ലക്‌നൗ: ലഹരിമോചന കേന്ദ്രത്തില്‍ പോവാന്‍ തുടര്‍ച്ചയായി നിര്‍ബന്ധിച്ചതിന് ഉത്തര്‍പ്രദേശ് സീതാപുരില്‍ അമ്മയേയും ഭാര്യയേയും മൂന്ന് മക്കളേയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. ലഖ്നൗവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ സീതാപുരില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. 42 വയസ്സുകാരന്‍ അനുരാഗ് സിങാണ് ക്രൂരകൃത്യം ചെയ്ത് ആതമഹത്യ ചെയ്തത്.
ലഹരിക്കടിമപ്പെട്ട് മാനസിക വിഭ്രാന്തികാണിക്കുന്ന അനുരാഗ് സ്ഥിരമായി കുടുംബവുമായി വഴക്കിടുമായിരുന്നുവെന്ന് പാലപുര്‍ പോലീസ് വ്യക്തമാക്കി. പല തവണ കുടുംബം ഇയാളെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഇക്കാര്യം പറഞ്ഞ് വീട്ടില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്നായിരുന്നു കൂട്ടക്കൊലപാതകം.
ആദ്യം 65 വയസ്സുകാരിയായ അമ്മ സാവിത്രിയെ വെടിവെച്ചുകൊന്നു. പിന്നീട് ഭാര്യ പ്രിയങ്ക(45)യെ ഇരുമ്പുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. ശേഷം വീടിന് മുകളില്‍ നിന്ന് 12 ഉം ഒമ്പതും ആറും വയസ്സുള്ള മൂന്ന് മക്കളെ എറിഞ്ഞുകൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൂട്ടക്കൊലയ്ക്ക് ശേഷം അനുരാഗ് സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു.