Crime
-
അനന്തപുരിയിൽ അധോലോകം അഴിഞ്ഞാടുന്നു: തലസ്ഥാനത്ത് കാറിലെത്തിയ സംഘം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി
ഭരണാധിപന്മാരും പൊലീസ് മേധാവികളും ഉദ്യോഗസ്ഥ പ്രമുഖരും വിരാചിക്കുന്ന അനന്തപുരിയിൽ അധോലോകം അഴിഞ്ഞാടുന്നു. തിരുവനന്തപുരം നഗരകവാടമായ കരമനയില്‍ കാറിലെത്തിയ സംഘം യുവാവിനെ കമ്പിവടി കൊണ്ടു തലയ്ക്കടിച്ചും കല്ലുകൊണ്ട് ഇടിച്ചും ക്രൂരമായി കൊലപ്പെടുത്തി. കരമന സ്വദേശി അഖില്‍ (22) ആണ് കൊല്ലപ്പെട്ടത്. ബാറില്‍വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ആഴ്ച ബാറില്‍വെച്ച് അഖിൽ ചിലരുമായി തര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. ഇന്നലെ (വെള്ളി) വൈകീട്ട് അഞ്ചര മണിയോടെ ഇന്നോവ കാറിലെത്തിയ സംഘം കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിട്ടാണ് ആക്രമിച്ചത്. അക്രമികൾ ഹോളോബ്രിക്‌സ് അടക്കം കരുതിയിരുന്നു. മുന്‍കൂട്ടി ഗൂഢാലോചന ചെയ്തുള്ള കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. ഹോളോബ്രിക്‌സുകൊണ്ട് തലയ്ക്കടക്കം അടിയേറ്റിറ്റുണ്ട്. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. തലയോട്ടി പിളര്‍ന്ന നിലയിലാണ് അഖിലിനെ ആശുപത്രിയില്‍ എത്തിച്ചത്. മത്സ്യക്കച്ചടവം നടത്തുന്ന ആളാണ് അഖില്‍. കരമന അനന്ദു വധക്കേസ് പ്രതി അനന്തു കൃഷ്ണന്റെ നേതൃത്വത്തിലാണു ആക്രമണം നടന്നതെന്നു പൊലീസ് പറയുന്നു. ആക്രമണം നടക്കുമ്പോൾ പരിസരത്ത് കുട്ടികളടക്കം ഉണ്ടായിരുന്നു. പ്രതികള്‍ക്കായി തിരച്ചില്‍…
Read More » -
ബാലാവകാശകമ്മിഷന്‍ ഇടപെടലില്‍ വിവാഹനിശ്ചയം മുടങ്ങി; 16കാരിയുടെ കഴുത്തറുത്ത് 32കാരന്‍
ബംഗളുരു: വിവാഹനിശ്ചയം മുടങ്ങിയതിനെ പേരില്‍ 16കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ്. കര്‍ണ്ണാടകയിലെ മടിക്കേരിയിലാണ് സംഭവം. ഇന്നലെ പത്താം ക്ലാസ് പരീക്ഷ പാസായ പെണ്‍കുട്ടിയെ മടികെരെയിലെ സുര്‍ലബ്ബി ഗ്രാമത്തില്‍ വെച്ച് വിവാഹം കഴിക്കാനിരിക്കുകയായിരുന്നു 32കാരനായ പ്രകാശ്. എന്നാല്‍, നിയമവിരുദ്ധമായ ചടങ്ങിനെ കുറിച്ച് ആരോ ബാലാവകാശ സംരക്ഷണ കമ്മീഷനെ വിവരമറിയിക്കുകയായിരുന്നു. ബാലാവകാശ സംഘം സ്ഥലത്തെത്തി പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹ ചടങ്ങ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, വിവാഹനിശ്ചയത്തില്‍ നിന്ന് വീട്ടുകാര്‍ പിന്മാറുകയും ചടങ്ങ് റദ്ദാക്കുകയുമായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രകാശ് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രകാശ് ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Read More » -
ആളില്ലാത്ത വീടിന്റെ പൂട്ട് പൊളിച്ച് മുറിക്കുള്ളില്‍ തീയിട്ട് അജ്ഞാതര്‍; പരാതിയില്ലെന്ന് ‘നല്ലവനായ’ വീട്ടുടമ, അന്വേഷണം
പത്തനംതിട്ട: വടശ്ശേരിക്കര പേഴുംപാറയില്‍ വീടിന് തീയിട്ട് അജ്ഞാതര്‍. രാജ്കുമാര്‍ എന്നയാളുടെ വീടിന് നേരെയാണ് പുലര്‍ച്ചെ രണ്ട് മണിയോടെ ആക്രമണമുണ്ടായത്. ആക്രമണ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അജ്ഞാതര്‍ വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന ശേഷം മുറിക്കുള്ളില്‍ തീയിടുകയായിരുന്നു. സംഭവത്തില്‍ വീട്ടു ഉപകരണങ്ങള്‍ ഉള്‍പ്പെടെ വീട് ഭാഗികമായി കത്തിനശിച്ചു. വീട്ടുമുറ്റത്തെ ബൈക്കിനും അജ്ഞാതര്‍ തീയിട്ടു. വീട്ടിലെ പട്ടിയുടെ കുര കേട്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് വീട് കത്തുന്നത് കണ്ട്. ഉടന്‍ തന്നെ തീ അണയ്ക്കാനുള്ള നടപടി സ്വീകരിക്കുകയുമായിരുന്നു. വീട്ടിലുള്ളവര്‍ ആറന്മുളയിലെ ബന്ധു വീട്ടില്‍ പോയിരിക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍ പരാതിയില്ലെന്നാണ് വീട്ടുടമ രാജ്കുമാര്‍ പറയുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കൂടാതെ ഇയാളുടെ കാര്‍ രണ്ട് മാസം മുന്‍പാണ് തീപിടിച്ചു നശിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് അപകടം എന്നായിരുന്നു പ്രഥമിക നിഗമനം. അന്നും ഇയാള്‍ പരാതി നല്‍കിയിരുന്നില്ല. പേഴുംപാറ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മുറിക്കുള്ളില്‍ മണ്ണെണ്ണയുടെ ഗന്ധമുണ്ട്. ഫോറന്‍സിക് സംഘമെത്തി വിശദമായ പരിശോധ…
Read More » -
തൃശ്ശൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം
തൃശ്ശൂര്‍: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം യുവാവിന്റെ ആത്മഹത്യാശ്രമം. ചെമ്മണ്ട സ്വദേശി ഷാബു ഭാര്യ ദീപ്തിയുടെ തലയ്ക്കും കഴുത്തിലും കൈയ്ക്കും വെട്ടി പരിക്കേല്‍പിച്ചശേഷം വിഷം കഴിച്ചും കൈഞരമ്പ് മുറിച്ചും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇരുവരേയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കുടുംബപ്രശ്നമാണ് ഇത്തരമൊരു സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികനിഗമനം. നിലവിളിശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. രണ്ടുപേരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ കാട്ടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
കര്‍ണാടക അശ്ലീല വീഡിയോ വിവാദം; അന്വേഷണ സംഘത്തെ കുടുക്കി അപ്രതീക്ഷിത ട്വിസ്റ്റ്, വ്യാജ കേസെന്ന് മൊഴി
ബംഗളൂരു: ജെഡിഎസ് എംപിയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട് ലൈംഗിക വിവാദക്കേസില്‍ ട്വിസ്റ്റ്. പൊലീസുകാരാണെന്ന് അവകാശപ്പെട്ട ഒരു സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ പരാതി നല്‍കിയതെന്ന് പരാതിക്കാരില്‍ ഒരാളായ യുവതി ദേശീയ വനിത കമ്മിഷന് മുമ്പാകെ മൊഴി നല്‍കി. ദേശീയ വനിത കമ്മിഷനാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെയും കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനുമെതിരെ മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തി. വേശ്യാവൃത്തിക്കെതിരെ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസ് മൊഴി എടുത്തതെന്ന് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിന് അനുകൂലമായി പ്രസ്താവന നടത്തിയില്ലെങ്കില്‍ വേശ്യാവൃത്തിക്കുറ്റം ചുമത്തുമെന്ന് എസ്ഐടി ഉദ്യോഗസ്ഥര്‍ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ‘കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ഇരകളുടെ പടിവാതിലിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഞങ്ങളോട് പറയൂ, പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരകളെ വ്യാജ വേശ്യാവൃത്തിക്കേസുകള്‍ ചുമത്തി ഭീഷണിപ്പെടുത്തുന്നത് ഒരു വസ്തുതയല്ലേ? ഇങ്ങനെയാണോ ഒരു കേസില്‍ അന്വേഷണം നടത്തേണ്ടത്. തട്ടിക്കൊണ്ടുപോയ സ്ത്രീയെ…
Read More » -
ഹെല്‍മറ്റിനെയും ഹെഡ്സെറ്റിനെയും ചൊല്ലി തര്‍ക്കം; കയ്പമംഗലത്ത് യുവാവിനെ വളഞ്ഞിട്ട് തല്ലി
തൃശൂര്‍: കയ്പമംഗലം മൂന്നുപിടിയില്‍ യുവാവിനെ വളഞ്ഞിട്ട് തല്ലി. അശ്വിന്‍ എന്ന യുവാവിനെയാണ് ഒരുകൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച ജിതിന്‍ എന്ന യുവാവിനും പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരമണിയോടുകൂടിയായിരുന്നു സംഭവം. അശ്വിനെ യുവാക്കള്‍ തെരുവിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പൊലീസ് ഇടപെട്ടത്. തമ്മില്‍ തല്ലിയവരെല്ലാം സുഹൃത്തുക്കളം പരിചയക്കാരുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുവാക്കള്‍ അശ്വിനെ മര്‍ദ്ദിച്ചത്. ഒരാളുടെ ഹെല്‍മറ്റും ഹെഡ്സെറ്റും മറ്റൊരാള്‍ എടുത്തതിനെച്ചൊല്ലിയുളള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തില്‍ അശ്വിന്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം നടത്തിവരികയാണ്. ആക്രമണം നടത്തിയ യുവാക്കള്‍ ലഹരി മാഫിയയുടെ കണ്ണികളാണോ അല്ലെങ്കില്‍ ലഹരി ഉപയോഗിക്കുന്നവരാണോയെന്ന തരത്തിലുളള അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Read More » -
പി.കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ പരാതി ഒത്തുതീര്‍പ്പായെന്ന് നജ്മ തബ്ഷീറ
കൊച്ചി: എം.എസ്.എഫ് നേതാവ് പി.കെ നവാസിനെതിരായ ലൈംഗീക അധിക്ഷേപ പരാതി ഒത്തുതീര്‍പ്പായെന്ന് ഹരിത നേതാവ് നജ്മ തബ്ഷീറയുടെ സത്യവാങ്മൂലം.ലീഗിലെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വിഷയം ഒത്തുതീര്‍പ്പായെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്.നജ്മയുടെ സത്യവാങ്മൂലം പരിഗണിച്ച് പികെ നവാസിനെതിരായ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. 2023 ജൂണ്‍ 22 ന് നടന്ന MSF നേതൃയോഗത്തില്‍ പി.കെ നവാസ് ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു ഹരിത നേതാക്കളുടെ പരാതി.വനിതാ കമ്മീഷന് നല്‍കിയ പരാതിക്ക് പിന്നാലെ വെള്ളയില്‍ പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കുകയും നടപടികള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസ് വിചാരണ നടപടികളിലേക്ക് കടക്കാനിരിക്കേയാണ് നവാസുമായി ഒത്തുതീര്‍പ്പിലെത്തിയെന്നും തുടര്‍നടപടികള്‍ ആവശ്യമില്ലെന്നുമുള്ള നജ്മ തബ്ഷീറയുടെ സത്യവാങ്മൂലം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് നജ്മ തബ്ഷീറ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ലീഗിലെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ പരാതി ഒത്തുതീര്‍പ്പായെന്നും പാര്‍ട്ടിയുടെ ഉന്നതിക്ക് വേണ്ടി ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാന്‍…
Read More » -
വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍; ഒന്നും പറയാനില്ലെന്ന് പ്രതി കോടതിയില്‍
കണ്ണൂര്‍: പ്രണയത്തില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ വൈരാഗ്യത്തില്‍ പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാല്‍ നടമ്മലില്‍ വിഷ്ണുപ്രിയ(25)നെ വീട്ടില്‍ക്കയറി കഴുത്തറത്തും കൈഞരമ്പുകളും മുറിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. കൂത്തുപറമ്പിനടുത്ത് മാനന്തേരി താഴെകളത്തില്‍ വീട്ടില്‍ എം. ശ്യാംജിത്ത്(28) നെയാണ് ആണ് കോടതി കുറ്റാക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാ വിധി ഉടനുണ്ടാവും. 2022 ഒക്ടോബര്‍ 22 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണമായ സംഭവം. വിഷ്ണുപ്രിയയും ശ്യാംജിത്തും പ്രണയത്തിലായിരുന്നെന്നും കൊലപാതകം നടക്കുന്നതിന് രണ്ടുമാസംമുന്‍പ് ഇവര്‍ തെറ്റിപ്പിരിഞ്ഞെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമായിരുന്നു പോലീസ് പറഞ്ഞത്. ഖത്തറില്‍ ജോലിചെയ്യുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളാണ് വിഷ്ണുപ്രിയ. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ നിലയിലാണ് വിഷ്ണുപ്രിയയെ കണ്ടത്. ഇരുകൈകള്‍ക്കും വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. കൈഞരമ്പ് മുറിച്ച് മരണം ഉറപ്പാക്കുകയും ചെയ്തു. 29 മുറിവുകളായിരുന്നു വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. ഇതില്‍ പത്ത് മുറിവുകളും മരണശേഷമായിരുന്നു. പാനൂര്‍ ന്യൂക്ലിയസ് ക്ലിനിക്കില്‍ ഫാര്‍മസിസ്റ്റായിരുന്നു വിഷ്ണുപ്രിയ. കൊലപാതകം നടക്കുന്നതിന്റെ ആറുദിവസം മുന്‍പ് വിഷ്ണുപ്രിയയുടെ അച്ഛമ്മ മരിച്ചതിനാല്‍ ജോലിക്ക് പോയിത്തുടങ്ങിയിരുന്നില്ല. തൊട്ടടുത്തുതന്നെയായിരുന്നു അച്ഛമ്മയുടെ വീട്.…
Read More » -
കാട്ടാക്കടയിലെ മായയുടെ മരണം കൊലപാതകം…? ഒപ്പം താമസിച്ചിരുന്ന വ്യക്തിയും വീട്ടിൽ വന്നുപോകാറുള്ള ആളും സംശയത്തിൻ്റെ നിഴലിൽ
തിരുവനന്തപുരം കാട്ടാക്കടയിൽ സുഹൃത്തുമൊത്ത്, വാടക വീട്ടിൽ താമസിച്ചിരുന്ന 39 കാരിയായ യുവതിയുടെ മരണം കൊലപാതകമെന്ന് നിഗമനം. പേരൂർക്കട ഹാർവിപുരം ഭാവന നിലയത്തിൽ മായ മുരളിയെ(39)യാണ് വാടക വീടിനു സമീപം റബർ പുരയിടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ, ഒപ്പം താമസിച്ചിരുന്ന പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്തിനെയും (31) വീട്ടിൽ വന്നുപോകാറുള്ള മറ്റൊരാളെയും പൊലീസ് തിരയുന്നു. ഇന്നലെ രാവിലെ 11 മണിയേടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മൃതദേഹം കിടന്നിരുന്ന സ്ഥലത്തിനു സമീപത്ത് നിന്നും ഒരു താക്കോൽ കൂട്ടവും ബീഡിയും കണ്ടെടുത്തു. മൃതദേഹത്തിൽ മർദ്ദനത്തിന്റെ പാടുകൾ ഉണ്ടായിരുന്നു. കണ്ണിനും മൂക്കിനുമെല്ലാം ക്ഷതമേറ്റിരുന്നു. ജനുവരിയിലാണ് പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി ഓട്ടോ ഡ്രൈവർ രഞ്ജിത്തും മായയും മുതിയാവിള കാവുവിള തോട്ടരികത്ത് വീട്ടിൽ വാടകയ്ക്ക് താമസത്തിനെത്തിയത്. മായയുടെ ആദ്യ ഭർത്താവ് 8 വർഷം മുൻപ് മരിച്ചു. രണ്ട് പെൺമക്കളുണ്ട്. 8 മാസം മുൻപാണ് മക്കളെ ഉപേക്ഷിച്ച് രഞ്ജിത്തിനൊപ്പം മായ താമസമാകുന്നത്. മക്കളെ…
Read More » -
പതിനാറുകാരിയെ കാണാന്‍ രാത്രി കേക്കുമായെത്തി; ബന്ധുക്കള്‍ തേങ്ങ തുണിയില്‍ കെട്ടി അടിച്ചെന്ന് യുവാവ്, പോക്സോ കേസും
കൊല്ലം: പതിനാറുകാരിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിനെ മര്‍ദിച്ചതായി പരാതി. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. രാത്രി പെണ്‍കുട്ടിയ്ക്ക് പിറന്നാള്‍ കേക്കുമായെത്തിയതായിരുന്നു ഇയാള്‍. കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസെടുത്തു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തേങ്ങ തുണിയില്‍ കെട്ടി തന്നെ അടിച്ചെന്നാണ് യുവാവ് പറയുന്നത്. കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചുവെന്നും ആക്ഷേപമുണ്ട്. യുവാവിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റതിന്റെ നിരവധി പാടുകളുണ്ട്. പൊലീസിന് യുവാവ് പരാതി കൊടുത്തുവെങ്കിലും കേസെടുത്തില്ല. ഇതും വിവാദമായിട്ടുണ്ട്. കേക്കുമായി വീട്ടിലെത്തിയാല്‍ എങ്ങനെ പോക്സോ കേസാകും എന്നതാണ് ഉയരുന്ന ചോദ്യം.
Read More »