Crime

  • സ്വര്‍ണം അരിച്ചെടുക്കാന്‍ ഐവര്‍മഠം ശ്മശാനത്തില്‍ നിന്ന് ചിതാഭസ്മം മോഷ്ടിച്ചു; രണ്ട് പേര്‍ പിടിയില്‍

    തൃശൂര്‍: പാമ്പാടി ഐവര്‍മഠം പൊതുശ്മശാനത്തില്‍നിന്ന് ചിതാഭസ്മം മോഷ്ടിച്ച് കടത്തിയവര്‍ പിടിയില്‍. ചിതാഭസ്മം ചാക്കുകളിലാക്കി ഭാരതപ്പുഴയിലെത്തിച്ച് സ്വര്‍ണം അരിച്ചെടുക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് മോഷ്ടാക്കള്‍ പിടിയിലായത്. തമിഴ്നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (50), രേണുഗോപാല്‍ (25) എന്നിവരെയാണ് പഴയന്നൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. സംഘത്തിലെ ഒരാള്‍ പുഴ നീന്തിക്കടന്ന് രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. ചിതാഭസ്മം ചാക്കിലാക്കി കൊണ്ടുപോകുന്നതിനിടെ ഐവര്‍മഠം ശ്മശാനത്തിലെ തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ചെടുക്കുന്ന ചിതാഭസ്മത്തില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കുകയാണ് പ്രതികള്‍ ചെയ്തുവരുന്നത്. മുന്‍പും ശ്മശാനത്തില്‍നിന്ന് പലരുടെയും ചിതാഭസ്മം കാണാതായിട്ടുണ്ട്. പഴയന്നൂര്‍ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് രാത്രിയില്‍ പട്രോളിങ് നടത്താറുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളെവെച്ച് ഇത്തരത്തില്‍ മോഷണം നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും ഇത്തരം പ്രവര്‍ത്തനത്തില്‍ നാട്ടുകാര്‍ക്കോ ഇവിടെയുള്ള തൊഴിലാളികള്‍ക്കോ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.  

    Read More »
  • പ്രളയകാലത്തെ ‘നന്മമരം’ ജൈസല്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലും പ്രതി; തിരുവനന്തപുരത്തെ ജയിലില്‍നിന്ന് അറസ്റ്റ് ചെയ്ത് കരിപ്പൂര്‍ പോലീസ്

    മലപ്പുറം: പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ കുട്ടിയച്ചന്റെ പുരയ്ക്കല്‍ ജൈസലിനെ (37) സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണം തട്ടിയെടുക്കല്‍ കേസിലാണ് അറസ്റ്റ്. ഈ കേസില്‍ മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ ജയിലില്‍നിന്ന് ജൈസലിനെ അറസ്റ്റ് ചെയ്തത്. കൊല്ലത്തെ ഒരു കേസില്‍ അറസ്റ്റിലായാണ് ഇയാള്‍ തിരുവനന്തപുരത്തെ ജയിലിലെത്തിയത്. കരിപ്പൂരിലെത്തിച്ച ജൈസലിനെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി. 2018 ലെ പ്രളയകാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ജൈസല്‍ ശ്രദ്ധ നേടിയത്. ഇതുവഴി വീടും കാറുമെല്ലാം ലഭിക്കുകയും ചെയ്തിരുന്നു.

    Read More »
  • യു.എസില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ഥി ദൂരൂഹ സാഹചര്യത്തില്‍ മരിച്ചു; നാല് മാസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് പത്ത് ഇന്ത്യക്കാര്‍

    ന്യൂയോര്‍ക്ക്: യു.എസില്‍ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൂടി മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളിയാഴ്ച ഒഹയോയിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ക്ലീവ്‌ലാന്‍ഡില്‍ വിദ്യാര്‍ഥിനിയായിരുന്ന ഉമ സത്യ സായിയാണ് മരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ യു.എസില്‍ ദുരൂഹമായി മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന പത്താമത്തെ ഇന്ത്യന്‍ വിദ്യാര്‍ഥിയാണ് ഉമ. മൃതദേഹം ഇന്ത്യയിലേക് കൊണ്ടുപോകുന്നതിനുള്ള എല്ലാ സഹായവും ഉറപ്പാക്കുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു. വിദ്യാര്‍ഥിയുടെ മരണകാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. മാര്‍ച്ചില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അബ്ദുള്‍ അറാഫത്തിനെ ക്ലീവ്ലാന്‍ഡ് പ്രദേശത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. ഈ വര്‍ഷം ആദ്യം, ഹൈദരാബാദില്‍ നിന്നുള്ള സയ്യിദ് മസാഹിര്‍ അലി എന്ന വിദ്യാര്‍ത്ഥി ചിക്കാഗോയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. ഇന്ത്യാനയിലെ പര്‍ഡ്യൂ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായ നീല്‍ ആചാര്യയുടെ മരണവും ജോര്‍ജിയയില്‍ വിവേക് ??സൈനിയുടെ ക്രൂരമായ കൊലപാതകവും യു.എസിലെ ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിച്ച വാര്‍ത്തകളായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മരണസംഖ്യ വര്‍ധിക്കുന്നത് ആശങ്കയ്ക്ക്…

    Read More »
  • ഭാര്യയുടെ രഹസ്യ കാമുകനെ ഭർത്താവ് ഭാര്യയെക്കൊണ്ടു തന്നെ വിളിച്ചു വരുത്തിച്ചു, പിന്നെ കൊലപ്പെടുത്തി മൃതദേഹം വനത്തിൽ തള്ളി

          സ്വന്തം ഭാര്യയുമായി വഴിവിട്ട ബന്ധം പുലർത്തി വന്ന  യുവാവിനെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തി മൃതദേഹം ചാക്കിൽകെട്ടി വനത്തിൽ തള്ളി. മൃതദേഹം മറവു ചെയ്യാൻ കഥയിലെ നായികയായ ഭാര്യയും സഹായിച്ചു. സച്ചിൻ കുമാർ എന്ന 22 കാരനാണ് ന്യൂഡൽഹിയിൽ കൊല്ലപ്പെട്ടത്.  സച്ചിനെ കൊലപ്പെടുത്തിയ കേസിൽ ഹാഷിബ് ഖാനും മൃതദേഹം മറവു ചെയ്യാൻ സഹായിച്ച ഭാര്യ ഷബീന ബീഗവും  അറസ്റ്റിലായി. സച്ചിൻ ഡൽഹിയിലെ കോനാട്ട് പ്ലേസിലെ ഹോട്ടലിൽ വെയ്റ്ററാണ്. ഞായറാഴ്ച മുതൽ ഇയാളെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതക വിവരം പുറത്തറിയുന്നത്. സച്ചിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ച പൊലീസ് ഇയാൾ, സംഗം വിഹാർ എന്ന സ്ഥലത്ത് എത്തിയിരുന്നതായി മനസ്സിലാക്കി. സംഗം വിഹാറിൽ ടീ–ഷർട്ട് നിർമാണ യൂണിറ്റ് നടത്തുന്ന ഹാഷിബ് ഖാൻ അവിടെ അടുത്താണ് താമസിച്ചിരുന്നത്. ഹാഷിബ് ഖാന്റെ മുൻ ജീവനക്കാരനാണു സച്ചിനെന്നു മനസ്സിലാക്കിയ പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണു കൊലപതാക…

    Read More »
  • ജനന സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി; ഞീഴൂര്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി

    കോട്ടയം: ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി കൊടുക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഞീഴൂര്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി. ഞീഴൂര്‍ വില്ലേജ് ഓഫീസര്‍ കടുത്തുരുത്തി മങ്ങാട് കുറുമുള്ളീല്‍ വീട്ടില്‍ ജോര്‍ജ് ജോണ്‍(52) ആണ് വിജിലന്‍സിന്റെ പിടിയിലായത്. പരാതിക്കാരന്റെ പ്രവാസിയായ സഹോദരന്റെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആവശ്യത്തിനായി ആര്‍.ഡി.ഒ. ഓഫീസില്‍ റിപ്പോര്‍ട്ട് നല്‍കുവാനായി 1300 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വില്ലേജ് ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫീസിലെ വൈദ്യുതി ചാര്‍ജ് അടക്കാനുള്ള തുക എന്ന പേരിലാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

    Read More »
  • ദിനോസറുകള്‍ക്ക് വംശനാശം വന്നിട്ടില്ല, മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണ്; ലാപ്ടോപ്പില്‍ വിചിത്രവിശ്വാസങ്ങളുടെ രേഖകള്‍

    തിരുവനന്തപുരം: അരുണാചലില്‍ ജീവനൊടുക്കിയ മലയാളികള്‍ക്ക് വിചിത്ര വിശ്വാസങ്ങള്‍ എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ആര്യയുടെ ലാപ്ടോപ്പിലാണ് വിചിത്രവിശ്വാസങ്ങളുടെ രേഖയുള്ളത്. ദിനോസറുകള്‍ക്ക് വംശനാശം വന്നില്ലെന്നതുമുതല്‍ മനുഷ്യന്റെ ഭാവിയെ കുറിച്ചുവരെ ഇതില്‍ പറയുന്നു. ദിനോസറിനെ മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണെന്നും ഭൂമിയിലെ 90 ശതമാനം മനുഷ്യരെയും മൃഗങ്ങളെയും രണ്ട് ഗ്രഹങ്ങളിലേക്ക് കൊണ്ടുപോകുമെന്നുമാണ് ഇവരുടെ വിശ്വാസം. ആന്‍ഡ്രോമീഡ ഗാലക്സിയില്‍ നിന്നുളള ‘മിതി’ എന്ന സാങ്കല്‍പ്പിക കഥാപാത്രവുമായാണ് സംഭാഷണം. വിചിത്രവിശ്വാസങ്ങളടങ്ങിയ 466 പേജുകളുടെ പകര്‍പ്പാണ് പുറത്തുവന്നത്. ഭുമിയില്‍ മാത്രമല്ല അന്യഗ്രഹത്തിലും ജീവനുണ്ടെന്നാണ് ഇവരുടെ വിശ്വാസം. ‘മിതി’ എന്ന സാങ്കല്‍പിക കഥാപാത്രം ഭൂമിയിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി എന്ന പറയുന്ന രീതിയിലാണ് കണ്ടെത്തിയ രേഖകളിലുള്ളത്. ഭൂമിയില്‍ മനുഷ്യവാസത്തിന് അവസാനമായെന്നും ഇവരുടെ ഇരുന്നൂറിലേറെ ചോദ്യങ്ങള്‍ക്ക് ശാസ്ത്രീയമായാണ് ‘മിതി’ മറുപടി നല്‍കുന്നത്. ഇതിനായി ഇവര്‍ പലതരം സൈന്റിഫിക് വാക്കുകളും ഉപയോഗിച്ചിട്ടുണ്ട്. ഇതാവാം ഇവരെ വിചിത്രവിശ്വസാത്തിലേക്ക് നയിച്ചതാവാമെന്നാണ് പൊലീസ് കരുതുന്നത്. സ്പേസ് ഷിപ്പുകളുടെ ഇന്ധനം ഉല്‍ക്കകളില്‍ നിന്നുള്ള ആന്റി കാര്‍ബണാണെന്നും ആന്റാര്‍ട്ടിക്കയില്‍ ഗവേഷണകേന്ദ്രവും സ്പേസ് ഷിപ്പുകള്‍…

    Read More »
  • ഏറ്റുമാനൂരില്‍ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിനുനേരെ പട്ടിയെ അഴിച്ചുവിട്ട പ്രതി പിടിയില്‍

    ഏറ്റുമാനൂര്‍: അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിനുനേരെ പട്ടിയെ അഴിച്ചുവിട്ട വാറന്റ് കേസിലെ പ്രതി പിടിയില്‍. ഏറ്റുമാനൂര്‍ ചിറയില്‍ വീട്ടില്‍ നിധിന്‍ സി ബാബുവിനെയാണ് പിടികൂടിയത്. ക്രിമിനല്‍ കേസില്‍ പ്രതിയായ നിധിന്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി പ്രതിക്കെതിരെ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. കോടതിയുടെ നിര്‍ദേശാനുസരണം നിധിനെ പിടികൂടാനെത്തിയ ഏറ്റുമാനൂര്‍ പോലീസിനു നേരെ പ്രതി വളര്‍ത്തു നായകളെ തുറന്നുവിട്ട് ആക്രമിക്കാന്‍ നോക്കുകയായിരുന്നു. പ്രതി താമസിക്കുന്ന ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജങ്ഷനിലെ മൂന്ന് നില കെട്ടിടത്തിലാണ് പോലീസ് സംഘം അറസ്റ്റ് ചെയ്യാന്‍ എത്തിയത്. പോലീസിനെ കണ്ടയുടനെ പ്രതി രണ്ട് നായകളെ അഴിച്ചുവിടുകയും കത്തി കാണിച്ച് പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടില്‍ കയറി കതക് അടച്ച പ്രതി അറസ്റ്റ് ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പോലീസ് കെട്ടിടത്തിനു ചുറ്റും കാവല്‍ നിന്നു. തുടര്‍ന്ന് അഭിഭാഷകന്‍ സ്ഥലത്തെത്തിയതോടെ ഇയാള്‍ അറസ്റ്റിന് വഴങ്ങുകയായിരുന്നു.    

    Read More »
  • കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം; രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

    കണ്ണൂര്‍: പാനൂര്‍ മൂളിയാത്തോട് ബോംബ് സ്‌ഫോടനത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. വിനീഷ് വലിയപറമ്പത്ത്, ഷെറിന്‍ കാട്ടിന്റവിട എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ കൈപ്പത്തി പൂര്‍ണമായും തകര്‍ന്നു. മറ്റൊരാളുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു.ഇരുവരെയും കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം ഉണ്ടായെന്നാണ് നിഗമനം. ഇന്നലെ രാത്രി ഒരുമണിയോടാണ് സംഭവം ഉണ്ടായത്. വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തില്‍ വെച്ചാണ് സ്ഫോടനമുണ്ടായത്. വിനീഷിന്റെ രണ്ട് കൈപ്പത്തികളും പൂര്‍ണമായും അറ്റുപോയതാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. സ്ഫോടന ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയാണ് രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ രണ്ടുപേരും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറയുന്നു.

    Read More »
  • ഫുട്ബോള്‍ കളിയിലെ തര്‍ക്കം സംഘര്‍ഷത്തിന്റെ തുടക്കം; മൂര്‍ക്കനാട് ഉത്സവത്തിനിടെ കത്തിക്കുത്ത്; മരണം രണ്ടായി

    തൃശ്ശൂര്‍: മൂര്‍ക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തില്‍ മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടില്‍ പ്രഭാകരന്റെ മകന്‍ സന്തോഷ് (40) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം ഉത്സവത്തിന്റെ ആറാട്ടിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെയാണ് മൂര്‍ക്കനാട് ആലുംപറമ്പില്‍ വച്ച് സംഘര്‍ഷം നടന്നത്. മുന്‍പ് നടന്ന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണെന്ന് പൊലീസ് പറഞ്ഞു. സംഘം ചേര്‍ന്ന് ചേരിതിരിഞ്ഞ് നടന്ന സംഘര്‍ഷത്തില്‍ ആറോളം പേര്‍ക്ക് കുത്തേറ്റിരുന്നു. ഇതില്‍ വെളുത്തൂര്‍ സ്വദേശി അക്ഷയ് (21) സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. നാല് പേര്‍ ഇപ്പോഴും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതര പരിക്കേറ്റ സന്തോഷ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഇയാളുടെ ആന്തരിക അവയവങ്ങള്‍ക്ക് കത്തി കുത്തില്‍ പരിക്കേറ്റിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതികള്‍ ഇനിയും പിടിയിലായിട്ടില്ല. കൗമാരക്കാരനും കൊലക്കേസ് പ്രതി, ഉത്സവത്തിനിടെ കത്തിക്കുത്തിൽ…

    Read More »
  • അടിമാലിയില്‍ കഴുത്തിന് മുറിവേറ്റ യുവാവ് മരിച്ചു

    ഇടുക്കി: അടിമാലിയില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. പണിക്കന്‍കുടി സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. വീട്ടിലെ മുറിക്കുള്ളില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. രാവിലെ മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മുറിക്കുള്ളില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ ആദര്‍ശിനെ കണ്ടെത്തുന്നത്. ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിയായി ആദര്‍ശ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.  

    Read More »
Back to top button
error: