Crime
-
പതിനഞ്ചുകാരിയെ കൈയും കാലും കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീയടക്കം മൂന്നുപേര്‍ക്കെതിരെ കേസ്
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ സ്ത്രീ ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇവരെ പിടികൂടാനായി ശ്രമം നടക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. വെള്ളിയാഴ്ചയാണ് ട്രാക്ടര്‍ ട്രോളിക്കടിയില്‍ കൈകളും കാലുകളും ബന്ധിച്ച നിലയില്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തുന്നത്. പ്രതികളിലൊരാളായ സ്ത്രീ ഒരു പുരുഷനോട് ഫോണില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി കുടുംബാംഗങ്ങള്‍ പൊലീസില്‍ നല്‍കിയി പരാതിയില്‍ പറയുന്നു. പ്രദേശവാസിയായ ഇയാള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികളായ രണ്ടു പുരുഷന്മാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബലാത്സംഗത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. കൂട്ടബലാത്സംഗത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രതികളായ സ്ത്രീയെയും പുരുഷന്മാരില്‍ ഒരാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമത്തെ ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും മൂവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Read More » -
വാട്ടര്‍ പ്യൂരിഫയര്‍ സര്‍വീസ് ചെയ്യാനെത്തി ടെക്കി യുവതിക്ക് നേരേ ലൈംഗികാതിക്രമം; അടികൊണ്ടോടിയ ടെക്നീഷ്യന്‍ പിടിയില്‍
ബംഗളൂരു: വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ടെക്കി യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതി അറസ്റ്റില്‍. ബംഗളൂരുവിലെ വാട്ടര്‍ പ്യൂരിഫയര്‍ ടെക്നീഷ്യനായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മേയ് നാലാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗളൂരുവിലെ ബേഗൂരില്‍ താമസിക്കുന്ന 30-കാരിക്ക് നേരേയാണ് വാട്ടര്‍ പ്യൂരിഫയര്‍ സര്‍വീസിനെത്തിയ ടെക്നീഷ്യന്‍ അതിക്രമം കാട്ടിയത്. സംഭവദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് പ്രതി യുവതിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് പ്യൂരിഫയര്‍ സംബന്ധിച്ചുള്ള പ്രശ്നം പരാതിക്കാരി വിവരിച്ചുനല്‍കി. തുടര്‍ന്ന് ടെക്നീഷ്യന്‍ വീടിനകത്ത് പ്രവേശിക്കുകയും ജോലി ആരംഭിക്കുകയുംചെയ്തു. ഇതിനിടെ, വീടിന്റെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യാനും പ്രതി ആവശ്യപ്പെട്ടിരുന്നു. ടെക്നീഷ്യനെ ജോലി ഏല്‍പ്പിച്ച പരാതിക്കാരി അടുക്കളയിലേക്ക് പോയി. ഇതിനിടെയാണ് ടെക്നീഷ്യന്‍ അടുക്കളയിലെത്തി യുവതിയെ കടന്നുപിടിച്ചത്. ഉടന്‍തന്നെ യുവതി ഇയാളെ തള്ളിമാറ്റി. പിന്നാലെ ഇയാളെ തളളി പുറത്താക്കുകയും അടുക്കള വാതില്‍ അകത്തുനിന്ന് പൂട്ടുകയുംചെയ്തു. തുടര്‍ന്ന് സമീപത്തുള്ള സുഹൃത്തിനെ ഫോണില്‍വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. വിവരമറിഞ്ഞ് സുഹൃത്ത് വീട്ടിലെത്തിയപ്പോള്‍ പ്രതി അടുക്കളയുടെ ജനലിന് സമീപം നില്‍ക്കുകയായിരുന്നു. സുഹൃത്ത് ഇയാളെ…
Read More » -
വൈറലാകാൻ തോക്കും പിടിച്ച് ഹൈവേയിൽ നൃത്തം; യൂട്യൂബർക്കെതിരെ കേസെടുത്ത് പൊലീസ്
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹൈവേയില്‍ സോഷ്യല്‍ മീഡിയ സ്റ്റാറിന്റെ തോക്കുമായുള്ള നൃത്തം വിവാദത്തില്‍. സിമ്രാന്‍ യാദവ് എന്ന സാമൂഹ്യമാധ്യമങ്ങളിലെ താരമാണ് ലഖ്നൗവിലെ ഹൈവേയില്‍ തോക്ക് ചൂണ്ടി ഭോജ്പുരി ഗാനത്തിന് ചുവടുകള്‍ വെച്ചത്. ഇതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വരികയായിരുന്നു. ഹൈവേയില്‍ നിയമം ലംഘിച്ച യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കല്യാണ്‍ജി ചൗധരി എന്നയാള്‍ പൊലീസ് പരാതി നല്‍കുകയായിരുന്നു. 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സിമ്രാന്റെ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് കല്യാണ്‍ജി ചൗധരിയുടെ പരാതി. ഹൈവേയില്‍ തോക്കുമായി നൃത്തം ചെയ്തതിനാല്‍ നിയമം ലംഘിച്ചുവെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നുമാണ് ചൗധരി പറയുന്നത്. ലഖ്നൗ പൊലീസിന്റെ നിരവധി ഔദ്യോഗിക അക്കൗണ്ടുകളും അദ്ദേഹം തന്റെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. അതേസമയം, വീഡിയോയ്ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് പ്രതികരിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ ലഖ്നൗ പൊലീസിനോട് നിര്‍ദ്ദേശിച്ചുവെന്ന് യുപി പൊലീസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ മറുപടി നല്‍കുകയായിരുന്നു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ലഖ്നൗ പൊലീസ് പറഞ്ഞു. അതേസമയം, നിരവധി പേരാണ്…
Read More » -
നടി ജ്യോതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും ചോര്‍ന്നു; മുഴുവന്‍ വീഡിയോയും പങ്കുവയ്ക്കുമെന്ന് ഭീഷണി
ബംഗളുരു: പ്രമുഖ കന്നഡ ടെലിവിഷന്‍ താരം ജ്യോതി റായിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. നടിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലെ അജ്ഞാത അക്കൗണ്ട് വഴി ചോര്‍ന്നത്. വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടുകളാണ് പ്രചരിക്കുന്നത്. യുട്യൂബ് ചാനലില്‍ 1000 സബ്സ്‌ക്രൈബര്‍ ആയാല്‍ നടിയുടെ മുഴുവന്‍ വീഡിയോകളും പങ്കുവയ്ക്കുമെന്ന് ചിത്രങ്ങള്‍ പങ്കുവച്ചയാള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. വിഷയത്തില്‍ നടിയുടെ ആരാധകരും സഹപ്രവര്‍ത്തകരുമടക്കം പ്രതിഷേധവുമായി രംഗത്തെത്തി. ജോഗുല, കിന്നരി തുടങ്ങിയ ജനപ്രിയ കന്നഡ സീരിയലുകളിലൂടെയാണ് ജ്യോതി റായ് ശ്രദ്ധനേടുന്നത്. തെലുങ്ക് ഷോയായ ഗുപ്പേദന്ത മനസുവിലൂടെയാണ് താരം കൂടുതല്‍ പ്രശസ്തയായത് സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നടിയുടെ ആരാധകര്‍ ഉള്‍പ്പെടെ ബംഗളുരു പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും അവരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം സംഭവത്തില്‍ നടിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. സീതാരാമ കല്യാണ, ഗന്ധദ ഗുഡി, 99 തുടങ്ങിയ കന്നഡ ചിത്രങ്ങളിലും ജ്യോതി റായ് വേഷമിട്ടിട്ടുണ്ട്. തെലുങ്ക് സംവിധായകന്‍ സുകുമാര്‍ പൂര്‍വാജുമായുള്ള വിവാഹം ജ്യോതിയ്ക്ക്…
Read More » -
ഭാര്യയ്ക്ക് നേരെ ‘ഐസ്‌ക്രീം’ ആസിഡ് ആക്രമണം; ഗുരുതരമായി പൊള്ളലേറ്റ മകന്‍ ആശുപത്രിയില്‍
കാസര്‍കോട്: ഐസ്‌ക്രീം എന്ന വ്യാജേന ബോള്‍ ഐസ്‌ക്രീമില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യയ്ക്ക് നേരെ എറിഞ്ഞ് ഭര്‍ത്താവിന്റെ ആക്രമണം. ഓടി രക്ഷപ്പെട്ടത് കൊണ്ട് ഭാര്യ ആസിഡ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ആക്രമിക്കാന്‍ പിന്നാലെ ഓടിയ ഭര്‍ത്താവ് എറിഞ്ഞ ‘ഐസ്‌ക്രീം’ ആസിഡ് അബദ്ധത്തില്‍ ദേഹത്ത് വീണ് മകന് ഗുരുതരമായി പൊള്ളലേറ്റു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കാഞ്ഞങ്ങാട് ചിറ്റാരിക്കല്‍ കമ്പല്ലൂരിലാണ് സംഭവം. ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ പി വി സുരേന്ദ്രനാഥിനെതിരെ (49) ചിറ്റാരിക്കല്‍ പൊലീസ് ഗുരുതരമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സുരേന്ദ്രനാഥിന്റെ മകന്‍ പിവി സിദ്ധുനാഥിനാണ് (20) ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റത്. സിദ്ധുനാഥിന്റെ പുറത്താണ് ആസിഡ് ബോള്‍ വീണത്. പുറത്തടക്കം ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സുരേന്ദ്രനാഥ് ഭാര്യക്ക് നേരെയാണ് ആസിഡ് ആക്രമണം നടത്താന്‍ ഉദ്ദേശിച്ചതെന്ന് പൊലീസ് പറയുന്നു. ഐസ്‌ക്രീം എന്ന വ്യാജേന ബോള്‍ ഐസ്‌ക്രീമില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യക്ക് നേരെ എറിയുകയായിരുന്നു. ഭാര്യ…
Read More » -
ലഹരിമോചന കേന്ദ്രത്തില്‍ പോകാന്‍ നിര്‍ബന്ധിച്ചത് പകയായി; യുവാവ് അമ്മയെ വെടിവെച്ചും ഭാര്യയെ തലയ്ക്കടിച്ചും മൂന്നുമക്കളെ എറിഞ്ഞും കൊന്നു
ലക്‌നൗ: ലഹരിമോചന കേന്ദ്രത്തില്‍ പോവാന്‍ തുടര്‍ച്ചയായി നിര്‍ബന്ധിച്ചതിന് ഉത്തര്‍പ്രദേശ് സീതാപുരില്‍ അമ്മയേയും ഭാര്യയേയും മൂന്ന് മക്കളേയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. ലഖ്നൗവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ സീതാപുരില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. 42 വയസ്സുകാരന്‍ അനുരാഗ് സിങാണ് ക്രൂരകൃത്യം ചെയ്ത് ആതമഹത്യ ചെയ്തത്. ലഹരിക്കടിമപ്പെട്ട് മാനസിക വിഭ്രാന്തികാണിക്കുന്ന അനുരാഗ് സ്ഥിരമായി കുടുംബവുമായി വഴക്കിടുമായിരുന്നുവെന്ന് പാലപുര്‍ പോലീസ് വ്യക്തമാക്കി. പല തവണ കുടുംബം ഇയാളെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഇക്കാര്യം പറഞ്ഞ് വീട്ടില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്നായിരുന്നു കൂട്ടക്കൊലപാതകം. ആദ്യം 65 വയസ്സുകാരിയായ അമ്മ സാവിത്രിയെ വെടിവെച്ചുകൊന്നു. പിന്നീട് ഭാര്യ പ്രിയങ്ക(45)യെ ഇരുമ്പുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. ശേഷം വീടിന് മുകളില്‍ നിന്ന് 12 ഉം ഒമ്പതും ആറും വയസ്സുള്ള മൂന്ന് മക്കളെ എറിഞ്ഞുകൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൂട്ടക്കൊലയ്ക്ക് ശേഷം അനുരാഗ് സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു.
Read More » -
ഹോട്ടല്‍ മുറിയില്‍ ഭാര്യക്കൊപ്പം രണ്ടു യുവാക്കളെ പിടികൂടി; ‘അടിച്ചു റൊട്ടിപ്പരുവമാക്കി’ ഭര്‍ത്താവും ബന്ധുക്കളും
ലക്‌നൗ: ഹോട്ടല്‍ മുറിയില്‍ നിന്ന് ഭാര്യക്കൊപ്പം ഭര്‍ത്താവ് രണ്ട് യുവാക്കളെ ദുരൂഹ സാഹചര്യത്തില്‍ പിടികൂടി. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലെ ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റവും കൈയേറ്റവും ഉണ്ടായി. സംഭവത്തില്‍ ഭാര്യക്കും യുവാക്കള്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഭാര്യയും ഭര്‍ത്താവും. കുടുംബപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. കഴിഞ്ഞ ദിവസം കാസ്ഗഞ്ചിലെ ഹോട്ടലില്‍ ഭാര്യയും രണ്ട് സുഹൃത്തുക്കളും കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ ഭര്‍ത്താവ് ബന്ധുക്കളെയും കൂട്ടി സ്ഥലത്തെത്തി. തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറിയപ്പോഴാണ് രണ്ട് യുവാക്കളെ കണ്ടെത്തിയത്. ഇതോടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെയും ഒപ്പമുണ്ടായിരുന്ന യുവാക്കളെയും മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ യുവതി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. അതേസമയം ഭര്‍ത്താവിനെതിരെ യുവതി പരാതിയൊന്നും നല്‍കിയിട്ടില്ല. ഗാസിയാബാദ് ബുലന്ദ്ഹര്‍ സ്വദേശികളാണ് യുവതിക്കൊപ്പം…
Read More » -
കിടപ്പുരോഗിയായ അച്ഛനെ മക്കള്‍ വാടകവീട്ടില്‍ ഉപേക്ഷിച്ച് കടന്നു; കേസെടുത്ത് പോലീസ്
കൊച്ചി: തൃപ്പൂണിത്തുറയില്‍ അച്ഛനെ ഉപേക്ഷിച്ച് മക്കള്‍ കടന്നുകളഞ്ഞതായി പരാതി. ഏരൂരില്‍ വാടകയക്ക് താമസിച്ചുവന്നിരുന്ന അജിത്തും കുടുംബവുമാണ് പിതാവിനെ ഒറ്റയ്ക്കാക്കി കടന്നുകളഞ്ഞത്. 70 വയസുള്ള കിടപ്പുരോഗിയായ ഷണ്‍മുഖനെയാണ് മക്കള്‍ വാടക വീട്ടിലുപേക്ഷിച്ചത്. 10 മാസങ്ങള്‍ക്കുമുമ്പാണ് ഇവര്‍ വാടകയ്‌ക്കെത്തിയത്. വീട്ടുടമയുമായി വാടക തര്‍ക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് പിതാവിനെ വാടക വീട്ടിലുപേക്ഷിച്ച് വീട്ടുസാധനങ്ങളളുമായി മകനും കുടുംബവും കടന്നുകളഞ്ഞത്. പോലീസ് അജിത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. പിതാവിനെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മരട് നഗരസഭ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാടക തരാതായപ്പോള്‍ ഒഴിയാന്‍ പറഞ്ഞിരുന്നുവെന്നും പോലീസില്‍ പരാതിയും നല്‍കിയിരുന്നതായും വീട്ടുടമ പറഞ്ഞു. സാധനങ്ങള്‍ മാറ്റിയത് അറിഞ്ഞിരുന്നില്ല. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ മാറമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അച്ഛനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നും വീട്ടുടമ പറഞ്ഞു.
Read More » -
രഹസ്യ വിവരമറിഞ്ഞ് കൊച്ചിയിലെ ഫ്‌ലാറ്റിലെത്തി, ഉള്ളില്‍ യുവതിയടക്കം ഏഴുപേര്‍; കയ്യോടെ പൊക്കി പൊലീസ്
കൊച്ചി: നഗരത്തിയില്‍ മയക്കുമരുന്നും ആയുധങ്ങളുമായി ഗുണ്ടാസംഘം പിടിയില്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെഎസ് സുദര്‍ശന്റെ നിര്‍ദ്ദേശപ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും തൃക്കാക്കര പൊലീസും ചേര്‍ന്നാണ് തൃക്കാക്കര ക്ഷേത്രത്തിന് സമീപമുള്ള അഡ്മിറല്‍ ഫ്‌ലാറ്റില്‍ 202-ാം നമ്പര്‍ റൂമില്‍ പരിശോധന നടത്തിയത്. ഇവിടെ വച്ച് 50 ഗ്രാമോളം എംഡിഎംഎയുമായി 31കാരനായ നഹാസ്, പടിഞ്ഞാറെ പറമ്പില്‍ എലൂര്‍ അക്ബര്‍ (27), ചൂരല്‍ കോട്ടായിമല, കാക്കനാട് റിഷാദ് (40), ലിബിന്‍, (32) വികാസവണി ഇസ്മയില്‍ (31),കുറ്റിപ്പുറം, മലപ്പുറം, സുനീര്‍ (44), കാക്കനാട് സ്വദേശിനി സൈബി സൈമണ്‍ എന്നിവര്‍ പിടിയിലായത്. നഹാസിന്റെ നേതൃത്വത്തില്‍ സിറ്റിയില്‍ ക്വാട്ടേഷന്‍ ലഹരി മരുന്ന് ഇടപാടുകള്‍ നടത്തിവരികയായിരുന്നു. പ്രതികളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. മയക്കുമരുന്ന് ക്വാട്ടേഷന്‍ ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്ന ആഡംബര കാര്‍ പിടിച്ചെടുത്തിരുന്നു. ഇത് പരിശോധിച്ചതില്‍ വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളും പിടികൂടി. നഹാസിനും കൂട്ടാളികള്‍ക്കും സിറ്റിയിലെ…
Read More » -
അനന്തപുരിയിൽ അധോലോകം അഴിഞ്ഞാടുന്നു: തലസ്ഥാനത്ത് കാറിലെത്തിയ സംഘം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി
ഭരണാധിപന്മാരും പൊലീസ് മേധാവികളും ഉദ്യോഗസ്ഥ പ്രമുഖരും വിരാചിക്കുന്ന അനന്തപുരിയിൽ അധോലോകം അഴിഞ്ഞാടുന്നു. തിരുവനന്തപുരം നഗരകവാടമായ കരമനയില്‍ കാറിലെത്തിയ സംഘം യുവാവിനെ കമ്പിവടി കൊണ്ടു തലയ്ക്കടിച്ചും കല്ലുകൊണ്ട് ഇടിച്ചും ക്രൂരമായി കൊലപ്പെടുത്തി. കരമന സ്വദേശി അഖില്‍ (22) ആണ് കൊല്ലപ്പെട്ടത്. ബാറില്‍വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ആഴ്ച ബാറില്‍വെച്ച് അഖിൽ ചിലരുമായി തര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. ഇന്നലെ (വെള്ളി) വൈകീട്ട് അഞ്ചര മണിയോടെ ഇന്നോവ കാറിലെത്തിയ സംഘം കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിട്ടാണ് ആക്രമിച്ചത്. അക്രമികൾ ഹോളോബ്രിക്‌സ് അടക്കം കരുതിയിരുന്നു. മുന്‍കൂട്ടി ഗൂഢാലോചന ചെയ്തുള്ള കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. ഹോളോബ്രിക്‌സുകൊണ്ട് തലയ്ക്കടക്കം അടിയേറ്റിറ്റുണ്ട്. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. തലയോട്ടി പിളര്‍ന്ന നിലയിലാണ് അഖിലിനെ ആശുപത്രിയില്‍ എത്തിച്ചത്. മത്സ്യക്കച്ചടവം നടത്തുന്ന ആളാണ് അഖില്‍. കരമന അനന്ദു വധക്കേസ് പ്രതി അനന്തു കൃഷ്ണന്റെ നേതൃത്വത്തിലാണു ആക്രമണം നടന്നതെന്നു പൊലീസ് പറയുന്നു. ആക്രമണം നടക്കുമ്പോൾ പരിസരത്ത് കുട്ടികളടക്കം ഉണ്ടായിരുന്നു. പ്രതികള്‍ക്കായി തിരച്ചില്‍…
Read More »