Crime
-
ക്യാന്റീനിലെ സമൂസയില്‍ കോണ്ടവും ഗുട്കയും; അഞ്ച് പേര്‍ക്കെതിരെ കേസ്
മുംബൈ: പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയുടെ ക്യാന്റീനിലെ സമൂസയില്‍ നിന്ന് കോണ്ടം, ഗുട്ക, കല്ല് എന്നിവ കണ്ടെത്തി. പൂനെയിലെ പിംപാരി ചിഞ്ച്വാഡിലാണ് സംഭവം നടന്നത്. സംഭവത്തില്‍ റഹീം ഷെയ്ഖ്, അസ്ഹര്‍ ഷെയ്ഖ്, മസര്‍ ഷെയ്ഖ്, ഫിറോസ് ഷെയ്ഖ്, വിക്കി ഷെയ്ഖ് തുടങ്ങിയ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കാറ്റലിസ്റ്റ് സര്‍വീസ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഓട്ടോമൊബൈല്‍ സ്ഥാപനത്തിന്റെ ക്യാന്റീനില്‍ ലഘുഭക്ഷണം എത്തിച്ചിരുന്നത്. എന്നാല്‍ കാറ്റലിസ്റ്റ് കമ്പനി അടുത്തിടെ മനോഹര്‍ എന്റര്‍പ്രൈസ് എന്ന മറ്റൊരു സബ് കോണ്‍ട്രാക്ടിംഗ് സ്ഥാപനത്തിന് സമൂസ നല്‍കാനുള്ള കരാര്‍ നല്‍കുകയായിരുന്നു. ഇവര്‍ ക്യാന്റീനില്‍ നല്‍കിയ സമൂസയിലാണ് കോണ്ടം,? ഗുട്ക, കല്ല് എന്നിവ കണ്ടെത്തിയത്. തുടര്‍ന്ന് ഓട്ടോമൊബൈല്‍ കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ മനോഹറിന്റെ സ്ഥാപനത്തിലെ ഫിറോസ് ഷെയ്ഖും വിക്കി ഷെയ്ഖുമാണ് സമൂസയില്‍ കോണ്ടവും ഗുട്കയും കല്ലും നിറച്ചതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ഇവരെ ചോദ്യം ചെയ്തു. മനോഹര്‍ എന്റര്‍പ്രൈസസിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് ഭക്ഷണത്തില്‍ ഇങ്ങനെ…
Read More » -
റിട്ട. ഡോക്ടര്‍ക്ക് “കാസ്രോട്ടൂന്ന്” വധു; 6 ലക്ഷം തട്ടി യുവതിയും സംഘവും മുങ്ങി
കോഴിക്കോട്: പുനര്‍വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലില്‍ ‘വിവാഹം’ നടത്തി റിട്ടയേഡ് ഡോക്ടറുടെ ആറു ലക്ഷത്തോളം രൂപയും ഫോണും ലാപ്‌ടോപും തട്ടിയെടുത്ത് സ്ത്രീ ഉള്‍പ്പെടെയുള്ള നാലംഗ സംഘം രക്ഷപ്പെട്ടു. നടക്കാവ് പൊലീസ് കേസെടുത്തു. പൊലീസ് പറയുന്നത്: മെഡിക്കല്‍ കോളജില്‍ നിന്നു വിരമിച്ച ഡോക്ടര്‍ വയനാട് അതിര്‍ത്തിയില്‍ സ്വകാര്യ ക്ലിനിക് നടത്തുകയാണ്. അവിടെ നിന്നു പരിചയപ്പെട്ട യുവാവാണു ഡോക്ടറെ പുനര്‍വിവാഹത്തിനു നിര്‍ബന്ധിച്ചത്. പല തവണ സംസാരിച്ചപ്പോള്‍ ഡോക്ടര്‍ വിവാഹത്തിനു സമ്മതിച്ചു. തുടര്‍ന്നു യുവാവും സംഘവും കാസര്‍കോട്ടു നിന്ന് എത്തിച്ച യുവതിയെ കാണിച്ചു. ഡോക്ടര്‍ക്കു യുവതിയെ ഇഷ്ടമായ സാഹചര്യത്തില്‍ നഗരത്തില്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോട്ടലില്‍ മുറിയെടുത്തു. അവിടെ യുവതിയുടെ ബന്ധുക്കള്‍ എന്നു പരിചയപ്പെടുത്തിയ ചിലര്‍ കൂടി എത്തി. തുടര്‍ന്നു വിവാഹം ഉറപ്പിക്കുകയും ‘വധുവിനെയും വരനെയും’ രണ്ടു മുറികളിലായി താമസിപ്പിക്കുകയും ചെയ്തു. ‘നവദമ്പതികള്‍ക്ക്’ ഒന്നിച്ചു താമസിക്കാന്‍ നഗരത്തില്‍ വാടകവീട് ഏര്‍പ്പാടാക്കാമെന്നു പറഞ്ഞ സംഘം ഡോക്ടറുടെ മുറിയുടെ വാതില്‍ പുറത്തു നിന്നു പൂട്ടിയാണ് അന്നു രാത്രി സ്ഥലം…
Read More » -
ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് മരണം വരെ ജയില്‍, 4.60 ലക്ഷം പിഴ
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ആജീവനാന്ത തടവ് വിധിച്ച് കോടതി. ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തോപ്പുംപടി മുണ്ടംവേലി സാന്തോം കോളനി സ്വദേശി ശിവ(65)നാണ് കോടതി മൂന്നു ജീവപര്യന്തം ശിക്ഷ വിധിച്ചത്. എറണാകുളം പോക്സോ കോടതിയുടേതാണ് ശിക്ഷാവിധി. മൂന്നു ജീവപര്യന്തം കൂടാതെ, 25 വര്‍ഷം അധിക തടവും വിധിച്ചിട്ടുണ്ട്. പ്രതിക്ക് 4.60 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തോപ്പുംപടിയില്‍ 2018 മെയിലാണ് കേസിന് ആസ്പദമായ കുറ്റകൃത്യം നടന്നത്. അരൂരിലെ വാടക വീട്ടിലേക്ക് പോകാന്‍ ഓട്ടോക്കാശ് ചോദിച്ചാണ് പെണ്‍കുട്ടി പരിചയമുള്ള പ്രതിയെ സമീപിക്കുന്നത്. പ്രതി പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി തോപ്പുംപടിയിലെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കോടതി വിധി അനുസരിച്ച്, പ്രതി ആദ്യത്തെ 25 വര്‍ഷം കഠിനതടവ് അനുഭവിക്കുകയും മരണം വരെ ജയിലില്‍ കിടക്കുകയും വേണമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതിക്കെതിരെ പള്ളുരുത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്സോ കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
Read More » -
യുഎസില്‍ മൂന്നാഴ്ച മുന്‍പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
വാഷിങ്ടന്‍: യുഎസില്‍ കഴിഞ്ഞ മാസം കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ ക്ലെവ്‌ലാന്‍ഡിലെ ഒഹിയോയില്‍ മുഹമ്മദ് അബ്ദുല്‍ അര്‍ഫാത്തി(25)ന്റെ മൃതദേഹം കണ്ടെത്തിയതായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. അര്‍ഫാത്തിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ നടത്തിവരികയാണെന്നും എംബസി അറിയിച്ചു. മൂന്നാഴ്ച മുന്‍പാണ് അര്‍ഫാത്തിനെ കാണാതായത്. അര്‍ഫാത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അര്‍ഫാത്തിനെ കണ്ടെത്താന്‍ അധികൃതരുമായി ചേര്‍ന്ന് ശ്രമിക്കുകയാണെന്നുമാണ് എംബസി അറിയിച്ചിരുന്നത്. ഇന്ന് പുലര്‍ച്ചെയാണ് അര്‍ഫാത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി എംബസി വിവരം നല്‍കിയത്. ഹൈദരാബാദ് സ്വദേശിയായ അര്‍ഫാത്ത് കഴിഞ്ഞ വര്‍ഷം മേയിലാണ് ഐടിയില്‍ മാസ്റ്റേഴ്‌സ് ചെയ്യുന്നതിനായി യുഎസിലെ ക്ലെവ്‌ലാന്‍ഡ് സര്‍വകലാശാലയില്‍ എത്തിയത്. ഈ വര്‍ഷം യുഎസില്‍ മരിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യക്കാരനാണ് അര്‍ഫാത്ത്. ഇതില്‍ മിക്കതും വിദ്യാര്‍ഥികളാണ്. യുഎസിലെ കണക്കുകള്‍ പ്രകാരം 2022-23 കാലത്ത് 2.6 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുഎസിലേക്ക് കുടിയേറിയിട്ടുണ്ട്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 35 ശതമാനം കൂടുതലാണ്.
Read More » -
ഹൈറിച്ച് തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിട്ടു; നടപടി അതീവരഹസ്യം
തിരുവനന്തപുരം: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് സി.ബി.ഐ.ക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഹൈറിച്ച് തട്ടിപ്പുമായി ബന്ധപ്പെട്ട് ചേര്‍പ്പ് പോലീസ് അന്വേഷിക്കുന്ന കേസാണ് സര്‍ക്കാര്‍ സി.ബി.ഐ.ക്ക് വിട്ടത്. അതീവരഹസ്യമായിട്ടായിരുന്നു ഇതുസംബന്ധിച്ച നടപടികള്‍. ഹൈറിച്ച് കേസ് സി.ബി.ഐക്ക് വിട്ടുള്ള വിജ്ഞാപനം കഴിഞ്ഞമാസം തന്നെ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതിനുപിന്നാലെ ഏപ്രില്‍ അഞ്ചിന് കേസുമായി ബന്ധപ്പെട്ട പെര്‍ഫോമ റിപ്പോര്‍ട്ട് അടിയന്തരമായി കൈമാറാനും ഉത്തരവുണ്ടായി. ഇക്കണോമിക് ഒഫന്‍സ് വിങ്ങിലെ ഡിവൈ.എസ്.പി. മുഖാന്തരം പെര്‍ഫോമ റിപ്പോര്‍ട്ട് അടിയന്തരമായി ഡല്‍ഹിയില്‍ എത്തിക്കണമെന്നായിരുന്നു ഉത്തരവിലെ നിര്‍ദേശം. നേരത്തെ ഹൈറിച്ച് കേസില്‍ ഇ.ഡി. റെയ്ഡിനെത്തുന്ന വിവരങ്ങളടക്കം പ്രതികള്‍ക്ക് ചോര്‍ന്നുകിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സി.ബി.ഐക്ക് വിടാനുള്ള നടപടിക്രമങ്ങള്‍ അതീവരഹസ്യമായി കൈകാര്യംചെയ്തതെന്നാണ് സൂചന. ഹൈറിച്ച് കേസിന് പുറമേ കൊച്ചി കേന്ദ്രീകരിച്ച് നടന്ന ‘മാസ്റ്റേഴ്സ് ഫിന്‍സെര്‍വ്’ സാമ്പത്തിക തട്ടിപ്പ് കേസും സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ.ക്ക് വിട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ മറവില്‍ മണിച്ചെയിന്‍ മാതൃകയിലാണ് ഹൈറിച്ച് കമ്പനി സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്നായിരുന്നു പോലീസിന്റെയും ഇ.ഡിയുടെയും റിപ്പോര്‍ട്ട്. ഏകദേശം…
Read More » -
ഭാര്യയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം; യുവാവ് പിടിയില്‍
വയനാട്: ഇരുളം മാതമംഗലത്ത് ഭാര്യയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്താന്‍ ശ്രമം. മാതമംഗലം കുന്നുംപുരത്ത് സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ബിജി എന്നിവരെയാണ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലാന്‍ ശ്രമം നടന്നത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. അക്രമത്തില്‍ കുപ്പാടി സ്വദേശി ജിനുവിനെതിരെ പൊലീസ് കേസെടുത്തു. സുമതി ജിനുവിന്റെ ഭാര്യയാണ്. ഏറെനാളായി ഇവര്‍ അകന്നു കഴിയുകയായിരുന്നു. വീട്ടിലേക്ക് വരാന്‍ ക്ഷണിച്ചെങ്കിലും വരാതിരുന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് ശേഷം സ്ഥലത്തു നിന്നും രക്ഷപ്പെട്ട ജിനുവിനെ, പിന്നീട് വനത്തിനോട് ചേര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ജിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
കരുനാഗപ്പള്ളിയില്‍ അമ്മ തീ കൊളുത്തിയ ഏഴു വയസുകാരി മരിച്ചു
കൊല്ലം: കരുനാഗപ്പള്ളി തൊടിയൂരില്‍ അമ്മ തീ കൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസുകാരി അനാമിക മരിച്ചു. കഴിഞ്ഞ ദിവസം മക്കളെ തീകൊളുത്തി അമ്മ ജീവനൊടുക്കിയിരുന്നു. തൊടിയൂര്‍ സായൂജ്യം വീട്ടില്‍ അര്‍ച്ചന(33)യാണ് മരിച്ചത്. ഏഴും രണ്ടും വയസുള്ള കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കുടുംബപ്രശ്‌നമാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 5-ന് രാവിലെ പത്ത് മണിയോടെ കുട്ടികളുടെ നിലവിളി കേട്ട് അടുത്ത് താമസിക്കുന്നവര്‍ എത്തിയപ്പോഴാണ് പൊള്ളലേറ്റ നിലയില്‍ അമ്മയേയും മക്കളേയും കണ്ടത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അര്‍ച്ചന മരിച്ചിരുന്നു. കുട്ടികളെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അര്‍ച്ചനയുടെ ഭര്‍ത്താവ് മനു പെയിന്റിങ് തൊഴിലാളിയാണ്. പെയിന്റിംഗിന് ഉപയോഗിക്കുന്ന തിന്നര്‍ ഒഴിച്ചാണ് അര്‍ച്ചന തീകൊളുത്തിയത്. അതേസമയം, പട്ടാമ്പി വല്ലപ്പുഴയില്‍ അമ്മയ്ക്ക് പിന്നാലെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മകളും മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കുംപറമ്പില്‍ പ്രദീപ്-ബീന ദമ്പതിമാരുടെ മകള്‍ നിഖ(12)യാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
Read More » -
ഫോട്ടോയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയെ ലൈംഗികമായി ഉപദ്രവിച്ചു; താജ്മഹല്‍ ടൂറിസ്റ്റ് ഗൈഡ് അറസ്റ്റില്‍
ലഖ്‌നൗ: ഭര്‍ത്താവിനൊപ്പം താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരിയെ അപമാനിച്ച സംഭവത്തില്‍ ടൂറിസ്റ്റ് ഗൈഡ് അറസ്റ്റില്‍. മന്‍മോഹന്‍ ആര്യ എന്നയാളാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെയാണ് യു.കെ സ്വദേശികളായ ദമ്പതികള്‍ ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലെത്തിയത്. ടൂറിസ്റ്റ് ഗൈഡ് മന്‍മോഹന്‍ ആര്യ ദമ്പതികളെ സമീപിച്ച് അവരുടെ ഫോട്ടോ എടുക്കാമെന്ന് വാഗ്ദാനം ചെയ്തു. ഭര്‍ത്താവ് മുന്നോട്ട് നീങ്ങിയപ്പോള്‍, ഇയാള്‍ വിനോദസഞ്ചാരിയുടെ ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങുകയും അവരെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. പരിഭ്രമിച്ചുപോയ യുവതിയും ഭര്‍ത്താവും ഉടന്‍ തന്നെ താജ്മഹലിലെ സുരക്ഷാ ഉദ്യോഗസ്ഥരെ സംഭവം അറിയിക്കുകയും ഗൈഡിനെ പിടികൂടി പൊലീസിന് കൈമാറുകയും ചെയ്തു. ഗൈഡിനെതിരെ പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Read More » -
പട്ടാമ്പിയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 12-കാരിയും മരിച്ചു
പാലക്കാട്: പട്ടാമ്പി വല്ലപ്പുഴയില്‍ അമ്മയ്ക്ക് പിന്നാലെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മകളും മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കുംപറമ്പില്‍ പ്രദീപ്-ബീന ദമ്പതിമാരുടെ മകള്‍ നിഖ(12)യാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസമാണ് പ്രദീപിന്റെ ഭാര്യ ബീന(35)യെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ മക്കളായ നിഖയെയും നിവേദ(ആറ്)യെയും പൊള്ളലേറ്റനിലയില്‍ മുറിയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ നിഖ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രദീപിന്റെ മാതാപിതാക്കള്‍ മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. മുറിയില്‍നിന്ന് നിലവിളികേട്ട് വീട്ടുകാര്‍ ചെന്നപ്പോഴാണ് സംഭവമറിയുന്നത്. മുറിയുടെ വാതില്‍ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന്, അയല്‍വീട്ടുകാരെത്തി വാതില്‍പൊളിച്ച് അകത്തുകടക്കുകയായിരുന്നു. തുടര്‍ന്ന് മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ബീനയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവസമയത്ത് പ്രദീപ് വടകരയിലെ ജോലിസ്ഥലത്തായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും സൂചനയുണ്ട്. സംഭവത്തില്‍ പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
യുവതി സിഗരറ്റ് വലിക്കുന്നത് ഫോണില്‍ പകര്‍ത്തി; യുവാവിനെ കുത്തിക്കൊന്നു
മുംബൈ: യുവതി സിഗരറ്റ് വലിക്കുന്നത് ഫോണില്‍ പകര്‍ത്തിയ യുവാവിനെ കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും രണ്ടു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. നാഗ്പുരിലെ മനേവാഡ സിമന്റ് റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. നാല് പെണ്‍കുട്ടികളുടെ പിതാവായ രഞ്ജിത് റാത്തോഡ് (28) ആണ് കൊല്ലപ്പെട്ടത്. ജയശ്രീ പന്ധാരെ (24), സുഹൃത്തുക്കളായ ആകാശ് റൗട്ട്, ജിത്തു ജാധവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജയശ്രീ പന്ധാരെ പാന്‍കടയില്‍നിന്നു സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങളാണ് രഞ്ജിത് ഫോണില്‍ പകര്‍ത്തിയത്. ജയശ്രീ പുകവലയങ്ങള്‍ രഞ്ജിത്തിന്റെ സമീപത്തേക്ക് ഊതിവിടുന്ന വിഡിയോയാണ് ഫോണിലുള്ളത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ ജയശ്രീ തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് രഞ്ജിത്തിനെ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി. വഴക്കിനൊടുവിലാണ് രഞ്ജിത്തിന് മാരകമായി കുത്തേറ്റത്. ജയശ്രീ നിരവധി തവണ രഞ്ജിത്തിനെ കുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. പിന്നീട് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
Read More »