CrimeNEWS

പതിനഞ്ചുകാരിയെ കൈയും കാലും കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീയടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ സ്ത്രീ ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇവരെ പിടികൂടാനായി ശ്രമം നടക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. വെള്ളിയാഴ്ചയാണ് ട്രാക്ടര്‍ ട്രോളിക്കടിയില്‍ കൈകളും കാലുകളും ബന്ധിച്ച നിലയില്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തുന്നത്.

പ്രതികളിലൊരാളായ സ്ത്രീ ഒരു പുരുഷനോട് ഫോണില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി കുടുംബാംഗങ്ങള്‍ പൊലീസില്‍ നല്‍കിയി പരാതിയില്‍ പറയുന്നു. പ്രദേശവാസിയായ ഇയാള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികളായ രണ്ടു പുരുഷന്മാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബലാത്സംഗത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

Signature-ad

പെണ്‍കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. കൂട്ടബലാത്സംഗത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രതികളായ സ്ത്രീയെയും പുരുഷന്മാരില്‍ ഒരാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമത്തെ ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും മൂവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Back to top button
error: