഴിഞ്ഞ് മടങ്ങവേ കാര്‍ തടഞ്ഞ് രണ്ടിടത്തുവെച്ച് അസഭ്യം പറയുകയും മര്‍ദിക്കുകയായിരുന്നു. നിതിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വധുവിന്റെ ബന്ധുവായ യദുവിനെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരേയും മൂന്നാര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഫോട്ടോഗ്രാഫര്‍മാര്‍ വധുവിനോട് മോശമായി പെരുമാറിയെന്നാണ് മര്‍ദിച്ചവര്‍ പറയുന്നത്. ഇതുമായി…

    Read More »
  • അമ്മേ മാപ്പ്: കേരളം പെറ്റമ്മയെ കൊല്ലുന്ന ക്രൂരന്മാരുടെ നാട്, കാസർകോട് ഇന്നലെ മകൻ  മൺവട്ടികൊണ്ട് അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

    നൊന്തു പ്രസവിച്ച് പ്രാണനെപ്പോലെ പോറ്റിവളർത്തിയ മക്കൾ അമ്മയുടെ അന്തകരായി മാറുന്ന വാർത്തകൾ പ്രതിദിനം കേട്ടുകൊണ്ടിരിക്കുന്നു. ഒടുവിൽ വന്ന വാർത്ത, ഇന്നലെ കാസർകോട്  നഫീസ എന്ന 62 കാരിയെ  മകൻ നാസർ മൺവട്ടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണ്.   കാസർകോട് പൊവ്വൽ പെട്രോൾ പമ്പിന് സമീപത്തെ അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യയാണ് കൊല്ലപ്പെട്ട നഫീസ. വൈകീട്ട് 5 മണിയോടെയാണ് സംഭവം. ഇവരുടെ മകൻ നാസറിനെ ആദൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് പ്രതിയെന്നു പൊലീസ് പറഞ്ഞു. അമ്മയെ രക്ഷിക്കാനായി ശ്രമിച്ച സഹോദരൻ മജീദിനെ പ്രതി തലയ്ക്കടിച്ചു വീഴ്ത്തി. സാരമായി പരുക്കേറ്റ ഇയാളെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു ശേഷം കത്തികാട്ടി സ്ഥലത്തു പരിഭ്രാന്തി സൃഷ്ടിച്ച് ഓടി രക്ഷപ്പെട്ട നാസറിനെ  നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. നബീസയുടെ മൃതദേഹം പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം  ഇന്ന് ബന്ധുക്കൾക്കു കൈമാറും. മറ്റുമക്കൾ:അബ്ദുൽ ഖാദർ, ഇക്ബാൽ, ഇർഫാന, ഇർഷാന. *       *        *…

    Read More »
  • രണ്ട് മാസത്തെ സൗഹൃദം, ശ്രീക്കുട്ടിയില്‍നിന്ന് അജ്മല്‍ പിടുങ്ങിയത് 8 ലക്ഷം രൂപ! ചന്ദനക്കടത്ത് കേസില്‍ അടക്കം പ്രതിയാണെന്ന് യുവഡോക്ടറും അറിഞ്ഞില്ല

    കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റികൊന്ന സംഭവത്തില്‍ പ്രതിയായ ഡോ. ശ്രീക്കുട്ടി, അജ്മലിനെ പരിചയപ്പെടുന്നത് രണ്ടുമാസം മുമ്പാണ്. ഈ രണ്ട് മാസത്തെ സൗഹൃദം കൊണ്ട് യുവതിക്കാണ് വലിയ നഷ്ടം ഉണ്ടായത്. അതേസമയം, ചന്ദനക്കടത്ത് അടക്കം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജ്മലിന് വലിയ സാമ്പത്തിക താല്‍പ്പര്യവും ഈ സൗഹൃദത്തില്‍ ഉണ്ടായിരുന്നു എന്നാണ് പ്രാഥമികമായ പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. യുവതിയുമായി സൗഹൃദം സ്ഥാപിച്ച അജ്മല്‍ ചുരുങ്ങിയ കാലയളവില്‍ തന്നെ വലിയ തുക വാങ്ങിയെടുത്തിട്ടുണ്ട്. രണ്ടുമാസത്തിനിടെ അജ്മല്‍ ശ്രീക്കുട്ടിയില്‍ നിന്ന് 8 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പണവും സ്വര്‍ണവും അടക്കം 8 ലക്ഷം രൂപ തന്റെ പക്കല്‍ നിന്ന് അജ്മല്‍ വാങ്ങിയെന്ന് ശ്രീക്കുട്ടി പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം, കൂടുതല്‍ പണമിടപാടുകള്‍ നടന്നിട്ടുണ്ടോ എന്നറിയാന്‍ ശ്രീക്കുട്ടിയുടെയും അജ്മലിന്റെയും ബാങ്ക് ഇടപാടുകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. രണ്ട് മാസം മുമ്പ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോഴാണ് അജ്മലിനെ ശ്രീക്കുട്ടി പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ സൗഹൃദത്തിലായി. നൃത്താധ്യാപകന്‍ എന്ന നിലയിലായിരുന്നു…

    Read More »
  • മദ്യപിച്ചെത്തി അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമം; ചടയമംഗലത്ത് യുവാവ് അറസ്റ്റില്‍

    കൊല്ലം: അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റിലായി. നിലമേല്‍ കൈതക്കുഴി ചരുവിള പുത്തന്‍വീട്ടില്‍ മനോജി(28)നെയാണ് ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചെത്തിയ മനോജ് അമ്മ സരസ്വതിയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് കറിക്കത്തിയെടുത്ത് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.ആക്രമണത്തില്‍ സരസ്വതിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റു. ഇവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തില്‍ അഞ്ചും കൈയില്‍ മൂന്നും തുന്നലുണ്ട്. സരസ്വതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ചടയമംഗലം പോലീസ് മനോജിന്റെപേരില്‍ കൊലപാതകശ്രമത്തിന് കേസെടുത്തു. മാതാവിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതു തടയാന്‍ചെന്ന നാട്ടുകാരെയും പ്രതി ആക്രമിച്ചു. ഇന്‍സ്പെക്ടര്‍ എന്‍.സുനീഷ്, എസ്.ഐ.മാരായ മോനിഷ്, ദിലീപ്, ജി.ഫ്രാങ്ക്‌ലിന്‍, സി.പി.ഒ. വിഷ്ണുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

    Read More »
  • ഓണാഘോഷത്തിനെത്തിയ യുവാവ് ആറ്റില്‍വീണ് മരിച്ച സംഭവം കൊലപാതകം; പ്രതി അറസ്റ്റില്‍

    കൊല്ലം: ഓണാഘോഷത്തിനെത്തിയ യുവാവ് കുളത്തൂപ്പുഴയാറ്റില്‍വീണ് ഒഴുക്കില്‍പ്പെട്ടു മരിച്ച സംഭവം കൊലപാതകം. പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. നിലമേല്‍ വലിയവഴി ഈട്ടിമൂട്ടില്‍ വീട്ടില്‍ മുജീബാ(39)ണ് കൊല്ലപ്പെട്ടത്. കുളത്തൂപ്പുഴ ഇ.എസ്.എം.കോളനി പൂമ്പാറ ബ്ലോക്ക് നമ്പര്‍ 47-ല്‍ മനോജാ(38)ണ് പിടിയിലായത്. കുളത്തൂപ്പുഴ നെടുവണ്ണൂര്‍ക്കടവ് മുത്തശ്ശിപ്പാലത്തിനു താഴെ ഉത്രാടദിനത്തിലായിരുന്നു സംഭവം. ആറ്റുതീരത്ത് കൂട്ടുകാരോടൊപ്പം സംഘം ചേര്‍ന്നു മദ്യപിക്കുകയായിരുന്ന മുജീബ് സമീപത്തുണ്ടായിരുന്ന മനോജ് ഉള്‍പ്പെട്ട മറ്റൊരു മദ്യപസംഘത്തിന്റെ കുടിവെള്ളം എടുത്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയും മുജീബ് ആറ്റില്‍ വീഴുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആറ്റില്‍വീണു കാണാതായെന്നാണ് തുടക്കത്തില്‍ ഇവര്‍ പോലീസില്‍ മൊഴി നല്‍കിയത്. മൃതദേഹം കണ്ടെടുത്ത് പരിശോധിച്ചപ്പോള്‍ മുജീബിന്റെ മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിയുന്നതും പ്രതി പിടിയിലായതും. ഫൊറന്‍സിക് വിഭാഗം പ്രദേശത്ത് പരിശോധന നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. മുജീബിന്റെ പിതാവ്: സലിം. മാതാവ്: അനീഷാബീവി.

    Read More »
  • പണം കൊടുത്ത് സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചു, 20 കാരിയെ കാറിനുള്ളില്‍ പീഡിപ്പിച്ചു; ദൃശ്യങ്ങളും പകര്‍ത്തി

    ന്യൂഡല്‍ഹി: ആഗ്ര-ലക്നൗ എക്സ്പ്രസ്വേയില്‍ യുവതിയെ കാറിനുള്ളില്‍ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്ന് പരാതി. ആഗ്ര സ്വദേശിനിയായ ഇരുപതു വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. ദൃശ്യങ്ങള്‍ ക്യാമറയില്‍ ചിത്രീകരിച്ച ശേഷം യുവതിയെ ഇവര്‍ എക്സ്പ്രസ്വേയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരീക്ഷ എഴുതാതെ തന്നെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്ന സംഘമാണ് യുവതിയെ പീഡിപ്പിച്ചത്. സമൂഹമാധ്യമത്തില്‍ ഇത് സംബന്ധിച്ച് വന്ന പരസ്യം കണ്ടാണ് യുവതി ഇവരെ ബന്ധപ്പെട്ടത്. മേയ് 10നായിരുന്നു സംഭവം. 30,000 രൂപയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് ഫോണിലൂടെ പരിചയപ്പെട്ട രാകേഷ് കുമാര്‍ എന്ന വ്യക്തി യുവതിയോട് പറഞ്ഞത്. 15,000 രൂപ ആദ്യഘട്ടത്തില്‍ ഓണ്‍ലൈനായി അയച്ചു നല്‍കി. ബാക്കി തുകയുമായി യുവതിയോട് ആഗ്ര ലക്നൗ എക്‌സ്പ്രസ് വേയില്‍ എത്താനായിരുന്നു നിര്‍ദേശം. രാകേഷ് കുമാറിനൊപ്പം ശ്രീനിവാസ് വര്‍മയെന്ന വ്യക്തിയും ഇവിടെ ഉണ്ടായിരുന്നെന്നു യുവതി പറയുന്നു. കാറില്‍ കയറാന്‍ ആവശ്യപ്പെട്ട ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയും ഇവിടെ വച്ച് യുവതിയെ ഇവര്‍ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിനിടെ ബലാത്സംഗ…

    Read More »
  • താളം തെറ്റിയ താരാട്ട്! കുതിരയുടെ ട്രെയ്നറായ ഡ്രൈവര്‍ക്കൊപ്പം 18 ാം വയസ്സില്‍ ഒളിച്ചോടി, ശ്രീക്കുട്ടിയുടെ മടക്കം കൈക്കുഞ്ഞുമായി

    തിരുവനന്തപുരം: മൈനാഗപ്പള്ളിയില്‍ വീട്ടമ്മയുടെ മരണത്തിനിടയാക്കിയ അപകടക്കേസില്‍ അറസ്റ്റിലായ ഡോ. ശ്രീക്കുട്ടിയുടെ കുടുംബം താളപ്പിഴകളുടെ രംഗവേദി! 18-ാം വയസില്‍ ഒളിച്ചോട്ടം. മടങ്ങിയെത്തിയത് കൈകുഞ്ഞുമായി. എം.ബി.ബി.എസ് പഠിച്ചെങ്കിലും ലഹരിക്ക് അടിമ. വഴിവിട്ട ബന്ധങ്ങളും താളംതെറ്റിയ കുടുംബ പശ്ചാത്തലവും അതിന് കൂട്ടായി. പ്രദേശവാസികള്‍ അത് സാക്ഷ്യപ്പെടുത്തുന്നു. നെയ്യാറ്റിന്‍കര തൊഴുക്കലിലെ ശ്രീക്കുട്ടിയുടെ വീട് ഇപ്പോള്‍ അമ്മ സുരഭിയുടെ നേതൃത്വത്തില്‍ ദുര്‍മന്ത്രവാദവും തുള്ളലും നടക്കുന്ന കേന്ദ്രമാണ്. നെയ്യാറ്റിന്‍കര വഴുതുര്‍ സ്വദേശിയായ ഷാജിയാണ് ശ്രീകുട്ടിയുടെ അച്ഛന്‍. ഷാജിയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു ശ്രീകുട്ടിയുടെ അമ്മ. ഷാജിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഷാജിയുടെ ശരവണ മൊബൈല്‍സ് എന്ന സ്ഥാപനത്തിലെ പണവുമായാണ് വീട്ടിലെ കാര്‍ ഡ്രൈവറും കുതിരയുടെ ട്രെയിനറുമായിരുന്ന യുവാവിനൊപ്പം ശ്രീക്കുട്ടി ഒളിച്ചോടി ചെന്നൈയിലേക്ക് പോയത്. അധികം വൈകാതെ കൈക്കുഞ്ഞുമായി മടങ്ങിയെത്തി. തുടര്‍ന്ന് കോയമ്പത്തൂരില്‍ പോയി എം.ബി.ബി.എസ് പഠിച്ചു. ഉന്നതവിദ്യാഭ്യാസം നേടിയെങ്കിലും മുന്നോട്ടുള്ളത് നേര്‍വഴിയായിരുന്നില്ല. മുന്‍കാല സൗഹൃദങ്ങളും നല്ലതായിരുന്നില്ല. ഇതിനിടെ വിവാഹം കഴിഞ്ഞെങ്കിലും അതും വേര്‍പിരിഞ്ഞു. ഒരുവര്‍ഷം മുമ്പാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗൈനക്കോളജി…

    Read More »
  • ഡോ. ശ്രീക്കുട്ടി അറസ്റ്റില്‍; ജോലിയില്‍നിന്നു പിരിച്ചുവിട്ടു; അജ്മലിനെതിരെ മുന്‍പും കേസുകള്‍; കാറില്‍ മൂന്നാമതൊരാളും?

    കൊല്ലം: സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കി യാത്രക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ യുവ വനിതാ ഡോക്ടര്‍ അറസ്റ്റിലായി. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ശ്രീക്കുട്ടിയെയാണു (27) നരഹത്യാക്കുറ്റം ചുമത്തി ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണിവര്‍. മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോള്‍ (45) ആണ് ദാരുണമായി ഇന്നലെ വൈകിട്ട് കൊല്ലപ്പെട്ടത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധു ഫൗസിയയും പരുക്കേറ്റ് ചികിത്സയിലാണ്. ശ്രീക്കുട്ടിയെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍നിന്നു പിരിച്ചുവിട്ടു. അപകടത്തിനു കാരണമായ കാര്‍ ഓടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണല്‍ ഇടക്കുളങ്ങര പുന്തല തെക്കേതില്‍ മുഹമ്മജ് അജ്മലിനെ (29) ശൂരനാട് പതാരത്തെ ബന്ധുവീട്ടില്‍ നിന്നും പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനഃപൂര്‍വമായ നരഹത്യ ഉള്‍പ്പെടെ ഗുരുതരമായ വകുപ്പുകളാണ് അജ്മലിനെതിരെ ചുമത്തിയത്. അജ്മല്‍ ചന്ദനക്കടത്ത് അടക്കം അഞ്ച് കേസില്‍ പ്രതിയാണെന്ന് കൊല്ലം റൂറല്‍ എസ്പി കെ.എം.സാബു മാത്യു പറഞ്ഞു. അപകടം നടന്നപ്പോള്‍ കാര്‍ ഓടിച്ചു പോകാന്‍ ശ്രീക്കുട്ടി നിര്‍ബന്ധിച്ചതായുള്ള പ്രദേശവാസികളുടെ…

    Read More »
  • ജയിലില്‍നിന്ന് പുറത്തിറങ്ങി ഒരു മണിക്കൂറിനുള്ളില്‍ പീഡനം; ആക്രമിച്ചത് ജയിലില്‍നിന്നു റെയില്‍വേ സ്റ്റേഷനിലേക്ക് ലിഫ്റ്റ് കൊടുത്ത വനിത ജയിലറെ!

    ലണ്ടന്‍: ബ്രിട്ടീഷ് ജയിലുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി ലേബര്‍ സര്‍ക്കാര്‍ കൊണ്ടു വന്ന ഏര്‍ലി റിലീസ് പദ്ധതി പ്രകാരം തടവറയില്‍ നിന്നും പുറത്തിറങ്ങിയ ഒരു ക്രിമിനല്‍ ഒരു മണിക്കൂറിനകം തന്നെ ലൈംഗിക പീഢന കേസില്‍ പ്രതിയായതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥിരം കുറ്റവാളിയായ ഈ 31 കാരന്‍, തനിക്ക് ജയിലില്‍ നിന്നും റെയില്‍വേ സ്റ്റേഷന്‍ വരെ കാറില്‍ ലിഫ്റ്റ് നല്‍കിയ വനിതാ ജയില്‍ ഓഫീസര്‍ക്ക് നേരെയാണ് ലൈംഗികാതിക്രമം നടത്തിയത്. ഇതോടെ, കുറ്റവാളികളെ, ശിക്ഷാകാലം പൂര്‍ത്തിയാക്കുന്നതിന് മുന്‍പായി വിട്ടയയ്ക്കുന്ന സര്‍ക്കാര്‍ പദ്ധതിക്ക് എതിരെ കടുത്ത ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്. എസ് ഡു എസ് 40 എന്നറിയപ്പെടുന്ന, ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്‌മൂദിന്റെ ഈ പദ്ധതി പ്രകാരം, ശിക്ഷാ കാലയളവിന്റെ 40 ശതമാനമെങ്കിലും പൂര്‍ത്തിയായവര്‍ക്ക് ജയിലില്‍ നിന്നും മോചനം ലഭിക്കും. ജയിലിലെ അമിതമായ തിരക്ക് മൂലമാണ് പകുതി ശിക്ഷാ കാലാവധിയെങ്കിലും പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിര്‍ദ്ദേശം നിരാകരിച്ച് പിന്നെയും ഇളവ് നല്‍കിയത്. ഈ പദ്ധതി നടപ്പിലാക്കിയ ആദ്യ ദിവസം…

    Read More »
Back to top button
error: