കണ്ണൂര്‍: ലോകസഭാ ഇലക്ഷനോടനുബന്ധിച്ചു മയക്കുമരുന്ന്, മദ്യകടത്ത് , സ്വര്‍ണ കള്ളകടത്ത്, കള്ളപ്പണം എന്നിവ കണ്ടെത്തുന്നതിന് വേണ്ടി കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത. എം IPS ന്റെ നിര്‍ദേശ പ്രകാരം കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ നടത്തിയ വാഹന പരിശോധനയുടെ ഭാഗമായി തളിപ്പറമ്പ് ധര്‍മശാലയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് MDMA യുമായി യുവാക്കള്‍ പിടിയിലായത്. തളിപ്പറമ്പ പോലീസ് സ്റ്റേഷന്‍ SHO ബെന്നി ലാല്‍, എസ്.ഐ ഷിബു പോള്‍ , SI ജിജിമോന്‍, ASI സുധീര്‍, CPO ഷാജിത്ത് എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
06-04-24 തീയതി രാത്രി KL 59 T 8734 നമ്പര്‍ പള്‍സര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തളിപ്പറമ്പ മുക്കോലയിലെ പുന്നക്കന്‍ ഹൗസിലെ നദീര്‍ P, 28 വയസ്സ്,പരിയാരം ചുടലയിലെ കാനത്തില്‍ ഹൗസില്‍ മുഹമ്മദ് അഫ്രീദി 23 വയസ്സ് എന്നിവരെ പോലീസ് സാഹസികമായി പിടികൂടിയത്. ഇവരുടെ കയ്യില്‍ നിന്നും പോലീസ് 5 ഗ്രാം MDMA പിടികൂടി. പ്രതികള്‍ തളിപ്പറമ്പ ടൌണ്‍,ധര്‍മശാല എഞ്ചിനീയറിംഗ് കോളേജ് പരിസരം,NIFT കോളേജ് പരിസരം, പരിയാരം മെഡിക്കല്‍ കോളേജ് പരിസരം എന്നിവിടങ്ങളില്‍ വ്യാപകമായി MDMA വിതരണം ചെയ്യാറുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
മാസങ്ങളായി പോലീസിന്റെ നിരീക്ഷണത്തില്‍ ഉള്ള വ്യക്തികളാണ് പിടിയിലായ നദീറും, മുഹമ്മദ് അഫ്രീദും.മുന്‍പും സമാനമായ കേസില്‍ നദീറിനെയും മുഹമ്മദ് അഫ്രീദിയെയും എക്‌സ്സൈസ് പിടികൂടിയിരുന്നു .നദീര്‍ ജയിലില്‍ നിന്നും ഇറങ്ങിയ സമയത്താണ് ഇപ്പോള്‍ വീണ്ടും മയക്കുമരുന്നുമായി പിടിയിലായത്.കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം നര്‍കോട്ടിക് സെല്‍ DYSP എ. പ്രേംജി ത്തിന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് റൂറല്‍ ജില്ലയുടെ വിവിധ അതിര്‍ത്തികളില്‍ പകലും രാത്രിയുമായി ശക്തമായ നിരീക്ഷണവും വാഹന പരിശോധനയും കഴിഞ്ഞ ഒരാഴ്ച്ചയായി നടത്തി വരികയാണ്.
അറസ്റ്റിലായ പ്രതികളെ തളിപ്പറമ്പ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി കോടതി മുന്‍പാകെ ഹാജരാക്കും.MDMA പോലുള്ള മയക്കു മരുന്നുകള്‍ പ്രാധാനമായും കണ്ണൂര്‍ ജില്ലയിലേക്ക് കടത്തി കൊണ്ട് വരുന്നത് കൂട്ടുപ്പുഴ വഴിയാണ്. കൂട്ടുപുഴ വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിന് വേണ്ടി പോലീസ് നു വേണ്ടിയുള്ള എയ്ഡ് പോസ്റ്റ് ന്റെ നിര്‍മാണം കൂട്ടുപ്പുഴയില്‍ ദ്രുധഗതിയില്‍ നടന്നു വരികയാണ്.