Crime
-
ഗള്‍ഫില്‍ പോയി വന്നപ്പോള്‍ കാമുകി ഒഴിവാക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ; വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് യുവതിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമം
പാലക്കാട്: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിയ യുവാവ് അറസ്റ്റില്‍. പാലക്കാട് നെന്മാറയില്‍ നടന്ന സംഭവത്തില്‍ മേലാര്‍കോട് സ്വദേശി ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗിരീഷിന്റെ വിവാഹാഭ്യര്‍ത്ഥന യുവതിയുടെ കുടുംബം നിരസിച്ചതില്‍ പ്രകോപിതനായാണ് അക്രമം എന്നാണ് വിവരം. ഗിരീഷും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നു എന്നും ഇയാള്‍ പറയുന്നു. എന്നാല്‍ വിദേശത്ത് ജോലിക്ക് പോയി വന്നതിനു യുവതി ഗിരീഷിനെ ഒഴിവാക്കാന്‍ നോക്കുന്നെന്നും പറയുന്നു. വിദേശത്ത് നിന്നും വന്ന ശേഷം നാട്ടില്‍ ബസ് ഡ്രൈവര്‍ ആയ ഗിരീഷിനെ യുവതി ഒഴിവാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇന്നലെ വൈകിട്ട് മദ്യലഹരിയില്‍ എത്തിയ ഗിരീഷ് യുവതിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. ഇരുവരും നെന്മാറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
‘ഓപ്പറേഷന്‍ ഷൈലോക്കി’ല്‍ കുടുങ്ങി സിഐടിയു നേതാവ്; പടിച്ചെടുത്തത് അനധികൃതമായി കൈവശപ്പെടുത്തിയ ഇന്നോവ കാറും ലോറിയും ആധാരവും ഉള്‍പ്പെടെയുള്ള രേഖകള്‍; മുകേഷ് മുകളി നിരവധി ക്രിമിനല്‍ കേസിലും പ്രതി
കോട്ടയം: കൊള്ളപ്പലിശക്കാരെ കണ്ടെത്തുന്നതിനായി എറണാകുളം റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ നടത്തിയ ‘ഓപ്പറേഷന്‍ ഷൈലോക്കി’ല്‍ കുടുങ്ങിയത് സി. ഐ.ടിയു നേതാവ്. പൊന്‍കുന്നം ചിറക്കടവ് സ്വദേശിയും സി.ഐ.ടി.യു. നേതാവുമായ മുകേഷ് മുരളി (45)ആണ് പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ടയാളാണ് മുകേഷ്. കഴിഞ്ഞ ദിവസമാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദനമെന്ന് കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍ പൊന്‍കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആധാരങ്ങളും ബ്ലാങ്ക് ചെക്കും വാഹനവും പണയമായി സ്വീകരിച്ച് അമിത ലാഭത്തിനായി നിയമവിരുദ്ധമായി പണം പലിശയ്ക്ക് നല്‍കുന്നതായും ചിട്ടി നടത്തുന്നതായും കണ്ടെത്തി. ഇത്തരത്തില്‍ രേഖകളും വാഹനവും പണയമായി നല്‍കിയവരെ ഇയാള്‍ ചതിയില്‍പ്പെടുത്തിയതായും കണ്ടെത്തി. നിയമ വിരുദ്ധമായി കരസ്ഥമാക്കിയ 10 ആധാരങ്ങളും ഒരു ബ്ലാങ്ക് ചെക്കും ആര്‍. സി ബുക്കും നാല് ചെക്ക് ബുക്കുകളും 4 ബാങ്ക് പാസ് ബുക്കുകളും രണ്ട് ഫിനാന്‍സ് കമ്പനി രസീതുകളും മുതലായവ കണ്ടെടുത്തു. ഒരു ഇന്നോവ കാറും ഇതിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന…
Read More » -
രക്ഷപ്പെടാന്‍ ശ്രമിച്ച ഇന്ത്യന്‍ മാനേജറെ ഓടിച്ചിട്ടുകുത്തി വീഴത്തി, തലയറുത്തു; അരുംകൊല കുടുംബാംഗങ്ങളുടെ കണ്‍മുന്‍പില്‍, ഡാലസിലെ മോട്ടല്‍ കൊലപാതകത്തില്‍ നടുക്കം
ഡാലസ്: യു.എസില്‍ മോട്ടല്‍ മാനേജറായ ഇന്ത്യക്കാരന്റെ തലയറുത്തത് ഭാര്യയുടേയും മകന്റെയും കണ്‍മുന്‍പില്‍ വച്ച്. അരുംകൊലയുടെ ഞെട്ടല്‍ വിട്ടുമാറാതെ കുടുംബവും പ്രദേശവാസികളും. അന്‍പതുകാരനായ ചന്ദ്ര നാഗമല്ലയ്യയെ മോട്ടലിലെ മറ്റൊരു ജീവനക്കാരനായ യോര്‍ദാനിസ് കോബോസ് മാര്‍ട്ടിനെസ് (37) ആണ് തലയറുത്ത് കൊലപ്പെടുത്തിയത്. ഡൗണ്‍ ടൗണ്‍ സ്യൂട്ട്‌സ് മോട്ടലിലായിരുന്നു സംഭവം. ടെക്സാസിലെ ടെന്‍സണ്‍ ഗോള്‍ഫ് കോഴ്സില്‍നിന്നു 30 കിലോ മീറ്റര്‍ അകലെയാണ് സംഭവം നടന്ന സ്ഥലം. മാര്‍ട്ടിനെസും ജീവനക്കാരികളിലൊരാളും മുറി വൃത്തിയാക്കുന്നതിനിടെ മാനേജര്‍ ആയ ചന്ദ്ര നാഗമല്ലയ്യ എത്തുകയും ജീവനക്കാരിയോട് വാഷിങ് മെഷീന്‍ കേടാണെന്നും അത് ഉപയോഗിക്കരുതെന്ന് മാര്‍ട്ടിനെസിനോട് പറയാനും നിര്‍ദേശിച്ചു. എന്നാല്‍, ജീവനക്കാരിയോട് അല്ല തന്നോട് നേരിട്ടാണ് പറയേണ്ടതെന്നും മാര്‍ട്ടിനെസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദമുണ്ടാകുകയയും മാര്‍ട്ടിനെസ്, നാഗമല്ലയ്യയെ കടന്നാക്രമിക്കുകയായിരുന്നു. കത്തിയെടുത്ത് മാര്‍ട്ടിനെസ് പാഞ്ഞടുത്തതോടെ നാഗമല്ലയ്യ പുറത്തേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി പിന്തുടര്‍ന്ന് പല തവണ കുത്തി. ഇയാളെ പിന്തിരിപ്പിക്കാന്‍ നാഗമല്ലയ്യയുടെ ഭാര്യയും മകനും ശ്രമിച്ചെങ്കിലും ഇരുവരെയും തള്ളിയിട്ട ശേഷം മാര്‍ട്ടിനെസ്,…
Read More » -
മോട്ടല്‍ മുറി വൃത്തിയാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; യുഎസില്‍ ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി, കൊടുംക്രൂരത ഭാര്യയും മകനും നോക്കിനില്‍ക്കെ
ഡള്ളാസ്: ഇന്ത്യന്‍ വംശജനെ യു.എസില്‍ തലയറുത്ത് കൊന്നു. ഒരു മോട്ടലില്‍ വെച്ചാണ് കൊലപാതകം നടന്നത്. ഭാര്യക്കും മകനും മുന്നില്‍വെച്ചാണ് കൊലപാതകം നടന്നത്. ചന്ദ്രമൗലി നാഗമല്ലയ്യയാണ് കൊല്ലപ്പെട്ടത്. തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം. ഡൗണ്‍ടൗണ്‍ സ്യൂട്ട് എന്ന മോട്ടലില്‍ വെച്ചാണ് സംഭവം. ടെക്സാസിലെ ടെന്‍സണ്‍ ഗോള്‍ഫ് കോഴ്സില്‍നിന്നു 30 കിലോ മീറ്റര്‍ അകലെയാണ് സംഭവം നടന്ന സ്ഥലം. കൊലപാതകസ്ഥലം പൊലീസ് ടേപ്പ് ഉപയോഗിച്ച് സീല്‍ ചെയ്തിരിക്കുന്ന ദൃശ്യങ്ങള്‍ സ്‌കൈ ന്യൂസിലൂടെ പുറത്ത് വന്നിട്ടുണ്ട്. യോര്‍ദാനിസ് കോബോസ് മാര്‍ടിനെസ് എന്നയാളാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അനധികൃതമായി യു.എസിലെത്തിയതിന് ഇയാള്‍ മുമ്പും പിടിയിലായിരുന്നു. ഫോക്‌ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം കേസിലെ പ്രതിയും സഹപ്രവര്‍ത്തകയും ചേര്‍ന്ന് മോട്ടല്‍ റൂം വൃത്തിയാക്കുന്നതിനിടെ അവിടത്തെ കേടായ വാഷിങ് മിഷ്യന്‍ ഉപയോഗിക്കരുതെന്ന് നാഗമല്ലയ്യ അവരോട് പറഞ്ഞു. എന്നാല്‍, തന്നോട് പറയുന്നതിന് പകരം സഹപ്രവര്‍ത്തകയോട് ഇക്കാര്യം പറഞ്ഞതില്‍ പ്രകോപിതനായ മാര്‍ട്ടിനെസ് മോട്ടലിനുള്ളിലേക്ക് പോയി കത്തിയുമായി തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് നാഗമല്ലയെ കുത്തി. രക്ഷപ്പെടാനായി…
Read More » -
കൊച്ചി കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ക്ക് കുത്തേറ്റു; മകന്‍ ഒളിവില്‍, ലഹരിക്കടിമയെന്ന് വിവരം
കൊച്ചി: കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന് കുത്തേറ്റു. മകന്‍ ജെസിന്‍ (23) ആണ് ഇവരെ കുത്തിപ്പരിക്കേല്‍പിച്ചത്. ജെസിന്‍ ലഹരിക്കടിമയാണെന്നാണ് വിവരം. പണം ചോദിച്ചെത്തിയ ജെസിനുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ഗ്രേസിയെ മകന്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗ്രേസി ചികിത്സ തേടി. വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോട് കൂടിയാണ് സംഭവം. ലിസി ആശുപത്രിക്ക് സമീപം കട നടത്തുകയാണ് ഗ്രേസി ജോസഫ്. ഇവിടെയെത്തിയ ജെസിന്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ തരില്ലെന്ന് ഗ്രേസി പറഞ്ഞതോടെ കടയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. തടയാന്‍ എത്തിയ ഗ്രേസി ജോസഫിന്റെ ഭര്‍ത്താവിനും പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിന് പിന്നാലെ ജെസിന്‍ ഒളിവിലാണ്. ഇയാള്‍ വര്‍ഷങ്ങളായി ലഹരിക്കടിമയാണെന്നാണ് വിവരം. ഇതിനുമുമ്പും പലതവണ അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ച് രണ്ട് പവന്‍ മാല കവര്‍ന്നു; സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ മര്‍ദിച്ച് രണ്ട് പവന്‍ മാല പൊട്ടിച്ചെടുത്തെന്ന പരാതിയില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. തൃശൂര്‍ ഗുരുവായൂര്‍ റൂട്ടിലോടുന്ന ‘കൃഷ്ണരാജ്’ ബസിലെ കണ്ടക്ടര്‍ മണ്ണുത്തി കാളത്തോട് സ്വദേശി മുഹമ്മദ് സ്വാലിഹിനെ (43) യാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കേച്ചേരിയില്‍ വാഹന ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറായ കരുനാഗപ്പള്ളി സ്വദേശി രവീന്ദ്രന്റെ മകന്‍ രാജേഷ് കുമാറിനാണ് (33)നാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി 9.30 നാണ് സംഭവം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് അക്കിക്കാവ് ബൈപ്പാസ് വഴി കേച്ചേരിയില്‍ എത്തിയ സമയത്താണ് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റത്. റോഡ് ബ്ലോക്ക് ആയതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് സ്വാലിഹ് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ രാജേഷ് കുമാര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ബസ് കണ്ടക്ടറുടെ…
Read More » -
തവനൂര്‍ സെന്‍ട്രല്‍ ജയിലിലെ ജയിലര്‍ തൂങ്ങിമരിച്ച നിലയില്‍
മലപ്പുറം: തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശി എസ് ബര്‍സത്തിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 29 വയസ്സായിരുന്നു. ജയിലിന് സമീപത്തെ ക്വാട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഏഴുമാസം മുമ്പാണ് ഇദ്ദേഹം തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സ്ഥലംമാറിയെത്തിയത്. വ്യാഴാഴ്ച പകല്‍ ഡ്യൂട്ടിയായിരുന്നു. ഇതിനു ശേഷം ജയിലിന് സമീപത്തുള്ള ക്വാട്ടേഴ്‌സിലേക്ക് പോകുകയായിരുന്നു. പിറ്റേന്ന് രാവിലെ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരണത്തിന്റെ കാരണം എന്താണെന്നറിയില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
ജോലി റോഡ് സൈഡ് തട്ടുകടയില്‍ പാചകക്കാരന്‍, ശമ്പളം മാസം 10,000 രൂപ ; അക്കൗണ്ടില്‍ നടന്നത് 48 കോടികളുടെ ഇടപാട് ; വിവരമറിഞ്ഞത് ആദായനികുതി വകുപ്പ് വീട്ടിലേക്ക് നോട്ടീസ് അയച്ചപ്പോള്‍
ന്യൂഡല്‍ഹി: റോഡ് സൈഡ് ഭക്ഷണശാലയിലെ ഒരു സാധാരണ പാചകക്കാരനായി ജീവിതം തുടങ്ങിയ രവീന്ദ്ര സിംഗ് ചൗഹാന് അതൊരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ഭിന്ദ് സ്വദേശിയായ രവീന്ദ്ര, ഗ്വാളിയോറിലെ ഒരു ധാബയില്‍ മാസം വെറും 10,000 രൂപ ശമ്പളത്തില്‍ ജോലി ചെയ്യുകയാണ്. എന്നാല്‍, അദ്ദേഹത്തിന്റെ പേരില്‍ തുറന്ന ഒരു ബാങ്ക് അക്കൗണ്ടിലൂടെ 40.18 കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് അദ്ദേഹം അറിഞ്ഞത് ആദായനികുതി വകുപ്പ് വീട്ടിലേക്ക് നോട്ടീസ് അയച്ചപ്പോഴാണ്. 2017-ല്‍ മെഹ്‌റ ടോള്‍ പ്ലാസയില്‍ ജോലി ചെയ്യുന്ന സമയത്ത് ശശി ഭൂഷണ്‍ റായ് എന്ന ഒരു സൂപ്പര്‍വൈസറെ കണ്ടുമുട്ടിയെന്ന് രവീന്ദ്ര ഓര്‍മ്മിക്കുന്നു. രണ്ടുവര്‍ഷത്തിനുശേഷം, 2019-ല്‍, റായ് ഒരു സാധാരണ സന്ദര്‍ശനത്തിനെന്ന വ്യാജേന രവീന്ദ്രയെ ഡല്‍ഹിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച്, പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് പറഞ്ഞ് റായ് രവീന്ദ്രയുടെ പേരില്‍ ഒരു ബാങ്ക് അക്കൗണ്ട് തുറന്നു. അതിനുശേഷം രവീന്ദ്ര ഗ്വാളിയോറിലേക്ക് മടങ്ങുകയും പിന്നീട് ജോലി തേടി പൂനെയിലേക്ക് പോവുകയും ചെയ്തു. ഈ അക്കൗണ്ടിനെക്കുറിച്ച് അദ്ദേഹം പിന്നീട്…
Read More » -
ചാര്‍ളി കിര്‍ക്കിനെ കൊല്ലാന്‍ ഉപയോഗിച്ചത് ‘ഉന്നത ശേഷിയുള്ള ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍’ ; വെടി ഉതിര്‍ത്തത് വളരെ വിദൂരത്തുള്ള റൂഫ് ടോപ്പില്‍ നിന്ന് ; സംശയിക്കുന്നത് കോളേജ് വിദ്യാര്‍ത്ഥിയെ
ന്യൂയോര്‍ക്ക് : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കരുത്തനായ അനുകൂലി ചാര്‍ളി കിര്‍ക്കിനെ കൊല്ലാന്‍ ഉപയോഗിച്ചത് വളരെ ഉയര്‍ന്ന സാങ്കേതികതയുള്ള തോക്കെന്ന് റിപ്പോര്‍ട്ട്. എത്ര ദൂരത്ത് നിന്നുപോലും കൃത്യമായി വെടിവെച്ച് വീഴ്ത്താന്‍ കഴിയുന്ന തരത്തിലുള്ള ‘ഉന്നത ശേഷിയുള്ള ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍’ വനമേഖലയില്‍ നിന്ന് എഫ്ബിഐ കണ്ടെത്തി. ചാര്‍ളി കിര്‍ക്കിനെ കൊലപ്പെടുത്തിയ ശേഷം അക്രമി വനമേഖലയിലേക്ക് ഓടിയിരിക്കാമെന്നാണ് എഫ്ബിഐ കരുതുന്നത്. പ്രതി കോളേജ് വിദ്യാര്‍ത്ഥിയാണെന്നാണ് എഫ്ബിഐയുടെ നിഗമനം. പ്രതിയുടെ പാദമുദ്ര, കൈപ്പത്തിയുടെ അടയാളം, കൈത്തണ്ടയുടെ അടയാളം എന്നിവയും ശേഖരിച്ചിട്ടുണ്ടെന്നും എഫ്ബിഐ അറിയിച്ചു. കിര്‍ക്കിന്റെ കൊലയാളിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും, ഉടന്‍ തന്നെ അയാളെ തിരിച്ചറിയാന്‍ കഴിയുമെന്നും എഫ്ബിഐ അറിയിച്ചു. യുട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ തോക്ക് അക്രമത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിച്ചത്. പ്രസംഗിക്കുന്നതിനിടെയാണ് വിദൂര റൂഫ് ടോപ്പില്‍ നിന്ന് കിര്‍ക്കിന് വെടിയേറ്റത്. കൃത്യം നടത്തിയ ശേഷം അക്രമി കെട്ടിടത്തില്‍ നിന്ന് ചാടി അടുത്തുള്ള താമസസ്ഥലത്തേക്ക് ഓടി രക്ഷപ്പെട്ടതായും…
Read More » -
40 ലക്ഷം കിട്ടാനുള്ള തുക കിട്ടിയില്ല ; നിക്ഷേപിച്ച പണം തിരിച്ചുചോദിച്ചു പോലീസുകാര്‍ ലോണെടുക്കാന്‍ സമ്മര്‍ദ്ദപ്പെടുത്തി ; ബിസിനസുകാരന്‍ ബാങ്കിന്റെ ബാത്ത്‌റൂമില്‍ കയറി സ്വയം വെടിവെച്ചു മരിച്ചു
മൊഹാലി: ബാങ്കിന്റെ ബാത്ത്‌റൂമില്‍ കയറി ബിസിനസുകാരന്‍ തലയ്ക്ക് വെടിവെച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ടു പോലീസുകാര്‍ക്കെതിരേ കേസ്. മൊഹാലിയിലെ ഒരു എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിലെ ശുചിമുറിയില്‍ കയറി രാജ്ദീപ് സിംഗ് എന്ന 45 കാരന്‍ തലയ്ക്ക് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിച്ചിരിക്കുകയാണ്. ഒരു ഇമിഗ്രേഷന്‍ ബിസിനസ് നടത്തുകയായിരുന്ന ഇയാള്‍ വലിയ സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് മരിക്കുന്നതെന്നാണ് വെളിപെ്ടപുത്തിയിരിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് റെക്കോര്‍ഡ് ചെയ്ത ഒരു വീഡിയോയില്‍, തന്റെ സ്ഥാപനത്തില്‍ നിക്ഷേപിച്ച വന്‍ തുക ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തിരികെ ചോദിക്കുകയാണെന്നും കൊടുക്കാന്‍ കൂട്ടാക്കാതിരുന്നാല്‍ വ്യാജ കേസില്‍ കുടുംബാംഗങ്ങളെ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ഗൂഢാലോചനയ്ക്കും, ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ മോഗ സ്വദേശിയായ രാജ്ദീപ്, മൊഹാലിയിലെ സെക്ടര്‍ 80-ല്‍ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. താന്‍ ഉപേക്ഷിച്ച ആത്മഹത്യാക്കുറിപ്പില്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഗുര്‍ജോത് സിംഗ് കാലറും,…
Read More »