Crime

  • ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഇരുന്നൂറ് കഷണങ്ങളാക്കി സൈക്കോ; അടുക്കളയില്‍ സൂക്ഷിച്ചത് ഒരാഴ്ച

    ലണ്ടന്‍: യുകെയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ്, മൃതദേഹം ഇരുന്നൂറോളം കഷ്ണങ്ങളാക്കി ഒരാഴ്ച അടുക്കളയില്‍ സൂക്ഷിച്ച ശേഷം നദിയില്‍ ഉപേക്ഷിച്ചു. ഭാര്യ ഹോളി ബ്രാംലിയെ (26) കൊലപ്പെടുത്തിയതായി നിക്കോളാസ് മെറ്റ്സണ്‍ (28) എന്നയാളാണ് പൊലീസിനോടു സമ്മതിച്ചത്. ആഴ്ചകളോളം ആരോപണങ്ങള്‍ നിഷേധിച്ചതിനു ശേഷമാണ് കുറ്റസമ്മതം. ബ്രാംലിയെ തിരഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട്, അവള്‍ കട്ടിലിനടിയില്‍ ഒളിച്ചിരിക്കുകയായിരിക്കും എന്നും നിക്കോളാസ് മെറ്റ്‌സണ്‍ പ്രതികരിച്ചിരുന്നു. കിടപ്പുമുറിയില്‍ വച്ച് ഭാര്യയെ പലതവണ കുത്തിയ നിക്കോളാസ്, മൃതദേഹം ശൗചാലയത്തിലേക്കു മാറ്റി. പിന്നീട് ഇവിടെ വച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്. ഇവ പ്ലാസ്റ്റിക് ബാഗുകളിലാക്കി അടുക്കളയിലെ ഫ്രിഡ്ജില്‍ ഒരാഴ്ച സൂക്ഷിച്ചു. പിന്നീട് ഇതു നീക്കം ചെയ്യാന്‍ ഒരു സുഹൃത്തിന് 50 പൗണ്ടും നല്‍കി. തനിക്ക് പണം ലഭിച്ചതായി സുഹൃത്ത് കോടതിയില്‍ സമ്മതിച്ചു. നദിയില്‍ പ്ലാസ്റ്റിക് ബാഗുകള്‍ പൊങ്ങിക്കിടക്കുന്നത് പ്രഭാത സവാരിക്ക് എത്തിയവരാണ് ആദ്യം കാണുന്നത്. മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലില്‍ 234 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. ചില ഭാഗങ്ങള്‍ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. തന്റെ മകള്‍…

    Read More »
  • പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു, ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

    തിരുവനന്തപുരം: പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വിളവൂര്‍ക്കല്‍ പാവച്ചക്കുഴി തേവിക്കോണം ആഞ്ജനേയം വീട്ടില്‍ ഷീജ(41)യാണ് മരിച്ചത്. ഭര്‍ത്താവ് ഓട്ടോഡ്രൈവറായ ജയശങ്കറിന്റെ മാനസികപീഡനമാണ് ഷീജ ആത്മഹത്യചെയ്യാന്‍ കാരണമെന്ന് ബന്ധുക്കള്‍ പോലീസിനു മൊഴിനല്‍കി. കേസന്വേഷിക്കുന്ന മലയിന്‍കീഴ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചയോടെയാണ് ഷീജ വീട്ടില്‍ മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്. മെഡിക്കല്‍കോളേജില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച വെളുപ്പിനു മരിച്ചു. മക്കള്‍: ആഞ്ജനേയന്‍, ആദിത്യ.

    Read More »
  • പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; കൊല്ലപ്പെട്ട ഷെറിന്റെ വീട് സന്ദര്‍ശിച്ച് സി.പി.എം നേതാക്കള്‍

    കണ്ണൂര്‍: പാനൂര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഷെറിന്റെ വീട് സന്ദര്‍ശിച്ച് സി.പി.എം നേതാക്കള്‍. പാനൂര്‍ ഏരിയ കമ്മിറ്റിയംഗം സുധീര്‍കുമാര്‍, പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ.അശോകന്‍ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. ബോംബ് നിര്‍മിച്ചവരുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നായിരുന്നു സി.പി.എം നിലപാട്. അതേസമയം, പാനൂര്‍ സ്‌ഫോടനത്തില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു. പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശനം നടത്തിയതായി അറിവില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ബോംബ് സ്‌ഫോടനത്തില്‍ സി.പി.എം അനുഭാവി കൊല്ലപ്പെട്ടതിന് പിന്നാലെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ബോംബ് സ്‌ക്വാഡിന്റെ പരിശോധന വ്യാപകമാക്കി. കണ്ണൂരില്‍ പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളിലും കോഴിക്കോട് നാദാപുരത്തും ജില്ലാ അതിര്‍ത്തിയായ പെരിങ്ങത്തൂര്‍ പുഴയോരത്തും പരിശോധന നടത്തി. ബോംബ് നിര്‍മാണത്തിന് പിന്നിലുള്ളവരെക്കുറിച്ചുകൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് യു.ഡി.എഫ്.

    Read More »
  • പുലര്‍ച്ചെ തോട്ടിയുമായി എത്തി മാങ്ങ മോഷണം; ചോദ്യംചെയ്ത ഗൃഹനാഥനെ വെട്ടുകത്തി കാട്ടി വിരട്ടി

    തിരുവനന്തപുരം: വീടിനു മുന്നിലെ മാവില്‍ നിന്ന് മാങ്ങ മോഷ്ടിക്കുന്നത് ചോദ്യം ചെയ്ത വീട്ടുടമസ്ഥനെ വെട്ടുകാത്തി കാട്ടി ഭീഷണി മുഴക്കി മോഷ്ടാവ്. പാറശാലയിലാണ് സംഭവമുണ്ടായത്. വീട്ടുവളപ്പിലെ ചെങ്കവരിയ്ക്ക മാവില്‍നിന്നാണ് പുലര്‍ച്ചെ മാങ്ങ മോഷണം പോയത്. സംഭവത്തിന്റെ സിസി ടിവി വിഡിയോയും പുറത്തുവന്നു. ശനിയാഴ്ച വെളുപ്പിന് നാലുമണിയോടുകൂടി പട്ടിയുടെ നിര്‍ത്താതെയുള്ള കുര കേട്ടാണ് ?ഗൃഹനാഥന്‍ എഴുന്നേല്‍ക്കുന്നത്. രണ്ടാംനിലയില്‍നിന്ന് പുറത്തേക്കു നോക്കിയപ്പോള്‍ കണ്ടത് വീടിനു മുന്നില്‍ നില്‍ക്കുന്ന മാവില്‍ നിന്ന് തോട്ടി ഉപയോ?ഗിച്ച് മാങ്ങ പറിക്കുന്ന മോഷ്ടാവിനെയാണ്. ഗൃഹനാഥന്‍ വീടിനു പുറത്തേക്ക് ഇറങ്ങിയതോടെ മോഷ്ടാവ് വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ഇതോടെ ഗൃഹനാഥന്‍ ഭയന്ന് വീടിനുള്ളില്‍ കയറി. ഈ സമയം കൊണ്ട് മോഷ്ടിച്ച മാങ്ങകള്‍ ചാക്കിലാക്കി മോഷ്ടാവ് കടന്നു കളഞ്ഞു. സിസിടിവി ദൃശ്യങ്ങളടക്കം പാറശ്ശാല പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് കാരാളി സ്വദേശിയായ യുവാവാണ് മോഷണം നടത്തുകയും ഗൃഹനാഥനെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

    Read More »
  • ഇസ്രയേലില്‍ സര്‍ക്കാര്‍വിരുദ്ധ റാലിയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

    ജെറുസലേം: ഇസ്രയേലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധറാലിയിലേക്ക് കാര്‍ ഇടിച്ചുകയറ്റി അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ടെല്‍ അവീവില്‍ സമാധാനപരമായി പ്രതിഷേധം നടത്തുകയായിരുന്നവരിലേക്കാണ് കാര്‍ ഇടിച്ചുകയറ്റിയത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന പ്രതിഷേധക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ കാര്‍ നിരവധി പേരെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. സംഭവത്തില്‍ കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്. വാഹനത്തിലെ മറ്റ് യാത്രക്കാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടോ, ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. ‘റോഡ് തടസപ്പെടുത്തുന്നതും അക്രമങ്ങള്‍ അഴിച്ചുവിടുന്നതും അസഹനീയമാണെങ്കിലും എല്ലാവരും സംയമനം പാലിക്കണം’- എന്നാണ് ഇസ്രയേല്‍ ആശയവിനിമയ മന്ത്രി ഷ്ലോമോ കാര്‍ഹി സംഭവത്തെക്കുറിച്ച് എക്സില്‍ കുറിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്വം സഖ്യത്തിനകത്തും പുറത്തുമുള്ള ഇടത് നേതാക്കള്‍ക്കാണെന്നും കാര്‍ഹി കുറ്റപ്പെടുത്തി. ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ അക്രമവും ഭിന്നിപ്പും പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപിച്ചും, സംഭവത്തെ അപലപിച്ചും ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് യാര്‍ ലാപിഡും രംഗത്തുവന്നു. അതേസമയം, ഗാസയുടെ പല ഭാഗങ്ങളിലും വ്യാപക ആക്രമണം തുടരുകയാണ് ഇസ്രായേല്‍. ഖാന്‍…

    Read More »
  • ധര്‍മ്മശാലയില്‍ MDMA യുമായി യുവാക്കള്‍ പോലീസ് പിടിയില്‍

    കണ്ണൂര്‍: ലോകസഭാ ഇലക്ഷനോടനുബന്ധിച്ചു മയക്കുമരുന്ന്, മദ്യകടത്ത് , സ്വര്‍ണ കള്ളകടത്ത്, കള്ളപ്പണം എന്നിവ കണ്ടെത്തുന്നതിന് വേണ്ടി കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത. എം IPS ന്റെ നിര്‍ദേശ പ്രകാരം കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ നടത്തിയ വാഹന പരിശോധനയുടെ ഭാഗമായി തളിപ്പറമ്പ് ധര്‍മശാലയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് MDMA യുമായി യുവാക്കള്‍ പിടിയിലായത്. തളിപ്പറമ്പ പോലീസ് സ്റ്റേഷന്‍ SHO ബെന്നി ലാല്‍, എസ്.ഐ ഷിബു പോള്‍ , SI ജിജിമോന്‍, ASI സുധീര്‍, CPO ഷാജിത്ത് എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. 06-04-24 തീയതി രാത്രി KL 59 T 8734 നമ്പര്‍ പള്‍സര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തളിപ്പറമ്പ മുക്കോലയിലെ പുന്നക്കന്‍ ഹൗസിലെ നദീര്‍ P, 28 വയസ്സ്,പരിയാരം ചുടലയിലെ കാനത്തില്‍ ഹൗസില്‍ മുഹമ്മദ് അഫ്രീദി 23 വയസ്സ് എന്നിവരെ പോലീസ് സാഹസികമായി പിടികൂടിയത്. ഇവരുടെ കയ്യില്‍…

    Read More »
  • ഇരുപത്തിയാറുകാരിയുടെ മൃതദേഹം അലമാരയില്‍; പങ്കാളിക്കായി പൊലീസ് അന്വേഷണം

    ന്യൂഡല്‍ഹി: ലിവ് ഇന്‍ റിലേഷനിലായിരുന്ന ഇരുപത്തിയാറുകാരിയുടെ മൃതദേഹം താമസ സ്ഥലത്തെ അലമാരയില്‍ കണ്ടെത്തി. ദക്ഷിണ ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. ഇവിടെയാണ് പങ്കാളിക്കൊപ്പം ഈ യുവതി താമസിച്ചിരുന്നത്. മകളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മകളെ ബന്ധപ്പെടാന്‍ കുറച്ചുദിവസങ്ങളായി ശ്രമിക്കുന്നുണ്ടെന്നും സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി യുവതിയുടെ പിതാവ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് യുവതി താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് അലമാരയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. ഇവരുടെ പങ്കാളിയായ ഗുജറാത്ത് സൂറത്ത് സ്വദേശിയെ കാണാനില്ലെന്നാണ് വിവരം. മകളെ പങ്കാളി കൊലപ്പെടുത്തിയതാണെന്നാണ് പിതാവിന്റെ ആരോപണം. പൊലീസ് ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. കേസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായിട്ടില്ലെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, ലിവ്-ഇന്‍ ബന്ധം വേര്‍പിരിഞ്ഞാല്‍ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് കോടതി ഉത്തരവ്. നിയമപരമായി വിവാഹിതരല്ലെങ്കിലും, പുരുഷനൊപ്പം ഗണ്യമായ കാലയളവില്‍ താമസിക്കുന്ന സ്ത്രീക്ക് വേര്‍പിരിയലിനു ശേഷം ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന്…

    Read More »
  • ജോലിയില്‍ സമ്മര്‍ദം; സഹപ്രവര്‍ത്തകനെ റോഡില്‍ ക്രൂരമായി മര്‍ദിച്ചു, ക്വട്ടേഷന്‍ടീമടക്കം 5 പേര്‍ അറസ്റ്റില്‍

    ബംഗളൂരു: വാടകഗുണ്ടകളുടെ സഹായത്തോടെ സഹപ്രവര്‍ത്തകനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ അറസ്റ്റില്‍. ബംഗളൂരുവിലെ പാലുല്‍പന്ന നിര്‍മാണ കമ്പനിയിലെ ജീവനക്കാരായ ഉമാശങ്കര്‍, വിനേഷ് എന്നിവരും മൂന്ന് വാടകഗുണ്ടകളുമാണ് അറസ്റ്റിലായത്. ഇവരുടെ സഹപ്രവര്‍ത്തകന്‍ സുരേഷിനാണ് മര്‍ദനമേറ്റത്. ക്രൂരമായ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പാലുല്‍പ്പന്ന നിര്‍മാണ കമ്പനിയിലെ ഓഡിറ്ററാണ് മര്‍ദനമേറ്റ സുരേഷ്. ഓഫീസില്‍ സുരേഷുമായുള്ള അഭിപ്രായവ്യത്യാസമാണ് വാടകഗുണ്ടകളെ ഒപ്പംകൂട്ടി അക്രമം നടത്താന്‍ പ്രേരകമായതെന്ന് പോലീസ് പറയുന്നു. ജോലിയുമായി ബന്ധപ്പെട്ട് സുരേഷ് തങ്ങള്‍ക്കുമേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്താറുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ഉമാശങ്കറും വിനേഷും പോലീസിനോട് പറഞ്ഞു. സുരേഷിനെ സഹപ്രവര്‍ത്തകരും ഗുണ്ടകളും ചേര്‍ന്ന് നടുറോഡില്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ഒരു കാറിലെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് പുറത്തുവന്നത്. നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ എക്സില്‍ ഈ വീഡിയോ പങ്കുവെച്ചതോടെയാണ് ബംഗളൂരു പോലീസ് വിഷയത്തില്‍ ഇടപെട്ടത്. മര്‍ദ്ദനമേറ്റ സുരേഷിനെ കണ്ടെത്തിയ പോലീസ് അദ്ദേഹത്തില്‍നിന്ന് പരാതി എഴുതിവാങ്ങി. തുടര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

    Read More »
  • 4 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ ജീവനൊടുക്കി; കാസര്‍ഗോഡ് മരിച്ചത് ഇടുക്കിക്കാരി

    കാസര്‍ഗോഡ്: നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ നിലയില്‍. മുളിയാര്‍ അര്‍ളടുക്കയിലെ ബിന്ദു (28) ആണ് മകള്‍ ശ്രീനന്ദനയെ കഴുത്ത് ഞെരിച്ച കൊലപ്പെടുത്തിയതിനു പിന്നാലെ തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഇവരുടെ മറ്റൊരു മകന്‍ സുരക്ഷിതനാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് വീട്ടുമുറ്റത്തെ മരത്തില്‍ ബിന്ദുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകളുടെ ഞരമ്പു മുറിച്ചു രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. ഇതിനു പിന്നാലെ കുഞ്ഞിനെ അവശനിലയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ചെങ്കള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ഇടുക്കിയിലാണ് ബിന്ദുവിന്റെ ഭര്‍തൃവീട്. ഭര്‍തൃവീട്ടില്‍ നിന്നു 2 ദിവസം മുന്‍പാണു ബിന്ദു സ്വന്തം വീട്ടിലേക്കു വന്നത്. ഭര്‍ത്താവ് ശരത്ത് സ്വിറ്റ്‌സര്‍ലന്‍ഡിലാണ്. 6 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കുടുംബ പ്രശ്‌നമാണ് കാരണമെന്ന് ആദൂര്‍ പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.  

    Read More »
  • പാനൂര്‍ സ്ഫോടനം ബോംബ് നിര്‍മ്മാണത്തിനിടെ; മൂന്നുപേര്‍ അറസ്റ്റില്‍

    കണ്ണൂര്‍: പാനൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റില്‍. ചെറുപറമ്പ് സ്വദേശി ഷെബിന്‍ലാല്‍, കുന്നോത്ത്പറമ്പ് സ്വദേശി കെ. അതുല്‍, ചെണ്ടയാട് സ്വദേശി കെ.കെ അരുണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നുപേരും സ്ഫോടനം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ പാലക്കാട് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൈവേലിക്കല്‍ സ്വദേശി സായൂജിനെയാണ് കസ്റ്റഡിയിലെടുത്തത്. സ്ഫോടനത്തിന് ശേഷം ട്രെയിനില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടുപേരെ അറസ്റ്റ് ചെയ്തത്. ബോംബ് സ്ഫോടനം നടക്കുമ്പോള്‍ എട്ട് പേരാണ് മനോഹരന്റെ വീട്ടിലുണ്ടായിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. സ്ഫോടനത്തില്‍ മരിച്ച ഷെറിനും ഗുരുതരമായി പരിക്കേറ്റ വിനീഷുമാണ് ടെറസിന് മുകളിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ താഴെയായിരുന്നു നിന്നിരുന്നത്. അതേസമയം, പാനൂരിലെ ബോംബ് സ്‌ഫോടനം നാടന്‍ ബോംബ് നിര്‍മാണത്തിനിടെയെന്ന് പൊലീസ് വ്യക്തമാക്കി. പാനൂര്‍ മുളിയാത്തോട് വീടിന്റെ ടെറസില്‍വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചു.…

    Read More »
Back to top button
error: