Breaking NewsCrimeKeralaLead NewsMovieNEWS

പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു, പണം തിരികെ ചോദിച്ചപ്പോൾ നഗ്നദൃശ്യങ്ങൾ പോൺ സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണി!! റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ, ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകൾ, വോയിസ് റെക്കോർഡുകൾ അടക്കം പരാതിയുമായി പ്രവാസി യുവതി

പ്രണയം നടിച്ച് പണം തട്ടിയെടുത്തതായി റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പരാതിയുമായിപ്രവാസി യുവതി. പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു എന്നാരോപിച്ചാണ് പ്രവാസി യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ പാലാരിവട്ടം പോലീസിന് അഭിഭാഷകൻ മുഖേന യുവതി പരാതി നൽകി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നഗ്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പരാതിയിൽ യുവതി പറയുന്നു.

തന്നെ പ്രണയം നടിച്ച് വഞ്ചിച്ചു എന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. ജിം നവീകരിക്കുന്നതിനായാണ് ഷിയാസിന് വൻ തുക നൽകിയത്. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി. നഗ്നദൃശ്യങ്ങൾ പോൺ സൈറ്റുകൾക്ക് നൽകുമെന്നായിരുന്നു ഭീഷണി. ഇത് മാനസികമായി തളർത്തിയെന്നും യുവതി പറയുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റുകൾ, ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകൾ, വോയിസ് റെക്കോർഡുകൾ അടക്കമാണ് യുവതി പോലീസിൽ പരാതി നൽകിയത്.

Back to top button
error: