CrimeNEWS

നടി ജ്യോതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും ചോര്‍ന്നു; മുഴുവന്‍ വീഡിയോയും പങ്കുവയ്ക്കുമെന്ന് ഭീഷണി

ബംഗളുരു: പ്രമുഖ കന്നഡ ടെലിവിഷന്‍ താരം ജ്യോതി റായിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. നടിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലെ അജ്ഞാത അക്കൗണ്ട് വഴി ചോര്‍ന്നത്. വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടുകളാണ് പ്രചരിക്കുന്നത്. യുട്യൂബ് ചാനലില്‍ 1000 സബ്സ്‌ക്രൈബര്‍ ആയാല്‍ നടിയുടെ മുഴുവന്‍ വീഡിയോകളും പങ്കുവയ്ക്കുമെന്ന് ചിത്രങ്ങള്‍ പങ്കുവച്ചയാള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. വിഷയത്തില്‍ നടിയുടെ ആരാധകരും സഹപ്രവര്‍ത്തകരുമടക്കം പ്രതിഷേധവുമായി രംഗത്തെത്തി.

ജോഗുല, കിന്നരി തുടങ്ങിയ ജനപ്രിയ കന്നഡ സീരിയലുകളിലൂടെയാണ് ജ്യോതി റായ് ശ്രദ്ധനേടുന്നത്. തെലുങ്ക് ഷോയായ ഗുപ്പേദന്ത മനസുവിലൂടെയാണ് താരം കൂടുതല്‍ പ്രശസ്തയായത്

Signature-ad

സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നടിയുടെ ആരാധകര്‍ ഉള്‍പ്പെടെ ബംഗളുരു പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും അവരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം സംഭവത്തില്‍ നടിയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

സീതാരാമ കല്യാണ, ഗന്ധദ ഗുഡി, 99 തുടങ്ങിയ കന്നഡ ചിത്രങ്ങളിലും ജ്യോതി റായ് വേഷമിട്ടിട്ടുണ്ട്.

തെലുങ്ക് സംവിധായകന്‍ സുകുമാര്‍ പൂര്‍വാജുമായുള്ള വിവാഹം ജ്യോതിയ്ക്ക് വാര്‍ത്തകളില്‍ ഇടംനേടിക്കൊടുത്തിരുന്നു. മുമ്പ് വിവാഹിതയായിരുന്ന ജ്യോതി ആ ബന്ധം വേര്‍പെടുത്തിയിരുന്നു. ആദ്യ ബന്ധത്തില്‍ താരത്തിന് 11 വയസ്സുള്ള ഒരു മകനുമുണ്ട്.

 

Back to top button
error: