CrimeNEWS

പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു, ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വിളവൂര്‍ക്കല്‍ പാവച്ചക്കുഴി തേവിക്കോണം ആഞ്ജനേയം വീട്ടില്‍ ഷീജ(41)യാണ് മരിച്ചത്.

ഭര്‍ത്താവ് ഓട്ടോഡ്രൈവറായ ജയശങ്കറിന്റെ മാനസികപീഡനമാണ് ഷീജ ആത്മഹത്യചെയ്യാന്‍ കാരണമെന്ന് ബന്ധുക്കള്‍ പോലീസിനു മൊഴിനല്‍കി.

Signature-ad

കേസന്വേഷിക്കുന്ന മലയിന്‍കീഴ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചയോടെയാണ് ഷീജ വീട്ടില്‍ മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്. മെഡിക്കല്‍കോളേജില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച വെളുപ്പിനു മരിച്ചു. മക്കള്‍: ആഞ്ജനേയന്‍, ആദിത്യ.

Back to top button
error: