Crime

  • സംസാരിക്കാനാകാത്ത കുട്ടിക്ക് തിളച്ചപാല്‍ നല്‍കിയ സംഭവം; അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരെ കേസ്, കുട്ടി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍

    കണ്ണൂര്‍: അങ്കണവാടിയില്‍ നിന്ന് തിളച്ചപാല്‍ നല്‍കിയതിനെ തുടര്‍ന്ന് സംസാരിക്കാനാകാത്ത അഞ്ചുവയസുകാരന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ ഹെല്‍പ്പര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ പിണറായിയിലെ അങ്കണവാടി ജീവനക്കാരി ഷീബയ്ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്. സംസാരിക്കാന്‍ പ്രയാസമുള്ള കുട്ടിക്ക് പൊള്ളലേറ്റിട്ടും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ അങ്കണവാടി ജീവനക്കാര്‍ തയ്യാറായില്ലെന്ന് കുട്ടിയുടെ അച്ചന്‍ ആരോപിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മകന്റെ കീഴ്ത്താടിയില്‍ നിന്ന് തൊലി പോകുന്നുണ്ട് എന്ന് അങ്കണവാടി ജീവനക്കാര്‍ അമ്മയെ ഫോണില്‍ വിളിച്ചുപറയുകയായിരുന്നു. പോയി നോക്കുമ്പോള്‍ കുട്ടിയുടെ വായും നാവും താടിയും മുഴുവനായി പൊള്ളലേറ്റ നിലയിലായിരുന്നു. തിളച്ചപാല്‍ കൊടുത്തശേഷം തുണി കൊണ്ട് തുടച്ചപ്പോഴാണ് തൊലി മുഴുവന്‍ പോയതെന്നും കുട്ടിയുടെ അച്ഛന്‍ പറയുന്നു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അങ്കണവാടി ജീവനക്കാര്‍ തയാറായില്ലെന്നും കുട്ടി ഭാഗ്യത്തിന് പാല്‍ ഉള്ളിലേക്ക് ഇറക്കാത്തത് രക്ഷയായെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. കീഴ്ത്താടിയിലും വായിലും സാരമായി പൊള്ളലേറ്റ കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു…

    Read More »
  • ലഹരിവസ്തുക്കള്‍ കൈമാറാന്‍ ശ്രമിച്ചത് തടഞ്ഞു; ജയില്‍ പുള്ളിയുടെ സുഹൃത്തുക്കള്‍ പോലീസിനെ ആക്രമിച്ചു

    തൃശ്ശൂര്‍: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജയില്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ പ്രതിയുടെ സുഹൃത്തുക്കള്‍ മര്‍ദിച്ചു. എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ നിധീഷിനാണ് മര്‍ദനമേറ്റത്. ചികിത്സയില്‍ കഴിയുന്ന പ്രതിക്ക് വസ്ത്രവുമായെത്തിയ സുഹൃത്തുക്കള്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു. പ്രതിക്ക് ഭക്ഷണവും വസ്ത്രവും കൈമാറുന്നതിന്റെ മറവില്‍ ലഹരി വസ്തുക്കള്‍ നല്‍കുന്നത് തടഞ്ഞതിനാണ് മര്‍ദനമേറ്റത്. പ്രതിയുടെ സുഹൃത്തുക്കളായ മൂന്ന് പേരെ മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 11.15 ഓടെയാണ് സംഭവമുണ്ടായത്.              

    Read More »
  • നോമ്പ് തുറക്കാനെത്തിയ വീട്ടില്‍നിന്ന് കവര്‍ന്നത് 40 പവനും രണ്ട് ലക്ഷം രൂപയും; യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍

    കൊച്ചി: നോമ്പ് തുറക്കാനെത്തിയ വീട്ടില്‍നിന്ന് 40 പവന്റെ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം അണ്ടൂര്‍ക്കോണം കൊയ്തൂര്‍കൊന്നം സലീന മന്‍സിലില്‍ നസീര്‍ (43) കൊല്ലം പുനലൂര്‍ തളിക്കോട് ചാരുവിളപുത്തന്‍ വീട്ടില്‍ റജീന (44) തളിക്കോട് തളത്തില്‍ ഷഫീക്ക് (42) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ ഒന്നാം തീയതി ആലുവ തോട്ടുമുഖം സ്വദേശിയുടെ വീട്ടിലാണ് മോഷണം നടന്നത്. റംസാനില്‍ നോമ്പുതുറക്കാനായി പ്രതിയായ നസീറിനെ വീട്ടിലേക്ക് വിളിച്ചിരുന്നു ഇതിനുശേഷമാണ് വീട്ടില്‍നിന്ന് പണവും ആഭരണങ്ങളും കാണാതായത്. തോട്ടുമുഖം സ്വദേശിയുടെ വീടിനോട് ചേര്‍ന്നുള്ള അച്ചാര്‍ കമ്പനിയിലെ ജീവനക്കാരനാണ് നസീര്‍. ഗള്‍ഫിലെ പരിചയത്തിന്റെ പുറത്താണ് ഇയാള്‍ക്ക് കമ്പനിയില്‍ ജോലി നല്‍കിയിരുന്നത്. ഏപ്രില്‍ ഒന്നാം തീയതി നോമ്പുതുറക്കാനായി നസീറിനെ വീട്ടിലേക്ക് വിളിച്ചിരുന്നു. ഇതിനുശേഷമാണ് പണവും ആഭരണങ്ങളും കാണാതായെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും റൂറല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘത്തെ രൂപവത്കരിച്ച് നടത്തിയ…

    Read More »
  • വിവാഹം മുടങ്ങിയതിന് 16 കാരിയുടെ തലയറുത്തു; പ്രതി മരിച്ചിട്ടില്ല, അറസ്റ്റില്‍, പെണ്‍കുട്ടിയുടെ തല കണ്ടെത്തി

    ബംഗളുരു: നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിന്റെ ദേഷ്യത്തില്‍ 16 വയസ്സുകാരിയെ തലയറുത്ത് കൊന്ന സംഭവത്തില്‍ യുവാവ് കൊണ്ടുപോയ തല 3ാം ദിവസം കണ്ടെത്തി. പ്രതി എം.പ്രകാശ്(ഓംകാരപ്പ) ജീവനൊടുക്കിയെന്ന പ്രചാരണം ശരിയല്ലെന്നും കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീടിനു സമീപം മറ്റൊരു യുവാവ് തൂങ്ങിമരിച്ചത് പ്രതിയെന്നു തെറ്റിദ്ധരിക്കുകയായിരുന്നു. ഇതു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. തെറ്റായ പ്രചാരണം വന്ന വഴി അന്വേഷിക്കുമെന്നും സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കുടക് പോലീസ് വ്യക്തമാക്കി. സോമവാര്‍പേട്ട താലൂക്ക് സുര്‍ലബി ഗ്രാമത്തിലെ സുബ്രമണിയുടെ മകള്‍ മീനയെ വ്യാഴാഴ്ച വൈകിട്ട് 5.30നാണ് ഹമ്മിയാല ഗ്രാമത്തിലെ എം.പ്രകാശ് (ഓംകാരപ്പ) കൊന്നത്. മാതാപിതാക്കളെ ആക്രമിച്ച ശേഷം മീനയെ വലിച്ചിഴച്ചു കൊണ്ടുപോയി തലയറുത്തു കൊന്ന പ്രതി മീനയുടെ ചേച്ചിയെ കൊല്ലുമെന്നും ഭീഷണി മുഴക്കിയിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ അധികൃതര്‍ ഇടപെട്ട് വിവാഹം തടയുകയായിരുന്നു. വിവാഹം മുടങ്ങാന്‍ കാരണം ചേച്ചിയുടെ സമ്മര്‍ദം ആണെന്ന തെറ്റിദ്ധാരണ പ്രകാശിന് ഉണ്ടായിരുന്നെന്നും പൊലീസ് പറയുന്നു.…

    Read More »
  • മദ്യപിച്ച് ബോധമില്ലാതെ കിടന്ന അതിഥി തൊഴിലാളിയുടെ പോക്കറ്റടിച്ച് നഗരസഭ ശുചീകരണ തൊഴിലാളി

    എറണാകുളം: മദ്യപിച്ച് ബോധമില്ലാതെ കിടന്ന അതിഥിത്തൊഴിലാളിയുടെ പോക്കറ്റടിച്ച് നഗരസഭാ ശുചീകരണ തൊഴിലാളി. പെരുമ്പാവൂര്‍ നഗര സഭയിലെ ശുചീകരണത്തൊഴിലാളി വീരന്‍ എന്നയാളാണ് പോക്കറ്റടിച്ചത്. സംഭവത്തിന്റെ സിസിടിവി വീഡിയോ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ നാലാം തീയ്യതി വൈകീട്ടാണ് സംഭവം. മദ്യപിച്ച് പെരുമ്പാവൂര്‍ ബസ്റ്റാന്‍ഡില്‍ കിടന്നിരുന്ന അതിഥിത്തൊഴിലാളിയുടെ പോക്കറ്റില്‍ നിന്നുമാണ് വിരന്‍ പേഴ്‌സ് കൈക്കലാക്കിയത് . മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ശുചീകരണ ത്തൊഴിലാളി വീരനെതിരെ നഗരസഭ നടപടിയെടുത്തു. വീരനെ ജോലിയില്‍നിന്നും പുറത്താക്കി. മുന്‍പും വീരനെതിരെ നിരവധി പരാതികള്‍ ഉണ്ടായിരുന്നെങ്കിലും നഗരസഭ കടുത്ത നടപടികളിലേക്ക് പോയിരുന്നില്ല. മുന്‍പും മദ്യപിച്ച് ബസ്റ്റാന്‍ഡില്‍ കിടന്നിരുന്ന അതിഥിത്തൊഴിലാളികളുടെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിനുപുറമേ സ്റ്റാന്‍ഡില്‍ എത്തുന്നവരുടേയും സാധനങ്ങള്‍ നിരന്തരം കാണാതാകുന്നുവെന്ന് പരാതി വ്യാപകമാണ്. വിഷയത്തില്‍ പൊലീസ് നടപടി ഉണ്ടായിട്ടില്ല. സംഭവത്തില്‍ പരാതിയൊന്നും ലഭിക്കാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.  

    Read More »
  • പോളണ്ടില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം കയറ്റി അയച്ചു; യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

    തൃശ്ശൂര്‍: പോളണ്ടില്‍ വെച്ച് മരണപ്പെട്ട തൃശ്ശൂര്‍ പെരിങ്ങോട് സ്വദേശിയായ ആഷിക് രഘുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. പോസ്റ്റ്‌മോര്‍ട്ടം നടത്താതെ പോളണ്ടില്‍ നിന്നും മൃതദേഹം കയറ്റി അയച്ചതിനെതിരെ കുടുംബം രംഗത്തെത്തി. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.വിദേശകാര്യമന്ത്രാലയത്തിലും പൊലീസിലും കുടുംബം പരാതി നല്‍കി. ഏപ്രില്‍ ഒന്നിന് കാലത്താണ് തലേന്ന് ഈസ്റ്റര്‍ പാര്‍ട്ടി കഴിഞ്ഞ് മുറിയില്‍ എത്തിയ ആഷിക്കിനെ മരിച്ച നിലയില്‍ കണ്ടത്. മകന്റെ മരണത്തെക്കുറിച്ച് സുഹൃത്തുക്കളും പോളണ്ടിലെ അധികൃതരും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. എട്ടിനാണ് കുടുംബം പോസ്റ്റ്‌മോര്‍ട്ടം നടത്താതെയാണ് മൃതദേഹം നാട്ടിലേക്ക് അയക്കുന്നത് എന്നറിഞ്ഞത്. ഉടന്‍ തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്താനുള്ള നടപടികളുമായി കുടുംബം നീങ്ങി. തലയോട്ടിയിലെ പൊട്ടല്‍ കൂടാതെ ശരീരത്തില്‍ അഞ്ച് ഭാഗത്തായി ചതവിന്റെ പാടുകളും ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പോളണ്ട് തലസ്ഥാനമായ വാര്‍സോയില്‍ ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ആഷിക്കിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന…

    Read More »
  • കരമന അഖില്‍ വധക്കേസ്: മുഖ്യപ്രതി അപ്പുവിനെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി; 5 പേര്‍ ഇപ്പോള്‍ കസ്റ്റഡിയിൽ

         തിരുവനന്തപുരം കരമനയിലെ അഖില്‍ വധക്കേസില്‍ മുഖ്യപ്രതി അപ്പു പൊലീസിന്റെ പിടിയിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അപ്പു. തമിഴ്‌നാട്ടിലെ വെള്ളിലോഡ് എന്ന സ്ഥലത്തു നിന്നാണ് അപ്പുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെ 4 പേര്‍ നേരത്തെ പിടിയിലായിരുന്നു. കേസിലെ 7 പ്രതികളില്‍ 5 പേര്‍ ഇപ്പോള്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. അഖിലിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കിരണ്‍, ഹരിലാല്‍, കിരണ്‍ കൃഷ്ണ എന്നിവരാണ് നേരത്തെ പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത മറ്റൊരു പ്രതി അനീഷിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കുട്ടപ്പന്‍ എന്നുവിളിക്കുന്ന അനീഷാണ് ഇന്നോവ വാഹനം വാടകയ്ക്ക് എടുത്ത് സംഭവസ്ഥലത്തേക്ക് കൊണ്ടുവന്നത്. കൊലപാതകത്തിലും അനീഷ് നേരിട്ട് പങ്കെടുത്തിരുന്നു. അനീഷും ഹരിലാലും അനന്തു കൊലക്കേസിലെ പ്രതികള്‍ കൂടിയാണ്. ഹരിലാല്‍ ഗൂഢാലോചനയിലും മയക്കു മരുന്ന് ഉപയോഗത്തിലും പങ്കാളിയാണ്. തെരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട് ബാറില്‍ നടന്ന അക്രമത്തില്‍ പങ്കാളിയാണ് കിരണ്‍ കൃഷ്ണ. ഇയാള്‍ അഖിലിനെ ഭീഷണിപ്പെടുത്തിയിരുന്നു. കിരണ്‍ കരമന സ്റ്റേഷന്നിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ്. മുഖ്യപ്രതി …

    Read More »
  • 1.2 ലക്ഷം രൂപയുടെ പെന്‍ഷനായി അച്ഛന്റെ മൃതദേഹം വര്‍ഷങ്ങളോളം ഒളിപ്പിച്ചു; തായ്‌വാനീസ് യുവതി പിടിയില്‍

    തായ്‌േപയ്: 1.2 ലക്ഷം രൂപയുടെ സൈനിക പെന്‍ഷന് വേണ്ടി യുവതി അച്ഛന്റെ മൃതദേഹം ഒളിപ്പിച്ചത് വര്‍ഷങ്ങള്‍! തെക്കന്‍ തായ്വാനിലെ കാവോസിയുങ്ങില്‍ താമസിക്കുന്ന യുവതിക്കെതിരേ കേസെടുത്ത് അധികൃതര്‍. കഴിഞ്ഞ നവംബറില്‍ വീട്ടിലെത്തിയ ആരോഗ്യപ്രവര്‍ത്തകരെ യുവതി വീട്ടില്‍ കയറ്റാന്‍ അനുവദിച്ചില്ല. ഇതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് യുവതിക്ക് 60,000 പുതിയ തായ്‌വാന്‍ ഡോളര്‍ (ഏകദേശം 1.50 ലക്ഷം രൂപ) പിഴ ചുമത്തി. എന്നാല്‍, യുവതി ആരോഗ്യ പ്രവര്‍ത്തകരെ വീട്ടില്‍ കയറ്റാതിരുന്നത് സംബന്ധിച്ച് അധികാരികള്‍ക്ക് സംശയം തോന്നുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച അച്ഛന്റെ മൃതദേഹം യുവതി പെന്‍ഷന്‍ വാങ്ങാനായി വീട്ടില്‍ ഒളിപ്പിച്ചെന്ന് കണ്ടെത്തിയത്. 20 വര്‍ഷത്തോളം രാജ്യത്തിന് വേണ്ടി സൈനിക സേവനം ചെയ്തയാളാണ് യുവതിയുടെ പിതാവെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യപ്രവര്‍ത്തകരെ വീട്ടില്‍ കയറ്റാതിരുന്നതിനെ തുടര്‍ന്ന് പോലീസ് വീട്ടിലെത്തുകയും യുവതിയെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍, പിതാവ് എവിടെയെന്ന ചോദ്യത്തിന് കൃത്യമായൊരു ഉത്തരം നല്‍കാന്‍ യുവതിക്ക് കഴിഞ്ഞില്ല.…

    Read More »
  • കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ചത് മക്കള്‍ തമ്മിലുള്ള തര്‍ക്കംമൂലം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷനും

    കൊച്ചി: തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ പിതാവിനെ മകന്‍ വാടകവീട്ടില്‍ ഉപേക്ഷിച്ച് പോയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നിര്‍ദ്ദേശിച്ചു. വയോധികനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഏരൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അജിത്തും കുടുംബവുമാണ് പിതാവായ ഷണ്‍മുഖനെ (70) ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. മൂന്ന് ദിവസം മുന്‍പാണ് വീട്ടില്‍ നിന്ന് മകന്‍ പോയത്. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് പിതാവിനെ ഉപേക്ഷിച്ച് പോകാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. മകന്‍ അജിത്ത് വേളാങ്കണ്ണിക്ക് പോയതാണെന്നും തിരികെയെത്തുമ്പോള്‍ ഉപേക്ഷിച്ച പിതാവിനെ ഏറ്റെടുക്കാമെന്നുമാണ് പൊലീസിനോട് വ്യക്തമാക്കിയത്. ഡ്രൈവറായി ജോലി ചെയ്യുന്ന അജിത്തും ഭാര്യയും കുട്ടിയും പിതാവും വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കിടപ്പുരോഗിയായ പിതാവിനെ നോക്കുന്നില്ലെന്ന് വ്യക്തമാക്കി നേരത്തെ അജിത്തിന്റെ സഹോദരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നം കാരണമാണ് പിതാവിനെ നോക്കാന്‍ സാധിക്കാത്തതെന്നാണ് പൊലീസിനോട് അജിത്ത് പറഞ്ഞത്.…

    Read More »
  • പതിനഞ്ചുകാരിയെ കൈയും കാലും കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീയടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

    ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ സ്ത്രീ ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇവരെ പിടികൂടാനായി ശ്രമം നടക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. വെള്ളിയാഴ്ചയാണ് ട്രാക്ടര്‍ ട്രോളിക്കടിയില്‍ കൈകളും കാലുകളും ബന്ധിച്ച നിലയില്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തുന്നത്. പ്രതികളിലൊരാളായ സ്ത്രീ ഒരു പുരുഷനോട് ഫോണില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി കുടുംബാംഗങ്ങള്‍ പൊലീസില്‍ നല്‍കിയി പരാതിയില്‍ പറയുന്നു. പ്രദേശവാസിയായ ഇയാള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികളായ രണ്ടു പുരുഷന്മാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബലാത്സംഗത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. കൂട്ടബലാത്സംഗത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രതികളായ സ്ത്രീയെയും പുരുഷന്മാരില്‍ ഒരാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമത്തെ ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും മൂവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

    Read More »
Back to top button
error: