കിംങ്’ഫിഷ’റിൽ ശരിക്കും ഫിഷുണ്ട്…. അടിക്കാനായി മേടിച്ച ബിയറിൽ നീന്തിത്തുടിക്കുന്ന മീൻ!! പരാതിയുമായെത്തിയപ്പോൾ കൈമലർത്തി ജീവനക്കാർ- വീഡിയോ

ഹൈദരബാദ്: കിംങ്ഫിഷറിന്റെ പൊട്ടിക്കാത്ത ബിയർ കുപ്പിയിൽ നീന്തിത്തുടിക്കുന്ന മത്സ്യത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഹൈദരാബാദിലെ മല്ലപ്പുരിലെ വൈൻ ഷോപ്പിൽ നിന്നും പ്രദേശവാസിയായ ഒരാൾ വാങ്ങിയ ബിയറിലാണ് ജീവനുള്ള നീന്തിത്തുടിക്കുന്ന മത്സ്യത്തെ കണ്ടെത്തിയത്.
ബിയർ വൈൻ ഷോപ്പിൽനിന്നും പുറത്തിറങ്ങിയ ഉടനെ കുപ്പിക്കുള്ളിൽ ജീവനുള്ള ചെറുമീനിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉപഭോക്താവ് കുപ്പി ഉയർത്തിപ്പിടിച്ച് നാട്ടുകാർക്കു മുന്നിൽ പ്രദർശിപ്പിച്ചു. എന്നാൽ ബിയറിൽ മത്സ്യത്തെ കണ്ടതിൽ തങ്ങളുടെ ഭാഗത്തു പിഴവില്ലെന്നാണ് വൈൻ ഷോപ്പിലെ ജീവനക്കാർ പറഞ്ഞത്. കമ്പനിയിൽനിന്നും ലഭിച്ച ഉൽപ്പന്നമാണ് തങ്ങൾ വിൽക്കുന്നതെന്നാണ് പരാതിപ്പെട്ട ഉപഭോക്താവിനു അവർ നൽകിയ മറുപടി.
ഇതിന് പിന്നാലെ ബിയർ വാങ്ങിയ ആളും വിറ്റ ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സീൽ ചെയ്ത കുപ്പിക്കുള്ളിൽ എങ്ങനെ മീൻ കുഞ്ഞ് എത്തി എന്നതിനെക്കുറിച്ച് ഇപ്പോൾ വലിയ ചർച്ചകളാണ് നടക്കുന്നത്. ഫാക്ടറിയിൽ കുപ്പികൾ വൃത്തിയാക്കുമ്പോഴോ നിറയ്ക്കുമ്പോഴോ ഉണ്ടായ പിഴവാകാം ഇതെന്നാണ് ചിലർ വിലയിരുത്തുന്നത്. ഭക്ഷണ സാധനങ്ങളിൽനിന്നും ജീവികളെ ലഭിക്കുന്ന സംഭവങ്ങൾ മുൻപും രാജ്യത്തുണ്ടായിട്ടുണ്ട്.
Viral Video of Baby fish found in beer bottle
A man was shocked to see a baby fish in a #Kingfisher beer at a wine shop near Mallapur in Nacharam limits in #Hyderabad. pic.twitter.com/9gXRvzxIbh
— Siraj Noorani (@sirajnoorani) March 7, 2026






