CrimeNEWS

പുലര്‍ച്ചെ തോട്ടിയുമായി എത്തി മാങ്ങ മോഷണം; ചോദ്യംചെയ്ത ഗൃഹനാഥനെ വെട്ടുകത്തി കാട്ടി വിരട്ടി

തിരുവനന്തപുരം: വീടിനു മുന്നിലെ മാവില്‍ നിന്ന് മാങ്ങ മോഷ്ടിക്കുന്നത് ചോദ്യം ചെയ്ത വീട്ടുടമസ്ഥനെ വെട്ടുകാത്തി കാട്ടി ഭീഷണി മുഴക്കി മോഷ്ടാവ്. പാറശാലയിലാണ് സംഭവമുണ്ടായത്. വീട്ടുവളപ്പിലെ ചെങ്കവരിയ്ക്ക മാവില്‍നിന്നാണ് പുലര്‍ച്ചെ മാങ്ങ മോഷണം പോയത്. സംഭവത്തിന്റെ സിസി ടിവി വിഡിയോയും പുറത്തുവന്നു.

ശനിയാഴ്ച വെളുപ്പിന് നാലുമണിയോടുകൂടി പട്ടിയുടെ നിര്‍ത്താതെയുള്ള കുര കേട്ടാണ് ?ഗൃഹനാഥന്‍ എഴുന്നേല്‍ക്കുന്നത്. രണ്ടാംനിലയില്‍നിന്ന് പുറത്തേക്കു നോക്കിയപ്പോള്‍ കണ്ടത് വീടിനു മുന്നില്‍ നില്‍ക്കുന്ന മാവില്‍ നിന്ന് തോട്ടി ഉപയോ?ഗിച്ച് മാങ്ങ പറിക്കുന്ന മോഷ്ടാവിനെയാണ്. ഗൃഹനാഥന്‍ വീടിനു പുറത്തേക്ക് ഇറങ്ങിയതോടെ മോഷ്ടാവ് വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി.

ഇതോടെ ഗൃഹനാഥന്‍ ഭയന്ന് വീടിനുള്ളില്‍ കയറി. ഈ സമയം കൊണ്ട് മോഷ്ടിച്ച മാങ്ങകള്‍ ചാക്കിലാക്കി മോഷ്ടാവ് കടന്നു കളഞ്ഞു. സിസിടിവി ദൃശ്യങ്ങളടക്കം പാറശ്ശാല പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് കാരാളി സ്വദേശിയായ യുവാവാണ് മോഷണം നടത്തുകയും ഗൃഹനാഥനെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

Back to top button
error: