CrimeNEWS

ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഇരുന്നൂറ് കഷണങ്ങളാക്കി സൈക്കോ; അടുക്കളയില്‍ സൂക്ഷിച്ചത് ഒരാഴ്ച

ലണ്ടന്‍: യുകെയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ്, മൃതദേഹം ഇരുന്നൂറോളം കഷ്ണങ്ങളാക്കി ഒരാഴ്ച അടുക്കളയില്‍ സൂക്ഷിച്ച ശേഷം നദിയില്‍ ഉപേക്ഷിച്ചു. ഭാര്യ ഹോളി ബ്രാംലിയെ (26) കൊലപ്പെടുത്തിയതായി നിക്കോളാസ് മെറ്റ്സണ്‍ (28) എന്നയാളാണ് പൊലീസിനോടു സമ്മതിച്ചത്. ആഴ്ചകളോളം ആരോപണങ്ങള്‍ നിഷേധിച്ചതിനു ശേഷമാണ് കുറ്റസമ്മതം. ബ്രാംലിയെ തിരഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട്, അവള്‍ കട്ടിലിനടിയില്‍ ഒളിച്ചിരിക്കുകയായിരിക്കും എന്നും നിക്കോളാസ് മെറ്റ്‌സണ്‍ പ്രതികരിച്ചിരുന്നു.

കിടപ്പുമുറിയില്‍ വച്ച് ഭാര്യയെ പലതവണ കുത്തിയ നിക്കോളാസ്, മൃതദേഹം ശൗചാലയത്തിലേക്കു മാറ്റി. പിന്നീട് ഇവിടെ വച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്. ഇവ പ്ലാസ്റ്റിക് ബാഗുകളിലാക്കി അടുക്കളയിലെ ഫ്രിഡ്ജില്‍ ഒരാഴ്ച സൂക്ഷിച്ചു. പിന്നീട് ഇതു നീക്കം ചെയ്യാന്‍ ഒരു സുഹൃത്തിന് 50 പൗണ്ടും നല്‍കി. തനിക്ക് പണം ലഭിച്ചതായി സുഹൃത്ത് കോടതിയില്‍ സമ്മതിച്ചു.

നദിയില്‍ പ്ലാസ്റ്റിക് ബാഗുകള്‍ പൊങ്ങിക്കിടക്കുന്നത് പ്രഭാത സവാരിക്ക് എത്തിയവരാണ് ആദ്യം കാണുന്നത്. മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലില്‍ 234 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. ചില ഭാഗങ്ങള്‍ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. തന്റെ മകള്‍ വിവാഹിതയായിട്ട് 16 മാസമേ ആയിട്ടുള്ളൂവെന്നും ഇത്രയും നാളും നിക്കോളാസ് മകളെ വീട്ടിലേക്ക് അയച്ചിട്ടില്ലെന്നും ബ്രാംലിയുടെ അമ്മ കോടതിയെ അറിയിച്ചു. കൊല്ലപ്പെടുമ്പോള്‍ ദമ്പതികള്‍ വേര്‍പിരിയലിന്റെ വക്കിലായിരുന്നു

മുയലുകളെ മിക്‌സിയിലിട്ടും നായ്ക്കുട്ടികളെ വാഷിങ്ങ് മെഷീനിലിട്ടും നിക്കോളാസ് കൊലപ്പെടുത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. കൊലപാതകം നടന്ന വീട്ടിലെ ബാത്ത് ടബ്ബില്‍ രക്തത്തില്‍ കുതിര്‍ന്ന ഷീറ്റുകളും വീട്ടിലുടനീളം അമോണിയയുടെയും ബ്ലീച്ചിന്റെയും ഗന്ധവും പൊലീസ് പരിശോധനയില്‍ കണ്ടെത്തി.

Back to top button
error: