CrimeNEWS

രഹസ്യ വിവരമറിഞ്ഞ് കൊച്ചിയിലെ ഫ്‌ലാറ്റിലെത്തി, ഉള്ളില്‍ യുവതിയടക്കം ഏഴുപേര്‍; കയ്യോടെ പൊക്കി പൊലീസ്

കൊച്ചി: നഗരത്തിയില്‍ മയക്കുമരുന്നും ആയുധങ്ങളുമായി ഗുണ്ടാസംഘം പിടിയില്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെഎസ് സുദര്‍ശന്റെ നിര്‍ദ്ദേശപ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും തൃക്കാക്കര പൊലീസും ചേര്‍ന്നാണ് തൃക്കാക്കര ക്ഷേത്രത്തിന് സമീപമുള്ള അഡ്മിറല്‍ ഫ്‌ലാറ്റില്‍ 202-ാം നമ്പര്‍ റൂമില്‍ പരിശോധന നടത്തിയത്.

ഇവിടെ വച്ച് 50 ഗ്രാമോളം എംഡിഎംഎയുമായി 31കാരനായ നഹാസ്, പടിഞ്ഞാറെ പറമ്പില്‍ എലൂര്‍ അക്ബര്‍ (27), ചൂരല്‍ കോട്ടായിമല, കാക്കനാട് റിഷാദ് (40), ലിബിന്‍, (32) വികാസവണി ഇസ്മയില്‍ (31),കുറ്റിപ്പുറം, മലപ്പുറം, സുനീര്‍ (44), കാക്കനാട് സ്വദേശിനി സൈബി സൈമണ്‍ എന്നിവര്‍ പിടിയിലായത്. നഹാസിന്റെ നേതൃത്വത്തില്‍ സിറ്റിയില്‍ ക്വാട്ടേഷന്‍ ലഹരി മരുന്ന് ഇടപാടുകള്‍ നടത്തിവരികയായിരുന്നു.

Signature-ad

പ്രതികളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. മയക്കുമരുന്ന് ക്വാട്ടേഷന്‍ ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്ന ആഡംബര കാര്‍ പിടിച്ചെടുത്തിരുന്നു. ഇത് പരിശോധിച്ചതില്‍ വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളും പിടികൂടി. നഹാസിനും കൂട്ടാളികള്‍ക്കും സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.

പിടികൂടിയ ക്വാട്ടേഷന്‍ മയക്കുമരുന്ന് മാഫിയയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും മറ്റും അന്വേഷിച്ചുവരികയാണ് .

 

Back to top button
error: